പേരൂർക്കട: കുടപ്പനക്കുന്ന് സമീപം പാതിരിപ്പള്ളിയിൽ പിതാവിനെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗസംഘത്തെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ന് ഇളയമ്പള്ളി സ്വദേശി ബാബുരാജ്, മക്കളായ ജയരാജ്, അരുൺരാജ് എന്നിവർക്കാണ് വെട്ടേറ്റ സംഭവത്തിൽ ഇളയമ്പള്ളി പാറവിള വീട്ടിൽ പ്രമോദ് (ബിനു,27), സഹോദരൻ പ്രദീപ് (ദീപു,28), വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കാവിൻപുറം ചന്ദ്രാ ഭവനിൽ വിശാഖ് (ചിക്കു, 27) എന്നിവരാണ് പിടിയിലായത്. ബാബുരാജിന്റെ വീടിനുസമീപത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പേരൂർക്കട സിഐ സജികുമാർ, എസ്ഐമാരായ സന്ദീപ്, ജയകുമാർ, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ യശോധരൻ, അരുൺകുമാർ, എഎസ്ഐ സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: TVM
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പത്തിലായി; കാമുകന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിൽ നിന്ന് പിൻമാറി;യുവതിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ
വിതുര: വിതുര സ്വദേശിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ഗവ.കോളജിലെ ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരി തൂങ്ങി മരിച്ച കേസിൽ ആനപ്പാറ ചിറ്റാർ മേക്കുംകര വീട്ടിൽ ശ്രീജിത്.ജി.നാഥാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മരിച്ച പെൺകുട്ടിയും ശ്രീജിത്തും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാൽ ശ്രീജിത്തിന് മറ്റു ചില പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെൺകുട്ടി ഇയാളുമായി വഴക്കുണ്ടാക്കി. തുടർന്ന് നേരത്തെ നൽകിയ വിവാഹ വാഗ്ദാനത്തിൽ നിന്നു ശ്രീജിത്ത് പിന്മാറി. തുടർന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. ശ്രീജിത്തിനെ ഫോൺ വിളിച്ച ശേഷമാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ സിഐ എസ്.ശ്രീജിത്, എസ്ഐ എസ്.എൽ.സുധീഷ്, ഗ്രേഡ്…
Read Moreമൂന്നുടൺ ഭാരമുള്ള വെള്ളുടുമ്പ് സ്രാവ് കമ്പവലയിൽ കുടുങ്ങി; രക്ഷപ്പെട്ട് കടലിലേക്ക് തന്നെ പോയെങ്കിലും പിന്നെ കണ്ടത് ആ കാഴ്ച…
വിഴിഞ്ഞം: തീരത്ത് എത്തിയ കൂറ്റൻ വെള്ളുടുമ്പ് സ്രാവ് കമ്പവലയിൽ കുടുങ്ങി. വല പൊട്ടിച്ച് രക്ഷപ്പെട്ട സ്രാവ് തിരയിൽപ്പെട്ട് കരക്കടിഞ്ഞ് ചത്തു. ഇന്നലെ ഉച്ചയോടെ കരിംകുളം തീരത്താണ് മൂവായിരത്തോളം കിലോ തൂക്കം വരുന്ന മീൻ കരക്കടിഞ്ഞത്. ഉൾക്കടലിൽ മാത്രം ജീവിക്കുന്ന മത്സ്യം കൂട്ടം തെറ്റിയെത്തിയതാകാമെന്ന് അധികൃതർ പറയുന്നു. സംരക്ഷണ വിഭാഗത്തിൽപ്പെട്ട സ്രാവ് ഭക്ഷ്യയോഗ്യവുമല്ല. ഇന്നലെ ഉച്ചയോടെ കരമടി വലിക്കുകയായിരുന്ന ജോസഫ് പൊന്നയ്യൻ എന്നയാളുടെ വലയിലാണ് മത്സ്യ ഭീമൻ കുടുങ്ങിയത്. വലയും തകർത്ത് പോയ മീൻ മണിക്കൂറുകൾക്കുള്ളിൽ കരയിലേക്ക് തിരിച്ച് കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വിവരമറിഞ്ഞെത്തിയ പൂവാർ തീരദേശ പോലീസ് വനം വകുപ്പ് അധികൃതരെ അറിയിച്ചു. ഓഫീസർമാരായ ജി.എസ്. റോഷ്നി , ആർ.രഞ്ജിത് എന്നിവരെത്തി മേൽനടപടി സ്വീകരിച്ചു. ജെസിബിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കരക്ക് കയറ്റിയ സ്രാവിനെ കരിംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സുനിലിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി.തുടർന്ന് വൈകുന്നേരത്തോടെ സമീപത്ത് കുഴിച്ച്…
Read Moreആദിവാസികൾക്ക് പരിശീലനത്തിന് നൽകിയത് ഗുണനിലവാരമില്ലത്ത ചെണ്ട; അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി ചെണ്ടകള്‍ മാറ്റിയെന്ന് ആക്ഷേപം
