വെള്ളറട: സിപിഎം ജില്ലാ സമ്മേളന പരിപാടിയില്‍ കൊടി പിടിക്കാത്തതില്‍ വിദ്യാര്‍ഥിയെ പാര്‍ട്ടി പ്രവര്‍ത്തകർ മർദിച്ചതായി പരാതി.ധനുവച്ചപുരം ഗവ.ഐടിഐയിലെ ഒന്നാം വര്ഷവിദ്യാര്ഥി അഭിഷേകിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വികാസ് പാറശാല ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടി പിടിക്കാന്‍ ആവിശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച വികാസിനെ സിപിഎം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ വികാസിനെ പാറശാല ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലുംതിരിച്ച് ഐടിഐയില്‍ എത്തിച്ചെന്നും വീട്ടുകാരെത്തിയാണ് പാറശാല ആശുപത്രിയിലെത്തിച്ചതെന്ന് പാറശാല പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.
Read MoreCategory: TVM
കളഞ്ഞുകിട്ടിയ പഴ്സും രേഖകളും ഉടമയ്ക്ക് കൈമാറി എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി
വെഞ്ഞാറമൂട് : കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. വാമനപുരം എക്സൈസ് സംഘത്തിനാണ് കഴിഞ്ഞ ദിവസം രാവിലെ വാമനപുരം ജംഗ്ഷനിൽ നിന്നും റേഷൻ കാർഡ്, എടിഎം കാർഡ്, 5020 രൂപ, മറ്റു രേഖകൾ എന്നിവ അടങ്ങിയ പഴ്സ് കിട്ടിയത്. ആനാകുടി പേഴുംമൂട് കടയിൽ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ വസുന്ധരന്റെ പണവും രേഖകളും അടങ്ങിയ പഴ്സാണ് എക്സൈസ് സംഘം തിരികെ നൽകിയത്. വാമനപുരം ജംഗ്ഷനിലെ എടിഎമ്മിൽ നിന്ന് പണം എടുത്തശേഷം ഭാര്യയുടെ പെൻഷൻ സംബന്ധമായ പേപ്പറുകൾ ശരിയാക്കുന്നതിനായി വാമനപുരം പഞ്ചായത്ത് ഓഫീസിൽ പോയി മടങ്ങും വഴിയാണ് വസുന്ധരന്റെ പണവും മറ്റു കാർഡുകളും അടങ്ങുന്ന കവറും പഴ്സും നഷ്ടപ്പെട്ടത്. കവറിലെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും വസുന്ധരന്റെ ഫോൺനമ്പർ കണ്ടെത്തി എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ…
Read Moreസ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി കുട്ടായിയെ കുടുക്കി നെടുമങ്ങാട് പോലീസ്
നെടുമങ്ങാട്: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ച പാറക്കാട് ജംഗ്ഷന് സമീപത്തുവച്ച് മഞ്ച സ്വദേശി ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പത്താംകല്ല് പാറക്കാട് തോട്ടരികത്തു വീട്ടിൽ എസ്.സുബിൻ (കുട്ടായി 29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാംകുമാറിന്റെ ബന്ധുക്കളായ സ്ത്രീകളെ സുബിൻ ശല്യം ചെയ്തതിനെ വിലക്കിയതിലുള്ള വിരോധത്തിലാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐമാരായ സന്തോഷ് കുമാർ, സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്ദ്രൻ എന്നിവർ ചേർന്ന് ഇയാളെ ശബരിമല സന്നിധാനത്തു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകോവിഡ് മരണ സർട്ടിഫിക്കറ്റ് നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടു; ആശുപത്രി മെഡിക്കൽ ഓഫീസറുടെ മറുപടി കേട്ടോ
വെഞ്ഞാറമൂട്: കോവിഡ്ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാതായതോടെ മരിച്ചവരുടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റുകൾ കളഞ്ഞുപോയെന്ന് അധികൃതർ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് എട്ട് പേരുടെകൂടി മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായതായി കണ്ടെത്തിയത്. നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ അജി തന്റെ പിതാവ് ഗോപാലകൃഷ്ണൻ നായരുടെ കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതോടെ കഴിഞ്ഞമാസം നഗരൂർ പിഎച്ച്സിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ മെഡി ക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ പുറത്തായത്. 2021 ഓഗസ്റ്റ് 15 ന് ഗോപാലകൃഷ്ണൻ നായരുടെ അടക്കം ഒമ്പത് പേരുടെ മരണ സർട്ടിഫിക്കറ്റ് സിഎംഒയിൽ നിന്നും തപാലിൽ അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഫയൽ നമ്പർ 291/20, 629/20, 638/20, 258/21, 737/21, 2094/21, 2186/21, 2273/21, 2332/ 21…
