മണ്ഡലകാലത്തിന്‍റെ തുടക്കത്തിലേ പരാതി പ്രളയം; അസൗകര്യങ്ങൾ കണ്ടറിയാൻ തിരുവഞ്ചൂരും സംഘവും ശബരിമലയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കും. യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ൾ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യി​ട്ടും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. എം​എ​ൽ​എ​മാ​രാ​യ വി ​എ​സ് ശി​വ​കു​മാ​ർ പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, മോ​ന്‍​സ് ജോ​സ​ഫ് ഡോ. ​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. നി​യ​മ​സ​ഭാ സ​മ്മേ​ള​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ് ത​ല​സ്ഥാ​ന​ത്തു നി​ന്നും സം​ഘം ശ​ബ​രി​മ​ല​യ്ക്ക് തി​രി​ക്കു​ന്ന​ത്. നി​ല​യ്ക്ക​ൽ,പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഭ​ക്ത​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വ്യാ​പാ​രി​ക​ളോ​ടും കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യും. വാ​ഹ​ന പാ​ർ​ക്കിം​ഗി​ല​ട​ക്കം പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​പ്പോ​ഴും പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ സ​ന്ദ​ർ​ശ​നം.

Read More

ത​​ട​​വു​​കാ​​രെ കൊണ്ടുപോ​​കു​​ന്ന പോ​​ലീ​​സുകാർ കൂടുതൽ ജാ​​ഗ്ര​​ത കാട്ടണമെന്ന് ജ​​യി​​ൽ മേ​​ധാ​​വി; തടവുകാരെ കൊണ്ടുപോകാൻ പോലീസുകാരെ വിളിക്കരുതെന്ന ഡിജിപിയുടെ കത്തിനുള്ള ഋഷിരാജ് സിംഗിന്‍റെ മറുപടി കത്ത് ഇങ്ങനെ..

തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​യി​​ലു​​ക​​ളി​​ലെ ത​​ട​​വു​​കാ​​രു​​മാ​​യി കോ​​ട​​തി​​യി​​ലോ ആ​​ശു​​പ​​ത്രി​​യി​​ലോ പോ​​കു​​ന്ന പോ​​ലീ​​സു​​കാ​​ർ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത കാ​​ട്ട​​ണ​​മെ​​ന്നു ജ​​യി​​ൽ ഡി​​ജി​​പി ഋ​​ഷി​​രാ​​ജ്സിം​​ഗ്. പോ​​ലീ​​സു​​കാ​​രു​​ടെ നി​​സം​​ഗ​​മാ​​യ സ​​മീ​​പ​​നം മൂ​​ലം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വി​​ടു​​ന്ന ത​​ട​​വു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ന്ന പ്ര​​വ​​ണ​​ത വ​​ർ​​ധി​​ക്കു​​ക​​യാ​​ണെ​​ന്നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു ന​​ൽ​​കി​​യ ക​​ത്തി​​ൽ ജ​​യി​​ൽ ഡി​​ജി​​പി വ്യ​​ക്ത​​മാ​​ക്കി. കൊ​​ല​​ക്കേ​​സ് പ്ര​​തി അ​​പ്പു​​ണ്ണി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ജ​​യി​​ൽ മേ​​ധാ​​വി സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച ക​​ത്തു ന​​ൽ​​കി​​യ​​ത്. ത​​ട​​വു​​കാ​​ര​​ന്‍റെ​​യോ മ​​റ്റു​​ള്ള​​വ​​രു​​ടെ​​യോ സു​​ര​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ത​​ട​​വു​​കാ​​ര​​നെ ക​​യ്യാ​​മം വ​​യ്ക്കാ​​മെ​​ന്ന് ജ​​യി​​ൽ ച​​ട്ട​​ങ്ങ​​ളി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. ത​​ട​​വു​​കാ​​ർ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​ണെ​​ങ്കി​​ൽ കാ​​ൽ​​ച്ച​​ങ്ങ​​ല​​യും ഉ​​പ​​യോ​​ഗി​​ക്കാം. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സു​​പ്രീം കോ​​ട​​തി വി​​ധി​​യു​​മു​​ണ്ട്. എ​​ന്നാ​​ൽ ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വേ​​ണ്ട​​ത്ര ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ന്നി​​ല്ല. പോ​​ലീ​​സു​​കാ​​രു​​ടെ ജാ​​ഗ്ര​​ത ക്കുറ​​വു​​ മൂ​​ല​​മാ​​ണ് ത​​ട​​വു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. പോ​​ലീ​​സി​​ന്‍റെ​​യും ജ​​യി​​ൽ വ​​കു​​പ്പി​​ന്‍റെ​​യും സ​​ത്പ്പേ​​രി​​ന് ഇ​​തു പ​​ല​​പ്പോ​​ഴും ക​​ള​​ങ്ക​​മു​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നു. അ​​തി​​നാ​​ൽ ത​​ട​​വു​​കാ​​രു​​ടെ…

