തിരുവനന്തപുരം: പൗരത്വ നിയമ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ തന്റെ പ്രസ്താവന പാർലമെന്റിൽ ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ പരാമർശം കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പിണറായി പറഞ്ഞു. പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് നടത്തിയ പരാമർശം വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്നതുമാണ്. എന്നാൽ ചില സമരങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞുകയറ്റം ഉണ്ടെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read MoreCategory: TVM
കൂടിയ ഭാഗ്യം; എല്ലാ ലോട്ടറികൾക്കും ഇനി 40 രൂപ; സമ്മാനതുകയും സമ്മാനങ്ങളുടെ എണ്ണവും കൂട്ടി സർക്കാർ
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഒരു ടിക്കറ്റിന് 10 രൂപയാണ് വർധിക്കുന്നത്. എന്നാൽ കാരുണ്യ ലോട്ടറിയുടെ വില 50 ൽ നിന്ന് 40 ആക്കിക്കുറച്ചു. ഇതോടെ ഇനിമുതൽ എല്ലാ ലോട്ടറികൾക്കും 40 രൂപയായിരിക്കും. ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വില വർദ്ധനയോടെ ഏജന്റുമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില വർധിപ്പിച്ചത്.
Read Moreയുവ ഡോക്ടർമാരുടെ അവസരം നഷ്ടപ്പെടരുത്; അനധികൃത അവധിയിലുള്ള 325 ഡോക്ടര്‍മാരെ പിരിച്ചുവിടാൻ നടപടി
തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 325 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. 2012 കാലയളവ് മുതല്‍ സര്‍വീസില്‍ ഹാജരാകാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്. നേരത്തെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും തിരികെ എത്താത്തവര്ക്കെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സേവനം നല്കാന് ബാധ്യസ്ഥരായ ഡോക്ടര്‍മാരുടെ നടപടിയെ ആരോഗ്യവകുപ്പ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കൂടാതെ പുതുതായി ജനസേവനം നടത്താന്‍ അവസരം കാത്തിരിക്കുന്ന യുവ ഡോക്ടര്‍മാരുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ് അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടർമാരുടെ നടപടിയെന്ന് ആരോഗ്യവകുപ്പിന്റെ ആരോപണം.
Read Moreസെന്‍സസ് സാധാരണ നടപടി,നിർത്തിവയ്ക്കില്ല; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; സഭയിൽ ബഹളം
തിരുവനന്തപുരം: കേരളത്തില്‍ സെന്‍സസ് നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍സസ് സാധാരണ നടപടിയാണ്. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍സസിലൂടെ എന്‍പിആറിനു വേണ്ടി വിവരശേഖരണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെന്‍സസ് ഉദ്യോഗസ്ഥരുടെയും എന്യുമറേറ്റര്‍മാരുടെയും നിയന്ത്രണം കേന്ദ്രത്തിനെന്ന് നോട്ടീസ് അവതരിപ്പിച്ച കെ.എം. ഷാജി ആരോപിച്ചു. ആശങ്ക ഇപ്പോഴും നിലവിലുണ്ട്. ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ്. മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചാല്‍ തീരുന്നതല്ല പ്രശ്നമെന്നും ഷാജി പറഞ്ഞു. എന്‍പിആറുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കെടുത്തത്. യോഗത്തിലേക്ക് ബംഗാള്‍ പോയില്ലെന്നും ബംഗാളില്‍ ആണിനേക്കാള്‍ ശക്തയായ പെണ്ണാണ് ഭരിക്കുന്നതെന്നും ഷാജി പറഞ്ഞു. അതേസമയം, ഷാജിയുടെ പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഷാജി സ്ത്രീത്വത്തെ…
Read Moreയുഎപിഎ കേസ് തിരിച്ചുതരണം; അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്; തിരിച്ചുചോദിക്കാൻ പറയുന്ന കാരണം ഇതാണ്
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ എൻഐഎ ഏറ്റെടുത്ത യുഎപിഎ കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരായ യുഎപിഎ കേസാണ് എൻഐഎ ഏറ്റെടുത്തത്. സംഭവം വിവാദമായതോടെ പ്രതിപക്ഷം പ്രശ്നം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുന്നതിനു മുമ്പ് തന്നെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. എൻഐഎ നിയമത്തിന്റെ 7 ബി വകുപ്പ് ഉപയോഗിച്ച് കേസ്…