Read Moreവേനൽ കനക്കുമ്പോൾ തലസ്ഥാനത്ത് പൈപ്പ് പൊട്ടൽ സ്ഥിരമാകുന്നു; നാട്ടുകാർ കുടവുമായി റോഡ് ഉപരോധിച്ചു
പാറശാല: പാറശാലയിൽ കഴിഞ്ഞ നാലു ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കുടവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. പരശുവയ്ക്കലിൽ പൈപ്പ് ലൈൻ പൊട്ടിയതു കാരണം പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. അധികൃതർ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പാറശാല ആശുപത്രി ജംഗ്ഷനിലെ റോഡ് ഉപരോധിച്ചത്.പാറശാല പഞ്ചായത്തിൽ പൂർണമായും കാരോട്, കൊല്ലയിൽ, പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ള വിതരണം നടത്തുന്നത് പരശുവയ്ക്കലിന് സമീപം പെരുവിളയിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ്. അടുത്ത കാലത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും പൈപ്പ് പൊട്ടൽ സ്ഥിരമായതിനാൽ കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.ഉയർന്ന പ്രദേശങ്ങളായ കൊറ്റാമം ചെറുവട്ടൂർ പൊറ്റ, കർക്കാല തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലയെന്ന് വ്യാപക പരാതിയുണ്ട്. പൊതുമരാമത്തു വകുപ്പിനു കീഴിലെ റോഡ് വക്കിലെ ടൈൽ പാകലും , പൈപ്പ് പൊട്ടിയതുമാണ് കുടിവെള്ളം മുടങ്ങിയതെന്ന് അധികൃതർ പറയുന്നത് .വൈകുന്നേരം ഏഴോടെ…
Read Moreഅടുത്തവീട്ടിലെ യുവാക്കളുടെ മദ്യപാനം ചോദ്യം ചെയ്തു; അമ്മയ്ക്കും മകൾക്കും നേരെ യുവാക്കളുടെ ആക്രമണം
തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചുതകര്‍ത്തു. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ധനുവച്ചപുരം സ്വദേശിനി താമരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മദ്യപസംഘം പ്രകോപിതരായത്. 20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ താമരിയും മരുമകള്‍ ഷീജയും ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സഹകരണ സംഘം തട്ടിപ്പ്; മുഖ്യ പ്രതികളായ ഭാര്യയും ഭർത്താവും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൈതമുക്ക് ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം താമസം, സഹകരണ സംഘത്തിലെ സെക്രട്ടറിയുമായിരുന്ന ലേഖ. പി. നായർ (40), ഇവരുടെ ഭർത്താവ് കൃഷ്ണകുമാർ (45) എന്നിവരാണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം തമലം സ്വദേശിയായ സനോജ്, ഈ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്ന 35 ലക്ഷത്തോളം രൂപ കാലാവധി പൂർത്തിയായിട്ടും തിരികെ നൽകാത്തതായി കാണിച്ച് ഫോർട്ട് പോലീസിന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികൾ തകരപറമ്പ് കേന്ദ്രീകരിച്ച് 2013-ൽ തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് അനധികൃതമായി ജീവനക്കാരിൽ നിന്നും…
Read Moreതലസ്ഥാനത്തെ വിറപ്പിച്ച അപകട തീപ്പൊരി വൈദ്യുതി പോസ്റ്റിൽനിന്ന്; തീ പടർന്നത് തെങ്ങിനേക്കാൾ ഉയരത്തിൽ; എട്ടു മാസം മുമ്പ് കയറി താമസിച്ച വീട് ഭാഗികമായി കത്തിനശിച്ചു
