വെഞ്ഞാറമൂട്: മകളുടെ വിവാഹത്തോടൊപ്പം രണ്ട് യുവതികളുടെ വിവാഹവും ഒരാള്‍ക്ക് വിവാഹ ധന സഹായവും നൽകി വ്യവസായ സംരംഭകന് മാതൃകയായി. വെഞ്ഞാറമൂട് മൈലയ്ക്കല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ മൈലയ്ക്കല്‍ ഗാര്‍ഡന്‍സില്‍ നിസാറാണ് തന്റെ മകളുടെ വിവാഹ ദിനത്തില്‍ രണ്ട് യുവതികളുടെ വിവാഹം കൂടി നടത്തിക്കൊടുക്കുകയും മറ്റൊരു യുവതിയുടെ വിവാഹത്തിന് സഹായവും നല്‍കിയത്. ഇന്നലെ നിസാറിന്റെയും ഷജീലയുടെയും മകളായ സാദിയയുടെയും വാമനപുരം കരുവയല്‍ ഫവാസ് മന്‍സിലില്‍ സൈനുല്ലാബ്ദീന്റെയും ജമീലാ ഹക്കിമിന്റെയും മകനായ ഫൈസലുമായുള്ള വിവാഹത്തോടൊപ്പം പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ സലിമിന്റെയും ഷാഹിദയുടെ മകള്‍ ഖദീജയുടെയും പെരുമാതുറ തെരുവില്‍ തൈവിളാകത്ത് വീട്ടില്‍ അഷറഫ് നൂര്ജഹാന് ദമ്പതികളുടെ മകന് ഷഹീനുമായുള്ള വിവാഹവും വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണുവ ഭവനില്‍ പരേതനായ രഘുവിന്റെയും ശാലിനിയുടെ മകള്‍ രജിതയുടെയും ഇടുക്കി വാഗമണ്‍ ചെറിയകാവില്‍ ഹൗസില്‍ മനോജിന്റെയും ഉഷയുടെയും മകന് മജുവിന്റെയും വിവാഹവുമാണ് നടന്നത്. മറ്റൊരു…
Read MoreCategory: TVM
നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗണിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്.രോഗികളില്ലാത്തതിനാൽ ഗ്രീൻ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽപ്പോലും ലക്ഷണങ്ങൾ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകൾ, വാഹനയാത്രകൾ, കൂട്ടമായെത്തുന്ന കടകൾ എന്നിവിടങ്ങളിൽ റിസ്ക് കൂടുതലാണ്.
Read Moreസംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകള്‍: കോട്ടയത്ത് ഒന്ന്, ഇടുക്കിയിൽ ആറ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്പോട്ടുകള്‍ ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്നത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട്സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്. ഗ്രീൻ മേഖലയിലുള്ള കോട്ടയത്ത് ഒന്നും ഇടുക്കിയിൽ ആറും ഹോട്ട്സ്പോട്ടുകളുണ്ട്. ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം (3) തിരുവനന്തപുരം കോര്പറേഷന്, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത് കൊല്ലം (5) കൊല്ലം കോര്പറേഷന്, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍ ആലപ്പുഴ (3) ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍ പത്തനംതിട്ട (7) അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ കോട്ടയം…
Read Moreകേന്ദ്രത്തിന് തെറ്റിദ്ധാരണ; സംസ്ഥാനം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് സംസ്ഥാനം ഇളവുകൾ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളം ഏപ്രിൽ 15ന് പുറപ്പെടുവിച്ച മാർഗനിർദേശം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി. കാറിൽ രണ്ട് പിൻസീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കേരളം മാർഗനിർദേശങ്ങളിൽ വെള്ളം ചേർത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Read Moreവിവാഹ വാഗ്ദാനം നൽകിയുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; യുവാവിന് മുട്ടന്‍പണി
വെഞ്ഞാറമൂട്: വിവാഹ വാഗ്ദാനം നൽകിയുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാള്‍ അറസ്റ്റില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് അറസ്റ്റിലായത്.ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും വെഞ്ഞാറമൂട്ടിലെ രണ്ടു ലോഡ്ജുകളില്‍ കൊണ്ട് വന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ്യ മധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. യുവതി വെഞ്ഞാറമൂട് പോലീസില്‍ നൽകിയ പരാതിയെ തുടർന്ന് യുവാവ് വാടകക്ക് താമസിക്കുന്ന ചെറിയ വെങ്ങനല്ലൂരില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.
