പേരൂർക്കട: കെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് മാത്യുവിനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഭൂമിയുടെ കരമടയ്ക്കാൻ വന്ന സ്ത്രീയിൽ നിന്നാണ് മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്. വ്യാപാര സ്ഥാപനത്തിൽ ജോലിക്കു നിൽക്കുന്ന ഈ സ്ത്രീയുടെ പേരിലുള്ള മൂന്നു സെന്റ് ഭൂമിക്ക് വർഷങ്ങളായി കരം ഒടുക്കിയിട്ടില്ലായിരുന്നു. വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരി വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി നൽകാമെന്ന് അറിയിച്ചു. കൈക്കൂലി പണവുമായി പല സ്ഥലങ്ങളിലെത്താൻ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടു. ഒടുവിൽ പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Read MoreCategory: TVM
ചിറയിൻകീഴിൽ കഞ്ചാവ് വേട്ട; ഗുണ്ടാസംഘം അറസ്റ്റിൽ; പതിനൊന്ന് കിലോ കഞ്ചാവും രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തു
ചിറയിൻകീഴ് : വാഹന പരിശോധനക്കിടെ പതിനൊന്ന് കിലോ കഞ്ചാവുമായി ഗുണ്ടാസംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അഴൂർ പെരുങ്ങുഴി നാല്മുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരീനാഥ് (ശബരി , 42) , ആൽത്തറ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ ( 28) , കരകുളം പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31),ഉള്ളൂർ എയിം പ്ലാസയിൽ വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും കണ്ടെടുത്തു. സംഘത്തിലെ പ്രധാനി ശബരി കൊലപാതക കേസിലും കഞ്ചാവ് കടത്ത് കേസിലും അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിനിൽക്കുന്പോൾ നാല് വർഷം മുമ്പ് അമരവിളയിൽവച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാറ് സഹിതം എക്സൈസിന്റെ പിടിയിലായിരുന്നു. ഇയാൾക്ക് നൽകുവാനായി കഞ്ചാവ്…
Read Moreനെയ്യാറിലെ മണൽമാഫിയകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓലത്താന്നി ഡാളിയ്ക്ക് അഭയമായി ജില്ലാ പഞ്ചായത്ത്
കാട്ടാക്കട : നെയ്യാറിലെ മണൽമാഫിയകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓലത്താന്നി ഡാളി കടവിൽ ഡാളിക്ക് താങ്ങായി ജില്ലാ പഞ്ചായത്ത്. കാട്ടാക്കടയിലുള്ള പരിചയക്കാരിയുടെ വീട്ടിൽ ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ ഡാളിയെ ജില്ലാപഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്കു മാറ്റി. നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തന്റെ ജീവനും സ്വത്തിനും സംരക്ഷണത്തിനും വേണ്ടി പ്രായം മറന്നു പോരാടിയ ഓലതാന്നി സ്വദേശിനി ഡാളിയുടെ ദയനീയ സ്ഥിതി അറിഞ്ഞാണ് പാറശാല ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.ആർ. സനൂജ ഡാളി താമസിച്ചിരുന്ന പുല്ലുവിളാകത്ത് ചന്ദ്രികയുടെ വീട്ടിൽ എത്തിയത്. ഡാളി അമ്മൂമ്മയെ കഴിഞ്ഞ അഞ്ച് വർഷമായി പരിചരിച്ചിരുന്ന പരിചയക്കാരിയായ ചന്ദ്രിക അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവർ കിടപ്പിലായതോടെ ഡാളിയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയുടെ വിവരമറിഞ്ഞ ജില്ലാ പഞ്ചായത്തിന്…
Read Moreകുട്ടികളുടെ സാമൂഹിക, മാനസിക വളർച്ച പ്രധാനം; കുട്ടികളെ സ്കൂളിൽ വിടാൻ ആശങ്കപ്പെടേണ്ടെന്നു വിദഗ്ധർ
