കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ന്ദി​യ​ര്‍​പ്പി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വ​നി​ത ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ദൃ​ശ്യാ​ഞ്ജ​ലി; മന്ത്രിയും എംഡിയും പറഞ്ഞതിങ്ങനെ…

നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ ഒ​രു​ക്കി​യ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി. പ​ര​സ്പ​രം ദീ​പ​ങ്ങ​ള്‍ കൈ​മാ​റു​ന്ന ദൃ​ശ്യ​ത്തി​ന് അ​ക​ന്പ​ടി​യാ​യി ന​ന്ദി നി​ങ്ങ​ള്‍​ക്ക് ന​ന്ദി എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ 35 വ​നി​താ ക​ണ്ട​ക്ട​ർ​മാ​ര്‍ ഈ ​ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സ​ന്നി​വേ​ശി​പ്പി​ച്ച് ത​യാ​റാ​ക്കി​യ വീ​ഡി​യോ​യു​ടെ ആ​ശ​യ​വും ആ​വി​ഷ്ക്കാ​ര​വും ഒ​രു​ക്കി​യ​ത് ക​ണ്ട​ക്ട​ർ​മാ​രാ​യ വി. ​അ​ശ്വ​തി, കെ.​പി ദീ​പ എ​ന്നി​വ​രാ​ണ്. ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക് ജി. ​ജി​ജോ, വാ​ഷിം​ഗ് വി​ഭാ​ഗ​ത്തി​ലെ വി​നോ​ദ് എ​ന്നി​വ​ര്‍ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചു.

എ​ടി​ഒ പ​ള്ളി​ച്ച​ൽ സ​ജീ​വ് വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. യൂ ​ടൂ​ബി​ൽ ഇ​തി​ന​കം പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ വീ​ഡി​യോ ക​ണ്ട​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. മി​ക​ച്ച നി​ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ചി​ത്രീ​ക​ര​ണം ഒ​രു​ക്കി​യ കെ​എ​സ്ആ​ർ​ടി​സി വ​നി​താ ജീ​വ​ന​ക്കാ​രെ ഗ​താ​ഗ​ത മ​ന്ത്രി, എം​ഡി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ഈ ​വീ​ഡി​യോ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എം​ഡി നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment