പാലക്കാട്: ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ പിരിച്ചുവിട്ട താത്ക്കാലിക നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാരും ജീവനക്കാരും പ്രതിഷേധ സമരം നടത്തി. സംഭവത്തിൽ യഥാർഥ കുറ്റക്കാരെ ശിക്ഷിക്കാതെ നഴ്സുമാരെ ബലിയാടാക്കാനുള്ള തീരുമാനം പുനപരിശോധിക്കാത്തപക്ഷം പണിമുടക്ക് ഉൾപ്പെടെ സമര പരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നഴ്സുമാർ പറയുന്നു. ജില്ലാ ആശുപത്രിയിൽ അട്ടപ്പാടി സ്വദേശിയായ ആദിവാസി യുവതിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ സ്വീകരിച്ച നടപടിയിൽ അപാകതയുണ്ടായതായും മേധാവികൾ പറഞ്ഞതനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും നഴ്സുമാർ ആരോപിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ഒരു അറ്റൻഡറെ സസ്പെന്റ് ചെയ്തുവെങ്കിലും മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കാതെ സ്ഥിരം ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ ആശുപത്രിക്ക് മുന്നിൽ നഴ്സുമാരും ജീവനക്കാരും സൂചനാ സമരം…
Read MoreCategory: Palakkad
പോലീസ് മാമ്മൻമാർ.! പോലീസ് സ്റ്റേഷൻ മുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുരുന്നുകൾ; ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ശിശുസൗഹൃദകേന്ദ്രം ഒരുങ്ങി
ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ മുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുരുന്നുകളെ കണ്ടാൽ ഇനി ആരും അന്പരക്കേണ്ടതില്ല. പോലീസും പോലീസ് സ്റ്റേഷനുകളും മാറുന്നതിന്റെ ഭാഗമായി കാക്കിയിട്ടവർ കുരുന്നുകളുമായി കളിക്കുന്ന കാഴ്ചയും ഇനിമുതൽ ഇവിടെ കാണാനാകും. ഇതിനായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദകേന്ദ്രം തയാറായി. സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കേന്ദ്രമാണിത്. സ്റ്റേഷനോടുചേർന്ന് നിർമിച്ച പുതിയ കെട്ടിടത്തിൽ ഒരുക്കിയ കേന്ദ്രത്തിൽ എഎസ് ഐ റാങ്കിലുള്ള ശിശുസൗഹൃദ ഓഫീസറെയും അസിസ്റ്റൻറ് ഓഫീസറെയും നിയോഗിക്കും. പരാതിക്കാരായി എത്തുന്ന കുട്ടികളുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഇവിടെയാണ് നടത്തുക. ടിവിയും കാർട്ടൂണ് ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കും. പെയിൻറ് ചെയ്തു ആകർഷകമാക്കുന്ന കെട്ടിടത്തിൽ ഫർണീച്ചറുകളും കളിപ്പാട്ടങ്ങളും ഒരുക്കും. പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്ന തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞാൽ പോലീസ് സ്റ്റേഷനുകളിലെ ശിശു സൗഹൃദ കേന്ദ്രങ്ങളിൽ എത്തുന്നത് പതിവാണ്. ഈ…
