നന്നായി പഠിച്ചു, സം​​​സ്ഥാ​​​ന​​​ത്ത് 147 ക്വാ​​​റി​​​ക​​​ൾ​​​ക്ക് ഖ​​​ന​​​നാ​​​നു​​​മ​​​തി നൽകി; പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്വാ​​​റി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെന്ന് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്വാ​​​റി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് മാ​​​ത്ര​​​മേ ക്വാ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ.

2018-ലെ ​​​പ്ര​​​ള​​​യ​​​ത്തി​​​നു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് 147 ക്വാ​​​റി​​​ക​​​ൾ​​​ക്ക് ഖ​​​ന​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തെ​​​ല്ലാം ച​​​ട്ട​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചാ​​​ണു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​​​ള​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്നും ത​​​ന്നെ ഒ​​​രു ക്വാ​​​റി​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പാ​​​രി​​​സ്ഥി​​​തി​​​ക അ​​​നു​​​മ​​​തി ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts