തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിച്ച് കെഎസ്യു. 18 വർഷത്തിനുശേഷമാണ് കെഎസ്യു യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കുന്നത്. കെഎസ്യുവിന്റെ സമരപ്പന്തലിലാണ് യൂണിറ്റ് പ്രഖ്യാപനം നടന്നത്. അമൽ ചന്ദ്രയാണ് പ്രസിഡന്റ്. ആര്യ എസ്. നായരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വിദ്യാർഥിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെയാണ് കെഎസ്യു യൂണിറ്റ് രൂപീകരിച്ചത്.
Read MoreCategory: TVM
ഗുണനിലവാരമില്ല; പാരസെറ്റാമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്കു നിരോധനം
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തി. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവുമാണു നിരോധിച്ചത്. ഇതു സംബന്ധിച്ചു ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ഉത്തരവിറക്കി. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോൾ ഓഫീസിലേക്ക് അറിയിക്കണമെന്നു നിർദേശത്തിൽ പറയുന്നു. Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam,…
Read Moreപിഎസ്സി റാങ്ക് പട്ടികയില്‍ പ്രതികള്‍; വിശദീകരണം നൽകാൻ ചെയർമാൻ ഗവർണറെ കാണും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രക്കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേരള പബ്ലിക് സർവീസ് പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ പിഎസ്സി ചെയർമാൻ എം.കെ. സക്കീര്‍ തിങ്കളാഴ്ച ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ കാണും. കേസിലെ പ്രതികൾ ഉൾപ്പെട്ട ആംഡ് പോലീസ് കോൺസ്റ്റബിൽ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവർണർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ചെയർമാൻ ഗവർണറെ കാണുന്നത്. വിഷയത്തില്‍ പിഎസ്സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു.
Read Moreഅജ്ഞാതജീവി പുറത്തിറങ്ങുന്നില്ല; പ്രതികൂല കാലാവസ്ഥ കാരണമെന്ന് നിഗമനം; ആ പരിസരത്തൊരിടത്തും തെരുവു നായ്ക്കളെയും കാണാനില്ല
നെയ്യാറ്റിന്‍കര : കൊടങ്ങാവിളയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച അജ്ഞാതജീവി കഴിഞ്ഞ ദിവസങ്ങളിലൊന്നും പുറത്തിറങ്ങാത്തതിനു കാരണം പ്രതികൂല കാലാവസ്ഥയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൃഗത്തെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊടങ്ങാവിളയ്ക്കു സമീപം പറന്പുവിളയില് കൂട് സ്ഥാപിച്ചത്. ഇന്നലെ വരെയും മൃഗം ആ പരിസരത്തുപോലും വന്നിട്ടില്ല. കൂട്ടിലെ കുരുക്കഴിഞ്ഞ് ഇരകള്‍ രക്ഷപ്പെട്ടതല്ലാതെ അജ്ഞാതജീവിയെ കിട്ടിയില്ല. ഒന്‍പതേക്കറോളം വരുന്ന പുരയിടത്തിലെ കാടും പടര്‍പ്പും മൃഗത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു ഒളിത്താവളമാണ്. അതേസമയം, കൂട് സ്ഥാപിച്ചതിനു ശേഷം ഇതുവരെയും അജ്ഞാതജീവി അവിടുത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ പുറത്തൊരിടത്തും വരികയോ ചെയ്യാത്ത സാഹചര്യത്തില്‍ മൃഗം പുതിയ സങ്കേതത്തിലേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലായെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അജ്ഞാതജീവിയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് ഇപ്പോഴും നാട്ടില്‍ പഞ്ഞമില്ല. തെരുവു നായ്ക്കളെ ആ പരിസരത്തൊരിടത്തും കാണാനില്ലെന്നും അവയൊക്കെ അജ്ഞാതജീവി പിടിച്ചിട്ടുണ്ടാവുമെന്നും ആ പുരയിടത്തില്‍ തുടര്‍ച്ചയായി ആളനക്കമുണ്ടായപ്പോള്‍ തത്കാലം…
Read Moreസർക്കാരിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ; ഇത്രയും ദുരന്തങ്ങൾ ഉണ്ടായിട്ടും ഒന്നും പഠിക്കാതെ സർക്കാർ; ദുരന്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് മത്സ്യതൊഴിലാളികൾ
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മറ്റ് മത്സ്യത്തൊഴിലാളികൾ രംഗത്ത്. ഇത്തരം ഘട്ടങ്ങളിൽ തെരച്ചിലിന് പോകുന്ന സമയത്ത് കടലിൽ പോയി അനുഭവ സമ്പത്തുള്ള തൊഴിലാളികളെ കൂടെക്കൂട്ടണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും അധികാരകൾ മനസിലാക്കണമെന്ന് അവർ പറഞ്ഞു. കോസ്റ്റ്ഡ്ഗാർഡ് 12 നോട്ടിക്കൽ മൈൽ ദൂരത്ത് മാത്രമാണ് തെരച്ചിൽ നടത്തിയത്. മത്സ്യത്തൊഴിലാളികളാകട്ടെ 28 നോട്ടിക്കൽ മൈൽ ദൂരത്തു നിന്നാണ് കാണാതായവരെ കണ്ടെത്തിയതെന്നും അവർ വ്യക്തമാക്കി. ഓഖിയിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നുമൊന്നും സർക്കാരുകൾ ഇനിയും പാഠം പഠിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ദുരിതവും സുരക്ഷയുമെല്ലാം സംബന്ധിച്ച് നിയമസഭയിൽ പ്രത്യേകം ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Read Moreവിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; കാണാതായവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് കണ്ടെത്തിയത്
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കരയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. കാണാതായവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലാണ് ഫലംകണ്ടത്. എൻജിൻ തകരാറു മൂലമാണ് മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽ കുടുങ്ങിയതെന്നും മൂന്ന് ദിവസമായി ഇവർ ആഹാരം കഴിച്ചിട്ടില്ലെന്നും ഇവരെ രക്ഷപ്പെടുത്തിയവർ പറഞ്ഞു. ബുധനാഴ്ച വൈകിട്ടു മുതലാണ് വിഴിഞ്ഞത്തു നിന്ന് നാല് പേരെ കാണാതായത്. ഇവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ്, സ്വന്തം നിലയ്ക്ക് തെരച്ചിൽ നടത്താൻ ഇവർ കടലിലേക്ക് തിരിച്ചത്.
