സംസ്ഥാനത്ത് വൻ കള്ളനോട്ട് സംഘം പിടിയിൽ; രണ്ടു ജില്ലകളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത് 18 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച വൻ കള്ളനോട്ട് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിൽ നിന്നാണ് നാലംഗ സംഘം പിടിയിലായത്. ഇവരിൽ നിന്നും 6.75 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നോട്ടുകൾ അച്ചടിച്ചത് കോഴിക്കോട്ടാണെന്ന് വ്യക്തമായി. തുടർന്ന് കോഴിക്കോട്ട് നടത്തിയ റെയ്ഡിലും വൻ തോതിൽ കള്ളനോട്ട് കണ്ടെത്തി. ഇവിടെ നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഷമീർ എന്നയാളാണ് സംഘത്തിലെ പ്രധാനി. ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും വ്യാജ നോട്ടുകൾ അച്ചടിക്കുന്ന ഉപകരമങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ അടിച്ച നോട്ടുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്യാൻ എത്തിക്കുന്നതിനിടെയാണ് ആറ്റിങ്ങലിൽ വച്ച് സംഘം പിടിയിലായത്. കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ തിരുവനന്തപുരത്തെ വീട്ടിലും റെയ്ഡ് തുടരുകയാണ്. 2,000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് സംഘം നിർമ്മിച്ചിരുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള സംഘമാണ് വലയിലായിരിക്കുന്നതെന്നാണ്…

Read More

 എസ്എഫ്ഐയുടെ കുത്തിപരിക്കേൽപ്പിക്കലും സർക്കാർ നിലപാടുകളും;  സെക്രട്ടറിയേറ്റ് ഉപരോധിച്ച് യുഡിഎഫ് പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം തു​ട​ങ്ങി. രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച വ​രെ​യാ​ണ് ഉ​പ​രോ​ധം ന​ട​ത്തു​ക. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ന് മു​ന്നി​ലൊ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്ന് ഗേ​റ്റു​ക​ളി​ലും ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൾ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കു​ക, ഉ​ത്ത​ര​ക്ക​ട​ലാ​സ് ചേ​ർ​ച്ച അ​ട​ക്ക​മ​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പ​രോ​ധ സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ൽ വ​ലി​യ പൊ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ൻ​രെ മു​ൻ വ​ശ​ത്തു​കൂ​ടി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​മ്പോ​​​ൾ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​തു സൂ​​​ക്ഷി​​​ച്ചു വേണം; എൽദോയുടെ കൈയൊടിച്ചതിന് പിന്നാലെ വാക്കുകൾകൊണ്ടും പ്രഹരിച്ച് സിപിഎം മന്ത്രി എ.കെ ബാലൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ന് അ​​​തേ ജി​​​ല്ല​​​യി​​​ലെ എം​​​എ​​​ൽ​​​എ​​​യെ അ​​​റി​​​യി​​​ല്ലേ​​​യെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ . എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എം​​​എ​​​ൽ​​​എ അ​​​ട​​​ക്ക​​​മു​​​ള്ള സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ഷേ​​​ധം മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​വേ​​​യാ​​​ണ് സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച​​​ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ എം​​​എ​​​ൽ​​​എ എ​​​ൽ​​​ദോ ഏ​​​ബ്രാ​​​ഹാ​​​മി​​​നു നേ​​​രേ​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. അ​​​ടി കൊ​​​ള്ളു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ന​​​മ്മ​​​ളൊ​​​ക്കെ സ​​​മ​​​ര​​​ത്തി​​​നു പോ​​​കു​​​ന്ന​​​ത്. ആം​​​ഡ് പോ​​​ലീ​​​സോ കേ​​​ന്ദ്ര​​​സേ​​​ന​​​യോ അ​​​ല്ല, ലോ​​​ക്ക​​​ൽ പോ​​​ലീ​​​സാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്. എം​​​എ​​​ൽ​​​എ​​​യേ​​​യോ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ​​പ്പെ​​ട്ട സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​യോ തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത ലോ​​​ക്ക​​​ൽ പോ​​​ലീ​​​സാ​​​ണോ ആ ​​​ജി​​​ല്ല​​​യി​​​ലു​​​ള്ള​​​ത്. കൈ​​​യി​​​ല​​​ടി​​​ക്കു​​​ക​​​യും കു​​​തി​​​ര​​​യ​​​ടി​​​ക്കു​​​ക​​​യു​​​മൊ​​​ക്കെ ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സ് ക്രൂ​​​ര​​​ത ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ​​​ക്ക് അ​​​റി​​​യാം. അ​​​തൊ​​​ക്കെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നെ​​​ന്നും ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഭൂ​​​രി​​​ഭാ​​​ഗം…

Read More

സെ​ക്ര​ട്ട​റി​യേ​റ്റ്  മാർച്ചിനിടെ പോലീസിനെ  ആക്രമിച്ച കേസ്; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​നി​ടെ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​ൻ നാ​യ​രു​ടെ ത​ല എ​റി​ഞ്ഞ് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​മം സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (33), ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി ബി​നു (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ഖി​ൽ എ​ന്ന വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യ ശി​വ​ര​ഞ്ജി​ത്ത്, ന​സീം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ന​ട​ന്ന​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ഐ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി വ​ന്നി​രു​ന്നു. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തോ​ടെ നി​രാ​ഹാ​രം…

Read More

ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടാ​ൻ ബ​ഗ്ഗി​യു​മാ​യി പാ​പ്പ​നം​കോ​ട് എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

