തിരുവനന്തപുരം: കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരി ൽ നാട്ടിലേക്ക് മടങ്ങിവരാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത് ഒന്നരലക്ഷത്തിലേറെ പ്രവാസി മലയാളികൾ. നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് ഒന്നരലക്ഷത്തോളം പേരാണ് നാട്ടിൽ വരാൻ സന്നദ്ധത അറിയിച്ചിരി ക്കുന്നത്. ഏറ്റവും കൂടുതൽ പേർ യുഎഇയിൽ നിന്നാണ് രജിസ്റ്റർ ചെയ്തത് 61644 പേരാണ്. സൗദിയിൽ നിന്നും 20000 ത്തോളം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവരുണ്ട്. ഇന്നലെ വൈകുന്നേരമാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ താൽപ്പര്യമു ള്ളവർ നോർക്ക വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ അറിയിച്ചത്.
Read MoreCategory: TVM
കോവിഡ് സാംപിൾ പരിശോധന ടെസ്റ്റ് നടത്തുന്നതിൽ അലംഭാവം കാട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് സാംപിൾ പരിശോധന ടെസ്റ്റ് നടത്തുന്ന തിൽ സംസ്ഥാനം അലംഭാവം കാട്ടിയിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങൾ റാപ്പിഡ് ടെസ്റ്റിന്റെ കണക്കുകൾ കൂടി ചേർക്കുന്നു. കാലതാമസം ഉണ്ടെങ്കിലും പിസിആർ ടെസ്റ്റാണ് കൂടുതൽ ഉചിതം. പിസിആർ ടെസ്റ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പരിശോധന കിറ്റുകൾക്ക് കേരളത്തിൽ ക്ഷാമമുണ്ട ്. കിറ്റുകൾ ഓറ്റയടിക്ക് തീർന്ന് പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും കൂടുതൽ ജാഗ്രത പുലർത്തണം. ജനങ്ങ ളും ജാഗ്രത പാലിക്കണം. അല്ലെങ്കിൽ സമൂഹവ്യാപനത്തി ലേക്ക് പോ കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക ർക്ക് പൂർണ സംരക്ഷണം നൽകും. ടെസ്റ്റുകൾ നടത്തുന്നതിന് സംസ്ഥാനം മുൻഗണനാക്രമം നിശ്ചയിച്ചിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreപച്ചക്കറിയിൽ പട്ടികയറി; കട ഉടമയ്ക്ക് 10000 രൂപ പിഴ; പച്ചക്കറി പിടിച്ചെടുത്ത് നശിപ്പിച്ചു
വെഞ്ഞാറമൂട്: പച്ചക്കറിക്കടയിലെ പച്ചക്കറിയിൽ തെരുവ് നായ്ക്കൾ കിടന്ന സംഭവത്തിൽ കച്ചവടക്കാരന് പിഴ. നെല്ലനാട് പഞ്ചായത്തിലെ പൊതുചന്തയിലെ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രത്തിലാണ് സംഭവം പച്ചക്കറിയിൽ തെരുവ് നായ്ക്കൾ കിടക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പും സെക്രട്ടറി അഷറഫും സ്ഥലം സന്ദർശിച്ചു. ഉടമയിൽനിന്ന് 10000 രൂപ പിഴ ഈടാക്കുകയും പച്ചക്കറി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
Read Moreവെല്ലുവിളികളെ അതിജീവിച്ച് കോവിഡ് പ്രതിരോധത്തില്‍ രാജിയും; ആയിരക്കണക്കിന് മാസ്കുകള്‍ നിർമിച്ച് ആരോഗ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുെടെയും രാധാകൃഷ്ണന് ഉണ്ണിയുടെയും മകളായ രാജി രാധാകൃഷ്ണനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകുകയാണ്. മാസ്ക് നിര്‍മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു ഭിന്നശേഷിക്കാരിയായ രാജി. ഇതിനകം ആയിരക്കണക്കിന് മാസ്കുകള്‍ വീട്ടില്‍ സ്വയം നിര്‍മിച്ച് പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്. ഇനിയും കഴിയുന്നത്രയും മാസ്കുകള്‍ നിര്‍മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനും രാജി തയ്യാറാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയില്‍ നിന്നുമാണ് തയ്യല്‍ കണ്ടുപഠിച്ചത്. സ്വന്തമായി തയ്യാറാക്കിയ മാസ്കുകളുമായി രാജി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ കാണുകയും അത് കൈമാറുകയും ചെയ്തു. രാജിയുടെ ഈയൊരു പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വീട്ടിലിരിക്കുന്ന രാജിയെപ്പോലുള്ള തയ്യലറിയാവുന്നവര്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാസ്ക് നിര്‍മ്മാണവുമായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. വികലാംഗ…
