അഗളി : അട്ടപ്പാടിയിലെ കുട്ടി അദ്ധ്യാപിക അനാമികക്കും വിദ്യാർത്ഥികൾക്കും സൈലന്റ് വാലി വനത്തിലേക്ക് യാത്രയൊരുക്കി. സൈലന്റ് വാലി ഡിവിഷൻ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് സൈലന്റ് വാലി വനത്തിലേക്കുള്ള ഒരു ദിവസത്തേ അവബോധ ക്യാന്പ് നൽകിയത്. സൈലെൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ കുറ ശ്രീനിവാസ് ഐ എഫ് എസിന്റെ നിർദേശപ്രകാരമായിരുന്നു വനയാത്ര. അനാമികയുടെ സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അനാമികയുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. യൂത്ത് ഐക്കണ്‍ അവാർഡുമായി കുട്ടി അധ്യാപിക അനാമിക; കോവിഡ് പ്രതിസന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിപ്പിക്കലും സൈലന്റ് വാലി അസി വൈൽഡ് ലൈഫ് വാർഡൻ വി അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു. ഭവാനി അസി വൈൽഡ് ലൈഫ് വാർഡൻ എ ആശാ ലത വനയാനം പരിപാടി ഉദ്ഘാടനം ചെയ്തു.
Read MoreCategory: Palakkad
ഇപ്പം ശരിയാക്കാമെന്ന് പറയാൻ പോലും ആരുമില്ല; തെങ്കര പഞ്ചായത്തിന്റെ സ്വന്തം ട്രാക്ടർ ഇന്നും കട്ടപ്പുറത്തു തന്നെ; കർഷകരുടെ ആവശ്യം ഇങ്ങനെ…
മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി വാങ്ങിയ ട്രാക്ടർ കട്ട് പുറത്തായത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാർഷിക പുരോഗതി ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയാണ് കർഷകർക്ക് ഗുണം ചെയ്യാതെ ആയത്. തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി 2006 പഞ്ചായത്ത് വാങ്ങിയ ട്രാക്ടർ അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപുറത്ത് ആയത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മെഴുകംപാറ റോഡരികിലാണ് ആർക്കും വേണ്ടാതെ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും തുരുന്പെടുത്ത് നശിക്കുന്നത്. മണ്ണാർക്കാട് നെല്ലറയായതെങ്കരയിലെ കർഷകർക്ക് കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്യുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ചിറപ്പാടം പാടശേഖരസമിതിക്ക് വേണ്ടി ട്രാക്ടർ വാങ്ങി നൽകിയത്. പത്തുവർഷത്തോളം ട്രാക്ടറിന്റെ സേവനം കർഷകർക്ക് വേണ്ടരീതിയിൽ ഗുണം ചെയ്തെങ്കിലും കാലപ്പഴക്കവും അറ്റകുറ്റ പണികൾ ചെയ്യുന്നതിനുള്ള ചെലവും അധിക്രമിച്ചതോടെ ട്രാക്ടർ കട്ട പുറത്തായി . നിലം ഉഴുതു മറിക്കുന്ന സ്വകാര്യ ട്രാക്ടർ ഉടമകൾ മണിക്കൂറിന് 800 രൂപ വാങ്ങുന്ന കാലത്ത്…
Read Moreരാത്രി മുഴുവൻ നേരം വെളുക്കാൻ കാത്തിരുന്നു; വെട്ടം വീണപ്പോൾ പ്രതീക്ഷയോടെ അലറി വിളിച്ചു; കിണറ്റിൽ വീണ വയോധികന് രക്ഷകരായി ഫയർഫോഴ്സ്
മണ്ണാർക്കാട് : നഗരത്തിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണറിൽ അകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.മേലേ അരിയൂർ സ്വദേശി പാണക്കാടൻ വീട്ടിൽ ഹംസ (60) യാണ് കുടുബിൽഡിങ്ങിനകത്തെ കിണറിൽ വീണത്. ബുധനാഴ്ചയാണ് ഇയാൾ കിണറിൽ അകപ്പെട്ടത്. ഒരു രാത്രി മുഴുവൻ കിണറിനകത്ത് കഴിച്ച് കൂട്ടുകയായിരുന്നു. ഇന്നലെ രാവിലെ കിണറിൽ നിന്നും ശബ്ദം കേട്ടവർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുക യായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കൈമാറിയ തിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സെത്തി ഇയാളെ രക്ഷപ്പെ ടുത്തുകയായിരുന്നു.കാര്യമായ പരിക്കുകളില്ല. അവശനായ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ പിടി ഉമ്മർ,അസി സ്റ്റേഷൻ ഓഫീസർ പി നാസ ർ,ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർ ത്തനം നടത്തിയത്.
