കാട്ടാക്കട: കാട്ടിൽ നിന്നും മയിലുകൾ കൂട്ടമായി നാട്ടിലേയ്ക്ക്. ആളൊഴിഞ്ഞ നാട്ടിൻപുറങ്ങളിലും പറമ്പുകളിലും ഇവ യഥേഷ്ടം വിഹരിക്കുകയാണ്. ഇപ്പോൾ ഒറ്റയ്ക്കും സംഘവുമായി മയിലുകളെ കാണാം. നെയ്യാർഡാമിലെ പറമ്പുകളിലും പൂന്തോട്ടത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി മയിലുകൾ സദാ വിഹരിക്കുന്നു. കാട്ടിലെ ആഹാരത്തിന്റെ കുറവും കനത്ത ചൂടുമാണ് ഇവറ്റകളെ നാട്ടിലേക്ക് എത്തിച്ചതെന്ന് കരുതുന്നു. ഡാമിലെ വെള്ളം മറ്റൊരു ആകർഷണമാണ്. ഡാമിലെ ഉയർന്ന പാറയായ കാളിപാറയിലും അടുത്തുള്ള ചെറുപാറകളിലും തുറന്ന ജയിലിലെ വിശാലമായ തോട്ടങ്ങളിലും മയിലുകൾ എത്തിയിട്ടുണ്ട്. മാത്രമല്ല, ഡാമിനു സമീപത്തെ പഞ്ചായത്തുകളായ പൂവച്ചൽ, കുറ്റിച്ചൽ, അമ്പൂരി തുടങ്ങി വിവിധ പഞ്ചായത്തുകളിലും ഇവറ്റകളെ കാണാം. നെയ്യാർഡാം പക്ഷികളുടെ സങ്കേതമാണ്. ഇത് മനസിലാക്കിയാണ് തട്ടേക്കാട് മാതൃകയിൽ പക്ഷി വളർത്തൽ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. വേഴാമ്പൽ, കുരുവികൾ, മലതത്തകൾ, മരംകൊത്തി, പച്ച എരണ്ട, നീല തത്ത, ഇലക്കിളി തുടങ്ങിയ ഇനങ്ങൾ ഇവിടെ കൂടൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്…
Read MoreCategory: TVM
കോവിഡ്-19 പ്രതിരോധപ്രവര്‍ത്തകര്‍ക്ക് നന്ദിയര്‍പ്പിച്ച് നെയ്യാറ്റിന്‍കരയിലെ വനിത കണ്ടക്ടര്‍മാരുടെ ദൃശ്യാഞ്ജലി; മന്ത്രിയും എംഡിയും പറഞ്ഞതിങ്ങനെ…
നെയ്യാറ്റിൻകര: കോവിഡ്-19 പ്രതിരോധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർ ഒരുക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. പരസ്പരം ദീപങ്ങള്‍ കൈമാറുന്ന ദൃശ്യത്തിന് അകന്പടിയായി നന്ദി നിങ്ങള്‍ക്ക് നന്ദി എന്ന് തുടങ്ങുന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 വനിതാ കണ്ടക്ടർമാര്‍ ഈ ഉദ്യമത്തില്‍ പങ്കെടുത്തു. അവരവരുടെ വീടുകളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സന്നിവേശിപ്പിച്ച് തയാറാക്കിയ വീഡിയോയുടെ ആശയവും ആവിഷ്ക്കാരവും ഒരുക്കിയത് കണ്ടക്ടർമാരായ വി. അശ്വതി, കെ.പി ദീപ എന്നിവരാണ്. ഡിപ്പോയിലെ മെക്കാനിക് ജി. ജിജോ, വാഷിംഗ് വിഭാഗത്തിലെ വിനോദ് എന്നിവര്‍ എഡിറ്റിംഗ് നിർവഹിച്ചു. എടിഒ പള്ളിച്ചൽ സജീവ് വീഡിയോ പ്രകാശനം ചെയ്തു. യൂ ടൂബിൽ ഇതിനകം പതിനായിരത്തിലേറെപ്പേർ വീഡിയോ കണ്ടതായി സംഘാടകര്‍ അറിയിച്ചു. മികച്ച നിലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിത്രീകരണം ഒരുക്കിയ കെഎസ്ആർടിസി വനിതാ ജീവനക്കാരെ ഗതാഗത മന്ത്രി, എംഡി, എക്സിക്യൂട്ടീവ് ഡയറക്ടർ…
Read Moreചെറിയ ചടങ്ങോടെ വിവാഹം വീട്ടില്‍, സദ്യയ്ക്കായി കരുതിയ പണം സമൂഹ അടുക്കളയ്ക്ക് നൽകി വധുവിന്റെ അച്ഛൻ ശ്രീകണ്ഠൻ
നെടുമങ്ങാട് : അഭിജിത്ത് ആമിയുടെ കഴുത്തില്‍ മിന്നു കെട്ടി, വീടിന്റെ സ്വീകരണ മുറിയില്‍ വച്ച്. സാക്ഷ്യം വഹിക്കാനുണ്ടായിരുന്നത് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം. വിവാഹ സദ്യയ്ക്കായി കരുതിയിരുന്ന പണം എന്തുചെയ്യണമെന്ന ചോദ്യത്തിന് ആമിയുടെ അച്ഛന് ശ്രീകണ്ഠന്‍നായര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. കോവിഡ്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്കായി അന്നമെത്തിക്കുന്ന നഗരസഭയുടെ സമൂഹ അടുക്കളയിലേയ്ക്ക് സംഭാവന നല്‍കുക. പഴകുറ്റി മേലാംകോട്, സോപാനത്തില്‍ ശ്രീകണ്ഠന്-ബിന്ദു ദമ്പതികളുടെ മകള്‍ ആമിയുടേയും, ചെമ്പഴന്തി, അണിയൂര്‍ സാന്ത്വനത്തില്‍ സന്തോഷ്കുമാറിന്റെയും അജിതയുടേയും മകന് അഭിജിത്തിന്റെയും ആര്‍ഭാടരഹിതമായ വിവാഹമാണ് ഈ ആതുരകാലത്തും നന്മയുടെ അടയാളമാകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. പിന്നീട് അതുവേണ്ടെന്നു വച്ചു. വീട്ടില്‍ വച്ചുള്ള വിവാഹം സമീപകാലത്ത് നാട്ടില്‍ ആദ്യമായിട്ടാണ്. തലേദിവസത്തെ സ്വീകരണവും, ഉപഹാരങ്ങളും ആദ്യമേ ഒഴിവാക്കിയിരുന്നതിനാല്‍ വീട്ടിലെ വിവാഹവും ലളിതമാക്കി നടത്താനായി. സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്‍ഫോസിസ് ജീവനക്കാരായ അഭിജിത്തിനും…
Read Moreലോക്ക്ഡൗൺ ലംഘനം; പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ ഇന്നുമുതല്‍ നിയമ നടപടി; ഇന്നലെ 121 പേര് പിടിയില്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച കോവിഡ് 19 ഹോട്ട്സ്പോട്ടുകളിൽ തിരുവനന്തപുരം കോർപ്പറേഷനും ഉൾപ്പെടുന്നതിനാൽ തിരുവനന്തപുരം നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചുള്ള പരിശോധന പോലീസ് ശക്തമായി തുടരുന്നു. ലോക്ക് ഡൗൺ ലംഘനം നടത്തിയ 121 പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 90 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘിച്ച 107 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 14 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 107 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, മെഡിക്കല്‍ കോളജ്, കഴക്കൂട്ടം, വലിയതുറ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 90 വാഹനങ്ങൾ പിടിച്ചെടുത്തു. 79 ഇരുചക്ര വാഹനങ്ങളും 10 ഓട്ടോറിക്ഷകളും ഒരു കാറുമാണ് പിടിച്ചെടുത്തത്. സിറ്റി പോലീസിന്റെ…
Read Moreമലയോരമേഖല അനധികൃത വാറ്റ് കേന്ദ്രങ്ങളാകുന്നു; സ്പിരിറ്റിനോടൊപ്പം വാറ്റ് ചാരായം ചേർത്തുള്ള വിൽപന തകൃതി; എക്സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