പാലോട് : ആദിവാസികള്‍ക്ക് പരിശീലനത്തിന് നല്കിയ ഗുണനിലവാരമില്ലാത്ത ചെണ്ടകള്‍ പട്ടികവര്‍ഗവകുപ്പിന്റെ പ്രോജക്ട് ഓഫീസര്‍ സര്‍ക്കാര്‍ വാഹനത്തിലെത്തി തിരികെകൊണ്ടുപോയി. പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ടോമാവ് ഊരിന് നല്കിയ പത്തുചെണ്ടകളും അനുബന്ധ ഉപകരണങ്ങളുമാണ് കൊണ്ടുപോയത്. ചെണ്ടവാങ്ങി നല്കി ഒരുമാസത്തിനുള്ളില്‍ തന്നെ അവ പൊട്ടി ഉപയോഗശൂന്യമായി. തീരെ നിലവാരം കുറഞ്ഞ ചെണ്ടകളാണ് പദ്ധതിപ്രകാരം വാങ്ങി നല്‍കിയത്. ഇതിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡയറക്ടര്‍ക്കും പരാതിനല്‍കിയിരുന്നു. ഡയറക്ടറുടെ നിര്‍ദേശപ്രകാരം സീനിയര്‍ സൂപ്രണ്ട് ഹരികുമാറിനെ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെണ്ട വിദഗ്ധനേയും ഉള്‍പ്പെടുത്തി അന്വേഷണവും തെളിവെടുപ്പും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പ്രോജക്ട് ഓഫീസര്‍ പോട്ടോമാവിലെത്തി ആദിവാസി സ്ത്രീകളെകൊണ്ടു തന്നെ ചെണ്ടകള്‍ ചുമന്ന് സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. പട്ടിക്കവര്ഗക്കാര്ക്കായി ശംഖൊലി എന്നപേരില്‍ കുറ്റിച്ചല്‍, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ ചെണ്ടപരിശീലനത്തിന് ലക്ഷങ്ങളാണ് ചെലവിട്ടത്. എന്നാല്‍ ഇതില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആദിവാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം…
Read Moreഭാഗ്യംവിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭര്‍ത്താവിന്റെ ജീവന്; മസ്തിഷ്കമണം സംഭവിച്ച് വിനോദിന്റെ വൃക്ക തുന്നി ചേർത്തു; അറുതിയായത് ഏഴുവര്‍ഷത്തെ ദുരിതം
മെഡിക്കൽ കോളജ്: ഭാഗ്യംവിറ്റ് ഭർത്താവിന്റെ ജീവൻ തിരികെ പിടിച്ച് അനുവിജ. മസ്തിഷ്കമണം സംഭവിച്ച് ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി (40) ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കു കൂടിയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. കാഴ്ചക്കുറവിന് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വിനോദിന്റെ രോഗനിര്‍ണയ പരിശോധനാഫലം ആ കുടുംബത്തില്‍ ഇടിത്തീയായി മാറുകയായിരുന്നു. വിനോദിന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.2013-ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് വിദഗ്ധ ചികിത്സയ്ക്ക് അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിൽ എത്തുന്നത്. നെഫ്രോളജി വിഭാഗത്തില്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാല്‍ രണ്ടുവൃക്കകളും പൂര്‍ണമായി തകരാറിലാണെന്ന വസ്തുത ഒരിക്കല്‍കൂടി അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോള്‍ വിനോദിന്റെ…
Read Moreവിതുരയിൽ 108 ആംബുലൻസിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം
വിതുര :ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ ഒന്നിന് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ വിദഗ്ധ ചികിത്സക്കായി ഉടൻ എസ്എടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി . കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്.എ. അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയലെത്തി വർഷയുമായി എസ്എടിയിലേക്ക് യാത്ര തിരിച്ചു. ചേന്നൻപാറയിലെത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില വഷളാകുകയും പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കി ആംബുലൻസിൽ വേണ്ട സജീകരണങ്ങളൊരുക്കുകയായിരുന്നു. പുലർച്ചെ 1.19ന് ഷിജിയുടെ…
Read Moreപതിനഞ്ചുമിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയപ്പോൾ അരൂജ് സ്വന്തമാക്കിയത് ആറ് റിക്കാർഡുകൾ