നേ​മം : ദു​ർ​ഘ​ട​മാ​യ പ്ര​ത​ല​ങ്ങ​ളി​ൽ അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന നാ​ല് ച​ക്ര വാ​ഹ​ന​മാ​യ ബ​ഗ്ഗി​യു​മാ​യി പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്ര തി​രു​നാ​ൾ എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ഒ​രു കൂ​ട്ടം എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വാ​ഹ​നം സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച​ത്. കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ട്ടോ​ർ സ്പോ​ർ​ട്ടി​ങ് ടീ​മാ​യ മെ​ക്കാ​ർ​ട്ട​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റേണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വാ​ഹ​നം നി​ർ​മി​ച്ച​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കോ​ളേ​ജു​ക​ളി​ൽ നി​ന്നും 36 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി 15 ദി​വ​സം നീ​ണ്ടു നി​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ രൂ​പ​ക​ല്പ​ന​യെ​ക്കു​റി​ച്ചും പ​ഠി​ക്കു​വാ​നും വാ​ഹ​നം നി​ർ​മി​ക്കു​വാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. ഇ​ന്‍റേണ്‍​ഷി​പ്പി​ന്‍റെ അ​വ​സാ​ന ദി​വ​സം വാ​ഹ​ന​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ട്ര​യ​ൽ റ​ണ്ണും ന​ട​ത്തി. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടീ​മി​ന്‍റെ ഫാ​ക്ക​ൽ​റ്റി അ​ഡ്വൈ​സ​ർ പ്രൊ​ഫ​സ​ർ ചി​ത്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. വി​ദ്യ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ടാ​ണ്…

Read More

കളക്ടർ അന്വേഷിച്ച് റിപ്പോർട്ട്  തരുമ്പോൾ നടപടി;  പോ​ലീ​സ് എ​ൽ​ദോ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച​ത് “​ദൗ​ർ​ഭാ​ഗ്യ​ക​ര’​മെ​ന്നു മു​ഖ്യ​മ​ന്ത്രി​

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ എം​എ​ൽ​എ എ​ൽ​ദോ എ​ബ്ര​ഹാ​മി​നെ​തി​രാ​യ ലാ​ത്തി​ച്ചാ​ർ​ജ് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി​പി​ഐ നേ​താ​ക്ക​ളെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്ത സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണു ന​ട​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​നും വേ​ദ​ന​യു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സി​പി​ഐ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ന്ന​ണി ത​ല​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചൊ​വ്വാ​ഴ്ച സി​പി​ഐ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​ലെ ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ​യാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു​ള്ള സി​പി​ഐ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാ​മി​ന്‍റെ കൈ ​പോ​ലീ​സ് ത​ല്ലി​യൊ​ടി​ച്ച​ത്. ഇ​ട​തു​കൈ ഒ​ടി​ഞ്ഞ എം​എ​ൽ​എ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ൾ​ക്കും ലാ​ത്തി​ച്ചാ​ർ​ജി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Read More

വേഗം വേഗം തീർത്താൽ ഗുഡ്സ് സർവീസ് എൻട്രി തരാം..! കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകൾ തീർപ്പാക്കാതെ കിടക്കുകയാണെന്നും ഒക്ടോബറിന് മുൻപ് ഫയലുകളുടെ കാലപ്പഴക്കം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്നുമാസ കാലയളവിലാണ് തീവ്രയജ്ഞ പരിപാടി സർക്കാർ നടത്തുന്നത്. സെക്രട്ടറിയേറ്റ് മുതൽ എല്ലാ സർക്കാർ ഓഫീസുകളിലെയും ഫയലുകൾ ഉൾപ്പെടുത്തിയാണ് നടപടികൾ ക്രമീകരിക്കുന്നത്. ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകളും തുടർ പരിശോധനകളും ഉണ്ടാകും. കൂടുതൽ ഫയലുകൾ തീർപ്പാക്കുന്ന വകുപ്പുകളിലെ മേധാവികൾക്ക് ഗുഡ്സ് സർവീസ് എൻട്രി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. തെ​ക്കു​പ​ടി​ഞ്ഞാ​റ്, മ​ധ്യ​പ​ടി​ഞ്ഞാ​റ്, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലും വെ​ള്ളി​യാ​ഴ്ച വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ പി​ടു​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 2.5 മു​ത​ൽ 3.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Read More

ചൊവ്വാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു; കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്നേരെ പോലീസിന്‍റെ നരനായാട്ടിൽ പ്രതിഷേധിച്ചാണ് ബന്ദ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീർവാതകം എറിഞ്ഞതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കൾക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. ഇതിനിടെ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്‌യു നേതാക്കൾ ആശുപത്രിയിലേക്ക് മാറ്റി.

Read More

വൈകിയെത്തിയ  കാ​ല​വ​ർ​ഷം ഇതുവരെ കവർന്നത് 17 ജീവനുകൾ; 1319 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 74 വീ​ടു​ക​ൾ പൂർണമായും ത​ക​ർ​ന്നു

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് 17 ജീവ​നു​ക​ൾ. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം. നാ​ലു​പേ​ർ. ഇ​ന്നു തൃ​ശൂ​ർ മു​കു​ന്ദ​പു​ര​ത്ത് ഒ​രാ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​യ​പ്പോ​ൾ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​നി ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നും ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ടു​മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 1319 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 74 വീ​ടു​ക​ൾ പൂർണമായും ത​ക​ർ​ന്നി​ട്ടു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വീ​ടു​ക​ളാ​ണ് കൂ​ടു​ത​ലും ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം പ​ല ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. അ​തി​നാ​ൽ ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. 1514.61 ഹെ​ക്ട​ർ കൃ​ഷി​യും ന​ശി​ച്ചി​ട്ടു​ണ്ട്. പ​ല ജി​ല്ല​ക​ളി​ലേ​യും കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക് കി​ട്ടാ​നു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് കൃ​ഷി​നാ​ശം കൂ​ടു​ത​ൽ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം,…

Read More