നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം വിളിച്ചു, ര​ക്ഷ​ക​ൻ ഗോ​പി! റോ​ഡ​പ​ക​ട​മോ? പേ​ടി​ക്ക​ണ്ട…​ര​ക്ഷ​ക​നാ​യി ഗോ​പി വി​ളി​പ്പു​റ​ത്തു​ണ്ട്; ഗോ​പി കാ​ർ​ക്ക​ശ്യ​ക്കാ​ര​നാകുന്നത്  ഒറ്റക്കാര്യത്തിൽ മാത്രം…

ഒ​റ്റ​പ്പാ​ലം: റോ​ഡ​പ​ക​ട​മോ. പേ​ടി​ക്ക​ണ്ട…​ര​ക്ഷ​ക​നാ​യി ഗോ​പി വി​ളി​പ്പു​റ​ത്തു​ണ്ട്. ല​ക്കി​ടി മു​ള​ഞ്ഞു​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് ഗോ​പി എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​രേ​യും അ​ത്യാ​പ​ത്തി​ൽ അ​ക​പ്പെ​ടു​ന്ന​വ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യെ​ന്ന ദൗ​ത്യം സ്വ​യം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഈ ​യു​വാ​വി​ന് നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം ന​ൽ​കി​യ പേ​രാ​ണ് ര​ക്ഷ​ക​ൻ ഗോ​പി. ഇ​തി​ന​കം അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​രു​ന്നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളെ ഗോ​പി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല​ധി​ക​വും റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണ്. അ​ത്യാ​ഹി​തം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ലു​ട​ൻ ഗോ​പി സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തും. ജീ​വ​നു​വേ​ണ്ടി മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ക്കു​ന്ന മ​നു​ഷ്യ ജീ​വ​ൻ ആ​രു​ടെ​തു​മാ​വ​ട്ടെ ര​ക്ത​ത്തി​ൽ പി​ട​യു​ന്ന ആ ​ശ​രീ​ര​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ ഗോ​പി​യു​ടെ ഓ​ട്ടോ കു​തി​ച്ചു​പാ​യും. റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഗോ​പി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ഉ​ട​നേ വി​ളി​യ​ത്തും. ചി​ല​പ്പോ​ൾ വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​കും. അ​വ​രെ അ​ടു​ത്തു​ള്ള സ്റ്റോ​പ്പി​ൽ ഇ​റ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി ഗോ​പി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തും. ജീ​വ​ൻ ര​ക്ഷി​ച്ച വ​ക​യി​ലും യ​ഥാ​സ​മ​യം വി​ല​പ്പെ​ട്ട മ​നു​ഷ്യ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സന്മന​സ് കാ​ട്ടി​യ​തു ക​ണ​ക്കി​ലെ​ടു​ത്തും പ​ല​രും…

Read More

അ​രി​ച്ചാ​ക്കി​ന്‍റെ മ​റ​വി​ൽ കടത്താൻ ശ്രമിച്ചത് മുക്കൽകോടിയുടെ  കഞ്ചാവ്;  നാ​ലു പേ​ർ എക്സൈസിന്‍റെ പിടിയിൽ

  പാ​ല​ക്കാ​ട്: അ​രി ലോ​റി​യി​ലും ആ​ഡം​ബ​ര കാ​റി​ലു​മാ​യി 66 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ നാ​ലു​പേ​രെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ ന​ടു​പ്പു​ണി വ​ഴി​യാ​ണ് ആ​ഡം​ബ​ര കാ​റി​ലും, ആ​ന്ധ്ര​യി​ൽ​നി​ന്നും അ​രി ക​യ​റ്റി​യ ലോ​റി​യി​ലു​മാ​യി കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​ന് എ​ഴു​പ​ത്ത​ഞ്ചു ല​ക്ഷം രൂ​പ വി​പ​ണി​മൂ​ല്യ​മു​ണ്ട്. ആ​ല​ത്തൂ​ർ സ്വ​ദേ​ശി ഹ​ക്കീം, തൃ​ശൂ​ർ സ്വ​ദേ​ശി ജോ​സ​ഫ് വി​ൽ​സ​ണ്‍, ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ൽ സ്വ​ദേ​ശി ലോ​കേ​ഷ്, ശി​വ​ഗം​ഗൈ സ്വ​ദേ​ശി മ​ലൈ​ചാ​മി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ള​യാ​ർ, ഗോ​പാ​ല​പു​രം, ന​ടു​പ്പു​ണി, ഗോ​വി​ന്ദാ​പു​രം മു​ത​ലാ​യ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രത്തിന്‍റെ അടിസ്ഥാനത്തിലാണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

