തിരുവനന്തപുരം: ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷയ്ക്കായി 10,017 പോലീസ് ഉദ്യോഗസ്ഥരെയാണ് രണ്ടു മാസക്കാലയളവിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. എസ്പി, എഎസ്പി തലത്തിൽ 24 പേരും ഡിവൈഎസ്പിമാർ – 112, ഇൻസ്പെക്ടർമാർ 264, എസ്ഐ, എഎസ്ഐമാർ – 1185 എന്നിങ്ങനെയും സംഘത്തിലുണ്ടാകും. 307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പോലീസ് ഓഫീസർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരും സുരക്ഷയ്ക്കായെത്തും. വനിതാ ഇൻസ്പെക്ടർ, എസ്ഐ തലത്തിൽ 30 പേരെയും നിയോഗിച്ചിട്ടുണ്ട്. 15 മുതൽ 30വരെയുള്ള ഒന്നാംഘട്ടത്തിൽ സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതല നിർവഹിക്കുക. മൂന്ന് എസ്പിമാർ, രണ്ട് എഎസ്പിമാർ, 23 ഡിവൈഎസ്പിമാർ എന്നിവർ ഇക്കൂട്ടത്തിലുണ്ടാകും. രണ്ടാംഘട്ടത്തിൽ 2,539 പോലീസ് ഉദ്യോഗസ്ഥരും മൂന്നാംഘട്ടത്തിൽ 2992 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയിലുണ്ടാകും. മകരവിളക്കു കാലത്ത് 3,077 പേരെയാണ് നിയോഗിക്കുന്നത്. കൂടാതെ തീർഥാടനകാലത്തു സന്നിധാനം, നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിലായി…
Read MoreCategory: TVM
നന്നായി പഠിച്ചു, സംസ്ഥാനത്ത് 147 ക്വാറികൾക്ക് ഖനനാനുമതി നൽകി; പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ. എല്ലാ കാര്യങ്ങളും പരിശോധിച്ച് മാത്രമേ ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ. 2018-ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 147 ക്വാറികൾക്ക് ഖനനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണു നൽകിയിട്ടുള്ളത്. പ്രളയ പ്രദേശങ്ങളിലൊന്നും തന്നെ ഒരു ക്വാറിക്കും അനുമതി നൽകിയിട്ടില്ല. ഇവിടങ്ങളിൽ പാരിസ്ഥിതിക അനുമതി കർശനമാക്കിയിട്ടുണ്ട്.
Read Moreഎൻജിനിയറിംഗ് വിദ്യാർഥിയുടെ മരണം; അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ശ്രീകാര്യം : സിഇടി കോളജിൽ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എൻജിനിയറിംഗ് വിദ്യാർഥി രതീഷ് കുമാറിന്റെ ഉള്ളൂരത്തെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു.വളർത്തമ്മ ഗിരിജയെ മന്ത്രി ആശ്വസിപ്പിച്ചു.രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂർവമായ അന്വേഷണം നടത്തുമെന്നും സർക്കാരിന്റെ പിന്തുണ കുടുംബത്തിനുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി. കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനിയറിംഗിന് പഠിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ( ഇപ്പോൾ ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന) രതീഷ് കുമാർ (19) നെയാണ് ശനിയാഴ്ച രാത്രി 10.50 ഓടു കൂടി കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് രതീഷിനെ കോളേജിൽ നിന്നും കാണാതാകുന്നത്. ഇന്നലെ പോസ്റ്റ്മാോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. മൊഴിയിൽ ആത്മഹത്യയെന്നും സ്ഥിതീകരിച്ചിട്ടുള്ളതായി ശ്രീകാര്യം പോലീസ് അറിയിച്ചു.
Read Moreതലസ്ഥാനത്ത് പ്രിമോ പൈപ്പ് പൊട്ടികുടിവെള്ളവിതരണം താറുമാറായി; റോഡിന്റെ മധ്യഭാഗത്ത് വീണ കുഴിയിൽ ലോറി കുടുങ്ങി
പേരൂര്‍ക്കട: അമ്പലമുക്കില്‍ കുരിശ്ശടിക്കടുത്ത് വാട്ടര്‍അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം താറുമാറായി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പൈപ്പ് പൊട്ടിയത്.പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്ക് വഴി കവടിയാറിലേക്കും വെള്ളയമ്പലത്തേക്കും മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പാണ് ഇവിടെ പൊട്ടിയത്. ഉയര്‍ന്ന മര്‍ദ്ദവും കാലപ്പഴക്കവുമാണ് പൈപ്പ് പൊട്ടാന്‍ കാരണമായത്. പൈപ്പ് പൊട്ടിയതോടെ റോഡ് നിറഞ്ഞ് ജലമൊഴുകി. അമ്പലമുക്ക് ജംഗ്ഷൻ, അമ്പലമുക്ക്-വയലിക്കട റോഡ് എന്നിവിടങ്ങളിലും ജലം നിറഞ്ഞു. പൈപ്പ് പൊട്ടിയ വിവരം അറിയാതെ ഇതുവഴി വരികയായിരുന്ന ടോറസ് ലോറി കുരിശ്ശടിക്കു സമീപം റോഡില്‍ താഴ്ന്നു. ലോറി കുഴിയില്‍ വീണതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും താറുമാറായി. പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പുതന്നെ ലോറിയിലുണ്ടായിരുന്ന 3 ജീവനക്കാരും ചേര്‍ന്ന് ലോറിയെ കുഴിയില്‍ നിന്നു തള്ളിമാറ്റുകയും ഡ്രൈവര്‍ വാഹനം പിറകിലേക്ക് എടുക്കുകയുമായിരുന്നു. റോഡിന്റെ ഒത്തനടുക്കാണ് പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. 2 മീറ്റര്‍ ആഴത്തിലാണ് പ്രിമോ…
Read Moreകിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്; പ്രതിരോധിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ആവർത്തിച്ചുള്ള ആക്ഷേപം പുകമറ സൃഷ്ടിക്കാനാണ്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ലെന്നും ഐസക്. കിയാൽ സർക്കാർ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഢികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി. കിഫ്ബി, കിയാൽ സമ്പൂർണ ഓഡിറ്റ് നിഷേധിച്ചതിൽ നിയമസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ സമാന വിഷയം ചോദ്യോത്തര വേളയിൽ വന്നിട്ടുണ്ടെന്നും നോട്ടീസിലെ ആശങ്ക അടിസ്ഥാന രഹിതമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയതായും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
Read Moreസ്ത്രീകൾ അഴിഞ്ഞാടുകയാണ്, പുരുഷന്മാർ അരക്ഷിതർ: പി.സി. ജോർജ്പറയുന്നു…
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്ന പി.സി. ജോർജിന്റെ പരാമർശത്തിനെതിരേ നിയമസഭയിൽ വനിതാ എംഎൽഎമാരുടെ പ്രതിഷേധം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ രംഗത്തെത്തി. ആംഗൻവാടികളിലെ ആശവര്‍ക്കമാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശമുണ്ടായത്. രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണ്. ഇതിനെതിരേ നിയമം കൊണ്ടുവരണം. രാജ്യത്ത് പുരുഷന്മാര്ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പി.സി. ജോർജ് പറഞ്ഞു.
