അമ്പൂരി കൊലപാതകം; അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു; നാട്ടുകാർ കല്ലെറിഞ്ഞു കൂക്കിവിളിച്ചു

തിരുവനന്തപുരം: അന്പൂരി കൊലപാതകക്കേസിലെ ഒന്നാം പ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. വൻ പോലീസ് സന്നാഹത്തിന്‍റെ അകന്പടിയോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നാട്ടുകാർ പ്രതിയെ കൂക്കിവിളിച്ചു. അതിനിടെ പ്രതിക്ക് നേരെ കല്ലേറുമുണ്ടായി. വളരെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനുള്ളിലും പോലീസ് പ്രതിയെ എത്തിച്ചു. ഇതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്പോഴാണ് കല്ലേറുണ്ടായത്. കൊലപാതകത്തിന് കൂട്ടുനിന്ന മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മുദ്രാവാക്യം മുഴക്കി. നേരത്തെ അറസ്റ്റിലായ അഖിലിന്‍റെ ജേഷ്ഠൻ രാഹുലിനെ സ്ഥലത്ത് എത്തിച്ച് പോലീസ് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി ആദർശിനെ മൃതദേഹം പുറത്തെടുക്കാൻ സ്ഥലത്ത് എത്തിച്ചപ്പോൾ തെളിവെടുപ്പും പൂർത്തിയാക്കിയെന്ന് പോലീസ് വ്യക്തമാക്കി. തിരുപുറം പുത്തൻകടയിൽ ജോയ്ഭവനിൽ…

Read More

സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് മാലയിട്ട്  വീട്ടുവാതുക്കൽ തൂക്കി;  മുറിയിൽ നൂറുകണക്കിന് പോലീസ് ഡ്രസ്‌സുകൾ;   ഐ​ജിയു​ടെ പി.​എ ച​മ​ഞ്ഞ് തട്ടിപ്പു നടത്തിയ  ജോയി  ഉദ്യോഗാർഥികളെ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ; ജോയിയുടെ തന്ത്രങ്ങൾ കേട്ട് ഞെട്ടി പോലീസ്

പി. ​പ്ര​ശാ​ന്ത് പേ​രൂ​ർ​ക്ക​ട: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ജോ​യ് (48) യെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ക്കു​ന്ന​ത്. പ്രീ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ജോ​യ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ആ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ശാ​സ്ത​മം​ഗ​ലം ചാ​ടി​യ​റ സ്വ​ദേ​ശി​നി സ​ര​ളാ​ദേ​വി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പോ​ലീ​സ് ജോ​യി​യു​ടെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. ക​സ്റ്റം​സി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. ത​മ്പാ​നൂ​രി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ യാ​ദൃ​ച്ഛി​ക​മാ​യി കു​ടു​ങ്ങി​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് നി​ഗൂ​ഢ​ത​ക​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സ​ര​ളാ​ദേ​വി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ഇ​വ​രു​ടെ മ​ക​ള്‍​ക്കു​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ക​സ്റ്റം​സ് ആ​ൻ​ഡ് എ​ക്‌​സൈ​സ് വി​ഭാ​ഗ​ത്തി​ല്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി വാ​ങ്ങി​ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത് 36,000 രൂ​പ​യാ​ണ് ഇ​യാ​ള്‍ ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു…

Read More

വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടാ​ൽ ലൈസൻസ് റദ്ദാക്കണം; കു​ട്ടി​ക​ളെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കും എ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം ബ​സു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും എ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഗ​താ​ഗ​ത വ​കു​പ്പ് ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ആ​യു​ർ​വേ​ദ കോ​ള​ജ് ജം​ഗ്ഷ​നി​ൽ നി​ന്ന് പോ​ത്ത​ൻ​കോ​ടു​ള്ള വീ​ട്ടി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ ക​ണ്‍​സ​ഷ​ൻ പ​തി​ച്ചു ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ ഇ​റ​ക്കി​വി​ട്ട​താ​ണ് ഒ​രു സം​ഭ​വം. വീ​ട്ടി​ൽ പോ​കാ​ൻ കൈ​യി​ൽ പ​ണം ഇ​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടും കു​ട്ടി​യെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. സെ​ക്ര​ട്ടേ​റി​യ​റ്റ് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​ൻ സ​ഹാ​യി​ച്ചാ​ണ് കു​ട്ടി വീ​ട്ടി​ലേ​യ്ക്ക് പോ​യ​ത്. മ​ല​പ്പു​റ​ത്ത് വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ക​ണ്‍​സെ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്…

Read More

തൽക്കാലം കടക്ക് പുറത്തേക്ക്…! യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. സം​ഘ​ര്‍​ഷ​ത്തി​ലെ പ്ര​തി​ക​ളെ കോ​ള​ജ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യി പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. നേ​ര​ത്തെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ള്‍​പ്പെ​ടെ ആ​റ്പേ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ​യാ​ണ് നേ​ര​ത്തെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി കൈ​മാ​റു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ആ​രോ​പി​ച്ചി​രു​ന്നു.