കാട്ടാക്കട : മലയോരമേഖലയിലെ അനധികൃത വാറ്റ് കേന്ദ്രങ്ങളിൽ വാറ്റ് ചാരായത്തോടൊപ്പം സ്പിരിറ്റും ചേർത്തു വിൽക്കുന്നതായി എക്സൈസിന് സൂചന കിട്ടി. സ്പിരിറ്റിന്റെ വൻ ശേഖരം കാട്ടാക്കട താലൂക്കിന്റെ 5 കേന്ദ്രങ്ങിൽ ഉള്ളതായി അവർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒറ്റശേഖരമംഗലം വട്ടപ്പറമ്പിലെ ചാരായ വിൽപന കേന്ദ്രത്തിലേക്ക് സ്പിരിറ്റ് എത്തിയത് അമ്പൂരി കണ്ടംതിട്ടയിലെന്ന് സൂചന. ഇവിടെ നിന്നും പിടികൂടിയ സജിയെ ചോദ്യം ചെയ്തപ്പോഴാണ് കാട്ടാക്കട എക്സൈസിന് ഈ വിവരം ലഭിച്ചത്. ലോക്ഡൗൺ കാരണം മദ്യ ഷാപ്പുകൾ അടച്ചിട്ടത് മുതലാക്കിയാണ് സജികുമാർ സ്പിരിറ്റിലുണ്ടാക്കിയ ചാരായ വില്പന കൊഴുപ്പിച്ചത്. ഒരു കുപ്പിക്ക് 1500 മുതൽ 2000 വരെ ഈടാക്കിയിരുന്നു. എക്സൈസ് സംഘം പിടികൂടിയ സമയത്ത് ഇയാളോട് സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്പൂരിയിൽനിന്നാണ് ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായി എക്സൈസ് അധികൃതർ പറഞ്ഞു. അതിർത്തിയിലെ ഇട റോഡുകളിലൂടെ ലോക് ഡൗണിന് മുമ്പും വൻതോതിൽ എത്തിയ…
Read Moreമുഖ്യമന്ത്രി നടത്തിയത് അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയോടെ പിടിച്ചതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കുള്ളത്. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മുഖ്യമന്ത്രി നടത്തിയത്. നിയമവകുപ്പോ മന്ത്രിസഭയൊ അറിയാതെ കരാർ എങ്ങനെ ഉണ്ടായി. ഇത് ഗുരുതരമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരിക്കണം. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും കരാർ സംബന്ധിച്ച് പറയുന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ട്. സ്പ്രിംഗ്ളറുമായി മുഖ്യമന്ത്രി ചർച്ച നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ സർക്കാർ നടത്തുന്ന അഴിമതിയും കൊള്ളയും പുറത്ത് കൊണ്ട് വരികയാണ് പ്രതിപക്ഷം ചെയ്യുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പറയുന്ന പിണറായി വിജയൻ സർക്കാർ ഇപ്പോൾ അമേരിക്കൻ സാമ്രാജത്വത്തെ വാരിപ്പുണരുന്ന കാഴ്ചയാണ്…
Read Moreയാതൊരു താൽപര്യങ്ങളും ഉണ്ടായിട്ടില്ല; ഷാജിക്കെതിരായ അന്വേഷണം വിശദമായ പരിശോധനയ്ക്കു ശേഷമെന്നു നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: വിശദമായ പരിശോധന നടത്തിയതിനു ശേഷമാണ് കെ.എം. ഷാജി എംഎൽഎയ്ക്കെതിരായ വിജിലൻസ് കേസിന് സ്പീക്കർ അനുമതി നൽകിയതെന്ന് നിയമസഭാ സെക്രട്ടറി. ‘ ഇക്കാര്യത്തിൽ മറ്റു യാതൊരു താൽപര്യങ്ങളും ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു. ഷാജിക്കെതിരായ പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യപ്പെട്ടു കൊണ്ട് നവംബർ 19ന് വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി നിയമസഭാ സെക്രട്ടറിക്കു കത്തു നൽകിയത്.