Read Moreബഷീറിന്റെ മരണത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധ ഡ്രൈവിംഗ്, മദ്യപിച്ചിരുന്നോയെന്ന് അറിയില്ല: എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന കാര്യം മന്ത്രി പറഞ്ഞില്ല. നിയമസഭയിൽ പി.കെ ബഷീർ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്രീറാം അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. അപകട സമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് വഫയായിരുന്നെന്നാണ് ശ്രീറാം മൊഴിനൽകിയത്. എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.
Read Moreലോട്ടറി കച്ചവടക്കാരനായ റിട്ടയേർഡ് എസ്ഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതിയെ പിടികൂടാനാവാതെ പോലീസ്
പേരൂര്‍ക്കട: റിട്ട. എസ്ഐക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും ഇയാള്‍ ഒളിവില്‍. വേറ്റിക്കോണം സ്വദേശി അനീഷ് ആണ് ഒളിവില്പ്പോയതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വലിയതുറയില്‍ നിന്ന് എസ്ഐയായി വിരമിച്ച ജേക്കബ് ജോണ്സണ് (64) ആണ് പരിക്കേറ്റ് പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ വയറിന് 16 തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ജേക്കബ് ജോണ്സണ് നെട്ടയം ഭാഗത്തെ ഒരു മെഡിക്കല്സ്റ്റോറിനു സമീപം ലോട്ടറി കച്ചവടം നടത്തി വരികയാണ്. അര്ജ്ജുനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മെഡിക്കല്‍സ്റ്റോര്‍. ഇയാളെ അന്വേഷിച്ച് ഹോണ്ട ആക്ടീവയിലെത്തിയ സംഘത്തിലുണ്ടായിരുന്ന അനീഷാണ് റിട്ട. എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മെഡിക്കല്സ്റ്റോറിലെത്തിയ സംഘം അര്‍ജ്ജുനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതില്‍ ഇടപെട്ടതോടെയാണ് ജേക്കബ് ജോണ്‍സണുമായി സംഘം വാക്കേറ്റമുണ്ടാക്കിയത്. അനീഷ് തന്റെ കൈയിലിരുന്ന കത്തിയെടുത്ത് റിട്ട. എസ്ഐക്കുനേരേ വീശുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് വയറിന് പരിക്കേറ്റത്. സംഭവമറിഞ്ഞ് അര്ജ്ജുന് റിട്ട.…
Read Moreഎൻജിനിയറിംഗ് വിദ്യാർഥിയുടെ മരണം; ആത്മഹത്യയെന്ന് പോലീസ്; മകന്റെ മരണത്തിൽ ഭർവിനെ സംശയിക്കുന്നതായി വളർത്തമ്മ
ശ്രീകാര്യം: തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ (സിഇടി ) വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ രതീഷ്കുമാർ (19) നെയാണ് കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .കോളജിലെ സുരക്ഷാ വിഭാഗം ജീവനക്കാർ ശനിയാഴ്ച 11 ന് പതിവ് പരിശോനക്കിടയിൽ ശുചിമുറി അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പിൻവശത്തെ വാതിലിലൂടെ നോക്കിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതുവാൻ രാവിലെ ഒന്‍പതിന് മാതാവുമായി കോളജിൽ എത്തിയ രതീഷ് പരീക്ഷ അവസാനിക്കാൻ മുക്കാൽ മണിക്കൂർ മുന്‍പ് ക്ലാസ് വിട്ടുപോയി. പരീക്ഷ കഴിഞ്ഞ് കോളജിൽ നിന്ന മാതാവ് മകനെ അന്വേഷിക്കുകയും കണ്ടെത്താത്തതിനെ തുടർന്ന് ശ്രീകാര്യം പോലീസിൽ പരാതി നൽകുകയുമായിരുന്നു. ആർഡിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹ പരിശോധന നടത്തണമെന്ന മാതാവിന്റെയും…
Read Moreടി.എൻ. ശേഷൻ തെരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂർവകവുമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവകവുമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എൻ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്റെ അധികാരത്തിൽ കടന്നു കയറാനും പ്രവർത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിർഭയമായി ചെറുത്തു നിന്നു. കമ്മീഷന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നവർക്ക് ടി.എൻ ശേഷൻ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read More