Read Moreവള്ളുവനാടിന്റെ ശിരസ്! അനങ്ങൻമല സന്പൂർണ നാശത്തിലേക്കെന്നു പഠനങ്ങൾ
ഒറ്റപ്പാലം: വള്ളുവനാടിന്റെ ശിരസെന്ന് വിശേഷിപ്പിക്കുന്ന അനങ്ങൻമല സന്പൂർണ നാശത്തിലേക്കെന്ന് പഠനങ്ങൾ. ആലപ്പുഴ ജില്ലയിലെ അസിസ്റ്റൻറ് ജിയോളജിസ്റ്റ് ഡോ. എ.ബദറുദീൻ, ചെങ്ങന്നൂർ സോയിൽ കണ്‍സർവേഷൻ ഓഫീസർ ലൈജു മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് അനങ്ങൻമലയുടെ നിലനില്പ് അപകടത്തിലാണെന്നു കണ്ടെത്തിയത്. നിലവിൽ അനങ്ങൻമലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഏറെ ദുർബലമാണന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് സംഭവിക്കുന്ന ബലക്ഷയമാണ് പാറകളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ദ്ധസംഘം പറയുന്നത്. മുൻകാലങ്ങളിൽനിന്നും വിഭിന്നമായി കഴിഞ്ഞ രണ്ടുവർഷവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെയ്ത മഴയിൽ ബലക്ഷയം ബാധിച്ച പാറക്കൂട്ടങ്ങളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥ അപകടത്തിലായ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലുണ്ടായി. അനങ്ങൻമലയിൽ ഇനിയും അതിശക്തമായ ഉരുൾപൊട്ടലുണ്ടാകാനാണ് സാധ്യതയെന്ന് വിദഗ്ധസമിതി വ്യക്തമാക്കുന്നു.കഴിഞ്ഞവർഷം നാടാകെ പ്രളയവും കെടുതിയും സൃഷ്ടിച്ച പേമാരിയുടെ നാളുകളിൽ അനങ്ങൻമലയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. ഈ പ്രദേശങ്ങളിൽ വിദഗ്ധസമിതി പരിശോധനയും നടത്തിയിരുന്നു.ഒറ്റപ്പാലം നഗരാതിർത്തിയിലെ വരോട്, വടക്കുംമുറി,…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂർത്തിയാകാത്ത യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; വീട്ടുകാരുടെ പരാതിയിൽ ബന്ധം വേർപ്പെടുത്തി പോലീസ് ചെയ്തത്
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു പോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ 17കാരനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. സുന്ദരാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷിച്ച പോത്തന്നൂർ പോലീസ് ഉക്കടത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി ചെന്നൈയിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പോലീസ് പോക്സോ ആക്ടിൽ പ്രതിയെ അറസ്റ്റുചെയ്ത് ജുവനൈൽ സ്കൂളിലേക്കുമാറ്റി.
Read Moreചാടിയും വീണും നീന്തിയും കടക്കേണ്ടത് നാലു കിലോമീറ്റർ; തെങ്കര അന്പംകുന്ന് റോഡിൽ കുഴികളുടെ പെരുംപൂരം!
