തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ സുപ്രീംകോടതി വിധി എന്തായാലും സർക്കാർ അംഗീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വിഷയം പി.ടി.തോമസ് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധിക്കെതിരേ നിയമ നടപടി തുടരില്ലെന്ന് മന്ത്രി പറഞ്ഞു. ഭാരപരിശോധന മൂലം പാലത്തിന് വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് എതിർക്കുന്നത്. എറണാകുളത്തുകാർ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നമില്ല. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. മറ്റൊരിടത്തും ഈ സ്ഥിതിയില്ലെന്നും ജി.സുധാകരൻ വ്യക്തമാക്കി.
Read MoreCategory: TVM
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി. കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ നിയമ സഭ ചര്‍ച്ച ചെയ്യണെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത് നാലാം തവണയാണ് അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ സഭ ചർച്ച ചെയ്തിരുന്നു.
Read Moreഅന്ധവിശ്വാസത്തെ ചൂഷണം ചെയ്തു! വീട്ടമ്മയുടെ പരാതിയില്‍ തട്ടിപ്പുകേസിലെ പ്രതി പോലീസ് പിടിയിൽ; തട്ടിപ്പിന് ഇരയായവരില്‍ ശാസ്ത്രജ്ഞർ വരെ
പേരൂർക്കട: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി മണ്ണന്തല പോലീസ് പിടിയിലായി. മണ്ണന്തല മുക്കോലയ്ക്കൽ ശ്രിദ്ധി സൗപർണിക അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പി.എസ്. സുരേഷ്കുമാർ (55) ആണ് പിടിയിലായത്. മണ്ണന്തല സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. താൻ ആർമിയിൽ നിന്ന് വിരമിച്ച ആളാണെന്നു ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ഇവർ ധരിച്ചിരിക്കുന്ന ആഭരണങ്ങളും രത്നങ്ങൾ പതിച്ച മോതിരങ്ങളും മറ്റും വീടിനും വീട്ടുകാർക്കും ദോഷം ചെയ്യുമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിവന്നത്. ഇപ്രകാരം പലരിൽ നിന്നായി രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങളും സ്വർണാഭരണങ്ങളും ഇതുകൂടാതെ പണവും പ്രതി കൈക്കലാക്കുകയായിരുന്നു. ജനങ്ങളുടെ അന്ധവിശ്വാസത്തെയാണ് പ്രതി ചൂഷണം ചെയ്തു വന്നിരുന്നത്. തട്ടിപ്പിന് ശാസ്ത്രജ്ഞർ വരെ ഇരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസിൽ പരാതിയുമായി എത്തിയ യുവതിയെ പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഇവരുടെ കുട്ടിക്ക് തീപിടിത്തത്തിൽ അപകടം ഉണ്ടാകുമെന്നും…
Read Moreസിപിഎം പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല; കെ.എം മാണിക്ക് സ്മാരകം അനിവാര്യമായിരുന്നുവെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കെ.എം മാണിക്ക് സ്മാരകം നിർമിക്കാൻ പണം അനുവദിച്ചത് രാഷ്ട്രീയ മാന്യത മുൻനിർത്തിയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കെ.എം മാണി അനിഷേധ്യനായ നേതാവാണ്. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സിപിഎം പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല, സ്മാരകം അനിവാര്യമായിരുന്നു. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതിൽ തെറ്റില്ല. സർക്കാരിന്റെ ചുമതലയാണതെന്നും തോമസ് ഐസക്ക് പറഞ്ഞു. കെ.എം മാണി സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപയും പാലായിൽ അഞ്ച് ഏക്കർ സർക്കാർ ഭൂമിയുമാണ് ബജറ്റിൽ ഐസക്ക് അനുവദിച്ചത്. മാണിയുടെ സ്മാരകമായി പഠന ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനാണ് തുക.
Read Moreഒരോന്നോരോന്നിനെ പൊക്കി പോലീസ്; കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എഎസ്ഐ വെടിയേറ്റ് മരിച്ച കേസിലെ മുഖ്യ സഹായി അറസ്റ്റിൽ
പാറശാല: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടെ എഎസ്ഐയെ വെടിവെച്ചുകൊന്ന കേസിൽ പ്രതികളെ സഹായിച്ച മുഖ്യ സഹായിയെ തമിഴ്നാട് ക്യു ബ്രാഞ്ച് പിടികൂടി. കളിയിക്കാവിള അയിങ്കമാം സ്വദേശിയും ഇപ്പോൾ വിതുരയിൽ താമസക്കാരനുമായ സെയ്ദാലിയെയാണ് ഇന്നലെ ഉച്ചയോടെ പാളയത്തു നിന്നും പിടികൂടിയത്. പാളയത്തിലെ ഒരു ആരാധനാലയത്തിൽ നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയയുടൻ പോലീസ് പിടികൂടുകയായിരുന്നു. തീവ്രവാദ സംഘടനയിൽപ്പെട്ടവരുടെ വെടിയേറ്റ് എഎസ്ഐ വിൽസൺ കൊല്ലപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ തൗഫീഖ് ,അബ്ദുൽ ഷമീം എന്നിവരെ പിടികൂടിയത്. എഎസ്ഐ കൊല്ലപ്പെട്ട കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളസ്വദേശിയായ സെയ്ദാലിയുടെ പങ്കു വെളിവാവുകയും ഇയാൾ വർഷങ്ങൾക്ക് മുന്‍പ് വിദേശത്തു ജോലിക്കുപോലുന്നുവെന്ന വ്യാജേന കുടുംബ സമേതം വിതുരയിൽ താമസിക്കുകയാണെന്നു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾകംപ്യൂട്ടർ സെന്റർ നടത്തുന്നതായും സെന്റർ വഴി തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു വിവരം പോലീസിന് ലഭിച്ചിരുന്നു.…
