പോ​ലീ​സ് ത​ല​പ്പ​ത്തു വീ​ണ്ടും അ​ഴി​ച്ചു​പ​ണി; ത​ച്ച​ങ്ക​രി ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി; ദേ​വി​കു​ള​ത്തു​നി​ന്നു രേ​ണു​രാ​ജി​നെ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്തു വീ​ണ്ടും അ​ഴി​ച്ചു​പ​ണി. ടോ​മി​ൻ ത​ച്ച​ങ്ക​രി​യെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ആം​ഡ് ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല തു​ട​രും. എ​സ്പി ചൈ​ത്ര തെ​രേ​സ​യ്ക്ക് ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല ന​ൽ​കി. എ​സ്പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥി​ന് വ​നി​ത ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ല​യാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി മെ​ട്രോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ​യും സ്ഥ​ലം​മാ​റ്റി. തൊ​ഴി​ൽ, നൈ​പു​ണ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യാ​ണു പു​തി​യ നി​യ​മ​നം.

അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ​യാ​ണു കൊ​ച്ചി മെ​ട്രോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ. കൊ​ച്ചി-​ബം​ഗ​ളു​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി, കൊ​ച്ചി സ്മാ​ർ​ട് സി​റ്റി ചു​മ​ത​ല​ക​ളും അ​ൽ​ഷേ​കി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ രേ​ണു​രാ​ജി​നെ​യും സ്ഥ​ലം​മാ​റ്റി.

Related posts