ഒരു കൈ സഹായം ചെയ്യൂ, അവൻ പഠിക്കട്ടെ… പഠിക്കാൻ മിടുക്കൻ, പക്ഷേ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ല; പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി പ​ഠ​നം നി​ർ​ത്താ​നൊ​രു​ങ്ങു​ന്നു

മു​ത​ല​മ​ട: പ​ത്തി​ച്ചി​റ​യി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ ചേ​രാ​നാ​കാ​തെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പ​ഠ​നം നി​ർ​ത്താ​നൊ​രു​ങ്ങു​ന്നു. മു​ത​ല​മ​ട പോ​ത്ത​ന്പാ​ടം പ​ത്തി​ച്ചി​റ അ​ബ്ദു​ൾ സ​ലീ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​റാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ. ഗോ​വി​ന്ദാ​പു​ര​ത്ത് ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് മു​ഹ​മ്മ​ദ് ഷ​ഹീ​ർ പ​ഠി​ക്കു​ന്ന​ത്. എ​സ് എ​സ് എ​ൽ​സി യി​ൽ 500-ൽ 446 ​മാ​ർ​ക്ക് വാ​ങ്ങി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കു​ന്ന​തി​നു ഗോ​വി​ന്ദ​പു​രം സ്കൂ​ളി​ൽ നി​ന്നും ടി​സി വാ​ങ്ങാ​ൻ പോ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​തി​നാ​ൽ ഇ​വി​ടെ ത​ന്നെ പ​ഠി​ക്ക​ണമെ​ന്നു പ​റ​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​ർ ഫീ​സു​ക​ൾ ഒ​ന്നും ഈ​ടാ​ക്കാ​തെ പ്ല​സ് വ​ണ്ണി​നു ചേ​ർ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ല​സ് വ​ണ്‍ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി ആ​ഴ്ച​ക​ളാ​യി​ട്ടും മൊ​ബൈ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം തു​ട​രാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി. മ​ക​നു പ​ഠി​ക്കാ​ൻ…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി​യുടെ സാമാജികത്വ സുവർണ ജൂബിലി; അ​നു​ഗ്ര​ഹ​ ഭ​വ​നിലെ കുട്ടികൾക്കു ഭക്ഷണമൊരുക്കി കോ​ണ്‍​ഗ്ര​സ് മെം​ബ​ർമാ​രു​ടെ ആ​ദ​രം

വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് മെം​ബ​ർമാ​രു​ടെ ആ​ദ​രം. ആ​ർ.​സു​രേ​ഷ്, ബെ​ന്നി ജോ​സ​ഫ്, പി.​മു​രു​കേ​ശ​ൻ, അ​നി​ത പ്ര​ദീ​പ്, ര​മ്യ പ്ര​മോ​ദ് എ​ന്നീ മെം​ബ​ർമാരാ​ണ് ജ​ന​കീ​യ നേ​താ​വി​ന്‍റെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​ന്പ​താം വ​ർ​ഷ​ത്തി​ൽ കാ​രു​ണ്യ പ്ര​വൃ​ത്തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വൈ​ക​ല്യ​ങ്ങ​ളു​ടെ വൈ​കൃ​ത​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ​ല്ലാം. ഒ​റ്റ​പ്പെ​ട്ട പി​ഞ്ചു​മ​ന​സു​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണി​ത്. അ​മ്മ ഉ​പേ​ക്ഷി​ച്ച​വ​ർ, ക​ണ്ണു കാ​ണാ​ത്ത​വ​ർ, ബു​ദ്ധി വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​ർ, കൈ​കാ​ലു​ക​ൾ നി​വ​ർ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ, ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ തു​ട​ങ്ങി ദൈ​ന്യ​ത​യു​ടെ കാ​ഴ്ച​ക​ളാ​ണ് ഓ​രോ ക​ട്ടി​ലി​ലും. എ​ഫ് സി​സി സ​ന്യാ​സി​നി സ​ഭാം​ഗ​ങ്ങ​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​ൻ എ​ന്ന സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഈ ​ശ്രീ​കോ​വി​ലി​ലെ ശു​ശ്രൂ​ഷ​ക​ർ.  