Read More21 വര്‍ഷമായി മുടങ്ങാതെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്കി സേവാസാധന
സ്വന്തം ലേഖകന്‍ തിരുവനന്തപുരം (നെയ്യാറ്റിന്‍കര): ലോക്ക് ഡൗണ്‍ കാലത്തും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സേവാസാധന നല്കുന്ന ഉച്ചഭക്ഷണ വിതരണത്തിന് തടസമില്ല. നന്മക്കൂട്ടുകളുടെ ഈ സ്നേഹദൗത്യത്തിന് ലോക്ക് ഡൗണ്‍ വേളയിലാണ് 21 വര്‍ഷം പൂര്‍ത്തിയായത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി ലളിതമായിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ഷികാഘോഷം. 1999 മുതല്‍ ഒരു ദിവസം പോലും മുടക്കമില്ലാതെയാണ് ഈ സന്നദ്ധ സംഘടന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കിയിട്ടുള്ളതെന്നതും മാതൃകാപരമായ സേവനത്തിന് മാറ്റു കൂട്ടുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്വ. തലയല്‍ എസ്. കേശവന്നായര്, ബി.വി സുധാകരന്‍നായര്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, വി. കേശവന്‍കുട്ടി എന്നിവരുള്‍പ്പെട്ട കൂട്ടായ്മ സേവാസാധനയെന്ന ശീര്‍ഷകത്തില്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്കാന് തീരുമാനിച്ചത്. ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് കമ്മിറ്റി സേവാസാധനയുടെ കാരുണ്യമാര്‍ന്ന ഈ താത്പര്യത്തിന് അനുമതിയും നല്കി. പ്രതിദിനം അന്നത്തെ ഉച്ചഭക്ഷണത്തിന് വേണ്ടിയിരുന്ന ആകെ ചെലവ് 150…
Read Moreജനൽ ചില്ല് തകർത്ത് ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുൻ ഭര്‍ത്താവാണ് വിനീഷ്. ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. ഈ സമയം ഉറങ്ങുകയായിരുന്നു യുവതി. മുറിയിലെ അടച്ചിട്ട ജനല്‍ തകര്‍ത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ വിനീഷിനെ പോലീസ് പിടികൂടി. യുവതിയുടെ പരാതിയില്‍ വിനീഷിനെ നേരത്തേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreആ സംസ്കാരം എനിക്കില്ല;എല്ലില്ലാത്ത നാവ് കൊണ്ട് ‘എന്റെ മുട്ടുകാലിന്റെ ബലം അളക്കേണ്ട’: കെ.എം. ഷാജിക്കെതിരേ സ്പീക്കർ
തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎ കെ.എം. ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ടെന്നും ശ്രീരാമകൃഷ്ണൻ മറുപടിയായി പറഞ്ഞു. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. ഷാജിക്കെതിരായ പരാതിയില്‍ നിയമപരമായി ചെയ്യേണ്ടതാണ് ചെയ്തതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Read Moreനിയന്ത്രണം സാമ്പത്തിക നഷ്ടമുണ്ടാക്കും; സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല
തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാന്പത്തിക നഷ്ടമുണ്ടാക്കും. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സർക്കാർ കൊടുക്കണമെന്നും ബസ് ഉടമകൾ പറഞ്ഞു. കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.
Read Moreസാഹചര്യത്തിന്റെ ഗൗരവം ആർബിഐ ഉൾക്കൊള്ളുന്നില്ല; റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്. സാഹചര്യത്തിന്റെ ഗൗരവം ആർബിഐ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറുപത് ശതമാനം പണം അധികം നൽകുമെന്ന വാഗ്ദാനം പൊള്ളയാണ്. വായ്പാ പരിധി ഉയർത്തണമെന്ന് ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണം. മൊറട്ടോറിയം ഒരു വർഷം ആക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സുപ്രധാന വിഷയങ്ങളിൽ ആർബിഐ മൗനം പാലിക്കുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ റിവേഴ്സ് റീപ്പോ നിരക്ക് 3.75% ശതമാനമാക്കി ആർബിഐ കുറച്ചിരുന്നു. അതേസമയം റിപ്പോ നിരക്കിൽ മാറ്റമില്ല. ബാങ്കുകൾക്ക് 50,000 കോടി രൂപയും ആർബിഐ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്. നബാർഡ്, സിഡ്ബി, ദേശീയ ഹൗസിംഗ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും ആർബിഐ…
Read More