Read Moreഅഗ്നിശുദ്ധിവരുത്താൻ യൂണിവേഴ്സിറ്റി കോളജ്..! വിദ്യാർഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കുന്നത് തടയുമെന്ന് സർക്കാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരുടെ കത്തിക്കുത്തും തുടർന്നുള്ള സംഘർഷങ്ങളും കണക്കിലെടുത്ത് കോളജിൽ കൂടുതൽ ‘ശുദ്ധീകരണ’ നടപടികളുമായി സർക്കാർ. വിദ്യാർഥികളെ ഇവിടെ നിന്ന് നിർബന്ധിച്ച് സമരങ്ങൾക്കിറക്കുന്നത് തടയുമെന്നും വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. കോളജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അധ്യാപകരെ സ്ഥലം മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിയൻ ഓഫീസിനുള്ളിൽ നിന്നും അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജലീൽ അറിയിച്ചു. മുൻപ് നിഖില എന്ന പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിനു ശേഷവും ഇത്തരം ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാൽ, അതൊന്നും നടപ്പായില്ലെന്നും ഇനി മുതൽ കർശനമായ നടപടികളിലൂടെ അക്കാഡമിക് രംഗം മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഎസ്എഫ്ഐയിൽ സാമൂഹ്യ വിരുദ്ധ ശക്തികളുടെ നുഴഞ്ഞുകയറ്റം; യൂണിവേഴ്സ്റ്റി കോളജിലെ അക്രമം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: എസ്എഫ്ഐയിൽ സാമൂഹ്യ വിരുദ്ധ ശക്തികൾ കടന്നു കയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ അക്രമം സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. കോളജിലെ എസ്എഫ്ഐ യൂണിറ്റു കമ്മിറ്റിയുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന നേതൃത്വത്തിനും പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയോടു വേണ്ട രീതിയിൽ ഇടപെടാനും നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടിരുന്നൂവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും എസ്എഫ്ഐയിൽ ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അപവാദങ്ങൾ പ്രതിരോധിക്കാൻ പ്രചാരണം ശക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശം നൽകി.
Read Moreയൂണിവേഴ്സിറ്റി കോളജ് അക്രമം; ഗവർണർ വൈസ് ചാൻസലറെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തിലും പിഎസ്സി പരീക്ഷാക്രമക്കേടിലും നിലപാട് കടുപ്പിച്ച് ഗവർണർ പി.സദാശിവം. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. ഇതുവരെയുള്ള സംഭവ വികാസങ്ങളുടെ റിപ്പോർട്ടുമായി ഇന്ന് നാലിന് രാജ്ഭവനിലെത്താനാണ് സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാൻസലറോട് നിർദേശിച്ചിരിക്കുന്നത്. ഇതിനു പുറമേ, പിഎസ്സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണമാവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാനെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പിഎസ്സി ചെയര്മാന് സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച തിങ്കളാഴ്ചയാകും നടക്കുക.
Read Moreതലസ്ഥാനത്ത്മദ്യലഹരിയിലുള്ള തര്‍ക്കവും കൊലപാതകവും തുടര്‍ക്കഥയാകുന്നു;മുട്ടത്തറയില്‍ മധ്യവയസ്കനെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു
തിരുവനന്തപുരം: മുട്ടത്തറയിൽ മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുട്ടത്തറ സ്വദേശിയായ കുഞ്ഞുശങ്കരൻ (55) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ മുട്ടത്തറയിലെ കുഞ്ഞുശങ്കരന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുഞ്ഞുശങ്കരനോടൊപ്പം മദ്യപിച്ച മഹേഷാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് കൊണ്ടിരിക്കെ ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ മഹേഷ് കുഞ്ഞുശങ്കരനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്ന് കുഞ്ഞുശങ്കരനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More