മണ്ണാർക്കാട്: തകർന്നു ഗർത്തങ്ങൾ നിറഞ്ഞ തെങ്കര-അന്പംകുന്ന് റോഡിന്റെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. നിലവിൽ റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും ശക്തമാണ്. നാലുകിലോമീറ്റർ യാത്ര മിക്കവർക്കും അസാധ്യമാക്കും. കാഞ്ഞിരപ്പുഴ തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അന്പംകുന്ന് റോഡിന്റെ വർഷങ്ങളായുള്ള സ്ഥിതിയാണിത്. നിലവിലെ സാഹചര്യത്തിൽ തെങ്കര കനാൽ ജംഗ്ഷൻമുതൽ കാഞ്ഞിരം വരെയുള്ള ആറുകിലോമീറ്റർ റോഡ് പൂർണമായും ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചെറിയ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഓരോ ഭാഗവും ടാർ ചെയ്യുന്പോഴേയ്ക്കും അടുത്തഭാഗം പൊളിയും. റോഡിലെ വലിയ കുഴികളിൽ ചെളിനിറഞ്ഞതുമൂലം കാൽനട, ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അന്പംകുന്ന് കോയാക്ക ഫണ്ട്, അന്പംകുന്ന് ബീരാൻ ഒൗലിയ പള്ളി എന്നിവിടങ്ങളിലേക്കുള്ള വഴിയുമാണിത്. തെങ്കര കനാൽ ജംഗ്ഷനിൽനിന്നും നാലു കിലോമീറ്ററോളം ദൂരമാണ് പൂർണമായും തകർന്നുകിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരംമുതൽ അന്പംകുന്ന് വരെയുള്ള…
Read Moreഊരുമൂപ്പൻ ഹൈക്കോടതി കയറിയത് വെറുതേയായില്ല; 40 വീടുകളും റോഡും പാലവും ഉൾപ്പെടെ തളികക്കല്ല് ആദിവാസി കോളനിയിലെത്തുന്നത് അഞ്ചുകോടിയുടെ വികസന പ്രവർത്തനം
മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കടപ്പാറക്കടുത്ത് വനത്തിനുള്ളിലുള്ള തളികക്കല്ല് ആദിവാസി കോളനിയിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നത് 40 വീടുകളും റോഡും പാലവും ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. കാടർ വിഭാഗം ആദിവാസികളുള്ള ഇവിടെ ഇത്രയും വിപുലമായ വികസന പ്രവർത്തനം നടക്കുന്നത് കോളനിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് 2010 ൽ ഉൗരുമൂപ്പൻ രാഘവൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ മോണിറ്ററിംഗിലും കോടതി നിരീക്ഷണത്തിലും ആദിവാസി കോളനിയിൽ വികസന വെളിച്ചം എത്തുന്നത്. 420 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിലവിലുള്ള വീടുകൾ പൊളിച്ച് നീക്കിയാണ് പുതിയ വീടുകൾ പണിയുകയെന്ന് ടി ഇ ഒ രാജീവ് പറഞ്ഞു.ഒരു വീടിന് 7.20 ലക്ഷം രൂപാ പ്രകാരം 288 ലക്ഷം രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിട്ടുള്ളത്.…
Read Moreയൂത്ത് ഐക്കണ്‍ അവാർഡുമായി കുട്ടി അധ്യാപിക അനാമിക; കോവിഡ് പ്രതിസന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിപ്പിക്കലും
അഗളി : ആനക്കട്ടി യിലെ കുട്ടി അദ്ധ്യാപിക അനാമിക സുധീറിന് യു.ആർ.എഫ് യൂത്ത് ഐക്കണ്‍ അവാർഡ്. യു ആർ എഫ് സി.ഇ.