Read Moreനാട്ടുകാർ സ്നേഹപൂർവം വിളിച്ചു, രക്ഷകൻ ഗോപി! റോഡപകടമോ? പേടിക്കണ്ട…രക്ഷകനായി ഗോപി വിളിപ്പുറത്തുണ്ട്; ഗോപി കാർക്കശ്യക്കാരനാകുന്നത് ഒറ്റക്കാര്യത്തിൽ മാത്രം…
ഒറ്റപ്പാലം: റോഡപകടമോ. പേടിക്കണ്ട…രക്ഷകനായി ഗോപി വിളിപ്പുറത്തുണ്ട്. ലക്കിടി മുളഞ്ഞുർ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഗോപി എന്ന ഗോപാലകൃഷ്ണൻ. റോഡപകടങ്ങളിൽ അകപ്പെടുന്നവരേയും അത്യാപത്തിൽ അകപ്പെടുന്നവരേയും രക്ഷപ്പെടുത്തുകയെന്ന ദൗത്യം സ്വയം ഏറ്റെടുത്തിട്ടുള്ള ഈ യുവാവിന് നാട്ടുകാർ സ്നേഹപൂർവം നൽകിയ പേരാണ് രക്ഷകൻ ഗോപി. ഇതിനകം അപകടങ്ങളിൽപ്പെട്ട ഇരുന്നൂറിനടുത്ത് ആളുകളെ ഗോപി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിലധികവും റോഡപകടങ്ങളിൽപ്പെട്ടവരാണ്. അത്യാഹിതം നടന്നതായി വിവരം ലഭിച്ചാലുടൻ ഗോപി സംഭവസ്ഥലത്ത് പാഞ്ഞെത്തും. ജീവനുവേണ്ടി മരണത്തോട് മല്ലടിക്കുന്ന മനുഷ്യ ജീവൻ ആരുടെതുമാവട്ടെ രക്തത്തിൽ പിടയുന്ന ആ ശരീരത്തെ നെഞ്ചോട് ചേർത്ത് ആശുപത്രിയിലാക്കാൻ ഗോപിയുടെ ഓട്ടോ കുതിച്ചുപായും. റോഡപകടങ്ങൾ ഉണ്ടായാൽ ഗോപിയുടെ മൊബൈലിലേക്ക് ഉടനേ വിളിയത്തും. ചിലപ്പോൾ വണ്ടിയിൽ യാത്രക്കാരുണ്ടാകും. അവരെ അടുത്തുള്ള സ്റ്റോപ്പിൽ ഇറക്കി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഗോപി സംഭവസ്ഥലത്തെത്തും. ജീവൻ രക്ഷിച്ച വകയിലും യഥാസമയം വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിക്കാൻ സന്മനസ് കാട്ടിയതു കണക്കിലെടുത്തും പലരും…
Read Moreഅരിച്ചാക്കിന്റെ മറവിൽ കടത്താൻ ശ്രമിച്ചത് മുക്കൽകോടിയുടെ കഞ്ചാവ്; നാലു പേർ എക്സൈസിന്റെ പിടിയിൽ
പാലക്കാട്: അരി ലോറിയിലും ആഡംബര കാറിലുമായി 66 കിലോ കഞ്ചാവ് കടത്തിയ നാലുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. സംസ്ഥാന അതിർത്തിയായ നടുപ്പുണി വഴിയാണ് ആഡംബര കാറിലും, ആന്ധ്രയിൽനിന്നും അരി കയറ്റിയ ലോറിയിലുമായി കേരളത്തിലേക്കു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന് എഴുപത്തഞ്ചു ലക്ഷം രൂപ വിപണിമൂല്യമുണ്ട്. ആലത്തൂർ സ്വദേശി ഹക്കീം, തൃശൂർ സ്വദേശി ജോസഫ് വിൽസണ്, തമിഴ്നാട്ടിലെ നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈചാമി എന്നിവരാണ് അറസ്റ്റിലായത്. വാളയാർ, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം മുതലായ സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Read Moreഒരു കൈ സഹായം ചെയ്യൂ, അവൻ പഠിക്കട്ടെ… പഠിക്കാൻ മിടുക്കൻ, പക്ഷേ സ്മാർട്ട് ഫോണ് ഇല്ല; പ്ലസ് വണ് വിദ്യാർത്ഥി പഠനം നിർത്താനൊരുങ്ങുന്നു
