സ്വന്തം ലേഖകൻ തിരുവനന്തപുരം : റോഡ് ഷോയിലുടെ സ്ഥാനാർഥി വി.കെ.പ്രശാന്തിനെ വട്ടിയൂർക്കാവിനു പരിചയപ്പെടുത്തി സിപിഎം തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കം കുറിച്ചു. ഇന്നലെ മണ്ഡലത്തിൽ പേരൂർക്കട ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലായിരുന്നു തുറന്ന ജീപ്പിലൂടെയുള്ള പ്രശാന്തിന്റെ റോഡ് ഷോ. രാഷ്ട്രീയ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു തിരുവനന്തപുരത്തിന്റെ സ്വന്തം മേയർ കൂടിയായ വി.കെ.പ്രശാന്ത്. സ്ഥാനാർഥിയായി വി.കെ.പ്രശാന്തിനെ ഇന്നലെയാണു സിപിഎം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ഡോ. കെ.മോഹൻകുമാറാണു യുഡിഎഫ് സ്ഥാനാർഥി. കമ്മീഷനംഗ സ്ഥാനം രാജിവയ്ക്കാൻ കെപിസിസി ഇന്നലെ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എൻ.പീതാംബരക്കുറുപ്പ് സ്ഥനാർഥിയാകുമെന്നു കരുതിയിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ പ്രതിഷേധത്തെ തുടർന്നു അദ്ദേഹത്തെ പരിഗണിച്ചില്ല. കെ.മുരളീധരൻ എംപിയെ അനുനയിപ്പിച്ചാണു മോഹൻകുമാറിനെ സ്ഥാനാർഥിയാക്കാൻ കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചത്. മണ്ഡലത്തിൽ സുപരിചിതനും ആരോപണങ്ങളൊന്നും കേൾപ്പിക്കാത്ത നേതാവെന്ന പ്രതിച്ഛായയും മോഹൻകുമാറിന് അനുകൂലമാകുമെന്നാണു പാർട്ടി നേതൃത്വം കരുതുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ…
Read MoreCategory: TVM
അഞ്ചിടത്തും പുതുമുഖങ്ങളെ രംഗത്തിറക്കി എൽഡിഎഫ്; സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല സ്ഥാനാർഥി നിർണയമെന്ന് കോടിയേരി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, എറണാകുളത്ത് മനു റോയി, അരൂരിൽ മനു സി.പുളിക്കൽ, കോന്നിയിൽ കെ.യു. ജനീഷ്കുമാർ, മഞ്ചേശ്വരത്ത് ശങ്കർ റേ എന്നിവർ മത്സരിക്കും. സ്ഥാനാർഥികൾ എല്ലാവരും പുതുമുഖങ്ങളാണെന്നും സാമുദായിക ഘടകങ്ങൾ നോക്കുന്ന പാർട്ടിയല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല സ്ഥാനാർഥി നിർണയം. എറണാകുളത്ത് സ്ഥാനാർഥിയുടെ സമുദായമല്ല നോക്കിയതെന്നും കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. ശബരിമല ഇപ്പോൾ ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു. മരട് ഫ്ളാറ്റിൽ സുപ്രീംകോടതി വിധി നടപ്പാക്കും. അവിടെ താമസിക്കുന്നവർക്ക് മാനുഷിക പരിഗണന നൽകി മാറ്റി പാർപ്പിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു. മഞ്ചേശ്വരത്ത് സി.എച്ച്.കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കുഞ്ഞമ്പു…
Read Moreദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഇരുവരും തമ്മിൽ ഇന്നലെ വഴക്ക് ഉണ്ടായതായി നാട്ടുകാർ
തിരുവനന്തപുരം: ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് നീരാഴി ലൈനിൽ താമസിക്കുന്ന മനോജ്കുമാർ (42), ഉഷാകുമാരി (42) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിമൂന്ന് വയസുകാരനായ മകൻ ആദിത്യ കൃഷ്ണനാണ് ഇന്ന് രാവിലെ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ട വിവരം ബന്ധുക്കളെയും തുടർന്ന് പോലീസിലും അറിയിച്ചത്. മനോജ്കുമാർ വെള്ളായണി സ്വദേശിയും ഉഷാകുമാരി അടൂർ സ്വദേശിനിയുമാണ്. ഇരുവരും തമ്മിൽ ഇന്നലെ കുടുംബ വഴക്ക് ഉണ്ടായതായി നാട്ടുകാർ പോലീസിൽ മൊഴി നൽകി. മെഡിക്കൽ കോളജ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreപ്രതിഷേധം കത്തി, പുനരാലോചന നടത്തി നേതാക്കൾ; പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങി; മോഹൻകുമാറിനു സാധ്യത
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങുന്നു. വട്ടിയൂർക്കാവിലെ സ്ഥാനാർഥിയെചൊല്ലി കോണ്ഗ്രസിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണു നേതൃത്വം പുനരാലോചന നടത്തുന്നത്.ഇവിടെ കെ. മോഹൻകുമാർ സ്ഥാനാർഥിയായേക്കും. പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരേ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നിൽ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണു നേതൃത്വം വീണ്ടും ചർച്ചകൾ നടത്തിയത്. ചർച്ചകൾ തുടരുകയാണ്. വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങൾ പരസ്പരം വച്ചു മാറാമെന്ന നിർദേശം ഐ ഗ്രൂപ്പ് തള്ളിയതോടെ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പിന്തുണയുള്ള പീതാംബരക്കുറുപ്പിന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ പ്രതിഷേധം പീതാംബരക്കുറിപ്പിന്റെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. അതേസമയം, വട്ടിയൂർക്കാവിൽ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിയാകും മൽസരിക്കുകയെന്നു കെ. മുരളീധരൻ ആവർത്തിച്ചു. പ്രായം ഒരുഘടകമല്ല. സാങ്കേതികമായി വടകര എംപിയാണെങ്കിലും വട്ടിയൂർക്കാവിൽ തുടർന്നും നിറഞ്ഞുനിൽക്കുമെന്നും മുരളീധരൻ പറഞ്ഞു.
Read Moreപോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി; തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി; ദേവികുളത്തുനിന്നു രേണുരാജിനെമാറ്റി
തിരുവനന്തപുരം: പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. ടോമിൻ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് ബറ്റാലിയന്റെ ചുമതല തുടരും. എസ്പി ചൈത്ര തെരേസയ്ക്ക് ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ചുമതല നൽകി. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിത ബറ്റാലിയന്റെ ചുമതലയാണു നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെയും സ്ഥലംമാറ്റി. തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണു പുതിയ നിയമനം. അൽകേഷ് കുമാർ ശർമയാണു കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി, കൊച്ചി സ്മാർട് സിറ്റി ചുമതലകളും അൽഷേകിന് നൽകിയിട്ടുണ്ട്. ദേവികുളം സബ്കളക്ടർ രേണുരാജിനെയും സ്ഥലംമാറ്റി.
Read Moreപ്രതിഷേധങ്ങൾ കാര്യമാക്കേണ്ട; താൻ മത്സരിക്കാൻ വന്നപ്പോഴും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു; പീതാംബരക്കുറുപ്പിനെ പിന്തുണച്ച് മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർകാവിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് കീറാമുട്ടിയാകുന്നതിനിടെ പീതാംബരക്കുറുപ്പിനെ പിന്തുണച്ച് കെ.മുരളീധരൻ എംഎൽഎ. കുറിപ്പിനെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ മുരളി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളിൽ കാര്യമില്ലെന്നു പറഞ്ഞ മരളീധരൻ താൻ മത്സരിക്കാൻ വന്നപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവന്നും കൂട്ടിച്ചേർത്തു. പാർട്ടി തീരുമാനിക്കുന്നയാൾ സ്ഥാനാർഥിയാകും. തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങൾ പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർകാവിൽ പീതാംബരക്കുറുപ്പിനെ മത്സരിപ്പിച്ചാൽ വിജയിക്കില്ലെന്നും കുറുപ്പിന് ജനസമ്മിതി ഇല്ലെന്നും പ്രാദേശിക നേതാക്കൾ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തിയ ഉമ്മൻചാണ്ടിയേയും കെ.സുധാകരനെയുമെല്ലാം പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ കാത്തു നിന്നാണ് പ്രാദേശിക നേതാക്കൾ എതിർപ്പറിയിച്ചത്.