Read Moreകരുതലിന്റെ കാവലാളായി വെഞ്ഞാറമൂട് പോലീസ്; ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണവും പ്രതിരോധ ഉപകരണങ്ങളും നൽകി ശുഭയാത്ര ഒരുക്കി ഇൻസ്പെക്ടറും സഹപ്രവർത്തകരും
വെഞ്ഞാറമൂട്: ദീർഘദൂര യാത്രക്കാർക്ക് ലഘുഭക്ഷണവും പ്രതിരോധ ഉപകരണങ്ങളും നൽകി കരുതലൊരുക്കുകയാണ് ഇൻസ്പക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പോലീസ്. വെഞ്ഞാറമൂട് ജംഗ്ഷനിലെ പരിശോധന പോയിന്റിൽ വിശന്നുവലഞ്ഞ് വണ്ടിയോടിച്ചെത്തുന്നവർക്കായി ഭക്ഷണവുമായാണ് പോലീസിന്റെ കാത്തുനിൽപ്പ്. ലോക്ക് ഡൗണിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങുന്ന യാത്രക്കാരെ തേടിയാണ് തുടക്കത്തിലേ പോലീസ് എത്തിയത്. ഇതിനിടയിലാണ് അത്യാവശ്യ കാര്യങ്ങൾക്കായി ദീർഘദൂര യാത്ര നടത്തുന്നവരുടെ ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട് പോലീസിന് ബോധ്യപ്പെടുന്നത്. ഇതോടെ നിയമപാലനത്തിനായി ഇറങ്ങുന്ന ജീപ്പിൽ അല്പം ഭക്ഷണവും കരുതിയായി പോലീസിന്റെ പട്രോളിങ്. ദീർഘദൂര ലോറി ഡ്രൈവർമാരുടെ ഇടത്താവളമായിരുന്നു വെഞ്ഞാറമൂട്. സംസ്ഥാന പാത യാത്രക്കിടെ കൂടുതൽ പേരും ഭക്ഷണം പോലും കഴിക്കാതെയാണ് വണ്ടി ഒാടിക്കുന്നതെന്നറിഞ്ഞതോടെ ജനമൈത്രി പോലീസിന്റെ സഹകരണം തേടുകയായിരുന്നു. വാഹന ബാഹുല്യം കുറവാണങ്കിലും അൻപത് മുതൽ നൂറ് പേർക്കു വരെയുള്ള ലഘുഭക്ഷണമാണ് ഇവിടെ കരുതുന്നത്. സബ്ബ് ഇൻസ്പക്ടർമാരായ മധു, അജിത്, ‘എഎസ്ഐ ഷാജു, സിവിൽ പോലീസ്…
Read Moreജീവന്‍രക്ഷാ ഔഷധവുമായി പോകുകയാ സാറേ; സംശയം തോന്നിയ പോലീസുകാർ ബാഗ് തുറന്നപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
പേരൂര്‍ക്കട: ഫോണിലൂടെ ഓര്‍ഡർ സ്വീകരിച്ച് ചാരായ വിൽപന നടത്തിവന്ന ക്രിമിനല്‍ക്കേസ് പ്രതിയും കൂട്ടാളിയും ഏഴ് ലിറ്റര്‍ ചാരായവുമായി പോലീസ് പിടിയിലായി. കരകുളം ചെക്കക്കോണം ഇടയ്ക്കോട് മേലേ പുത്തന്‍വീട്ടില്‍ കണ്ണന് സജീവ് എന്നുവിളിക്കുന്ന സജീവ് (30), ഇയാളുടെ ബന്ധു കുഞ്ഞുമോന് എന്നുവിളിക്കുന്ന ബിജു (42) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11 മണിയോടടുത്ത് വഴയിലയില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. സ്കൂട്ടറിനുള്ളിലും തോളില്‍ തൂക്കിയിട്ട ബാഗിനുള്ളിലുമായി കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു ചാരായം. ജീവന്‍രക്ഷാ ഔഷധവുമായി കൊഞ്ചിറവിളയിലെ ഒരു ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍ സംശയംതോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ചാരായക്കുപ്പികള്‍ കണ്ടെത്തിയത്. ഫോണിലൂടെ ഓര്‍ഡറുകള്‍ ശേഖരിച്ചശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് പ്രതികളുടെ രീതി. പ്രായമായ സ്ത്രീകളെ പിന്തുടര്ന്ന് മാല പിടിച്ചുപറിക്കുന്നതുമായി ബന്ധപ്പെട്ട് പൂജപ്പുര, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ കേസുകളുള്ളയാളാണ് കണ്ണന് സജീവ്. പേരൂര്‍ക്കട സി.ഐ സൈജുനാഥിന്റെ…
Read Moreസ്പ്രിങ്ക്ളറിൽ ബിജെപിയിൽ പോര്; സിബിഐ അന്വേഷണം വേണമെന്ന എം.ടി. രമേശി ന്റെ വാദത്തിന് മറുപടിയുമായി സുരേന്ദ്രൻ
