യു​വ​തി​ക​ള്‍ ദ​ര്‍​ശ​ന​ത്തി​ന് വ​ന്നാ​ല്‍ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. എ​ന്നാ​ല്‍, യു​വ​തീ പ്ര​വേ​ശം സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി അ​തും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു സ്ത്രീ​ക​ൾ സാ​ധാ​ര​ണ ശ​ബ​രി​മ​ല​യി​ൽ പോ​വാ​റി​ല്ലെ​ന്നും എ​ന്നാ​ല്‍, അ​ല്ലാ​ത്ത​വ​ര്‍ ദ​ര്‍​ശ​ന​ത്തി​ന് വ​ന്നാ​ലും വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ഇ​ര​ട്ട​ത്താ​പ്പെ​ന്നെും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Related posts