Read Moreപ്രവാസികളുടെ ധനസഹായം അക്കൗണ്ടിൽ; അപേക്ഷ നോർക്ക വെബ്സൈറ്റിൽ; സർക്കാരിന്റെ നിബന്ധനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. 5000 രൂപയാണു സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. നോർക്കയുടെ വെബ്സൈറ്റിൽ ഇതിനായി അപേക്ഷിക്കാം. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാൻ കഴിയാതെവരികയും ചെയ്തവർക്കും ഈ കാലയളവിൽ വീസ കാലാവധി കഴിഞ്ഞവർക്കുമാണ് നിബന്ധനകൾ പ്രകാരം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നന്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നന്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻആർഐ അക്കൗണ്ടിലേക്കു പണം അയയ്ക്കില്ല.
Read Moreസമ്മാനം അടിച്ച ലോട്ടറികളുമായി പോന്നോളൂ; പ്രവർത്തനം പുനരാരംഭിച്ച ലോട്ടറി ഓഫീസുകളിൽ സമ്മാന ടിക്കറ്റുകൾ സ്വീകരിക്കും
തിരുവനന്തപുരം: ലോക്ക്ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ, ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽനിന്നും ഏജന്റുമാരിൽനിന്നും സ്വീകരിക്കും. ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കന്പ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും. ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വിൽപ്പനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും. പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗത്തിൽ സമ്മാനവിതരണം നടത്തും. സർക്കാർ ലോക്ക് ഡൗണിൽ പൂർണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണു ലോട്ടറി വിൽപ്പന അനുവദിക്കുക. കഴിഞ്ഞ ഞായറാഴ്ച മുതൽ പുനരാരംഭിക്കാനിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിയിരുന്നു. 19 മുതൽ 26 വരെ നറുക്കെടുക്കാനിരുന്ന പൗർണമി (ആർഎൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്എസ് 202), അക്ഷയ (എകെ 438), കാരുണ്യ പ്ലസ് (കഐൻ 309),…
Read Moreമകളുടെ വിവാഹത്തോടൊപ്പം രണ്ട് യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി വ്യവസായി നിസാർ
വെഞ്ഞാറമൂട്: മകളുടെ വിവാഹത്തോടൊപ്പം രണ്ട് യുവതികളുടെ വിവാഹവും ഒരാള്‍ക്ക് വിവാഹ ധന സഹായവും നൽകി വ്യവസായ സംരംഭകന് മാതൃകയായി. വെഞ്ഞാറമൂട് മൈലയ്ക്കല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ മൈലയ്ക്കല്‍ ഗാര്‍ഡന്‍സില്‍ നിസാറാണ് തന്റെ മകളുടെ വിവാഹ ദിനത്തില്‍ രണ്ട് യുവതികളുടെ വിവാഹം കൂടി നടത്തിക്കൊടുക്കുകയും മറ്റൊരു യുവതിയുടെ വിവാഹത്തിന് സഹായവും നല്‍കിയത്. ഇന്നലെ നിസാറിന്റെയും ഷജീലയുടെയും മകളായ സാദിയയുടെയും വാമനപുരം കരുവയല്‍ ഫവാസ് മന്‍സിലില്‍ സൈനുല്ലാബ്ദീന്റെയും ജമീലാ ഹക്കിമിന്റെയും മകനായ ഫൈസലുമായുള്ള വിവാഹത്തോടൊപ്പം പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ സലിമിന്റെയും ഷാഹിദയുടെ മകള്‍ ഖദീജയുടെയും പെരുമാതുറ തെരുവില്‍ തൈവിളാകത്ത് വീട്ടില്‍ അഷറഫ് നൂര്ജഹാന് ദമ്പതികളുടെ മകന് ഷഹീനുമായുള്ള വിവാഹവും വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണുവ ഭവനില്‍ പരേതനായ രഘുവിന്റെയും ശാലിനിയുടെ മകള്‍ രജിതയുടെയും ഇടുക്കി വാഗമണ്‍ ചെറിയകാവില്‍ ഹൗസില്‍ മനോജിന്റെയും ഉഷയുടെയും മകന് മജുവിന്റെയും വിവാഹവുമാണ് നടന്നത്. മറ്റൊരു…
Read More