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാർ അന്വേഷണത്തെ ചൊല്ലി ബിജെപിയിൽ പോര് മുറുകുന്നു. സിബിഐ അന്വേഷണം വേണമെന്ന എം.ടി. രമേശിന്റെ വാദത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. കാര്യങ്ങൾ മനസിലാക്കാതെയാണ് രമേശിന്റെ വിമർശനമെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്നാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . പ്രാഥമിക ഘട്ടത്തിൽ സിബിഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണെന്നും പ്രതിപക്ഷ നേതാവ് പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreസംസ്ഥാനത്ത് കനത്ത വേനൽ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 24ന് മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 25ന് ഇടുക്കി ജില്ലയിലും ഏപ്രിൽ 26ന് ഇടുക്കി, തൃശൂർ ജില്ലകളിലും ഏപ്രിൽ 27ന് കോട്ടയം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Read Moreപിണറായിയ്ക്ക് ലാവ് ലിൻ ബാധ; സ്പ്രിംഗ്ളർ കരാറിന്റെ സത്യാവസ്ഥ പുറത്ത് വന്നതിൽ മുഖ്യമന്ത്രിക്ക് വേവലാതിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ലാവ് ലിൻബാധ പിന്തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിം ഗ്ളർ കരാറിന്റെ സത്യാവസ്ഥ പുറത്ത് വന്നതിൽ മുഖ്യമന്ത്രിക്ക് വേവ ലാതിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തുന്ന അഴിമതിയും കൊള്ളയും കണ്ടില്ലെന്ന് നടിയ്ക്കാ നാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം. സ്പ്രിംഗ്ളർ കരാർ എൽഡിഎഫിന്റെ പൊതുനയത്തിന് എതിരാണ്. മുന്നണിയും പാർട്ടിയും കരാറിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കോ വിഡ് പ്രതിരോധത്തിനന്റെ പിന്തുണയോടൊപ്പം പറയേണ്ട കാര്യങ്ങ ൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷത്തോടും മാധ്യമപ്രവർത്തകരോടും കുതിര കയറുകയാണെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഭൗമദിനത്തില്‍ ഭൂമിയെ പച്ച പുതപ്പിക്കാന്‍ വീട്ടിലും നാട്ടിലും പച്ചക്കറി എന്ന മുദ്രാവാക്യവുമായി സി പി എം
വെള്ളറട: ഭൗമദിനത്തില്‍ ഭൂമിയെ പച്ച പുതപ്പിക്കാന്‍ വീട്ടിലും നാട്ടിലും പച്ചക്കറി എന്ന മുദ്രാവാക്യവുമായി സി പി എം വെളളറട ഏരിയാ കമ്മറ്റി ആരംഭിക്കുന്ന കാമ്പെയിന്പ്രവര്ത്തനം ഏരിയാക്കമ്മറ്റി സെക്രട്ടറി ഡി.കെ ശശി പാര്‍ടി ഓഫീസിനുമുന്നില്‍ പച്ചക്കറിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വി സനാതനന്,ടിഎല്‍ രാജ്, പി.കെ ബേബി,നളിനകുമാര്‍,സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒറ്റശേഖരമംഗലം ലോക്കല്‍കമ്മറ്റി ആരംഭിച്ച ഹരിതഅടുക്കളത്തോട്ടം സമഗ്രപദ്ധതി ലോക്കല്‍ കമ്മറ്റി സെക്രട്ടറി റ്റി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കിളിയൂര്‍ ലോക്കല്‍കമ്മറ്റി പഞ്ചാകുഴിയില് നടത്തിയ പച്ചക്കറി നടല്‍ ലോക്കല്‍കമ്മറ്റി സെക്രട്ടറി പനച്ചമൂട് ഉദയന്‍ നിര്‍വ്വഹിച്ചു.വെള്ളറട ലോക്കല്‍കമ്മറ്റി ആനപ്പാറയില്‍ വെള്ളറടഏരിയാക്കമ്മറ്റി സെക്രട്ടറിഡികെ ശശി നിര്‍വ്വഹിച്ചു. കുന്നത്തുകാല്‍ ലോക്കല്‍കമ്മറ്റി യുടെ ക്യാമ്പയിന് കോട്ടുക്കോണത്തു ഏരിയാ സെക്രട്ടറി ഡി.കെ ശശി നിര്‍വ്വഹിച്ചു. ഏരിയാക്കമ്മറ്റി അംഗങ്ങളായ ജി കുമാര്‍,വിഎസ് ഉദയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More