തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണുകൾവഴി ഇരുപത്തിയാറ് ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തി ഒന്‍പത് ഭക്ഷണപ്പൊതികൾ ചെയ്തതായി മേയർ കെ.ശ്രീകുമാർ പറഞ്ഞു. തുടക്കത്തിൽ തൈക്കാട് മോഡൽ എൽപി സ്കൂളിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൺ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ 25 ഹെൽത്ത് സർക്കിളുകളിലായി 25 കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചാണ് നഗരസഭ ഭക്ഷണവിതരണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും,ഭക്ഷണം ആവശ്യപ്പെട്ടവട്ടർക്കുമായും കൃത്യ സമയത്ത് വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനായി രണ്ടായിരം വോളന്റിയർമാരാണ് ഭക്ഷണവിതരണം നടത്തിയിരുന്നത്. 814659 പ്രഭാതഭക്ഷണവും 828338 ഉച്ച ഭക്ഷണവും 828262 രാത്രി ഭക്ഷണവുമാണ് നഗരസഭ ഇതുവരെയായി വിതരണം ചെയ്തിട്ടുള്ളത്. ഒരു ദിവസം 90000 ഭക്ഷണ പൊതികൾ വരെ വിതരണം ചെയ്ത ദിവസങ്ങളുണ്ടെന്നും സർക്കാരിന്റെ സൗജന്യ റേഷനും,പലവ്യഞ്ജന കിറ്റുകളുമൊക്കെ വീടുകളിൽ എത്തിയതിനെ തുടർന്ന് കമ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം വളരെയേറെ കുറഞ്ഞതായി…
Read MoreCategory: TVM
ഭാഗ്യം തുണയായി; വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്ന് എടുക്കുന്നതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഫയർമാന് പരിക്ക്
വെഞ്ഞാറമൂട്: കിണറ്റിൽ വീണ് മരിച്ച വയോധികയുടെ മൃതദേഹം കരയ്ക്ക് എടുക്കുന്നതിനിടെ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഫയർമാന് പരിക്കേറ്റു. കിണറ്റിൽ വീണ് മരിച്ച വെമ്പായം കൊപ്പം മടത്തിൽ വിള വീട്ടിൽ അമ്മുവിന്റെ (80 ) മൃതദേഹം എടുക്കുന്നതിനിടെയാണ് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം.ആർ. അരുൺ മോഹനന് പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വയോധിക കിണറ്റിൽ വീണ് എന്ന സന്ദേശത്തെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘത്തിലെ അരുൺ മോഹൻ കിണറ്റിൽ ഇറങ്ങി വയോധികയെ വലയിൽ പുറത്തേക്ക് എടുക്കുമ്പോൾ കിണറിന്റെ സംരക്ഷണഭിത്തി ഇരുഭാഗം പിളർന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു. തുടർന്ന് മറ്റംഗങ്ങൾ കിണറ്റിൽ ഇറങ്ങി അരുണിനെ കരയിൽ എത്തിച്ചു. ഷോൾഡറിനും കൈമുട്ടിനും, നടുവിനും സാരമായി പരിക്കേറ്റ അരുൺ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കിണറ്റിൽ വീണ് മരിച്ച വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.…
Read More“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…
Read Moreഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണ്‍; ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല, വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് വിലക്ക്; മറ്റ് വിലക്കുകൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് സന്പൂർണ ലോക്ക്ഡൗണ്‍. വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും. മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്കരണശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പൂജാകർമങ്ങൾക്കു പോകുന്നതിനു പുരോഹിതൻമാർക്ക് അനുമതി നൽകിയിട്ടുണ്ട്. ആളുകൾ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു…
Read More‘മുങ്ങി’ത്താണ 80 ലക്ഷത്തിന്റെ ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ അഴിമതി; വേളി ടൂറിസ്റ്റ് വില്ലേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
ശ്രീകാര്യം : വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് മുങ്ങിത്താണതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സമരംയൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു. അഞ്ചുമാസങ്ങൾക്കു മുന്‍പ് 80ലക്ഷം രൂപ ചെലവാക്കി കെടിഡിസി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറി കായലിൽ താഴ്ന്നിരുന്നു. പ്രവർത്തകർ വേളി ബോട്ട് ക്ലബ്ബിനകത്ത് അതിക്രമിച്ച് കയറി ലൈഫ് ബോയിയിൽ പതാക കെട്ടി കായലിൽ വലിച്ചെറിഞ്ഞു. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, തിരുവനന്തപുരം അസംബ്ലി മണ്ഡലം പ്രസിഡന്റ് കിരൺ ഡേവിഡ്, പാട്രിക് മൈക്കിൾ, വിനേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേളി രാമചന്ദ്രൻ, കൗൺസിലർമാരായ മേരി ലില്ലി രാജ, ഷീബാഷീബ പാട്രിക്, പ്രതിഭ ജയകുമാർ എന്നിവർ പങ്കെടുത്തു.