മുതലമട: പത്തിച്ചിറയിൽ സ്മാർട്ട് ഫോണ് ഇല്ലാത്തതിനെ തുടർന്ന് ഓണ്ലൈൻ ക്ലാസിൽ ചേരാനാകാതെ പ്ലസ് വണ് വിദ്യാർഥി പഠനം നിർത്താനൊരുങ്ങുന്നു. മുതലമട പോത്തന്പാടം പത്തിച്ചിറ അബ്ദുൾ സലീമിന്റെ മകൻ മുഹമ്മദ് ഷഹീറാണ് ഈ ഹതഭാഗ്യൻ. ഗോവിന്ദാപുരത്ത് തമിഴ് മീഡിയം സ്കൂളിലാണ് മുഹമ്മദ് ഷഹീർ പഠിക്കുന്നത്. എസ് എസ് എൽസി യിൽ 500-ൽ 446 മാർക്ക് വാങ്ങി ഉന്നതവിജയം നേടിയ വിദ്യാർഥി ചിറ്റൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു പഠിക്കുന്നതിനു ഗോവിന്ദപുരം സ്കൂളിൽ നിന്നും ടിസി വാങ്ങാൻ പോയിരുന്നു. എന്നാൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചതിനാൽ ഇവിടെ തന്നെ പഠിക്കണമെന്നു പറഞ്ഞ സ്കൂൾ അധികൃതർ ഫീസുകൾ ഒന്നും ഈടാക്കാതെ പ്ലസ് വണ്ണിനു ചേർക്കുകയും ചെയ്തു. എന്നാൽ പ്ലസ് വണ് ഓണ്ലൈൻ ക്ലാസുകൾ തുടങ്ങി ആഴ്ചകളായിട്ടും മൊബൈൽ ഇല്ലാത്തതിനാൽ പഠനം തുടരാനാകാത്തതിൽ കടുത്ത നിരാശയിലാണ് ഈ വിദ്യാർഥി. മകനു പഠിക്കാൻ…
Read Moreഉമ്മൻചാണ്ടിയുടെ സാമാജികത്വ സുവർണ ജൂബിലി; അനുഗ്രഹ ഭവനിലെ കുട്ടികൾക്കു ഭക്ഷണമൊരുക്കി കോണ്ഗ്രസ് മെംബർമാരുടെ ആദരം
വടക്കഞ്ചേരി: ചിറ്റടി അനുഗ്രഹഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് ഭക്ഷണമൊരുക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വണ്ടാഴി പഞ്ചായത്തിലെ കോണ്ഗ്രസ് മെംബർമാരുടെ ആദരം. ആർ.സുരേഷ്, ബെന്നി ജോസഫ്, പി.മുരുകേശൻ, അനിത പ്രദീപ്, രമ്യ പ്രമോദ് എന്നീ മെംബർമാരാണ് ജനകീയ നേതാവിന്റെ നിയമസഭാ പ്രവേശനത്തിന്റെ അന്പതാം വർഷത്തിൽ കാരുണ്യ പ്രവൃത്തിയുമായി രംഗത്തെത്തിയത്. വൈകല്യങ്ങളുടെ വൈകൃതങ്ങളിൽ കഴിയുന്ന കുട്ടികളാണ് അനുഗ്രഹഭവനിലെ അന്തേവാസികളെല്ലാം. ഒറ്റപ്പെട്ട പിഞ്ചുമനസുകളുടെ അഭയകേന്ദ്രമാണിത്. അമ്മ ഉപേക്ഷിച്ചവർ, കണ്ണു കാണാത്തവർ, ബുദ്ധി വളർച്ചയില്ലാത്തവർ, കൈകാലുകൾ നിവർത്താൻ കഴിയാത്തവർ, ഭക്ഷണം കഴിക്കാൻ കഴിയാത്തവർ തുടങ്ങി ദൈന്യതയുടെ കാഴ്ചകളാണ് ഓരോ കട്ടിലിലും. എഫ് സിസി സന്യാസിനി സഭാംഗങ്ങളാണ് അനുഗ്രഹഭവൻ എന്ന സമർപ്പണത്തിന്റെ ഈ ശ്രീകോവിലിലെ ശുശ്രൂഷകർ.