Read More

 ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വം; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല, മൂ​ന്നാം പ്ര​തി​ക്ക് ജാ​മ്യം;മുഖ്യ പ്രതികൾ ഒളിവിലും

മ​ണ്ണാ​ർ​ക്കാ​ട്:​ വാ​യയിൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ കേ​സി​ൽ മൂ​ന്നാം പ്ര​തി​ക്ക് ജാ​മ്യം.​സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഈ ​കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി മ​ല​പ്പു​റം എ​ട​വ​ണ്ണ ഓ​ട​ക്ക​യം സ്വ​ദേ​ശി വി​ൽ​സ​നാ​ണ് (35) കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചത്.​ അ​ന്പ​തി​നാ​യി​രം രൂ​പ​യ്ക്ക് തു​ല്യ​മാ​യ ര​ണ്ട് ആ​ൾ​ജാ​മ്യ​ത്തി​ലാ​ണ് കോ​ട​തി ഇ​യാ​ൾ​ക്ക് ജാ​മ്യ​മ​നു​വ​ദി​ച്ച​ത്. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് നേ​ര​ത്തെ കോ​ട​തി ജാ​മ്യ​മ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്ഫോ​ട​ക​വ​സ്തു അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച് ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ കോ​ട​തി​യി​ൽ ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.​അ​താ​ണ് ജാ​മ്യം കി​ട്ടാ​ൻ കാ​ര​ണം.​ തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ​യി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് വാ​യി​ൽ മു​റി​വു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ കാ​ട്ടാ​ന മേ​യ് 27ന് ​വൈ​കീ​ട്ടാ​ണ് അ​ന്പ​ല​പ്പാ​റ തെ​യ്യം​കു​ണ്ടി​ലെ വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ച​രി​ഞ്ഞ​ത്.​ വ​നം​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.    

Read More

 തുള്ളിച്ചാടി അമ്മയുടെ അടുത്തേക്ക്; കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​ക്കമ്പന് ദ്രു​ത​ക​ർ​മ​സേ​ന ര​ക്ഷകരയി; കുട്ടിക്കൊമ്പന്‍റെ വരുംകാത്ത് ആനക്കൂട്ടം കാട്ടിൽ തമ്പടിച്ചു നിന്നു

അ​ഗ​ളി : സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കൊ​ന്പ​നെ അ​ഗ​ളി ആ​ർ ആ​ർ ടി ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ണ​ക്ക​ല്ലി​ലു​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ആ​ർ ടി ​സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​തി​ന​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ ഭാ​ഗി​ക​മാ​യി ക​ല്ലി​ട്ട് നി​ക​ത്തി ആ​ന​ക്കു​ട്ടി​ക്ക് പു​റ​ത്തു ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. ആ​ർ​ആ​ർ​ടി സം​ഘം എ​റി​ഞ്ഞു​കൊ​ടു​ത്ത വ​ട​ത്തി​ൽ തു​ന്പി​ക്കൈ ചു​റ്റി കി​ണ​റി​ൽ നി​ന്ന് ക​ര​ക​യ​റി കു​ട്ടി​യാ​ന കാ​ട്ടി​ലേ​ക്ക് നീ​ങ്ങി. ആ​ന​കു​ട്ടി കി​ണ​റ്റി​ൽ വീ​ണ​തോ​ടെ ആ​ന​ക്കൂ​ട്ടം പ​ല​ത​വ​ണ കി​ണ​റ്റു​വ​ക്കി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​ർ എ​ത്തി​യ​തോ​ടെ ത​ള്ള​യാ​ന​യും സം​ഘ​വും പി​ന്മാ​റി.​ ആ​ന​ക്കു​ട്ടി​യെ ആ​ർ ആ​ർ ടി ​സം​ഘം ക​ര​ക​യ​റ്റി വി​ടു​ന്ന​തു​വ​രെ എ​ട്ടം​ഗ കാ​ട്ടാ​ന കൂ​ട്ടം സ​മീ​പ​ത്തെ കാ​ട്ടി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

