കാട്ടാക്കട: യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ ശ്രീകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റമ്പള്ളിയിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കൊറ്റമ്പള്ളി, തെങ്ങ് വിള പുത്തൻവീട്ടിൽ, പ്രദീഷിന്റെ ഭാര്യ ആശ (23) പിതാവ് തമ്പി (62) എന്നിവർക്കാണ് ഇന്നലെ മർദനമേറ്റത്. വഴിത്തർക്കവുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് മർദനമെന്ന് ഇവർ പരാതിപ്പെടുകയായിരുന്നു. വീട്ടിനകത്ത് കയറി പ്രതി ജാതി വിളിച്ചു അധിക്ഷേപിച്ചു കൊണ്ടാണ് മർദിച്ചത് . യുവതിയെ പിടിച്ചു മാറ്റാൻ എത്തിയ പിതാവിനെയും അസഭ്യം പറഞ്ഞു കൊണ്ട് ഇയാൾ മർദിക്കുകയായിരുന്നു. മർദനത്തിനിടെ ആശയുടെ വസ്ത്രം വലിച്ചു കീറിയതായും മൊഴി നൽകിയിട്ടുണ്ട്. മർദനത്തത്തുടർന്ന് ആശയുടെ ചെവിയിൽ നിന്നും രക്തം വാർന്നു. താടിക്കും ചുണ്ടിലും തലയ്ക്കും മർദനത്തിൽ പരിക്കേറ്റു. ആശയുടെ മക്കളുടെ മുന്നിലിട്ടാണ് മർദനം. ബഹളം കേട്ട് ഇവരുടെ മാതാവും സഹോദരിയും എത്തുകയും അത് കണ്ട് നാട്ടുകാരും…
Read MoreCategory: TVM
വട്ടപ്പാറയിലെ വൃദ്ധയുടെ മരണം; അന്വേഷണം ഒടുവിൽ എത്തിയത് അയൽവാസികളായ യുവാക്കളിൽ; മോഷണ ശ്രമം കൊലപാതകത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ….
തിരുവനന്തപുരം: വട്ടപ്പാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ സ്വദേശിനി സുശീല (65) എന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ യുവാക്കളെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണ ശ്രമം ചെറുത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുൻപായിരുന്നു സുശീലയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകം നടത്തിയ വിവരം പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read Moreമുഖ്യൻ ഒപ്പിട്ടു..! സംസ്ഥാന പോലീസിൽ വൻ മാറ്റങ്ങൾ; കൊച്ചിയിലും തിരുവനന്തപുരത്തും കമ്മീഷണറേറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വകുപ്പിൽ വൻ മാറ്റങ്ങൾ. സംസ്ഥാനത്ത് രണ്ട് കമ്മീഷണറേറ്റുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കമ്മീഷണറേറ്റുകൾ തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഉത്തരവിൽ ഒപ്പുവച്ചു. ഐജി റാങ്കിലുള്ള കമ്മീഷണർമാർ ആകുമെന്നും കളക്ടറുടെ മജസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്ക് നൽകിയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഐജി ദിനേന്ദ്ര കശ്യപാണ് തിരുവനന്തപുരം കമ്മീഷണർ. വിജയ് സാഖറെ കൊച്ചി കമ്മീഷണറാകും. സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്കായി ചുരുക്കി. ഷെയ്ക് ദർവേസ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. ഐജി മനോജ് എബ്രഹാം പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. ഋഷിരാജ് സിംഗ് വീണ്ടും ജയിൽ വകുപ്പ് മേധായാകുമെന്നും എഡിജിപി ആനന്ദ് കൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണർ ആകുമെന്നുമാണ് വിവരം. എം.ആർ. അജിത്കുമാറിനെ ദക്ഷിണമേഖല ഐജിയായും അശോക് യാദവിനെ ഉത്തരമേഖല ഐജിയായും നിയമിച്ചു. എഡിജിപി ആർ ശ്രീലേഖയ്ക്ക് പുതിയ ചുമതല…
Read Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒപ്പം ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശവും നല്കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreവിദ്യാർഥികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച അരക്കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ ട്രെയിനിൽ എത്തിച്ച അരകിലോ കഞ്ചാവുമായി രണ്ട് പേരെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശികളായ ശ്യാം (23), സൗബിൻ (22) എന്നിവരെയാണ് തിരുവനന്തപുരം റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവെ എസ്ഐ. വിഷ്ണു പ്രസാദ്, എഎസ്ഐ. രാജേഷ്, സിപിഒമാരായ അനിൽ, വിവേക്, ജയനാരായണൻ, പുഷ്കരൻ, സജു , ജെറോണ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരിൽ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreപനി ബാധിച്ചയാൾ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ; യുവാവിന്റെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു
തിരുവനന്തപുരം: പനിബാധിച്ച് ചികിത്സയ്ക്കെത്തിയ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. യുവാവിന്റെ സ്രവ സാന്പിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു. കൊച്ചിയിൽ നിന്ന് പനിബാധിച്ച് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് എത്തുകയായിരുന്നു. കടുത്ത പനിയുമായി ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയത്. യുവാവ് ഇപ്പോൾ ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്.