Read Moreഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; കുറ്റപത്രം സമർപ്പിച്ചിട്ടില്ല, മൂന്നാം പ്രതിക്ക് ജാമ്യം;മുഖ്യ പ്രതികൾ ഒളിവിലും
മണ്ണാർക്കാട്: വായയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞ കേസിൽ മൂന്നാം പ്രതിക്ക് ജാമ്യം.സംഭവത്തിലെ മുഖ്യപ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഈ കേസിലെ മൂന്നാംപ്രതിയായ ടാപ്പിങ് തൊഴിലാളി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വിൽസനാണ് (35) കോടതി ജാമ്യം അനുവദിച്ചത്. അന്പതിനായിരം രൂപയ്ക്ക് തുല്യമായ രണ്ട് ആൾജാമ്യത്തിലാണ് കോടതി ഇയാൾക്ക് ജാമ്യമനുവദിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഇയാൾക്ക് നേരത്തെ കോടതി ജാമ്യമനുവദിച്ചിരുന്നു. എന്നാൽ, സ്ഫോടകവസ്തു അനധികൃതമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത കേസിൽ കോടതിയിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.അതാണ് ജാമ്യം കിട്ടാൻ കാരണം. തിരുവിഴാംകുന്ന് അന്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് അവശനിലയിലായ കാട്ടാന മേയ് 27ന് വൈകീട്ടാണ് അന്പലപ്പാറ തെയ്യംകുണ്ടിലെ വെള്ളിയാർ പുഴയിൽ ചരിഞ്ഞത്. വനംവകുപ്പും പോലീസും സംയുക്തമായാണ് ഈ സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
Read Moreതുള്ളിച്ചാടി അമ്മയുടെ അടുത്തേക്ക്; കിണറ്റിൽ വീണ കുട്ടിക്കമ്പന് ദ്രുതകർമസേന രക്ഷകരയി; കുട്ടിക്കൊമ്പന്റെ വരുംകാത്ത് ആനക്കൂട്ടം കാട്ടിൽ തമ്പടിച്ചു നിന്നു
അഗളി : സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണ ഒന്നര വയസുള്ള കുട്ടിക്കൊന്പനെ അഗളി ആർ ആർ ടി സംഘം രക്ഷപ്പെടുത്തി. പുതൂർ പഞ്ചായത്തിലെ പട്ടണക്കല്ലിലുള്ള കിണറ്റിൽ അകപ്പെട്ടനിലയിൽ ഇന്നലെ രാവിലെയാണ് ആനക്കുട്ടിയെ കണ്ടത്. സംഭവമറിഞ്ഞ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബി ബിനുവിന്റെ നേതൃത്വത്തിൽ ആർ ആർ ടി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണർ ഭാഗികമായി കല്ലിട്ട് നികത്തി ആനക്കുട്ടിക്ക് പുറത്തു കടക്കാൻ വഴിയൊരുക്കി. ആർആർടി സംഘം എറിഞ്ഞുകൊടുത്ത വടത്തിൽ തുന്പിക്കൈ ചുറ്റി കിണറിൽ നിന്ന് കരകയറി കുട്ടിയാന കാട്ടിലേക്ക് നീങ്ങി. ആനകുട്ടി കിണറ്റിൽ വീണതോടെ ആനക്കൂട്ടം പലതവണ കിണറ്റുവക്കിലേക്ക് എത്തിയിരുന്നു. വനപാലകർ എത്തിയതോടെ തള്ളയാനയും സംഘവും പിന്മാറി. ആനക്കുട്ടിയെ ആർ ആർ ടി സംഘം കരകയറ്റി വിടുന്നതുവരെ എട്ടംഗ കാട്ടാന കൂട്ടം സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു.