Read Moreബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസ്: സൈനികനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: പശുവിനെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ സൈനികനുൾപ്പടെ രണ്ടു പേരെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൊലക്കേസ് പ്രതിയുൾപ്പടെ മൂന്നുപേരുണ്ടെന്ന്എസ്ഐ എസ്.സന്തോഷ് കുമാർ പറഞ്ഞു. വണ്ടിക്ക് സൈഡ് നൽകിയില്ലാരോപിച്ചാണ് മർദനം . കൊലകേസുകൾ ഉൾപ്പടെ നിരവധി കേസിൽ പ്രതിയായ ലാൽ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അടിപിടിയുൾപ്പെടെ പത്തോളം കേസിൽ പ്രതിയായ ചെന്നിയോട് ദിലീപ് ഭവനിൽ പ്രദീപ്(വാവ,33)വെളിയംകോട് ചെങ്കല്ലൂർ കാർത്തിക ഭവനിൽ സൈനികനായ സജികുമാർ (30)എന്നിവരാണ് പിടിയിലായത്. ലാലിനായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചെങ്കല്ലൂരിൽ വച്ചാണ് സംഘം ലോറി ഡ്രൈവറെ ആക്രമിച്ചത്. പശുവുമായി വരികയായിരുന്ന ഗുഡ്സ് വാഹനം പ്രതികൾ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വാഹനം തടഞ്ഞ് ചില്ല് തകർത്ത സംഘം ഡ്രൈവർ മച്ചേൽ സ്വദേശി ജോണിനെ(65) വാൾകൊണ്ട് വെട്ടി പരിക്കേൽപിച്ചിരുന്നു. വയറിന്…
Read Moreഎട്ടിന്റെ പട്ടിണി… മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ നിശ്ചലം; ജീവനക്കാര്‍ക്ക് ദുരിതകാലം;ഉചിതമായ നടപടി വേണമെന്ന ആവശ്യം ശക്തം
നെയ്യാറ്റിന്‍കര: മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞുതന്നെ. ജീവനക്കാര്‍ ദുരിതത്തില്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അഡ്വാന്‍സ് തുകകള്‍ കൈപ്പറ്റിയാണ് ചിലര്‍ പരിശീലനം നല്‍കുന്നത്. ലോക്ക് ഡൗണ്‍ ആയതോടെ ഡ്രൈവിംഗ്, ലേണേഴ്സ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു. പരിശീലനം നിലച്ചതു മാത്രമല്ല, ഡ്രൈവിംഗ് സ്കൂളുകളിലെ ജീവനക്കാരും പരുങ്ങലിലായി. ഓരോ സ്കൂളിലും ഇന്‍സ്ട്രക്ടര്‍, ആര് ടി ഓഫീസുമായി ബന്ധപ്പെട്ട ഫയലുകളും അനുബന്ധ നടപടികളും കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് എന്നിങ്ങനെ കുറഞ്ഞത് മൂന്നു ജീവനക്കാരുണ്ടാകും. മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള വ്യക്തിക്ക് മാത്രമേ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യാന്‍ അവകാശമുള്ളൂ. മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരൂ. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചത് ഈ ജീവനക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പലരും തുച്ഛമായ വേതനത്തിലാണ് ജോലി ചെയ്യുന്നത്. മറ്റൊരു പ്രധാന വിഷയം…
Read Moreആരോഗ്യമന്ത്രിക്ക് പ്രശംസകൾ ചൊരിഞ്ഞ് ശശിതരൂർ എംപി; കോവിഡ് കാലത്ത് കാഴ്ചവച്ചത് ഏറ്റവും ഫലപ്രദമായ പ്രവർത്തനം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂർ. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സർവവ്യാപിയായിരുന്നുവെന്നും ഏറ്റവും ഫലപ്രദമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും ശശിതരൂർ ട്വിറ്ററിൽ കുറിച്ചു. പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ വന്ന ശൈലജയെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചാണ് ശശിതരൂർ ആരോഗ്യമന്ത്രിയെ പ്രശംസിച്ചത്.കേരളത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനെടുത്ത മുൻകരുതലുകൾക്കും ധീരതയ്ക്കുമാണ് മന്ത്രിയെ ദി ഗാർഡിയൻ പ്രശംസിച്ചത്. കേരളത്തേക്കാൾ ഉയർന്ന ആളോഹരി-ആഭ്യന്തര ഉൽപാദനമുള്ള അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരങ്ങൾ മരിച്ചപ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ നാലുപേർ മാത്രമാണ് രോഗം ബാധിച്ച് മരിച്ചത്. ഇത് ആരോഗ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റേയും ആസൂത്രണത്തിന്റേയും ഫലമാണെന്ന് ലേഖനത്തിൽ പറയുന്നു. 2018ലെ നിപ്പ കാലത്തും ധീരമായ പ്രവർത്തനം കാഴ്ചവച്ച മന്ത്രിയുടെ കീഴിൽ കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമാണെന്നും ദി ഗാർഡിയൻ ലേഖനത്തിൽ പറയുന്നു. റോക്ക്സ്റ്റാർ എന്നാണ് മന്ത്രിയെ പത്രം വിശേഷിപ്പിച്ചിരിക്കുന്നത്.
Read Moreസ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരനെ കാണാതായ സംഭവം! അന്വേഷണത്തില്‍ പുരോഗതിയില്ല; സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ഇങ്ങനെ…
കാട്ടാക്കട: 50 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയുമായി സ്വർണ്ണ പണയസ്ഥാപനത്തിലെ ജീവനക്കാരനെ കാണാതായ സംഭവത്തിലെ അന്വേഷണത്തിൽ പുരോഗതിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരന്റെ സിസിടിവി. ദൃശ്യങ്ങൾ പോലീസിനു കിട്ടി. പേരൂർക്കടയിൽനിന്ന് മരുന്നു വാങ്ങിയ ശേഷം നെടുമങ്ങാട് റോഡു വഴി അഴീക്കോടു വരെ ഇയാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. തുടർന്നിങ്ങോട്ടുള്ള ക ാമറകൾ വിശദമായി പരിശോധിച്ചെങ്കിലും അതിലൊന്നുംതന്നെ ഇയാളുടെ ദൃശ്യങ്ങളില്ല. പറണ്ടോട്ടെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരൻ കുളപ്പട സുവർണനഗർ ഏദൻസിൽ മോഹനനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കാണാതായത്. പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ പണയംവച്ചിരുന്ന 50 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയുമായി വരുന്നതിനിടെയാണ് തിരോധാനം. ബാങ്കിൽ നിന്നിറങ്ങി പേരൂർക്കടയിലെ മെഡിക്കൽ സ്റ്റോറിൽ കയറിയ ശേഷമാണ് ഇയാൾ പണവും സ്വർണവുമായി മുങ്ങിയത്.
Read Moreഓണ്‍ലൈനായി മദ്യം; ബെവ്കോ സ്വകാര്യ കമ്പനിയുമായി ധാരണയാകും
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനക്കുള്ള ബുക്കിംഗിനായി സ്വകാര്യ കമ്പനിയുമായി ബെവ്കോ ശനിയാഴ്ച ധാരണയാകും. സ്റ്റാര്‍ട്ട്അപ്പ് മിഷനും ഐടി മിഷനും ബെവ്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ തെരഞ്ഞെടുത്തത്. മേയ് 18 അല്ലെങ്കില്‍ 19ന് മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുന്‍പ് ട്രയല്‍ നടത്തും. ബാറുകളില്‍ മദ്യം വില്‍ക്കുന്നതും ഓണ്‍ലൈന്‍ വഴിയാണ്. ബെവ്കോയിലെ അതേ വിലയ്ക്കാണ് ബാറിലും മദ്യം വില്‍ക്കുന്നത്. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. അതേസമയം, ബാറുകളില്‍ പാഴ്സലായി മദ്യം വില്ക്കുവാന് താത്പര്യമില്ലെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ബെവ്കോയിലെ വിലയ്ക്കു തന്നെ ബാറുകളിലും മദ്യം വില്‍ക്കുന്നതാണ് ബാറുടമകളുടെ താത്പര്യ കുറവിനു കാരണം.
Read More