Read More

വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും ശ​ക്ത​മാ​യ വെ​ള്ള​ച്ചാ​ട്ടവും! ​ കു​രു​തി​ക്ക​ള​മാ​കു​ന്ന കു​രു​തി​​ച്ചാൽ; പൊ​ലി​ഞ്ഞ​തു പ​ന്ത്ര​ണ്ട് ജീ​വ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ കു​രു​തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം കു​രു​തി​ക്ക​ള​മാ​കു​ന്നു. നാ​ളി​തു​വ​രെ പ​ന്ത്ര​ണ്ടു​പേ​രു​ടെ ജീ​വ​നാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്. വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും ശ​ക്ത​മാ​യ വെ​ള്ള​ച്ചാ​ട്ട​വു​മു​ള്ള ഇ​വി​ടെ സെ​ൽ​ഫി​യെ​ടു​ക്കാ​നും കു​ളി​ക്കാ​നും ആ​സ്വ​ദി​ക്കു​വാ​നും പ​റ്റി​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ക​യ​ങ്ങ​ളും അ​ടി​യൊ​ഴു​ക്കും പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രു​ന്ന കു​ന്തി​പ്പു​ഴ​യു​ടെ സ്വ​ഭാ​വ​വും അ​റി​യി​ല്ല. സ്ഥ​ല​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​റി​വി​ല്ലാ​തെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രാ​ണ് ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും വ​ഴി​യി​ൽ മൂ​ന്നോ നാ​ലോ വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത ചെ​റി​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പു​ഴ​യു​ടെ അ​രി​കി​ൽ എ​ത്തി​യാ​ൽ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളോ സം​ര​ക്ഷ​ണ​ഭി​ത്തി​യോ വേ​ലി​യോ ഒ​ന്നും ത​ന്നെ​യി​ല്ല. ഭ​ക്ഷ​ണ​വും പാ​കം ചെ​യ്താ​ൽ ആ​രും ചോ​ദി​ക്കി​ല്ല. സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന പ​ത്തി​ല​ധി​കം ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​ത്. അ​ഞ്ച​ടി​മു​ത​ൽ 20 അ​ടി വ​രെ​യു​ള്ള വ​ലി​യ പാ​റ​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പാ​റ​ക​ളു​ടെ അ​ടി​യി​ലൂ​ടെ​യും വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ട്.എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ കു​ന്തി​പ്പു​ഴ​യു​ടെ​യും കു​രു​തി​ച്ചാ​ലി​ന്‍റെ​യും വി​ക​സ​ന​ത്തി​നു മു​ന്നി​ട്ടി​റ​ങ്ങി സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​ക്കി പ​ദ്ധ​തി…

