തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരേ വിമർശനവുമായി നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമല വിഷയത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്. മലകയറാൻ യുവതികൾ വരേണ്ടെന്ന സർക്കാർ നിലപാട് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണെന്നും പുന്നല പറഞ്ഞു. സർക്കാരിന്റെ നയവ്യതിയാനം സമിതിയെ ദുർബലപ്പെടുകയാണ്. യുവതി പ്രവേശന വിധിക്ക് നിലവിൽ സ്റ്റേയില്ലെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. മലകയറാൻ വരുന്ന യുവതികൾ കോടതി വിധിയുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനമാണെന്ന് പുന്നല ശ്രീകുമാർ വ്യക്തമാക്കി.
Read MoreCategory: TVM
സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ കേരള യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റ് ശേഖരം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കേരള യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റ് ശേഖരം കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്നാണ് പൂരിപ്പിക്കാത്തതും സീലോടുകൂടിയതുമായ മാർക്ക് ലിസ്റ്റ് ശേഖരം കണ്ടെത്തിയത്. ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് മാർക്ക് ലിസ്റ്റ് ശേഖരം പിടിച്ചെടുത്തത്. ഇതേ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് കാട്ടി ഡിആർഐ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ഇന്നലെയാണ് ഡിആർഐ സംഘം വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. നേരത്തെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരകടലാസുകളുടെ ശേഖരം കണ്ടെത്തിയിരുന്നു.
Read Moreഗ്രൂപ്പ് ലിസ്റ്റിന് ‘റൗണ്ടപ്പ് അടിച്ച്’ കർഷക കോൺഗ്രസ്..! കെപിസിസി ഭാരവാഹി പട്ടിക റദ്ദാക്കാൻ ഹർജി നൽകി കർഷകോൺഗ്രസ് നേതാവ്
തിരുവനന്തപുരം: കെപിസിസി ബൈലോയ്ക്കു വിരുദ്ധമായി പ്രസിദ്ധീകരിച്ച ഭാരവാഹിപ്പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കിസാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.എൻ. ഉദയകുമാറിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് 29ന് പരിഗണിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടെത്തി വിശദീകരണം നൽകാനും തിരുവനന്തപുരം മുൻസിഫ് കോടതി ഉത്തരവിട്ടു.
Read Moreപോകുന്ന പോലെ പോകട്ടെയെന്നു വിചാരിച്ചാൽ അടച്ചുപൂട്ടേണ്ടിവരും; കെഎസ്ആർടിസിയുടെ നിലനിൽപ്പിനായി കയ്പേറിയ നടപടി വേണ്ടിവരുമെന്നു മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിലനില്പിനായി ചില കയ്പേറിയ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പോകുന്ന പോലെ പോകട്ടെയെന്നു വിചാരിച്ചാൽ അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു. ഒരു വ്യവസായ സ്ഥാപനം എന്ന നിലയിൽ സാന്പത്തിക പ്രതിസന്ധി ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം പൊതുജനങ്ങൾക്കു മികച്ച രീതിയിൽ ഗതാഗത സൗകര്യം ഒരുക്കേണ്ടതും കെഎസ്ആർടിസിയുടെ കടമയാണ്.ചെലവു കുറയ്ക്കുകയും മാനവവിഭവശേഷി ശാസ്ത്രീയമായി ക്രമീകരിക്കുകയും വേണം. സ്റ്റാഫ് പാറ്റേണിൽ മാറ്റം വേണ്ടിവരും. എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിലവിൽ സർക്കാരിനു താത്പര്യമില്ല. ശന്പളം മുടങ്ങാതിരിക്കാനായി അധിക സാന്പത്തികസഹായം നല്‍കണമെന്ന അഭ്യർഥന മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മുന്നിൽ വയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ നിരവധി സർവീസുകൾ വെട്ടികുറയ്ക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു. ഭരണപക്ഷ എംഎൽഎമാർക്കു വരെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നിലപാടാണുള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്കിയ എം. വിൻസെന്റ് പറഞ്ഞു.10,000…
Read Moreതടവും പിഴയും അനുഭവിച്ചേ മതിയാകൂ..! സമരത്തിന്റെ മറവിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ഇനി കടുത്ത ശിക്ഷ
തിരുവനന്തപുരം: ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മാത്രമല്ല, തക്ക പരിഹാരവും കൊടുക്കണം. ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ നിയമസഭ പാസാക്കി. തീ, സ്ഫോടകവസ്തു തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടത്തിയാൽ കുറഞ്ഞത് അഞ്ചു വർഷം കഠിനതടവ് എന്നത് ഒരു വർഷമാക്കി കുറവ് ചെയ്തുകൊണ്ടുള്ള ഭേദഗതിയോടെയാണു ബിൽ പാസാക്കിയത്. കൂടിയ ശിക്ഷ പത്തു വർഷമാണ്. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റർ ചെയ്യുക. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലനാണു ബിൽ അവതരിപ്പിച്ചത്. ഇത്തരമൊരു നിയമം ചരിത്രപരമായ ആവശ്യമാണെന്നു ബില്ലിൽ നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കാൻ നിലവിൽ നിയമമുണ്ട്. ഇതിനു സമാനമായാണു പുതിയ നിയമം. സ്വത്തോ പണമോ നൽകി ജാമ്യാപേക്ഷ നൽകിയാൽ പ്രോസിക്യൂഷനു ജാമ്യാപേക്ഷയെ എതിർക്കാൻ അവസരം നൽകണമെന്നും…
Read Moreയുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്ന് മന്ത്രി എം.എം.മണി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം.എം.മണി. എന്നാല്‍, യുവതീ പ്രവേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു. വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോവാറില്ലെന്നും എന്നാല്‍, അല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഇരട്ടത്താപ്പെന്നെും മന്ത്രി കുറ്റപ്പെടുത്തി.
Read Moreസർക്കാർ അന്തിമ വിധിക്ക് കാക്കണം; യുവതികളെ തടയണമെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വരും വരെ സർക്കാർ കാത്തിരിക്കണമെന്നും അതുവരെ യുവതീപ്രവേശനം അനുവദിക്കരുതെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സർക്കാർ വക്രീകരിക്കരുത്. വരുന്ന മണ്ഡലകാലത്ത് യുവതികൾ മലകയറാൻ വന്നാൽ തടയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
Read Moreശബരിമല വിധി എന്തായാലും നടപ്പാക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയെന്ന് എ.പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി എന്തായാലും ഭക്തജനങ്ങൾ അവധാനതയോടെ സ്വീകരിക്കാൻ തയാറാകണം. ആചാരവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ താത്പര്യം. കഴിഞ്ഞ രണ്ടു വർഷത്തെ ഭരണകാലയളവിൽ സഹകരിച്ച എല്ലാവർക്കും പത്മകുമാർ നന്ദി അറിയിച്ചു.
Read Moreപട്ടി സ്നേഹികൾ അറിയാതെ പോകരുത്; 2019ൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പട്ടി കടിച്ചു കീറിയത് 1.34 ലക്ഷം പേരെ
തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 1,34,253 പേർ തെരുവുനായ ആക്രമണത്തെത്തുടർന്നു ചികിത്സ തേടിയിട്ടുള്ളതായി മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. 2018ൽ 1,66,983 പേരും 2017ൽ 1,51,237 പേരും 2016ൽ 91,833 പേരും തെരുവുനായ ആക്രമണത്തെത്തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്നു ധനസഹായം നൽകിവരുന്നുണ്ട്. 2019-2020 സാന്പത്തികവർഷം ഇത്തരത്തിൽ 44,29,176 രൂപയും 2018-19 ൽ 1,61,39,531 രൂപയും 2017-18 ൽ 38,52,293 രൂപയും 2016-17 ൽ 9,34,011 രൂപയും ധനസഹായമായി നൽകിയിട്ടുണ്ട്. തെരുവുനായ നിയന്ത്രണത്തിനായി കുടുംബശ്രീയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് എബിസി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. 2017 ജൂണ്‍ മുതൽ 2019 ഒക്ടോബർ വരെ 43,834 തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Moreമറക്കല്ലേ,ഇല്ലെങ്കിൽ പ്രശ്നമാകും; പിഎസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കണം
തിരുവനന്തപുരം: പരീക്ഷ ഉൾപ്പെടെ, തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിന് മുന്നോടിയായി ആധാർ ലഭ്യമായിട്ടുള്ള എല്ലാ ഉദ്യോഗാർഥികളും ആധാർ നന്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം. ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന നിലവിൽ അന്‍പത് ലക്ഷത്തോളം ഉദ്യോഗാർഥികൾ പിഎസ്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആധാർ നന്പർ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നവിധം ചുവടെ ചേർക്കുന്നു. * ഉദ്യോഗാർഥി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. * ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. * ലിങ്കിംഗ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നന്പർ, ആധാർ കാർഡിലുളള പേര് എന്നിവ നൽകി കണ്‍സെന്റ് ഫോർ ഓതന്റിക്കേഷനിൽ ടിക് ചെയ്തതിനുശേഷം ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് പൂർത്തിയാക്കാം.
Read More