തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളെ കാണാന്‍ കുട്ടികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെത്തി. ടൊവിനോയുടെ അപ്രതീക്ഷിത സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ ഭിന്നശേഷിക്കുട്ടികളെ ഞെട്ടിച്ചു. പുതുവത്സരത്തലേന്ന് കുട്ടികള്‍ക്ക് ലഭിച്ച ഇരട്ടിമധുരമായി ടൊവിനോയുടെയും കുടുംബത്തിന്റെയും സന്ദര്‍ശനം. ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ടൊവിനോ ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാ വൈഭവങ്ങള് ഉള്‍ക്കൊള്ളിച്ച 2022ലെ ടേബിള്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. ഭിന്നശേഷിക്കുട്ടികളുടെ മനസുനിറഞ്ഞ ചിരിക്കു പിന്നിലെ യഥാര്‍ഥ സൂപ്പര്‍ ഹീറോ ഗോപിനാഥ് മുതുകാടാണെന്ന് അദ്ദേഹം സന്ദര്‍ശനത്തിനിടെ പറഞ്ഞു. കുട്ടികളുടെ ഈ കലാകേന്ദ്രം സമൂഹത്തിന് പ്രചോദനമാണ്. ഭിന്നശേഷിക്കുട്ടികളുടെ മിന്നും പ്രകടനം ഒരു കലാകാരനെന്ന നിലയില്‍ എന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്ററിലെ കുട്ടികളുടെ എല്ലാവേദികളിലെയും കലാപ്രകടനം കണ്ട് ഏകദേശം ഒരുമണിക്കൂറോളം ചെലവഴിച്ചാണ് ടൊവിനോയും കുടുംബവും മടങ്ങിയത്. ഗോപിനാഥ് മുതുകാട്, മാനേജര്‍ ജിന്‍ജോസഫ് എന്നിവര്‍ ടൊവിനോയ്ക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
Read MoreCategory: TVM
തോക്കും വടിവാളുമായി വന്നത് പെട്ടത് പോലീസ് വലയിൽ; കുപ്രസിദ്ധ ഗുണ്ട മനേഷിനെ അകത്താക്കി വെള്ളറട പോലീസ്
വെള്ളറട: നാടന്‍ തോക്കും വാളും മാന്‍കൊമ്പും മഴുവുമായി കുപ്രസിദ്ധ ഗുണ്ട മാനേഷ് ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. കാവല്‍ പദ്ധതിയുടെ ഭാഗമായി എസ്പി യുടെ നിര്‍ദേശാനുസരണം വെള്ളറട പോലീസ് നടത്തിയപരിശോധനയിലാണ് മാരകായുധങ്ങളും മാന്‍കൊമ്പുമായി ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ വെള്ളറട പോലീസ് സ്റ്റേഷന്, നെയ്യാറ്റിന്‍കര എക്സൈസ്, എന്നിവിടങ്ങളില്‍ വധശ്രമം, കഞ്ചാവ് അബ്കാരി തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ് മാനേഷെന്ന് പോലീസ് പറഞ്ഞു.നെയ്യാറ്റിന്‍കര ഡിവൈഎസ്പി ശ്രീകാന്ത്, വെള്ളറട സിഐ മൃതുല്‍കുമാര്‍, എസ്ഐ സുരേഷ് കുമാര്‍, എഎസ് ഐമാരായ ശശികുമാറണ്, സുനില്‍കുമാര്‍ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി. തുടര്‍ നടപടികളുടെ ഭാഗമായിപ്രതിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.
