തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി തീരത്തു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read MoreCategory: TVM
തോൽവികൾ പലതും നേരിട്ടിട്ടുണ്ട്, പക്ഷേ; മാറ്റിയത് എന്തുകൊണ്ടെന്നറിയില്ല, സുരേഷിനായി ത്യാഗം സഹിക്കുമെന്ന് കുമ്മനം
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. കേന്ദ്രത്തിന്റെ തീരുമാനം എന്താണെങ്കിലും അച്ചടക്കുമുള്ള പ്രവർത്തകനെന്ന നിലയിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് തന്നെ മാറ്റാൻ കാരണമെന്ന് തോന്നുന്നില്ല, ഇതിനു മുൻപും പല പരാജയങ്ങളും നേരിട്ടവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ സ്ഥാനാർഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാർഥിയാണ് എസ്.സുരേഷ്. സുരേഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശിരസാവഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
Read More“പാർട്ടി പറഞ്ഞാൽ’ മത്സരിക്കാമെന്ന് പറഞ്ഞതിന് പിന്നാലെ കുമ്മനത്തെ വെട്ടി; കോന്നിയിൽ ജയസാധ്യത കെ സുരേന്ദ്രന്, ശോഭയെ തള്ളി; വട്ടിയൂർക്കാവിൽ എസ്. സുരേഷ്; ബിജെപിയുടെ സ്ഥാനാർഥി പട്ടിക തയാർ
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ ഒഴിവാക്കി ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണു സ്ഥാനാർഥി. കോന്നിയിൽ കെ. സുരേന്ദ്രനും അരൂരിൽ കെ.പി. പ്രകാശ് ബാബുവും എറണാകുളത്തു സി.ജി. രാജഗോപാലും മഞ്ചേശ്വരത്തു രവീന്ദ്ര തന്ത്രിയുമാണു ബിജെപി സ്ഥാനാർഥികൾ. കുമ്മനം രാജശേഖരൻ, വി.വി. രാജേഷ്, സുരേഷ് എന്നിവരുടെ പേരുകളാണു വട്ടിയൂർക്കാവിൽ പരിഗണിച്ചിരുന്നത്. മുതിർന്ന നേതാവ് ഒ. രാജഗോപാൽ ശനിയാഴ്ച കുമ്മനത്തിന്റെ സ്വാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വി. മുരളീധര പക്ഷത്തിലെ ചില നേതാക്കൾ കുമ്മനത്തിനെതിരേ എതിർപ്പുയർത്തി. ഇതേതുടർന്ന് മണ്ഡലത്തിൽ ബിജെപിക്കു തെരഞ്ഞെടുപ്പു പ്രചാരണം നിർത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായി. ഇതിനുപിന്നാലെയാണു കുമ്മനത്തെ ഒഴിവാക്കിയുള്ള സ്ഥാനാർഥി പട്ടികയ്ക്കു ബിജെപി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ആദ്യം മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആർഎസ്എസ് നേതൃത്വവും ശ്രീധരൻപിള്ള വിഭാഗവും ആവശ്യപ്പെട്ടതോടെ “പാർട്ടി പറഞ്ഞാൽ’ മത്സരിക്കാമെന്ന നിലപാടിലേക്കു കുമ്മനം എത്തിയിരുന്നു. ഇതിനു പിന്നാലെയാണു…
Read Moreവീട്ടുകാര്‍ വയോധികയെ പെരുവഴിയില്‍ ഉപേക്ഷിച്ചു കടന്നു; നാട്ടുകാര്‍ ഇവരെ മകളുടെ വീട്ടില്‍ പ്രവേശിപ്പിച്ചു; ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
പേരൂര്‍ക്കട: വയോധികയെ വീട്ടുകാര്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു കടന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ഇവരെ മകളുടെ വീട്ടില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ റാന്നി ലെയിന്‍ സ്വദേശിനി ഗോമതി (91) യെയാണ് വീട്ടുകാര്‍ കുടപ്പനക്കുന്ന് കോര്പ്പറേഷന് സോണല്‍ ഓഫീസിനു സമീപത്തെ ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്നത്. ഇവരെ ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നശേഷം ഇടറോഡില്‍ ഇറക്കി കടന്നുകളയുകയായിരുന്നുവെന്ന് സംഭവത്തിനു ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടന്‍തന്നെ വനിതാ ഹെല്‍പ്പ് ലൈനിലും പേരൂര്‍ക്കട പോലീസിലും അറിയിച്ചുവെങ്കിലും ജീപ്പ് ലഭ്യമല്ലെന്നു പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവത്കരിച്ചതായി ആരോപണമുണ്ട്. ആരും സഹായത്തിന് എത്താതായതോടെ പൊതുപ്രവര്ത്തകന് എം.എല്‍. ചിത്രോദ്കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെടുകയും വയോധികയെ സമീപത്തെ മകളുടെ വീട്ടില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തന്നെ വീട്ടുകാര്‍ മര്‍ദിച്ചുവെന്നും കരണത്തടിച്ചുവെന്നുമാണ് വയോധിക പറയുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്കി. വിശദമായ അന്വേഷണം നടത്തുമെന്നു…
