മാ​ര​ക ല​ഹ​രിമ​രു​ന്നു​മാ​യി 21കാരൻ ഉൾപ്പെട്ട സംഘം പോലീസ് പിടിയിൽ;   നിരവധി ക്രിമിനിൽ കേസുകളിലെ പ്രതികളാണ് മൂവരും

ക​ട​യ്ക്കാ​വു​ർ: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും , ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ മേ​നം​കു​ളം പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ അ​ജി​ത്ത് (ലി​യോ​ൺ ജോ​ൺ​സ​ൻ 29), ക​ഴ​ക്കൂ​ട്ടം കി​ഴ​ക്കും​ഭാ​ഗം നേ​താ​ജി ലൈ​നി​ൽ എ​സ്എ​ൽ ഭ​വ​നി​ൽ വി​ജീ​ഷ് (സാ​ത്തി സ​ന്തോ​ഷ് , 34), പാ​റ​ശാ​ല എ​ട​ക്കോ​ട് മ​ലൈ​കോ​ട് ത​ട്ടാ​ൻ​വി​ളാ​കം വീ​ട്ടി​ൽ വി​ഷ്ണു (21 ) എ​ന്നി​വ​രാ​ണ് ക​ട​യ്ക്കാ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും പ​ത്ത് ഗ്രാം ​എം​ഡി​എം​എയും ​ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ലി​യോ​ൺ ജോ​ൺ​സ​ൺ മോ​ഷ​ണം , പി​ടി​ച്ചു​പ​റി ,ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം, വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള അ​ന​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും ക​ഴ​ക്കൂ​ട്ടം , തു​മ്പ , മ​ണ്ണ​ന്ത​ല , ക​ഠി​നം​കു​ളം, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന്…

Read More

മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു; വാടകയ്ക്ക് താമസിക്കാനെത്തിയ ഇരുവരേയും കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കാര്യം

  നേ​മം: ത​ല​യ്ക്ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് വൃ​ദ്ധ​ൻ മ​രി​ച്ചു. വെ​ള്ളാ​യ​ണി കാ​ര​യ്ക്കാ മ​ണ്ഡ​പം സെ​ൻ​റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ എ​ലി​യാ​സ് (80) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ക്ലീ​റ്റ​സ് (52) നെ ​നേ​മം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. ത​ടി ക​ഷ​ണം കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന എ​ലി​യാ​സി​നെ പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​യാ​യി​രു​ന്നു.മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ച്ഛ​നും മ​ക​നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മി​ക്ക ദി​വ​സം ഇ​രു​വ​രും മ​ദ്യ​പി​ച്ച് വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​ക പ​തി​വാ​യി​രു​ന്നു. പ​ല​പ്പോ​ഴും നാ​ട്ടു​കാ​ർ ത​ന്നെ വി​വ​രം അ​റി​യി​ച്ച് പോ​ലി​സ് എ​ത്തു​ക പ​തി​വാ​യി​രു​ന്നു.

Read More

എടിഎമ്മിൽ കാർഡിടും മുമ്പേ പണം കിട്ടി;  ബിന്ദുവിന്‍റെ സത്യസന്ധതയിൽ സതീഷിന് പണം തിരികെ കിട്ടി;   അഭിനന്ദിച്ച് പോലീസും

പേ​രൂ​ർ​ക്ക​ട: എ​ടി​എ​മ്മി​ൽ നി​ന്ന് ല​ഭി​ച്ച പ​ണം യു​വ​തി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.സ്റ്റേ​ഷ​ൻ​അ​ധി​കൃ​ത​ർ ബാ​ങ്ക് മാ​നേ​ജ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ബാ​ങ്കി​ലേ​ൽ​പ്പി​ച്ചു.​ ഇ​ന്ന​ലെ രാ​വി​ലെ ഊ​ള​മ്പാ​റ എ​ച്ച്എ​ൽ​എ​ല്ലി​നു സ​മീ​പ​ത്തെ എ​ടി​എ​മ്മി​ൽ നി​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി ബി​ന്ദു (45) വി​ന് 20, 000 രൂ​പ ല​ഭി​ച്ച​ത്. നേ​ര​ത്തെ ഇ​തേ എ​ടി​എ​മ്മി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​റി​ന്‍റെ താ​യി​രു​ന്നു പ​ണം. ഇ​ദ്ദേ​ഹം ഇ​ട​പാ​ടു ന​ട​ത്തു​ന്ന​തി​നി​ടെ പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി മെ​സേ​ജ് വ​ന്നു​വെ​ങ്കി​ലും തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല. ബാ​ങ്ക് തു​റ​ക്കു​ന്ന സ​മ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ഷ്. സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​ണം സി​ഐ സ​ജി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സ​ന്ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ഡി ചാ​ർ​ജ് പ്ര​വീ​ൺ ബാ​ങ്ക് മാ​നേ​ജ​ർ രാ​ഖി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം തു​ക ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Read More

മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അ​മ്മ​യേ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രിക്കേൽപ്പിച്ചു; പ്ര​തി  സെന്തിലിനെ  കുടുക്കി പോലീസ്

പാ​റ​ശാ​ല: വീ​ട്ടി​ല​തി​ക്ര​മി​ച്ചു ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ഞ്ചി​വി​ള​ചെ​മ്മ​ൻ​ത​ട്ടു​വി​ള​വീ​ട്ടി​ൽ സു​ലോ​ച​ന മ​ക​ൻ ഷി​ബി​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പാ​റ​ശാ​ല തേ​വ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ന്തി​ൽ റോ​യി​യെ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മ​ദ്യ​പി​ച്ച് എ​ത്തി​യ സെ​ന്തി​ൽ റോ​യി പ്ര​കോ​പ​ന​മി​ല്ലാ​തെ ബ​ഹ​ളം വെ​ക്കു​ക​യും വീ​ട്ടി​ൽ ക​യ​റി ഇ​രു​വ​രെ​യും വ്യാ​ഴാ​ഴ്ച രാ​ത്രി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​ലോ​ച​ന​യും ഷി​ബി​നും പാ​റ​ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Read More

തെരുവ് നായയെ പേടിച്ച് ഒരു ഗ്രാമം; ഒരു മാസത്തിനിടെ കടിച്ച് കീറിയത് മുപ്പതിലേറെപ്പേരെ; ഇന്നലെ കടിയേറ്റ വൃദ്ധയുടെ കാലിൽ 18 തു​ന്ന​ൽ

വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ് നാ​യ​യെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ ഒ​രു ഗ്രാ​മം. വെ​ഞ്ഞാ​റ​മൂ​ട് മ​ണ​ലി​മു​ക്ക് മാ​ട​ൻ ന​ട​യ്ക്ക് സ​മീ​പ​മു​ള്ള​വ​രു​ടെ അ​വ​സ്ഥ​യാ​ണി​ത്. ഇ​വി​ടെ ഒ​രു തെ​രു​വ് നാ​യ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ക​ടി​ച്ച​ത് മു​പ്പ​തി​ലേ​റെപ്പേ​രെ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ടി​യേ​റ്റ​ത് ച​ന്ത​യി​ൽ മ​ര​ച്ചീ​നി ക​ച്ച​വ​ടം ന​ട​ത്തു​ന്ന മേ​ലെ കു​റ്റി​മൂ​ട് സ്വ​ദേ​ശി​നി​യാ​യ സാ​വി​ത്രി (62)യ്ക്കാ​ണ്. സാ​വി​ത്രി മ​ണ​ലി​മു​ക്കി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നാ​യ പ​തി​യി​രു​ന്ന് ഇ​രു​കാ​ലു​ക​ളും ക​ടി​ച്ച് കീ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി നാ​യ​യെ തു​ര​ത്തി​യ​ത് കൊ​ണ്ട് ഇ​വ​ർ​ക്ക് ജീ​വ​ൻ തി​രി​ച്ചു കെ​ട്ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രു​ടെ കാ​ലു​ക​ളി​ൽ 18 തു​ന്ന​ലു​ക​ളു​ണ്ട്. മാ​ർ​ക്ക​റ്റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടും നി​ര​വ​ധി പേ​രെ തെ​രു​വ് നാ​യ ക​ടി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Read More

വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് ബ​സ്‌​ പാ​ഞ്ഞുക​യ​റി; വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എട്ടു പേ​ർ​ക്ക് പ​രി​ക്ക്; ദൃ​ക്സാ​ക്ഷി​കള്‍ പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ്് പാ​ഞ്ഞ് ക​യ​റി ആറ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി​ക്ക് സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ച് ക​യ​റി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വൃ​ന്ദ (15), വി​ദ്യ (14), മി​ഥു​ൻ (15), വി​ശാ​ഖ് (14), കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​ന്ദ​ന (18), ഇവാരിറ്റസ് ബിജു(7) സോ​മ​ൻ​നാ​യ​ർ (68), ദ​മ​യ​ന്തി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ സോ​മ​ൻ​നാ​യ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാരിറ്റസ് ബിജു എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ദ​മ​യ​ന്തി ആര്യനാട് ആശുപത്രിയിൽ ചികിത്സയിലാണ്. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ആ​ര്യ​നാ​ട് ഡി​പ്പോ​യി​ലെ സ​ഹ 15 7256 -ാം ന​ന്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഷെ​ഡ്ഡി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. കൊടുംവളവിലാണ് അപകടമുണ്ടായത്.…

Read More

കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് സി​ഡ​ബ്ല്യു​സി

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി(​സി​ഡ​ബ്ല്യു​സി)​പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ദ​ത്ത് വി​വാ​ദ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് നേ​ര​ത്തെ സി​ഡ​ബ്ല്യുസി​ക്ക് ദ​ത്ത് ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ദ​ത്ത് ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യാ​ണ് പോ​ലീ​സി​ന് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​നു​പ​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും. അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ, മാ​താ​വ് സ്മി​ത, സ​ഹോ​ദ​രി, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള​ത്. വാ​ദി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം നേ​ര​ത്തെ പൂ​ർ​ത്തി​യാ​കു​ക​യും ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യാ​ൻ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

Read More

വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​തെ ബോ​ണ​ക്കാ​ട് ഗ​വ.​യു​പി സ്കൂ​ൾ;  ക്ലാസ് റൂമുകൾ കൈയടക്കി വ​വ്വാ​ലും മ​ര​പ്പ​ട്ടി​യും  കു​ര​ങ്ങ​ൻ​മാ​രു​മൊക്കെ…

കാ​ട്ടാ​ക്ക​ട : വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​തെ ബോ​ണ​ക്കാ​ട് ഗ​വ.​യു​പി സ്കൂ​ൾ. ഒ​രു അ​ധ്യാ​പ​ക​നും തൂ​പ്പു​കാ​ര​നും മാ​ത്ര​മു​ള്ള ഇൗ ​സ്കൂ​ളി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ൻ​പ് വ​രെ മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്നു. ബോ​ണ​ക്കാ​ട്ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച സ്കു​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്ത് ക​ഴി​യു​ന്ന​ത്. ല​യ​ങ്ങ​ളി​ൽ പ​ട്ടി​ണി പി​ടി​മു​റു​ക്കി​യ​തോ​ടെ​യാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​നും ഗ​തി​കേ​ട് ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ സ്കൂ​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ വ​ര​വ് നി​ല​ച്ചു. 1942ലാ​ണ് ബോ​ണ​ക്കാ​ട് തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി റേ​ഷ​ൻ​ക​ട​യോ​ടു ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ ബ്രി​ട്ടീ​ഷ് ക​മ്പ​നി കു​ടി​പ്പ​ള്ളി​ക്കൂ​ടം ആ​രം​ഭി​ച്ച​ത്. ​സ്വ​ത​ന്ത്ര്യാ​ന​ന്ത​രം ഷൈ​ലേ​ഷ് ടി. ​ഫെ​ൻ​സാ​ലി 1972 ൽ ​ഇ​തി​നെ എ​ൽ​പി സ്കൂ​ളാ​യി ഉ​യ​ർ​ത്തി. മ​ഹാ​വീ​ർ പ്ലാ​ന്‍റേ​ഷ​ൻ എ​ന്നു പേ​രു​ള്ള തോ​ട്ട​ത്തി​ലെ 300ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്കെ​ത്തി. നാ​ഗ​ർ​കോ​വി​ൽ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന ആ​ർ.​ഐ.​പ്ര​സ​ന്ന ഇ​വി​ടു​ത്ത പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ൻ എ​ല്ലാ ദി​വ​സ​വും സ്കൂ​ളി​ലെ​ത്തി മ​ട​ങ്ങും.​ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ത്തി​ൽ വ​വ്വാ​ലും മ​ര​പ്പ​ട്ടി​യും പ്രാ​വു​ക​ളും കു​ര​ങ്ങ​ൻ​മാ​രു​മൊ​ക്കെ​യാ​ണ് താ​മ​സ​ക്കാ​ർ.