Read More

മൃതദേഹം പെട്ടെന്ന് അഴുകാൻ വസ്ത്രം അഴിച്ചുമാറ്റി; അ​മ്പൂരി കൊ​ല​ക്കേ​സിൽ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ; കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ്

വി​ഴി​ഞ്ഞം: അ​മ്പൂരി രാ​ഖി കൊ​ല​ക്കേ​സി​ൽ ര​ണ്ടാം പ്ര​തി രാ​ഹു​ൽ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ലെ ഒ​ന്നാം പ്ര​തി​യും സൈ​നി​ക​നു​മാ​യ അ​ഖി​ലി​നെ ക​ണ്ടെ​ത്താ​ൻ പൊ​ഴി​യൂ​ർ എ​സ്ഐ പ്ര​സാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ഡ​ൽ​ഹി​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ശേ​ഷം ഇ​യാ​ൾ മി​ലി​റ്റ​റി ക്യാ​മ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. അ​ഖി​ൽ രാ​ഖി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടി​യ താ​ലി​മാ​ല എ​റ​ണാ​കു​ള​ത്തെ ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ൽ വ​ച്ച് അ​ണി​യി​ച്ച​താ​യും പോ​ലീ​സ് ക​രു​തു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ അ​ഖി​ൽ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. രാ​ഖി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പെ​ട്ടെ​ന്നു ജീ​ർ​ണി​ക്കാ​നാ​യി വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണു കു​ഴി​ച്ചു​മൂ​ടി​യ​ത്. കാ​ണാ​താ​യ വ​സ്ത്ര​ങ്ങ​ളും ഇ​നി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Read More

കേറി വാടാമക്കളെ..!  നല്ല നേതാക്കളുള്ള പാർട്ടിയാണ് സിപിഐ; യുഡിഎഫിലേക്ക് പോരെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒട്ടേറെ നല്ല നേതാക്കളുള്ള പാർട്ടിയാണ് സിപിഐയെന്നും അവർ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്‍റെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. പോലീസ് മർദ്ദനത്തിന്‍റെ പേരിൽ സിപിഎം-സിപിഐ തർക്കവും സിപിഐക്കുള്ളിൽ വിവാദവും കൊഴുക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

Read More

വി​പ​ണി​യി​ൽ പ​ത്തു ല​ക്ഷം രൂ​പ​യോ​ളം വി​ല! ന​ക്ഷ​ത്ര ആ​മ​യെ വി​ല്പന ന​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നുപേർ പിടിയിൽ

കാ​ട്ടാ​ക്ക​ട : ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം, തി​രു​മ​ല, തൃ​ക്ക​ണ്ണാ​പു​രം, ആ​റാ​മ​ട, പേ​രൂ​ർ​കോ​ണം, കൃ​പാ ഭ​വ​നി​ൽ എ​സ് .ബി​ജു​മോ​ൻ (42), ആ​ര്യ​നാ​ട് ഇ​രി​ഞ്ച​ൽ അ​നി​ൽ ഭ​വ​നി​ൽ ജെ.അ​നി​ൽ കു​മാ​ർ (42), ​കാ​ട്ടാ​ക്ക​ട, കൊ​റ്റം​പ​ള്ളി,വെ​ട്ടു​വി​ളാ​ക​ത്ത് റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ എ.നാ​ണു (72) ​എ​ന്നി​വ​രാണ് പിടിയിലായത്. ഇവരെ തി​രു​വ​ന​ന്ത​പു​രം വ​നം ഡി​വി​ഷ​നു കീ​ഴി​ലെ പ​രു​ത്തി​പ്പ​ള്ളി റെ​യി​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ പേ​ഴും​മൂ​ട്, പ​ള്ളി​വേ​ട്ട റോ​ഡി​ൽ ഇ​രി​ഞ്ച​ൽ സി. ​എ​സ്. ഐ. ​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പ​ണി തീ​രാ​ത്ത വീ​ട്ടി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാണ് പി​ടി​കൂ​ടിയത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഉ​ദ്ദേ​ശം 50 വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ന​ക്ഷ​ത്ര ആ​മ​യെ ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ൽ പ​ത്തു ല​ക്ഷം രൂ​പ​യോ​ളം വി​ല ല​ഭി​ക്കു​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പ​റ​യു​ന്നു. ആ​മ​യെ ക​ട​ത്തി കൊ​ണ്ടു വ​ന്ന വാ​ഹ​ന​ം കസ്റ്റഡിയിലെടുത്തു. പ്രതികളെ നെ​ടു​മ​ങ്ങാ​ട്…

Read More

പാ​ർ​ട്ടി​യും ഭ​ര​ണ​വും ജ​ന​ങ്ങ​ൾ​ക്കു​മു​ക​ളി​ല​ല്ല; സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ​ക്കു മ​തി​പ്പു​ണ്ടെങ്കിലും വി​വാ​ദ​ങ്ങ​ൾ തി​രി​ച്ച​ടി​ച്ചു; തുറന്നുപറച്ചിലുമായി കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ള​ല്ലെ​ന്നു വി​ശ്വാ​സി​ക​ൾ ക​രു​തു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ​തു സ​ർ​ക്കാ​രി​നും എ​ൽ​ഡി​എ​ഫി​നും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്ന​ന്ന അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണു കോ​ടി​യേ​രി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. പാ​ർ​ട്ടി​യും ഭ​ര​ണ​വും ജ​ന​ങ്ങ​ൾ​ക്കു​മു​ക​ളി​ല​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു മ​തി​പ്പു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ളെ മു​ക്കി​ക്ക​ള​യു​ന്ന വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. അതു ​തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​തി​ൽ​നി​ന്നു വ്യ​ക്ത​മാ​യെ​ന്നു കോ​ടി​യേ​രി പ​റ​ഞ്ഞു. അ​ടു​ത്ത മാ​സം ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​സ​ഹി​ഷ്ണു​ത​യും അ​തൃ​പ്തി​യും നി​റ​ഞ്ഞ സ​മീ​പ​നം പാ​ർ​ട്ടി​ക്കി​ല്ല. പ​രി​ഹ​രി​ക്കേ​ണ്ട​വ പ​രി​ഹ​രി​ക്കും. തി​രു​ത്തേ​ണ്ട​വ തി​രു​ത്തും. പാ​ർ​ട്ടി​യും ഭ​ര​ണ​വും ജ​ന​ങ്ങ​ൾ​ക്കു​മു​ക​ളി​ല​ല്ല. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്. ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു സം​സ്ഥാ​ന സ​ർ​ക്കാ​രും എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സാ​മൂ​ഹ്യ​യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​ക്കി നി​ല​പാ​ടെ​ടു​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണു ക​മ്യൂ​ണി​സ്റ്റു​കാ​രു​ടേ​ത്. ബ്രാ​ഹ്മ​ണ​ർ ഉ​ൾ​പ്പെ​ടെ…

Read More

ആ ചേട്ടന് പണം തരാൻതോന്നിയത് എന്‍റെ ഭാഗ്യം..! ആ​റു​മ​ണി​ക്കു​ശേ​ഷം ക​ണ്‍​സ​ഷ​ൻ ഇ​ല്ല; വി​ദ്യാ​ർ​ഥി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് കെഎസ്ആർടിസി കണ്ടക്ടറുടെ ക്രൂരത

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ൻ ന​ൽ​കാ​ൻ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ല​സ്വ​ണ്‍ വി​ദ്യാ​ർ​ഥി​യെ ക​ണ്ട​ക്ട​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്എം​വി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി അ​മ​ൽ ഇ​ർ​ഫാ​നെ​യാ​ണു ക​ണ്ട​ക്ട​ർ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ ഇ​റ​ക്കി​വി​ട്ട​ത്. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റാ​യ അ​മ​ൽ പ​രി​ശീ​ല​ന ക്ലാ​സ് ക​ഴി​ഞ്ഞാ​ണു ബ​സി​ൽ ക​യ​റി​യ​ത്. കൺസഷൻ കാർഡ് ന​ൽ​കി​യ​പ്പോ​ൾ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നു ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ആ​റു മ​ണി ക​ഴി​ഞ്ഞ​തി​നാ​ൽ ക​ണ്‍​സ​ഷ​ൻ പ​തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ട​ക്ട​റു​ടെ വാ​ദം. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​യെ ബ​സി​ൽ​നി​ന്നു ക​ണ്ട​ക്ട​ർ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. ടി​ക്ക​റ്റി​നു പ​ണ​മി​ല്ലെ​ന്നു വി​ദ്യാ​ർ​ഥി പ​റ​ഞ്ഞി​ട്ടും കേ​ൾ​ക്കാ​ൻ ക​ണ്ട​ക്ട​ർ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നോ​ടു പ​ണം വാ​ങ്ങി​യാ​ണു വി​ദ്യാ​ർ​ഥി വീ​ട്ടി​ലെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​നും ക​ഐ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.

Read More

റിപ്പോർട്ട് ഇങ്ങ് വന്നോട്ടെ..! എ​ല്‍​ദോ​യ്ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​നം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ല്‍​എ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മ​ർ​ദ​നം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് അ​പ്പു​റം പി​ന്നെ എ​ന്തു​വേ​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു. ഇ​ത്ര​യും മോ​ശം പോ​ലീ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ലീ​സ് മോ​ശ​മാ​യാ​ല്‍ എ​ല്ലാം മോ​ശ​മാ​കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും എ​ല്‍​ദോ പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​നി​ലും സി​പി​ഐ നേ​തൃ​ത്വ​ത്തി​ലും ത​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More