Read More

തെറ്റുകളിൽ നിന്നും പഠിച്ചു തുടങ്ങി; ത​ട്ടി​പ്പ് ത​ട​യാ​ൻ പിഎസ്‌സിയുടെ പുതിയ പ​രി​ഷ്കാ​രം; ക​ണ്‍​ഫ​ർ​മേ​ഷ​ൻ ഇ​നി ഒ​ടി​പി മു​ഖേ​ന

തി​രു​വ​ന​ന്ത​പു​രം: പിഎസ്‌സി ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ്ഥി​രീ​ക​ര​ണം ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം ഇ​നി വ​ണ്‍ ടൈം ​പാ​സ്വേ​ഡ്(​ഒ​ടി​പി) മു​ഖേ​ന മാ​ത്രം. ഇ​തി​നാ​യി 10 മി​നി​റ്റ് സാ​ധു​ത​യു​ള​ള ഒ​ടി​പി ആ​യി​രി​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ക. ഉ​ദ്യോ​ഗാ​ർ​ഥി പ്രൊ​ഫൈ​ൽ വ​ഴി ക​ണ്‍​ഫ​ർ​മേ​ഷ​ൻ (നി​ശ്ചി​ത തീ​യ​തി​യി​ൽ നി​ശ്ചി​ത പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന ഉ​റ​പ്പ്) ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ഴു​ള്ള രീ​തി. ഇ​നി​മു​ത​ൽ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്പോ​ൾ പിഎസ്‌സിയി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ഒ​രു ഒ​ടി​പി എ​ത്തും. ഈ ​പാ​സ്വേ​ഡ് 10 മി​നി​റ്റി​നു​ള്ളി​ൽ എ​ന്‍റ​ർ ചെ​യ്താ​ൽ മാ​ത്ര​മേ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​കൂ. ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം നി​ല​വി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്നി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ യൂ​സ​ർ നെ​യ്മും പാസ്‌വേര്‍ഡും ഉ​പ​യോ​ഗി​ച്ച് മ​റ്റാ​രെ​ങ്കി​ലും ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി ത​ന്നെ നേ​രി​ട്ടു ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​രു​ന്ന​ത്.

Read More

മന്ത്രി പറഞ്ഞു, എല്ലാം ശരിയാക്കാം;  സ്വകാര്യ ബസ് സമരം മാറ്റിവച്ചു; ഡി​സം​ബ​ർ ആ​ദ്യ​വാ​രം വീ​ണ്ടും ച​ർ​ച്ചയെന്ന് ബസ് ഉടമകൾ

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 22 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഡി​സം​ബ​ർ ആ​ദ്യ​വാ​രം വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ബ​സു​ട​മ​ക​ൾ​ക്ക് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​സു​ട​മ​ക​ൾ അ​റി​യി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് പ​ത്ത് രൂ​പ​യാ​ക്കാ​നും മി​നി​മം നി​ര​ക്കി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കാ​നു​മാ​ണ് ബ​സു​ട​മ​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ തു​ക കൂ​ട്ട​മെ​ന്നും ആ​വ​ശ്യ​മുയർന്നു.

Read More

കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ; ഏഴുവർഷം  വരെ ലഭിക്കാവുന്ന ശിക്ഷയെന്ന് പോലീസ്