Read Moreരാഷ്ട്രീയമില്ല, സ്വാഭാവികം മാത്രം; ജോസ് കെ മാണിയെ ലക്ഷ്യം വച്ചല്ല കെ.എം.മാണി സ്മാരകത്തിന് പണം അനുവച്ചതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണ്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. കെഇആർ നിയമനങ്ങൾ അട്ടിമറിക്കുന്നത് അഴിമതിക്ക് കാരണമാകും. ജീവനക്കാരുടെ പുനർവിന്യാസത്തോടെ പൂർണമായും നിയമനങ്ങൾ ഇല്ലാതാകുന്ന സ്ഥിതി വരുമെന്നും ചെന്നിത്തല പറഞ്ഞു. 2000 തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താൽക്കാലികമായി തുടങ്ങുന്ന കണ്കെട്ട് വിദ്യയാണ് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാകില്ല. ബജറ്റിലെ പല പ്രഖ്യാപനങ്ങളോടും വിയോജിപ്പുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എം.മാണി സ്മാരകത്തിന് പണം അനുവദിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. അന്തരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികം. ഇത് ജോസ് കെ.മാണിയെ ലക്ഷ്യം വച്ചാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreപത്തുവയസുകാരിയെ ക്ലാസ് മുറിയിൽ വെച്ച് ദുരുപയോഗം ചെയ്തു; സ്കൂൾ അക്കാഡമിക് ഡയറക്ടർക്കെതിരേ പരാതി നൽകി കുട്ടിയുടെ മാതാവ്; പ്രതി യശേധരനെ കൈയോടെ പൊക്കി പോലീസ്
നെടുമങ്ങാട്: സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ അക്കാഡമിക് ഡയറക്ടർ അറസ്റ്റിൽ. നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ അക്കാഡമിക് ഡയറക്ടർ ആനാട് ചന്ദ്രമംഗലം ഷെറിൻഭവനിൽ ഡോ. എം. ആർ. യശോധരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാലാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചു. തുടർന്ന് പിതാവ് വലിയമല പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു അന്നും പരാതി വന്നത്.
Read Moreജനവിരുദ്ധ ബജറ്റ്; പ്രഖ്യാപനങ്ങൾ കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ജലരേഖയാകുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് ജനവിരുദ്ധ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൊലെ തന്നെ ഇതും ജലരേഖയായിമാറുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ തന്നെ ധനകാര്യമന്ത്രി പറഞ്ഞിട്ടുള്ളത് ഈ ബജറ്റിലെ പ്ലാന്‍ വെട്ടികുറയ്ക്കണമെന്നാണ്. അപ്പോള്‍ പിന്നെ അധിക പണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ‘ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറും. കേരളത്തില്‍ വിലകയറ്റം വര്‍ധിക്കാന്‍ പോകുന്നു. ധനകാര്യ വകുപ്പിലെ പിടിപ്പുകേട് കൊണ്ടും നികുതി പിരിക്കുന്നതിലെ പ്രശ്നം കൊണ്ടും സാമ്പത്തിക…
Read Moreവെടിയേറ്റു വീഴുന്ന ഗാന്ധി; ബജറ്റ് കവർ ചിത്രം വീണ്ടും ചർച്ചയാവുന്നു; മന്ത്രി തോമസ് ഐസക്കിന്റെ മറുപടിയിങ്ങനെ…
തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രം ഇത്തവണയും ചർച്ചയാകുന്നു. വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രമാണ് ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴി വരച്ച ചിത്രമാണിത്. ഗാന്ധി വെടിയേറ്റു വീണു കിടക്കുന്നതും ഗാന്ധിക്കു ചുറ്റുമിരുന്ന് പ്രവർത്തകർ കരയുന്നതുമാണ് ചിത്രം. ഗാന്ധിയുടെ മരണം (Death Of Gandhi) എന്ന പേരിലാണ് മൂവാറ്റുപ്പുഴ സ്വദേശിയായ ടോം ചിത്രം വരച്ചത്. “ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓർമപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവർ ചിത്രം ആക്കിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ജനുവരി 30 ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള പ്രധാന നേതാക്കൾ ഈ ചിത്രം പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റ് കവർ ചിത്രം അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ…
Read Moreതൊഴിലാളികളെ തഴുകി ബജറ്റ്; പ്രീ പ്രൈമറി അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; പാചക തൊഴിലാളികൾക്കും ആശാവർക്കർമാർക്കും നൽകിയത്…
തിരുവനന്തപുരം: തൊഴിലാളികളെ തഴുകി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ആശാവർക്കർമാർക്കും ശമ്പളം വർധിപ്പിച്ച് ബജറ്റിൽ നിർദേശം. പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അധിക വേതനം നൽകുമെന്നാണ് പ്രഖ്യാപനം. ആശാവർക്കർമാരുടെ ഹോണറേറിയം 500 രൂപയായും വർധിപ്പിച്ചു. പാചക തൊഴിലാളികളുടെ കൂലിയിൽ 50 രൂപയുടെ വർധനവും വരുത്തി. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇതരതൊഴിലുകൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
Read More