Read Moreവലിയ പാറക്കെട്ടുകളും ശക്തമായ വെള്ളച്ചാട്ടവും! കുരുതിക്കളമാകുന്ന കുരുതിച്ചാൽ; പൊലിഞ്ഞതു പന്ത്രണ്ട് ജീവൻ
മണ്ണാർക്കാട്: കുമരംപുത്തൂർ കുരുതിച്ചാൽ വെള്ളച്ചാട്ടം കുരുതിക്കളമാകുന്നു. നാളിതുവരെ പന്ത്രണ്ടുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വലിയ പാറക്കെട്ടുകളും ശക്തമായ വെള്ളച്ചാട്ടവുമുള്ള ഇവിടെ സെൽഫിയെടുക്കാനും കുളിക്കാനും ആസ്വദിക്കുവാനും പറ്റിയ അന്തരീക്ഷമാണുള്ളത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഒളിഞ്ഞിരിക്കുന്ന കയങ്ങളും അടിയൊഴുക്കും പെട്ടെന്ന് വെള്ളം ഉയരുന്ന കുന്തിപ്പുഴയുടെ സ്വഭാവവും അറിയില്ല. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ എത്തുന്ന സന്ദർശകരാണ് ഭൂരിഭാഗവും അപകടത്തിൽപെടുന്നത്. അപകടങ്ങൾ പതിവായിട്ടും വഴിയിൽ മൂന്നോ നാലോ വായിക്കാൻ കഴിയാത്ത ചെറിയ മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് ഇവിടെയുള്ളത്. പുഴയുടെ അരികിൽ എത്തിയാൽ സുരക്ഷാ നിർദേശങ്ങളോ സംരക്ഷണഭിത്തിയോ വേലിയോ ഒന്നും തന്നെയില്ല. ഭക്ഷണവും പാകം ചെയ്താൽ ആരും ചോദിക്കില്ല. സന്ദർശകർ കൂടുതലായി എത്തുന്ന പത്തിലധികം ഭാഗങ്ങളിലാണ് സന്ദർശകർ എത്തുന്നത്. അഞ്ചടിമുതൽ 20 അടി വരെയുള്ള വലിയ പാറകളാണ് ഇവിടെയുള്ളത്. പാറകളുടെ അടിയിലൂടെയും വെള്ളം ഒഴുകുന്നുണ്ട്.എൻ.ഷംസുദീൻ എംഎൽഎ കുന്തിപ്പുഴയുടെയും കുരുതിച്ചാലിന്റെയും വികസനത്തിനു മുന്നിട്ടിറങ്ങി സമഗ്രപദ്ധതി തയാറാക്കി പദ്ധതി…
Read Moreആ പണി ഇവിടെ വേണ്ട; വാട്ടർ അഥോറിറ്റിയുടെ രഹസ്യ മരംലേലം: മരംമുറി തടഞ്ഞ് നാട്ടുകാർ
കാഞ്ഞിരപ്പുഴ: വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരപ്പുഴ പുളിഞ്ചോട്ടിലെ കുടിവെള്ള പ്ലാന്റിനായുള്ള സ്ഥലത്തെ വിലകൂടിയ മരങ്ങൾ രഹസ്യമായി വിലകുറച്ച് ലേലം ചെയ്ത നടപടിക്കെതിരെ നാട്ടുകാർ രംഗത്ത്. മരം മുറിക്കാൻ വന്നവരെ നാട്ടുകാർ തടഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിന് സമീപം തച്ചന്പാറ പഞ്ചായത്തിലെ പുളിഞ്ചോട്ടിൽ കരിന്പ കോങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്ലാൻറ് നിർമ്മിക്കുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് വാട്ടർ അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തെ ഏകദേശംഅഞ്ചുലക്ഷം രൂപ വില വരുന്ന മരങ്ങൾ കുറഞ്ഞ വിലക്ക് രഹസ്യമായി ലേലം നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. പ്ലാന്റ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലത്തിന് പുറമേയുള്ള റോഡ് സൈഡിലുള്ള മരങ്ങൾ ഉൾപ്പെടെ കേവലം 1,0ഹ,600 രൂപക്കാണ് ലേലം ഉറപ്പിച്ചിരിക്കുന്നത്. വലിയ തേക്കുകൾ ഉൾപ്പെടെ 23 മരങ്ങളാണ് ലേലം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു തേക്കിന് മാത്രം ഒരു ലക്ഷത്തിനു മുകളിൽ വില വരും. അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങളാണ് ഉദ്യോഗസ്ഥർ…
Read More