തിരുവനന്തപുരം: ആക്രിക്കടയിൽ നിന്നും പുക ഉയരുന്നു. ഒപ്പം ഇതരസംസ്ഥാന തൊഴിലാളികൾ വെള്ളമെടുത്തു കൊണ്ടുള്ള ഓടുന്നുമുണ്ട്. നിമിഷനേരത്തിനുള്ളിൽ തീ ആളിപ്പടരുന്നതാണ് കണ്ടത്. കരമന കിള്ളിപ്പാലത്തെ തീ പിടിച്ച ആക്രിക്കടയ്ക്കു സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ ജിജിയുടെ വാക്കുകളാണിത്. പുറത്തേയ്ക്ക് ഇറങ്ങിനോക്കുന്പോൾ കാണുന്നത് തൊട്ടടുത്തു നില്ക്കുന്ന തെങ്ങിനേക്കാൾ ഉയരത്തിൽ തീ ആളുന്നു. എന്തു ചെയ്യണമെന്നുപോലും അറിയാത്ത നിമിഷങ്ങൾ. ഇക്കാര്യങ്ങൾ വിവരിക്കുന്പോഴും ജിജിയുടെ ഭീതി വിട്ടുമാറിയിരുന്നില്ല. തീപടരുന്നത് കണ്ടതോടെ അടുത്തുണ്ടായിരുന്ന വാഹനങ്ങൾ നീക്കിവച്ചു. ഇലക്ട്രിക് പോസ്റ്റിലെ സ്പാർക്കിംഗ് ആണ് അപകടത്തിന് കാരണമെന്ന കൂടുതൽ വെളിപ്പെടുത്തൽ ജിജിയുടെ വാക്കുകളിൽ തന്നെയുണ്ട്. ഞായറാഴ്ചച് രാത്രിയും ആക്രിക്കടയ്ക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലെ കന്പിയിൽ തീപ്പൊരി കണ്ടിരുന്നു. സ്പാർക്കിംഗിനു ശേഷം വൈദ്യുതി ബന്ധവും നഷ്ടമായിരുന്നു. രാത്രി വൈകി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇന്നലെ രാവിലെയും പോസ്റ്റിൽ തീപ്പൊരിയുണ്ടായി. കെഎസ്ഇബി ജീവനക്കാരെത്തി പരിശോധിക്കുന്നത് കണ്ടതാണ്. ഇവർ മടങ്ങിയ ശേഷമാണ് സംഭവമുണ്ടായതെന്നും…
Read Moreവിദേശികളുമായി ഇടപെടാൻ പോലീസിന് പ്രത്യേക പരിശീലനം നൽകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: വിദേശികളുമായി ഇടപെടുന്ന കാര്യത്തിൽ പോലീസിന് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കോവളത്ത് പോലീസ് വിദേശിയെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശീലന പരിപാടി പോലീസ് തീരുമാനിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോടു പറഞ്ഞു. പൊലീസിന്റെ കർത്തവ്യമാണ് വിദേശികളുടെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകുമെന്നും പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഉടൻ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും സ്പർജൻ കുമാർ പറഞ്ഞു.
Read Moreലക്ഷങ്ങൾ പാഴായതു മിച്ചം; കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ഇ-ടോയ്ലെറ്റ് കാടുകയറിയ നിലയിൽ
പേരൂർക്കട: ലക്ഷക്കണക്കിന് രൂപ ചെലവിട്ടു പൊതുജനങ്ങളുടെ സൗകര്യാർഥം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച ഇ-ടോയ്ലെറ്റ് ഒടുവിൽ കാടുകയറി. ഏകദേശം ആറ് വർഷത്തിൽ മുമ്പാണ് സിവിൽ സ്റ്റേഷനിലെ എ, ബി ബ്ലോക്കുകളുടെ പിൻ വശത്തായി ടോയ്ലെറ്റ് സ്ഥാപിച്ചത്. എന്നാൽ ടോയ്ലെറ്റിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാണയം ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് ഉപയുക്തമാക്കാവുന്ന ഇ-ടോയ്ലെറ്റിൽ പൊതുജനങ്ങൾ കുടുങ്ങുകയും ചെയ്തിരുന്നു.ദിവസങ്ങൾ മാത്രം പ്രവർത്തിച്ചശേഷം ഇ-ടോയ്ലെറ്റ് കേടായതോടെ പിന്നീട് ഇത് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഉപയോഗിക്കാവുന്ന ടോയ്ലെറ്റിൽ നാണയം ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സ്വയം പ്രവർത്തിപ്പിക്കുന്ന വിധമായിരുന്നു സംവിധാനം. ലോഹഭാഗങ്ങൾ മുഴുവൻ തുരുമ്പെടുത്തു മേൽക്കൂരയാകെ കാടുകയറി ഇപ്പോൾ തിരിച്ചറിയാനാകാത്ത നിലയിലാണ് ടോയ്ലെറ്റ്. ഇ-ടോയ്ലെറ്റ് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ നൂറുകണക്കിന് പൊതുജനങ്ങൾക്ക് ഇത് ഉപകാരപ്പെടുമായിരുന്നു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ എത്തുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്നംതന്നെ കംഫർട്ട് സ്റ്റേഷന്റെ അഭാവമാണ്.
Read More