Read Moreമക്കളെ ഓർത്ത് ഇനി വിഷമിക്കേണ്ട; പിടിഎ മീറ്റിംഗിൽ പങ്കെടുക്കാൻ പോലീസുകാർക്ക് അവധി, പക്ഷേ..
സി.സി.സോമൻ കോട്ടയം: കുട്ടികളെയും അവരുടെ പഠന കാര്യങ്ങളെയും ഓർത്ത് വിഷമിക്കുന്ന പോലീസുകാർക്ക് ഒരു ആശ്വാസ വാർത്ത. പഠന കാര്യത്തിനായി സ്കൂളിൽ പോകാനും പിടിഎ മീറ്റിംഗുകളിൽ പങ്കെടുക്കാനും ഇനി പോലീസ് ഉദ്യോഗസ്ഥർക്ക് അവധി ലഭിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. മക്കളുടെ പഠന കാര്യങ്ങൾക്കായി സ്കൂളിൽ പോകുന്നതിന് പോലീസുകാർ ആവശ്യപ്പെട്ടാൽ അവധി നല്കണമെന്ന് എസ്എച്ച്ഒമാരോട് ഡിജിപി നിർദേശിച്ചു. പോലീസുകാരിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനാണ് നടപടി. മക്കളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ ഭൂരിപക്ഷം പോലീസുകാരും മാനസിക സംഘർഷത്തിലാണ്. സ്വന്തം കുട്ടികളെ സ്കൂളിലയയ്ക്കാനോ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാനോ സമയം കിട്ടാത്ത പോലീസുകാർ ജോലിയുടെ ഭാഗമായി മറ്റു കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കു മുന്നിൽ കാവൽ നിൽക്കേണ്ടി വരുന്നു. മറ്റു കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി കുട്ടികളുടെ പഠന കാര്യങ്ങൾ അധ്യാപകരുമായി പങ്കു വയ്ക്കുന്പോൾ പോലീസുകാരന് ഇതിനൊന്നും…
Read Moreമരട് ഫ്ളാറ്റിലെ താമസക്കാർക്ക് പ്രത്യേക പുനരധിവാസ പദ്ധതി; നിർമ്മാതാക്കൾക്കെതിരേ ക്രിമിനൽ കേസെടുക്കും
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസത്തിന് വേണ്ടി പ്രത്യേക പദ്ധതി തയാറാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. മരട് ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും. നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം വാങ്ങി ഉടമകൾക്ക് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം. ഫ്ളാറ്റ് പൊളിക്കാനുള്ള കർമ്മപദ്ധതി സുപ്രീംകോടതിയെ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു.സുപ്രീംകോടതി ഉത്തരവിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് മരട് ഫ്ളാറ്റ് വിഷയത്തിൽ മന്ത്രിസഭായോഗം ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
Read Moreഅഞ്ചിടങ്ങളിലെ സ്ഥാനാർഥികൾ ആരെല്ലാം?: കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. കോന്നി, വട്ടിയൂർകാവ്, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോന്നിയിൽ അടൂർപ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാട് ജില്ലാ നേതൃത്വം വ്യക്തമാക്കിയതോടെ ഇവിടുത്തെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് കീറാമുട്ടി ആയേക്കും. വട്ടിയൂർകാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ് നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു. ഇതോടെ അരൂരിൽ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോൾ ഉസ്മാന് തിരിച്ചടിയായി. ഈ സീറ്റിലെ സ്ഥാനാർഥി നിർണയവും കോൺഗ്രസിന് വെല്ലുവിളി ആയേക്കും. മറ്റിടങ്ങളിലെല്ലാം വേഗത്തിൽ സ്ഥാനാർഥികളെ കണ്ടെത്താനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Read Moreകാലവർഷം വീണ്ടും സജീവം; വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ചെറിയ ഇടവേള എടുത്തതിനു ശേഷം കാലവർഷം വീണ്ടും സജീവമായി. കേരളത്തിൽ വ്യാഴാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. തൃശൂർ, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടു ത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുത്. അറബിക്കടലില് രൂപമെടുത്ത ഹിക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്തീരം കടക്കും. കേരളം ഹികാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല.
Read More