Read More

വി​ഴി​ഞ്ഞം പ​ദ്ധ​തിക്ക് കൗ​ണ്ട് ഡൗ​ൺ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കു​മെന്ന് വ​കു​പ്പ് മ​ന്ത്രി​ അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക് വേ​ണ്ടി വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ കൗ​ണ്ട് ഡൗ​ൺ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കു​ന്നു., ക​രാ​ർ പ്ര​കാ​ര​മു​ള്ള ആ​ദ്യ​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി​ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം ഇ​ഴ​യു​ന്ന തു​റ​മു​ഖ​ത്തി​ന്‍റെ വേ​ഗം കൂ​ട്ടാ​നാ​ണ് കൗ​ണ്ട് ഡൗ​ൺ ക​ല​ണ്ട​റു​മാ​യി മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്‍റെ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ഇ​നി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൗ​ണ്ട് ഡൗ​ൺ ക​ല​ണ്ട​റൊ​രു​ക്കു​ന്ന കാ​ര്യം മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഓ​രോ ഘ​ട്ട​വും അ​ട​യാ​ള​പ്പെ​ടു​ത്തി​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ് ക​ല​ണ്ട​റി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2015 ൽ​നി​ർ​മാ​ണം ആ​രം​ഭി​ച്ച കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി ക​രാ​റ​നു​സ​രി​ച്ച് 2019 ൽ ​ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. മ​ന്ത്രി ഒ​രു വ​ർ​ഷ​മെ​ന്ന് പ​റ​യു​മ്പോ​ഴും ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും മൂ​ന്ന് വ​ർ​ഷ​ത്തെ സാ​വ​കാ​ശം കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ദാ​നി ഗ്രൂ​പ്പ് മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്.…

Read More

ഒന്നര വർഷത്തെ കാത്തിരിപ്പിന് വിരാമം; കോ​ർ​പ​റേ​ഷ​ന്‍റെ മ​ൾ​ട്ടില​വ​ൽ പാ​ർ​ക്കിം​ഗ് സെ​ന്‍റ​ർ ഒ​ന്നി​ന് തു​റ​ക്കും; പാ​ർ​ക്കിം​ഗ് ഫീ​സിന്‍റെ കാര്യത്തിൽ തീ​രു​മാ​ന​മാ​യി​ല്ല

എം.​സു​രേ​ഷ്ബാ​ബു.തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ ഒാഫീസ് വളപ്പിലെ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന് ശേ​ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കു​ന്നു.​ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ക്ലി​യ​റ​ൻ​സ് കി​ട്ടി​യ​തോ​ടെ ന​വം​ബ​ർ ഒ​ന്നി​ന് പാ​ർ​ക്കിം​ഗ് സെ​ന്‍റ​ർ തു​റ​ന്നു ന​ൽ​കും. ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി.പാ​ർ​ക്കിം​ഗ് ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വി​ല​കൂ​ടി​യ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​കു​ന്പോ​ൾ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ട്പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ മോ​ഷ​ണം പോ​കു​ക​യോ ചെ​യ്താ​ൽ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നേ​ര​ത്തെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​മാ​യി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി​ക​ൾ പി​ൻ​മാ​റി​യി​രു​ന്നു.വി.​കെ.​പ്ര​ശാ​ന്ത് മേ​യ​റാ​യി​രി​ക്ക​വെ​യാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 83 ല​ക്ഷംരൂ​പ ചെ​ല​വി​ട്ട് നാ​ല് നി​ല​ക​ളി​ലാ​യി മ​ൾ​ട്ടി​ലെ​വ​ൽ…

Read More