Read Moreവിനോദയാത്രക്ക് പോയി തിരികെ വന്ന അഭിഭാഷകയ്ക്കും കുടുംബത്തിന് നഷ്ടമായത് 70 പവനും 20 ലക്ഷത്തിന്റെ ഡയമണ്ടും; തലസ്ഥാനത്തെ വൻകവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽമോഷ്ടാക്കളാകാമെന്ന് പോലീസ്
തിരുവനന്തപുരം: അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പ്രൊഫഷണൽ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. മണക്കാട് കൊഞ്ചിറവിളയിൽ അഭിഭാഷകയായ കവിതയുടെ വീട്ടിൽ നിന്നും പതിനാറ് ലക്ഷം രൂപ വിലപിടിപ്പ് വരുന്ന 70 പവൻ സ്വർണാഭരണങ്ങളും 20 ലക്ഷം രൂപ വിലപിടിപ്പ് വരുന്ന ഡയമണ്ടും 25000 രൂപയും അപഹരിച്ച സംഭവത്തിലാണ് പ്രൊഫഷണൽ മോഷണ സംഘങ്ങളെയും അന്യസംസ്ഥാന മോഷണ സംഘത്തെയും കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. കവിതയും കുടുംബവും വിനോദയാത്രക്ക് പോയിരുന്നതിനാൽ മൂന്ന് ദിവസം വീട് പൂട്ടിയിട്ടിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇരു നില വീടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും ഡയമണ്ടും പണവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. റോഡ് വശത്തെ സിസിടിവി കാമറകളും പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഈ…
Read Moreപിന്നണി ഗായിക ലതികയുടെ ഭർത്താവ് തൂങ്ങിമരിച്ചനിലയിൽ
കൊല്ലം : ചലച്ചിത്ര പിണണി ഗായിക പ്രഫ. ലതികാദേവിയുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കടപ്പാക്കട ഭാവനാനഗർ 63 രാജേന്ദ്ര ബാബു(66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. ഈസ്റ്റ് പോലീസെത്തി മേൽനടപടി സ്വീകരിച്ചു. ഏക മകൻ രാഹുൽ.
Read Moreമോദി പണം തന്നില്ലേ, വൈറോളജി ലാബ് എവിടെ?; ആരോഗ്യ വകുപ്പിനെ തോണ്ടി, മോദിയെ പുഴയത്തിക്കൊണ്ടുള്ള പോസ്റ്റിങ്ങനെ…
തിരുവനന്തപുരം: നിപ്പയെന്ന സംശയത്തിൽ വിദ്യാർഥി എറണാകുളത്തെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ, പിണറായി സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരേ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കേരളത്തിൽ വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും ഫണ്ടും കേന്ദ്രത്തിൽനിന്നു ലഭിച്ച് അഞ്ചു വർഷമായിട്ടും അതിനുള്ള ഒരു നടപടിയും പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നു സുരേന്ദ്രൻ കുറ്റപ്പെടുത്തി. മോദി സർക്കാരിനെ ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ പുകഴ്ത്തുകയും ചെയ്തു. കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്കു നിപ്പ വൈറസ് ബാധയാണോ എന്നു സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പിനോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽനിന്നു കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം…
Read Moreപരിഭ്രാന്തരാകേണ്ട, ജാഗ്രത മതി; നിപ്പ ബാധിച്ചെന്ന സംശയം; മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില് കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യങ്ങളെ സർക്കാർ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് തയാറാണ്. ആരും ഭയപ്പെടേണ്ടെന്നും ജാഗ്രതവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More