Read Moreആരും പേടിക്കേണ്ട… ഓടിക്കോ..! ഭൂചലനമെന്നു സംശയം; നാട്ടുകാർ വീട്ടിൽ നിന്ന് ഇറങ്ങിയോടി
കാട്ടാക്കട : മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. നെയ്യാർഡാം ചെറുപ്പണയിലും ചലനം. വീട്ടുകാർ ഭയന്ന് പുറത്തേക്ക് ഓടി. ഇന്നലെ രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. നെയ്യാർഡാം കഴിഞ്ഞ് പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിലാണ് ചലനമുണ്ടായത്. കള്ളിക്കാട് പഞ്ചായത്തിൽ കള്ളിക്കാട് വാർഡിൽ രാത്രിയോട് കൂടി ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയും വീടുകളിൽ ടിവി സ്റ്റാൻഡുകൾ കുലുങ്ങുകയും പാത്രങ്ങൾ തറയിൽ വീഴുകയും ചെയ്തു. പൂഴനാട്ടും ഇതേ സമയത്ത് ഉച്ചത്തിൽ ശബ്ദം കേൾക്കുകയും മേശ ഉൾപ്പടെ ചലിക്കുകയും ചെയ്തതായി സാമൂഹ്യപ്രവർത്തകൻ കൂടിയായ പൂഴനാട് ഗോപൻ പറഞ്ഞു. മൈലക്കര മൂഴിയിൽ ഉറങ്ങി കിടക്കവെ വീട്ടിനകത്ത് വല്ലാത്ത വിറയൽ ഉണ്ടായതായും പാത്രങ്ങൾ തറയിൽ വീഴുകയും ഉച്ചത്തിൽ ശബ്ദം കേൾക്കുകയും ചെയ്തതായും ഇവിടെ ചെടി നഴ്സറി നടത്തുന്ന ബിജു പറഞ്ഞു. മൈലക്കരയിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടുകാരായ…
Read Moreപുലർച്ചെ മൂന്നരയോടെ വീട്ടിൽ ശബ്ദം, ലാലൻ നോക്കിയപ്പോള്‍ വീടിനുള്ളില്‍ അനീഷ്..! മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ…
തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പേട്ട റെയിൽവെ സ്റ്റേഷന് സമീപം ഐശ്വര്യ വീട്ടിൽ ജോർജിന്റെ മകൻ അനീഷ് ജോർജ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ പേട്ട റെയിൽവെ ബ്രിഡ്ജിന് സമീപമുള്ള അനീഷിന്റെ പെണ് സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു സംഭവം. യുവാവിനെ കുത്തിവീഴ്ത്തിയ ശേഷം പെൺകുട്ടിയുടെ പിതാവ് ലാലൻ പേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- ഇന്ന് പുലർച്ചെ മൂന്നരയോടെ വീട്ടിൽ ശബ്ദം കേട്ട് ലാലൻ ഉണർന്നു. വീട്ടിനുള്ളിൽ അനീഷിനെ കണ്ടതോടെ ലാലൻ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം പേട്ട പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ് ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ വീട്ടിനകത്തെ ഹാളിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. പോലീസ് സംഘം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് യുവാവിന്റെ മൃതദേഹം മാറ്റി. അതേ…
Read Moreസ്പെഷൽ ഡ്രൈവ് തുടരുന്നു: 10 പിടികിട്ടാപ്പുള്ളികള്‍ പിടിയിൽ;238 പേർ കരുതൽ അറസ്റ്റിൽ
തിരുവനന്തപുരം : ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിനും മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുമായി സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ കാവലിന്റെ ഭാഗമായുള്ള സ്പെഷൽ ഡ്രൈവ് നഗരത്തിൽ ശക്തമായി തുടരുന്നു. 17ന് ആരംഭിച്ച സ്പെഷൽ ഡ്രൈവിൽ വിവിധ സ്റ്റേഷൻ പരിധികളിലായി ഇതുവരെ 310 റെയ്ഡുകൾ നടത്തുകയും 238 പേരെ കരുതൽ അറസ്റ്റ് ചെയ്തു. 12 പേരെ ഗുണ്ടാ നിയമം (കാപ്പ) പ്രകാരം കരുതല്‍ തടങ്കലിലാക്കാനും ജില്ലാ കലക്ടർക്ക് ശിപാര്‍ശ ചെയ്തു . കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 10 പേരെയും വിവിധ കേസുകളില്‍ വാറണ്ട് നിലവിലുള്ള 157 പേരെയും സ്പെഷൽ ഡ്രൈവിൽ അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായായുടെ നിർദേശ പ്രകാരം ഡപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം & ട്രാഫിക്) ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് നഗരത്തിൽ ക്രിമിനൽ സംഘങ്ങൾക്കെതിരെയുള്ള നടപടി ആരംഭിച്ചത്. നർക്കോട്ടിക് സെൽ…
Read Moreദുരിതങ്ങളിൽ നിന്ന് കരകയറാൻ തീരംവിട്ടു; വിധി ജീവൻ തട്ടിയെടുത്തതാതട്ടെ മത്സ്യം കയറ്റിവന്ന ലോറിയുടെ രൂപത്തിൽ