തിരുവനന്തപുരം: കുട്ടികളെ സ്ക്കൂളിൽ വിടാൻ രക്ഷകർത്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളുടെ സാമൂഹിക, മാനസിക വളർച്ച പ്രധാനമാണെന്നും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയർ കണ്സൾട്ടന്റുമായ ഡോ. കെ.എ. അമീർ. കുട്ടികളിൽ കോവിഡ് ഗുരുതരമാകില്ലെന്നാണ് കഴിഞ്ഞ ഒന്നര വർഷത്തിലേറെയായുള്ള ചികിത്സാ അനുഭവം തെളിയിക്കുന്നത്. വളരെ ചെറിയ ശതമാനം പേരിൽ കോവിഡ് അനുബന്ധ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം പോലെയുള്ള ബുദ്ധിമുട്ടുകൾ വന്നാലും അതു ചികിത്സിച്ചു സുഖപ്പെടുത്താവുന്നതാണെന്നും അദേഹം പറഞ്ഞു. കോവിഡും ചികിത്സാ രീതികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം. കോവിഡ് കുറച്ചധികം കാലം നമുക്കു ചുറ്റും ഉണ്ടാകുമെന്നും അതുമായി ചേർന്നു ജീവിക്കാൻ പഠിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നും സെമിനാറിൽ സംസാരിച്ച കിംസിലെ അസോസിയേറ്റ് കണ്സൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് അഭിപ്രായപ്പെട്ടു. സിറോ പ്രിവലൻസ് സർവേ ഫലം നോക്കിയാൽ പകുതിയോളം കുട്ടികൾക്കും അസുഖം…
Read Moreഒരു ആശങ്കയ്ക്കും വകയില്ല;കെട്ടിട നികുതി അടച്ചവർക്ക് വീണ്ടും അടയ്ക്കേണ്ടിവരില്ലെന്നു മന്ത്രി
തിരുവനന്തപുരം: കോർപറേഷനിൽ കെട്ടിട നികുതി (ഭൂ നികുതി) അടച്ചവർക്ക് വീണ്ടും അടയ്ക്കേണ്ടി വരില്ലെന്നു തദ്ദേശ സ്ഥാപന മന്ത്രിക്കു വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. രസീത് ഉള്ളവർക്കു മാത്രമല്ല. സോണൽ ഓഫീസ് രേഖകളുള്ളവർക്കും വീണ്ടും നികുതി നൽകേണ്ടതില്ല. ഇവർക്ക് ഒരു ആശങ്കയ്ക്കും വകയില്ല. കോർപറേഷനിൽ അഴിമതി നടന്നുവെന്നത് ശരിയാണ്. നേമം സോണലിൽ 26.74 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു രണ്ടു പേർ അറസ്റ്റിലായി. ശ്രീകാര്യം സോണലിൽ 5.12 ലക്ഷത്തിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഒരാളും ആറ്റിപ്രയിലെ 1.09 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഒരാളും പിടിയിലായി. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടു 13 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും മന്ത്രി പറഞ്ഞു.പോലീസ് അന്വേഷണം കൂടാതെ ക്രമക്കേടുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണം നടന്നു വരുന്നു. ഓഡിറ്റ് തല പരിശോധന കൂടാതെ അക്കൗണ്ടന്റ് ജനറൽ, ലോക്കൽ ഫണ്ട് ഓഡിറ്റ്…
Read Moreപൊതുവിജ്ഞാനത്തിൽ തന്റെ കഴിവു തെളിയിച്ചപ്പോൾ രണ്ടു വയസുകാരിയുടെ കൂടെ പോന്നത്ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്
നെടുമങ്ങാട്: പൊതുവിജ്ഞാനത്തിൽ തന്റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ. ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കേരളത്തിലെ ജില്ലകളുടെ പേരുകൾ എന്നിവ നൈഹക്ക് മനപാഠമാണ്.ലോക ഭൂപടം കാണിച്ചാൽ രാജ്യങ്ങൾ തൊട്ടു കാണിച്ചു പേരുകൾ പറയും. മഴവില്ലിന്റെ നിറങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ കാണാപാഠമാക്കി പറഞ്ഞാണ് ഈ കൊച്ചു മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന് അർഹയായത്.നെടുമങ്ങാട് മുണ്ടേല അനൂപ് നിവാസിൽ അനൂപ് ശോഭന്റെയും രാജലക്ഷ്മിയുടെയും മകളാണ് നൈഹ. വെള്ളനാട് പഞ്ചായത്തിലെ കൊങ്ങണം വാർഡ് മെമ്പറാണ് നൈഹയുടെ പിതാവ് അനൂപ് ശോഭൻ.ഏഷ്യൻ ബുക്സ് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് നൈഹ.