Read Moreമരട് ഫ്ളാറ്റ് ഒഴിപ്പിക്കൽ ഞായറാഴ്ച ആരംഭിക്കും; ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടി ഞായറാഴ്ച ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കുമെന്നും നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാലനഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്കാന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫ്ളാറ്റുടമകള്‍ക്ക് നല്കുന്ന നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് സര്‍ക്കാരിന് ഈടാക്കാമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Read Moreപി.ജെ. ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ. മാണി; തോൽപ്പിച്ചത് ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകൾ
തിരുവനന്തപുരം: പിജെ ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ്കെ മാണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാമെന്ന് ജോസഫിനെ ചൂണ്ടി ജോസ് കെമാണി ഫെയ്സബുക്കിൽ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്നും ജോസ് കെ മാണി ആരോപിക്കുന്നു. മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ…
Read Moreഎല്ലാവരും ആഗ്രഹിച്ച വിജയമാണ് പാലായിലേത്; കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: പാലായിൽ മാണി സി. കാപ്പന്റെ വിജയം എല്ലാവരും ആഗ്രഹിച്ചതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാപ്പന്റെ ജയം ഇടത് സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം നല്ലതാണെന്ന് പറയാൻ അവർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreആഴാകുളത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവം: പ്രതി ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
വിഴിഞ്ഞം: ആഴാകുളത്തെ കൊലപാതകത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവളം തൊഴിച്ചൽ മൂങ്ങോട്ടുകോണം വീട്ടിൽ സുരാജ് (25)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൊഴിച്ചൽ സ്വദേശി മനു (26)വിന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത് . കത്തിക്കുത്തുമായി ബന്ധപ്പെട്ട് മനു നൽകിയ മൊഴി പോലീസ് കാര്യമായെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.ഇതിനിടയിൽ ആശുപത്രിയിൽ കഴിയുന്ന വിനീഷ് ചന്ദ്രന്റെ മൊഴിയെടുക്കാനുള്ള ശ്രമം ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ വിനീഷ് അപകടനില തരണം ചെയ്തിട്ടില്ല. കൊലക്ക് പിന്നിലെ വ്യക്തമായ കാരണം അറിയണമെങ്കിൽ ഇയാളുടെ മൊഴിയെടുക്കണമെ ന്ന് കോവളം സിഐ അനിൽ കുമാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന വാക്കുതർക്കത്തിന്റെ തുടർച്ചയാണ്…
Read Moreപാലായിലെ വിജയം ഇടതുപക്ഷ മുന്നേറ്റത്തിനുള്ള അംഗീകാരം; ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല; ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടെന്ന് കോടിയേരി
തിരുവനന്തപുരം: മാണി സി കാപ്പന്റെ പാലായിലെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ അടിത്തറ തകർന്നു, സംഘടന ശിഥിലമായി. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലായിലെ ഫലം പ്രതിഫലിക്കും. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം. കൂടുതൽ ജനപിന്തുണ ആർജിക്കണം.…
Read Moreശുചീകരണ തൊഴിലാളി നിയമനത്തിൽ അഴിമതി; തിരുവനന്തപുരം മേയർക്കെതിരെ ബിജെപി വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി
തിരുവനന്തപുരം: താത്ക്കാലിക ശുചീകരണ തൊഴിലാളികളെ നിയമിച്ചതിൽ മേയർ വി.കെ. പ്രശാന്ത് സ്വീകരിച്ച നടപടിയിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലർ എം.ആർ. ഗോപൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച 1257 പേരുടെ ലിസ്റ്റിൽ നിന്നും 384 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണു നഗരസഭ നടപടി സ്വീകരിച്ചത്. 384 പേരുടെ പേരോ, വിലാസമോ, അവർക്കു ലഭിച്ച ഇന്റർവ്യൂ മാർക്കോ, സ്കിൽ ടെസ്റ്റ് മാർക്ക് എന്നിവയോ അജണ്ടയിൽ രേഖപ്പെടുത്തിയില്ല. ആരൊക്കെയാണ് 384 പേരെന്നും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം 30 നു നടന്ന കൗണ്‍സിൽ യോഗത്തിൽ ഈ വിഷയത്തിൽ 32 കൗണ്‍സിലർമാർ വിയോജനക്കുറിപ്പു നൽകിയിട്ടും മേയർ ഏകപക്ഷീയമായി ഇതു പാസാക്കുകയായിരുന്നെന്നാണു ബിജെപിയുടെ ആരോപണം. അർഹതപ്പെട്ടവരെ മാറ്റി നിർത്തി സിപിഎമ്മിന്റെ അറിവോടെയാണ് മേയർ വി.കെ. പ്രശാന്ത് ഇത്തരത്തിലുള്ള ഒരു അഴിമതിക്കു നേതൃത്വം നൽകിയത്. നിയമന അധികാരം ധനകാര്യ സ്റ്റാൻഡിംഗ്…
Read More