എസ്.രാജേന്ദ്രകുമാർവിഴിഞ്ഞം: ഓഖിയെ തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിലും കഷ്ടപ്പാടിലും നിന്നും കരകയറാൻ ജോലി തേടി സ്വന്തം തീരം വിട്ടു പോയ മൂന്നു മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇന്നലെ ലോറി അപകടത്തിൽ പൊലിഞ്ഞത്. പള്ളിത്തുറ കരിയിലക്കെട്ട് പുരയിടത്തിൽ ജസ്റ്റിൻ സിൽവടിമ (49) നെയും പുല്ലുവിള ഇരയിമ്മൻ തുറപുരയിടത്തിൽ കരുനന്പരം (56) നെയും പുല്ലുവിളകൊച്ചു പള്ളി കുട്ടി മീരാൻ തുറപുരയിടത്തിൽ ബർക്ക്മാൻ (47) നെയും ലോറി അപകടത്തിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തു. വിഴിഞ്ഞം തീരത്തു നിന്ന് നേരത്തെ വള്ളമിറക്കിയിരുന്ന ഇവർക്ക് മതിയായ മീൻ കിട്ടാതെയായതോടെയാണ് ഇവർ കഷ്ടപ്പാടുകളിൽ നിന്നു കരകയറാൻ ബേപ്പൂരിലേക്കു വണ്ടി കയറിയത്. പക്ഷേ ആ യാത്ര അവരുടെ അവസാന യാത്രയായി. മത്സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ജസ്റ്റിൻ സിൽവടിമ. ഓഖി വീശുന്നതിന് തലേ ദിവസം വൈകുന്നേരം വിഴിഞ്ഞത്ത് നിന്ന് വള്ളമിറക്കിയ ജസ്റ്റിനും സംഘവും ഉൾക്കടലിൽ…
Read Moreനടുറോഡിൽ അച്ഛനും മകൾക്കും നേരേ ഗുണ്ടാ ആക്രമണം; പ്രതി ഇപ്പോഴും കാണാമറയത്ത്
പോത്തൻകോട്: നടുറോഡിൽ കാർ യാത്രക്കാരായ അച്ഛനും മകൾക്കും നേരെ ആക്രമണം നടത്തിയ പ്രതികളെ ഒരു ദിവസം പിന്നിട്ടിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രധാന പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.നാട്ടുകാർ നോക്കി നിൽക്കെയാണ് ഒരു പ്രകോപനവും കൂടാതെ കാർ റോഡിലൂടെ പോയ വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ്(46) എന്ന ഷാ, ഷായുടെ മകൾ പതിനേഴുകാരി എന്നിവർക്കു നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ന് പോത്തൻകോട് ജങ്ഷന് സമീപമാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.നാലംഗ സംഘം സഞ്ചരിച്ച് കാറിനെ ചെറുത്തുവച്ചെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന്…
Read Moreആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച സംഭവം; ഊരിനു പുറത്തുള്ള ഒരു യുവാവാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ
പാലോട് : ഇടിഞ്ഞാറില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പെരിങ്ങമ്മല ഇടിഞ്ഞാര്‍ വിട്ടിക്കാവ് അഞ്ചുമനയില്‍ വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ശ്രീധന്യയുടെ (17) മരണത്തില്‍ ദുരുഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തുന്നതിന് വിദഗ്ധ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് മോഹനന് കാണി മുഖ്യമന്ത്രി, ഡിഡിപി, പട്ടികവര്‍ഗവകുപ്പു മന്ത്രി എന്നിവര്‍ക്ക് പരാതിനല്‍കി. ഊരിനു പുറത്തുള്ള യുവാവും ആറുപേരുമടങ്ങുന്ന സംഘമാണ് മകളുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഡിഗ്രിക്ക് പ്രവേശനവും നേടിയതിന്റെ അടുത്തദിവസമാണ് ശ്രീധന്യ ആത്മഹത്യ ചെയ്തത്.
Read Moreപോലീസിന്റെ ഈ പോക്ക് ആപത്താണ്; പോലീസിനെതിരേ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: പോലീസിനെതിരേ ആഞ്ഞടിച്ച് സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയപാർട്ടികളും മതസംഘടനകളും കൊടുക്കുന്ന ലിസ്റ്റിലുള്ളവരെ പ്രതികളാക്കുന്ന പോലീസ് നടപടി കേസിനെ ദുർബലപ്പെടുത്തുമെന്നും പോലീസിന്റെ ഈ പോക്ക് ആപത്താണെന്നും പന്ന്യൻ കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം എതിർക്കപ്പെടണം. കൊലപാതക പ്രശ്നങ്ങളിൽ കർക്കശമായി നടപടിയെടുക്കാൻ പോലീസ് മുന്നോട്ട് വരണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.
Read Moreമുഖ്യമന്ത്രിക്കെതിരെ വധഭീഷണി; പാലക്കാട്ടുകാരൻ ബിജെപി പ്രവർത്തകനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസ് എടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്. ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ സിപിഐഎം പ്രവർത്തകർ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.
Read More