Read More

ആ പണി ഇവിടെ വേണ്ട;  വാട്ടർ അഥോറിറ്റിയുടെ രഹസ്യ മരംലേലം: മരംമുറി തടഞ്ഞ് നാട്ടുകാർ

കാ​ഞ്ഞി​ര​പ്പു​ഴ: വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കാ​ഞ്ഞി​ര​പ്പു​ഴ പു​ളി​ഞ്ചോ​ട്ടി​ലെ കു​ടി​വെ​ള്ള പ്ലാ​ന്‍റി​നാ​യു​ള്ള സ്ഥ​ല​ത്തെ വി​ല​കൂ​ടി​യ മ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി വി​ല​കു​റ​ച്ച് ലേ​ലം ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. മ​രം മു​റി​ക്കാ​ൻ വ​ന്ന​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന് സ​മീ​പം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ഞ്ചോ​ട്ടി​ൽ ക​രി​ന്പ കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ൻ​റ് നി​ർ​മ്മി​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് കൈ​മാ​റി​യ സ്ഥ​ല​ത്തെ ഏ​ക​ദേ​ശം​അ​ഞ്ചു​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​ര​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​ക്ക് ര​ഹ​സ്യ​മാ​യി ലേ​ലം ന​ട​ത്തി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ്ലാ​ന്‍റ് നി​ർ​മ്മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്തി​ന് പു​റ​മേ​യു​ള്ള റോ​ഡ് സൈ​ഡി​ലു​ള്ള മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​വ​ലം 1,0ഹ,600 ​രൂ​പ​ക്കാ​ണ് ലേ​ലം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ തേ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ 23 മ​ര​ങ്ങ​ളാ​ണ് ലേ​ലം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു തേ​ക്കി​ന് മാ​ത്രം ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല വ​രും. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന മ​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

 സമരങ്ങളുടെ വേലിയേറ്റം; കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യെ​ങ്കി​ലും പോ​ലി​സ് സേ​ന​യി​ൽ ജോ​ലിഭാ​രം കു​റ​യു​ന്നി​ല്ല

ഷൊ​ർ​ണൂ​ർ: കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യെ​ങ്കി​ലും പോ​ലി​സ് സേ​ന​യി​ൽ ജോ​ലി ഭാ​രം കു​റ​യു​ന്നി​ല്ല. മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ലും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പോ​ലീ​സി​ന് ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തോ​ടെ സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. സ​മ​ര​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സ് ഇ​റ​ങ്ങു​ന്ന​ത് മു​ന്നും പി​ന്നും ആ​ലോ​ചി​ക്കാ​തെ ത​ന്നെ​യാ​ണ്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ൽ എ​ത്ര പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ട് എ​ന്ന് തി​രി​ച്ച​റി​യു​ക പ്ര​യാ​സം. മു​ൻ​ക​രു​ത​ലു​ക​ൾ പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​കി​ല്ല എ​ന്നു​ള്ള​തും സ​ത്യം. രോ​ഗം പി​ടി ഇ​ട​പെ​ടും, എ​ന്ന് ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ·ാ​രും പ്ര​ക്ഷോ​ഭ​ങ്ങ​ൾ നേ​രി​ടാ​നും മ​റ്റു ജോ​ലി​ക​ൾ​ക്കു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​ത്. മു​ന്പ് കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പി​ടി മു​റു​ക്കി​യ​പ്പോ​ൾ ഉ​ള്ള​തി​നെ​ക്കാ​ളും വ​ലി​യ ഭീ​ഷ​ണി​യാ​ണ് പോ​ലി​സ് ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ​കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്. ഇ​തി​നു പു​റ​മേ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​ന്‍റെ എ​ഴു​ത്ത്…

Read More

കേ​ര​ളം മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വ സം​സ്ഥാ​നമെന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ

മു​ണ്ടൂ​ർ: കേ​ര​ള​ത്തെ വ​രു​ന്ന മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് സ​ന്പൂ​ർ​ണ ശു​ചി​ത്വ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നാ​കു​മെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​പ​രി​പാ​ല​നം ന​ട​ത്താ​നു​ള്ള സാ​ങ്കേ​തി​ക​ശേ​ഷി ഇ​ന്നു കേ​ര​ള​ത്തി​ലു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ​ഹു​ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കും. ഇ​തി​ന് ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും മു​ത​ൽ​ക്കൂ​ട്ടാ​കും. വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണം, സു​സ്ഥി​ര സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മാ​വ​ധി ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ക്കാ​ൻ ക​ഴി​യ​ണം. അ​തോ​ടൊ​പ്പം മാ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റു​കി​ട പ്ലാ​ന്‍റു​ക​ളും ആ​വ​ശ്യ​മാ​യി വ​രും. അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​മാ​കും. അ​തി​ന് പ്രാ​പ്ത​മാ​യ ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ണ്ടാ​ക​ണം. മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം…

Read More