പാ​ലോ​ട്: കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കാ​ട്ടുപ​ന്നി​യെ പ​ട​ക്കം വ​ച്ച് വേ​ട്ട​യാ​ടി വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ കു​റ്റ​ത്തി​ന് വേ​ല​ൻ മു​ക്ക് ഇ​ന്ദു ഭ​വ​നി​ൽ ഷി​ബു, മാ​റ​നാ​ട് സ​ജി മ​ന്ദി​ര​ത്തി​ൽ സാ​ബു, മേ​ലേ​തേ വ​രു​കോ​ണം ജീ​നാ മ​ൻ​സി​ലി​ൽ ജ​ലീ​ൽ, മേ​ലേ​തേ വ​രു​കോ​ണം സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന്തോ​ഷ് എ​ന്നി​വ​രെ പ​ന്നി​യി​റ​ച്ചി ക​ട​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മ​ട​ക്കം പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ന്യജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​ത്. റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​അ​ജി​ത്കു​മാ​ർ ,ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഷി​ജു, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ.​ബി.​അ​രു​ൺ, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് ന​സിം, വാ​ച്ച​ർ എ.​രാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

വാളയാർ കേസ്;  വീഴ്ച വരുത്തിയ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ള​യാ​ർ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട സം​ഭ​വം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടൊ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യ ഉ​ത്ത​ര​വി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​പ്പു വ​ച്ച​ത്.

Read More

സി​നി​മാ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന ഇ​ന്നു​ മു​ത​ൽ; സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന. 10 മു​ത​ൽ 30 രൂ​പ വ​രെ​യാ​ണ് വി​വി​ധ ക്ലാ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല കൂ​ടു​ന്ന​ത്. സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ൽ ന​ൽ​കേ​ണ്ടി വ​രും. ജിഎ​സ്ടി​യും ക്ഷേ​മ​നി​ധി തു​ക​യും വി​നോ​ദ നി​കു​തി​യും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ് കൂ​ട്ടാ​ൻ തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ച​ത്. സ​ർ​ക്കാ​ർ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വി​ധി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വി​നോ​ദ നി​കു​തി ന​ൽ​കേ​ണ്ടി വ​രും.

Read More

മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള  ‘മലയോര വികസ സംഗമം’  ഡിസംബറിൽ; ലോഗോ പ്രകാശനം ചെയ്തു 

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.  വനംവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എം എൽ എമാരായ റോഷി അഗസ്റ്റിൻ , എൻ.ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.അങ്കമാലി നഗരസഭ ചെയർപേഴ്സണ്‍ എം.എ.ഗ്രേസി ടീച്ചർ, സജി വർഗീസ്, നോജി ജോസ്, അജി ബി.റാന്നി, ഷിബു വട്ടപ്പാറ, ബി.ഷാജി എന്നിവർ പങ്കെടുത്തു. മലയോര പ്രദേശത്തിൻറെ സമഗ്രവികസനം മുൻനിർത്തിയും, വികസന കുതിപ്പിന് വഴിവെക്കുന്ന 21 വർഷം മുൻപ് തുടക്കം കുറിച്ച അങ്കമാലി എരുമേലി തിരുവനന്തപുരം ശബരി റെയിൽവേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ന്ധമലയോര വികസന സംഗമം സംഘടിപ്പിക്കുന്നത്. മലയോര വികസന സംഗമം ഡിസംബർ അവസാന വാരം കോട്ടയത്ത് നടക്കും. ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കമാൽ പാഷ,  മന്ത്രിമാർ, എംപിമാർ എംഎൽഎമാർ , തദ്ദേശ സ്ഥാപനങ്ങളിലേയും…

Read More

യു​വ​തി​ക്ക് പീ​ഡ​നം! യു​വ​തി​യു​ടെ അ​മ്മ​യും സു​ഹൃ​ത്തായ പോലീസുകാരനും മുങ്ങി; സംഭവം വെള്ളറടയില്‍

വെ​ള്ള​റ​ട: യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യേ​യും ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​നെ​യും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കേ​സി​ലെ പ്ര​തി​ക​ളാ​യ യു​വ​തി​യു​ടെ അ​മ്മ​യും പോ​ലീ​സു​കാ​ര​നും ത​മി​ഴ്നാ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ്ര​തി പോ​ലീ​സു​കാ​ര​നാ​യ​തു കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Read More

വിശ്വാസം അതല്ലേ എല്ലാം..! ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ഇ​നി ഭ​ക്ത​ർ നോ​ക്കി​ക്കോ​ളുമെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വൈ​കി​യാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റി​യ​ത് ന​ന്നാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​നി​യും ക​രു​തി​ക്കൂ​ട്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ഭ​ക്ത​ർ നോ​ക്കി​ക്കോ​ളു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കെപിസിസി പുനസംഘടന കോടതിയിൽ എത്തിച്ചത് ശരിയായില്ല. അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടായിരി ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി

Read More