Read Moreപാലാരിവട്ടത്തെ പഞ്ചവടിപ്പാലം! ഗവർണറുടെ അനുമതിയിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഗവർണറാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് അനുമതി. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തിൽ പേരുചേർക്കാനും കഴിയും. കരാർ വ്യവസ്ഥകൾ ലംഘിച്ച് കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻ കൂറായി എട്ടു കോടി രൂപ നൽകിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാർക്ക് മുൻകൂർ പണം നൽകിയതിലൂടെ സർക്കാർ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു. എംഎൽഎകൂടിയായ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു. എജിയിൽനിന്നടക്കം നിയമോപദേശം തേടിയശേഷം സർക്കാർ ഈ കത്ത് ഗവർണർക്ക് കൈമാറിയിരുന്നു. മൂന്നു മാസം മുമ്പാണ് ഗവർണർക്ക് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി വിജിലൻസിനെ…
Read Moreഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം! പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക നിയമ സഹായസെൽ
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (പിഎൽഎസി) യിലൂടെ ആദ്യമായി ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. ബിജുവും സ്പോൺസറും തമ്മിലുള്ള ലേബർ കൊമേഴ്സ്യൽ കേസുകളാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണ് ബിജു മോചനം നേടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ എത്തിയ ബിജുവിനെ നോർക്ക റൂട്ട്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സി.വേണുഗോപാൽ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ എട്ട് വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന നെടുമങ്ങാട് കൊല്ല പനവൂർ തടത്തരികത്ത് വീട്ടിൽ ബിജു സുന്ദരേശന്റെ വിസയും ലേബർ പെർമിറ്റും കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. കേസ്…
Read Moreഅടഞ്ഞ് കിടന്നപ്പോഴും തുറന്നിരുന്നപ്പോഴും മാറ്റമൊന്നുമില്ല; സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ബാറുകൾ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വർഷത്തിൽ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്സ് മദ്യം വിൽപ്പന നടത്തിയിരുന്നു. 2018-19 കാലയളവിൽ 214.44 ലക്ഷം കെയ്സ് മദ്യം വിറ്റു പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കാസിനോകൾക്ക് അനുമതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
Read Moreസെൻകുമാറിന്റേത് കള്ളപ്പരാതി; മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മുന്‍ഡിജിപി ടി. പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് അവസാനിപ്പിച്ചു. സെൻകുമാറിന്റേത് കള്ളപ്പരാതിയാണെന്ന് കണ്ടെത്തിയാണ് പോലീസ് കേസ് അവസാനിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിംഗ് എഡിറ്റർ പി.ജി സുരേഷ്കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസായിരുന്നു കേസെടുത്തത്. ഗൂഡാലോചന, കൈയേറ്റം ചെയ്യൽ എന്നീ ആരോപണങ്ങളാണ് സെൻകുമാർ പരാതിയിൽ ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്. സെൻകുമാറിനെ ഡിജിപിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് റഷീദ് ചോദിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.
Read Moreദൃക്സാക്ഷികളോട് ഒന്നും ചോദിച്ചറിഞ്ഞില്ല! അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത
കാട്ടാക്കട : കാട്ടാക്കട കൊലപാതകത്തിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത. കേസിൽ തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. പ്രശ്നമുണ്ടായ ഉടനെ പോലീസിനെ അറിയിച്ചിരുന്നു, അപ്പോൾ ഇടപെട്ടിരുന്നെങ്കിൽ സംഗീത് ഇപ്പോൾ ജീവനോടെ ഉണ്ടാവുമായിരുന്നെന്നും സംഗീത പറഞ്ഞു. ഇന്ന് പുലർച്ചെയോടെ പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ പ്രതികളെ എത്തിച്ചപ്പോൾ വീട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടായതിനെ തുടർന്ന് തെളിവെടുപ്പ് പെട്ടെന്ന് അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങി. തെളിവെടുപ്പിനെത്തിയപ്പോൾ ദൃക്സാക്ഷികളോട് ഒന്നും ചോദിച്ചറിഞ്ഞില്ലെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സംഗീത പറഞ്ഞു.സർക്കാരിന്റെ സഹായം തന്റെ കുടുംബത്തിന് നൽകണമെന്നും സംഗീത ആവശ്യപ്പെട്ടു.
Read More