Read Moreകഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി മിഠായി അനു പിടിയിൽ; ഇരട്ടപ്പേര് കിട്ടിയതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
നെയ്യാറ്റിൻകര : കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി നിരവധി ക്രിമിനല് കേസുകളിലെ പ്രതിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് അനു ഭവനിൽ അനു(മിഠായി അനു) അറസ്റ്റിലായത്. ഇയാളിൽ നിന്നും 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തു. മയക്കുമരുന്ന് ഗുളികകൾ മുട്ടായി എന്ന രഹസ്യ കോഡ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതുകൊണ്ടാണ് ഇയാളെ മിഠായി അനു എന്ന് വിളിക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്കുമരുന്ന് ഗുളികകൾ മാനസിക രോഗികളുടെ അവസ്ഥ വളരെ വഷളാകുമ്പോൾ ഡോകടറുടെ പ്രത്യേക നിർദേശപ്രകാരം മാത്രം നൽകുന്നതാണ്. മെഡിക്കൽ സ്റ്റോറിൽ ഈ ഗുളികകള് വിൽക്കുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഡോക്ടറുടെ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുമായി വരുന്നവർക്ക് മാത്രമേ ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കുകയുള്ളൂ.…
Read Moreകൊല്ലപ്പെട്ട വിദേശ യുവതിക്ക് നീതി തേടി സഹോദരി കേരളത്തിൽ; പ്രതികൾ സ്വതന്ത്രരായി നടക്കുന്നത് വേദനയുണ്ടാക്കുന്നുവെന്ന് യുവതി
തിരുവനന്തപുരം: തന്റെ സഹോദരിയുടെ മരണത്തിനുത്തരവാദികളായവർ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതിൽ വേദന പങ്കു വച്ച് വിദേശയുവതി. കോവളത്ത് വിദേശയുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും വിചാരണ പോലും നടക്കാത്തതിനാൽ നീതി തേടിയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ നിന്നെത്തിയ യുവതി നീതി തേടി മുഖ്യമന്ത്രിയേയും പോലീസിനേയും സമീപിക്കുകയാണ്. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ലാത്വിയൻ യുവതി 2018 മാർച്ച് 14നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.യുവതിയെ മയക്കുമരുന്ന് നല്കി ക്രൂരമായി പീഡിപ്പിച്ച ശേഷം കോവളത്തെ കുറ്റിക്കാട്ടില് തള്ളുകയായിരുന്നു. ഒരു മാസത്തിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ യുവാക്കൾ അറസ്റ്റിലായത്. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആയുർവേദ ചികിത്സയ്ക്കായാണ് ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾ ജാമ്യത്തിലറിങ്ങി സ്വതന്ത്രരായി നടക്കുകയാണ്. തന്റെ സഹോദരിയുടെ…
Read Moreതിരുവനന്തപുരം കോർപ്പറേഷൻ നികുതി തട്ടിപ്പ്; സോണൽ ഓഫീസ് സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് ശാന്തിയെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച ശാന്തിയുടെ അപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കൂടാതെ ശാന്തിയോട് ഹാജരാകാൻ പോലീസും നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ നേമം പോലീസ് സ്റ്റേഷനിലെത്തിയ ശാന്തിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ നികുതി തട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണൽ ഓഫീസുകളിലാണ് നികുതി വെട്ടിപ്പ് നടന്നതായി കോർപ്പറേഷനിലെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 33.5 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെ ത്തിയതിനെ തുടർന്ന് ഏഴ് ജീവനക്കാരെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. നികുതി തട്ടിപ്പിനെതിരെ കോണ്ഗ്രസും ബിജെപിയും സമരം ആരംഭിച്ചതിനെ…
Read Moreജോലിക്ക് നിൽക്കുന്ന വിട്ടിലെ കുട്ടിയുടെ സ്വർണം അടിച്ചുമാറ്റി; പിന്നെ കാമുകനുമായി കറക്കം; ഒടുവിൽ പോലീസ് വലയിലും
ശ്രീകാര്യം : ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വിതുര ആനപ്പാറ തൈക്കാവിന് സമീപം തസ്മി മൻസിലിൽ തസ്മി (24) സുഹൃത്തായ മാങ്ങോട് പുതുശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെപിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീത നഗർ എസ്എൻആർഎ2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ നിന്നുമാണ് ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉൾപ്പടെ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണവുമായി ആറ്റിങ്ങലിലെത്തി അൽഫാസുമായി കാർ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.വീട്ടുകാർ നൽകിയ പരാതിയിൽ ശ്രീകാര്യം സിഐ ആസാദ് അബ്ദുൾ കലാമിന്റെയും എസ്ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മോഷ്ടിച്ച സ്വർണം പോലീസ് കണ്ടെത്തി. പ്രതികളെ റിമാൻഡു ചെയ്തു.
Read More