കാട്ടാക്കട: ആയോധന കലയിൽ പലവിധ റിക്കാഡ് നേട്ടങ്ങളുണ്ടെങ്കിലും ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നഞ്ചക്ക് കറക്കി റിക്കാർഡ് കൈവരിച്ചിരിക്കുകയാണ് അരൂജ്. അഗസ്ത്യമലയുടെ താഴ്വാരമായ കുറ്റിച്ചൽ കോട്ടൂർ മാങ്കുടി ഉഷാഭവനിൽ കുട്ടൻ ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്. കൈവിരലുകൾക്കിടയിലൂടെ നഞ്ചക്ക് അതിവേഗം കറക്കി നഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് . പതിനഞ്ചുമിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂർവ നേട്ടം കൈവരിച്ചത്.ഇന്ത്യ ബുക്ക് ഒഫ് റിക്കാർഡ്, ഏഷ്യ ബുക്ക് ഒഫ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റിക്കാർഡ്, കലാം വേൾഡ് റിക്കാർഡ്, നോബൽ വേൾഡ് റിക്കാർഡ്, ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റിക്കാർഡ് എന്നിങ്ങനെ ആറ് റിക്കാർഡുകളാണ് അരൂജ് സ്വന്തമാക്കിയത്. അഞ്ചു വയസ് മുതൽ കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കുന്ന…
Read Moreഅമ്പത്തിയെട്ടുകാരി ജലജയും 28കാരി സുന്ദരിയും ഉൾപ്പെടെ 9 അംഗ പെൺവാണിഭ സംഘം പിടിയിൽ; ലക്ഷങ്ങളും പിടിച്ചെടുത്തു
മെഡിക്കൽ കോളജ് : മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപത്തുള്ള ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒന്‍പതു പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിൽ 28 വയസുള്ള ആസാം സ്വദേശിനിയും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പെൺവാണിഭം നടത്തുന്നതായി മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോഡ്ജ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ, എസ്ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു,…
Read Moreമരണകാരണം പട്ടിണിയോ? സംരക്ഷണമില്ലാതെ നായ ചത്തു; അയൽവാസിയുടെ പരാതിയിൽ ഉടമസ്ഥനെതിരെ കേസ്
വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തിൽ അയൽവാസിയുടെ പരാതിയിൽ ഉടമസ്ഥനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ കാരണമറിയാൻ പോസ്റ്റ്മോർട്ടം നടത്താനുള്ള അപേക്ഷ പോലീസ് മൃഗാശുപത്രി അധികൃതർക്കും നൽകി.വെങ്ങാനൂർ സ്വദേശിയാണ് അയൽവാസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൂലിപ്പണിക്കാരനായ വീട്ടുടമസ്ഥൻ മൂന്ന് വർഷം മുൻപാണ് റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട ഒരു പെൺനായയെ വാങ്ങിയത്. പരിപാലിക്കാൻ സ്ഥലമില്ലാതെ വന്നതോടെ ഉടമസ്ഥൻ വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കെട്ടിരുന്നു. അയൽവാസി കഴിഞ്ഞ ദിവസം നായയുടെ ദയനീയാവസ്ഥ കോവളത്തെ നായസംരക്ഷണ സംഘങ്ങൾക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നായയുടെ ഉടമസ്ഥനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreമിന്നൽ വിജിലൻസ്..! തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസിൽ വൻ ക്രമക്കേടുകൾ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29ന് വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക നാളിതു വരെ ട്രഷറിയിൽ അടച്ചിട്ടില്ലെന്നു വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. കോർപറേഷൻ വാഹനങ്ങളുടെ ഇന്ധനക്ഷമതാ ടെസ്റ്റ് നടത്താറില്ലെന്നും ലോഗ് ബുക്ക് പരിപാലിക്കുന്നില്ല.തിരുവനന്തപുരം വെണ്‍പാലവട്ടം സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടര സെന്റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിനായി 2019ൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും നാളിതു വരെ അപേക്ഷയിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷൻ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നിർമാണത്തിനുള്ള അപേക്ഷകളിൽ ചിലത് നിരസിക്കപ്പെട്ടതായും ഈ വിവരം അപേക്ഷകരെ മാസങ്ങളായി അറിയിച്ചിട്ടില്ലെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
Read More