ഒ. സൗദീപ് ചാറ്റർജി,ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതി അവാർഡ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മൂലം പഠനം മുടങ്ങിയ കുട്ടികൾക്ക് ഓണ്‍ ലൈൻ ക്ലാസ്സുകളാണ് ആശ്രയം. എന്നാൽ അട്ടപ്പാടി ആദിവാസി മേഖലയിൽ വൈദ്യുതിയും ഫേണ്‍ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം വഴി മുട്ടി. ഇതിന് പരിഹാരം കണ്ടെത്താൻ ആനക്കട്ടിയിലെ അനാമികയും അനുജത്തി മൗലികയും കൂടി പഠന കേന്ദ്രം ആരംഭിച്ചു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് സ്മാർട്ട് ക്ലാസ് ആരംഭിച്ചത്. തിരുവനനന്തപുരം നവോദയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് അനാമിക അനുജത്തി അഞ്ചാം ക്ളാസിലും. സ്കൂളിൽ നിന്ന് പഠിച്ച വിഷയങ്ങൾ സമീപത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് പഠന കേന്ദ്രം തുറന്നത്. ഈ…
Read Moreവനംവകുപ്പിന്റെ ജണ്ട: ആദിവാസികളെയും കുടിയേറ്റ കർഷകരെയും ദ്രോഹിക്കുന്ന കാടത്ത നടപടികൾ അവസാനിപ്പിക്കണം
അഗളി: ഷോളയൂർ എട്ടാംവാർഡിൽ യൂക്കാലിമട്ടത്ത് വനം വകുപ്പ് ജണ്ടയിട്ട പ്രദേശങ്ങൾ കോണ്‍ഗ്രസ് നേതാക്കൾ സന്ദർശിച്ചു. ഡിസിസി അംഗം പി.സി.ബേബി, അട്ടപ്പാടി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ എം.ആർ.സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചു ആദിവാസികളുടെ ദുരിതം നേരിട്ടറിഞ്ഞത്. ആദിവാസികളെയും കുടിയേറ്റ കർഷകരെയും ദ്രോഹിക്കുന്ന വനംവകുപ്പിന്റെ കാടത്ത നടപടികൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആദിവാസികൾ തലമുറകളായി കൃഷി ചെയ്തും വീടുവച്ചും കുടുംബമായി താമസിക്കുന്നകൃഷിയിടങ്ങളിലും, അഞ്ചുപതിറ്റാണ്ടിലധികമായി കൈവശംവച്ചും പട്ടയമടക്കമുള്ള രേഖകൾ ലഭിച്ചിട്ടുള്ളതുമായ കുടിയേറ്റ കർഷകരുടെയും ഭൂമിയാണ് വനംവകുപ്പധികൃതർ വ്യാപകമായി ജണ്ടകൾ കെട്ടി പിടിച്ചടക്കുന്നത്. കുറുക്കൻകുണ്ടിലേക്ക് വൈദ്യുതി ലൈൻ വലിക്കുവാൻ തടസം നില്ക്കുന്നു, ഷോളയൂർ, പുതൂർ അഗളി പ്രദേശങ്ങളിൽ കാർഷിക ഭൂമികളിൽ ജണ്ടകൾ കെട്ടുന്നു. ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നല്കി.
Read Moreമഹാകഷ്ടം തന്നെ; ലോക്ക്ഡൗണിലും പുതുജീവൻ ലഭിക്കാതെ ഭാരതപ്പുഴ; മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ പറയുന്നത്…
ഒറ്റപ്പാലം: ലോക്ഡൗണ്‍കാലം ഗംഗാനദിക്കുപോലും പുതുജീവൻ നല്കി. എന്നാൽ ഭാരതപുഴയുടെ കാര്യമോ മഹാകഷ്ടം. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പുഴയിൽ രാസമാലിന്യങ്ങളല്ല, ജൈവമാലിന്യങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീടുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്നതും കൈവഴികളുടെ ഒഴുക്ക് തടസപ്പെടുന്നതും മുഖ്യപ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഗൗരവമായി ഭാരതപ്പുഴയുടെ സംരക്ഷണം ഏറ്റെടുക്കാത്തതും മുഖ്യപ്രശ്നമാണ്. മലിനീകരണത്തിന്റെ തോത് കണ്ടെത്തുന്ന കോളിഫോം ബാക്ടീരിയ, ബിഒഡി എന്നിവയുടെ അളവ് ഭാരതപ്പുഴയിൽ കൂടിയിട്ടുണ്ടന്നാണ് വിലയിരുത്തൽ. വിവിധപ്രദേശങ്ങളിൽ നിന്നും ജലം പരിശോധനയ്ക്കെടുത്തതാണ് മലിനീകരണ നിയന്ത്രണബോർഡ് പഠനങ്ങൾ നടത്തിയത്. ലോക്ക് ഡൗണ്‍ കാലത്തിന്റെ ഗുണം കാണേണ്ട ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്റർ വെള്ളത്തിൽ 400, 500 സിഎഫ് യു ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മനുഷ്യ ഇടപെടൽ കുറഞ്ഞെങ്കിലും…
Read More