വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോര് എന്നിവ കുടിക്കണം. ശരീരം നന്നായി ചൂടായിരിക്കുമ്പോൾ തണുത്ത സാധനങ്ങളോ ഐസ്ക്രീമോ കഴിക്കരുത്. വെള്ളം തണുപ്പ് മാറ്റി കുടിക്കുക. നമ്മൾ നന്നായി വിയർക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം നഷ്‌ടപ്പെടുന്നു. ശീതള പാനീയങ്ങൾ വേണ്ട സോഡ, പെപ്സി, കോള എന്നിവ ഉപേക്ഷിക്കുക. ഇതിലെ പ്രിസർവേറ്റിവ്സ്, നിറം, മധുരം എന്നിവ ശരീരത്തിന് ഹാനികരമാണ്. തന്നെയുമല്ല, ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കുടലിെൻറ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ ഇവയുടെ അമിതോപയോഗം രക്‌തത്തിലെ ഫോസ്ഫറസിെൻറ അളവ് കൂട്ടുകയും കാൽസിയം എല്ലുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമാകുകയും ചെയ്യും. ഇങ്ങനെ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു. സോഫ്റ്റ് ഡ്രിംഗ്സ്,…

Read More

പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്…

പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​യ്തു എ​ന്ന വി​ശ്വാ​സം ​എ​ക്കാ​ല​വും വി​ജ​യ​ത്തി​നു സ​ഹാ​യി​ക്കും. നമ്മു​ടെ ക​ഴി​വ് എ​ത്ര ചെ​റു​തോ വ​ലു​തോ ആ​കട്ടെ, നമ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന് ​പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണം. ഇ​തു​വ​രെ പ​ല പ​രാ​ജ​യ​ങ്ങ​ളും സം​ഭ​വി​ച്ചിട്ടുണ്ടെങ്കി​ൽ പോ​ലും ഇ​നി​യും പ​രി​ശ്ര​മി​ച്ചാ​ൽ വി​ജ​യി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും എ​ന്ന ഒ​രു തീ​രു​മാ​നം മ​തി; വി​ജ​യം സു​നി​ശ്ചി​തം. ന​മു​ക്കു പ​രി​ശ്ര​മി​ക്കാം; വി​ജ​യം സു​നി​ശ്ചി​തം സ്കൂ​ളുകളിൽ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ സി​ല​ബ​സ് പൂ​ർ​ത്തി​യാ​യ ഘ​ട്ടമാ​ണി​ത്. ഇ​നി കുട്ടി​യു​ടെ സ്വ​പ്ര​യ​ത്ന​ത്തി​നാ​ണു പ്രാ​ധാ​ന്യം. കുട്ടി​ക​ൾ​ക്കു പ​ഠ​ന​ത്തെ​ച്ചൊ​ല്ലി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഏ​റെ ശാ​സ​ന​ക​ൾ​ക്കും സമ്മ​ർ​ദ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ൾ. അ​ത്ത​രം സ​മ്മർ​ദം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ കാ​ണ​ണം. പ​രീ​ക്ഷ​യും അ​തി​ലെ വി​ജ​യ​വും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ കിട്ടുന്ന ഒ​ര​വ​സ​ര​മാ​ണെ​ന്നും അ​തി​നാ​ലാ​ണു മാ​താ​പി​താ​ക്ക​ൾ സമ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തെ​ന്നും കുട്ടി​ക​ൾ തി​രി​ച്ച​റി​ഞ്ഞാ​ൽ പ​കു​തി പ്ര​ശ്നം ത​ര​ണം​ ചെ​യ്യാം. ഒ​പ്പം…

Read More

ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ

ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം. പേൻ, ചുണങ്ങ്, സ്കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻബാധമൂലം അണുബാധയുണ്ടായേക്കാം.…

Read More

തൊലി കറുത്ത പഴം കഴിക്കണം, ഗുണമേറെയാണ്!

പഴം നന്നായി പഴുത്തിന്റെ ലക്ഷണമാണ് തൊലി കറുത്ത് ഇരിക്കുന്നത്. ഇത്തരം പഴം നോക്കി വാങ്ങണം എന്നു പറയുന്നുതും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ തൊലി കറുത്ത പഴം കഴിക്കാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കുന്നത്. കേടായിരിക്കാം എന്ന ചിന്തയാണ് ഇങ്ങനെ കഴിക്കാതിരിക്കുന്നതിനുള്ള ഒട്ടുമിക്ക ആളുകളുടെയും കാരണം. എന്നാല്‍ തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസം കഴിക്കുന്നതു നല്ലതാണ്. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നല്ലതു പോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കാന്‍ സഹായിക്കുന്നു. ഇത്തരം പഴങ്ങള്‍ ബിപി പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും. കാരണം ഇതില്‍ മഗ്‌നീക്ഷ്യവും പൊട്ടാസ്യവും നല്ല രീതിയില്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. ഇത്തരം പഴങ്ങളില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയയ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറവായ പഴം കഴിക്കുന്നത്…

Read More

സ്വയംചികിത്സ വേണ്ട; പരസ്യങ്ങളിൽ വീഴരുത്

ചിലരിൽ ചർമത്തിലുള്ള സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാറ്റിക് ആർത്രോപ്പതി ബാധിക്കുന്നത്. സന്ധികളിൽ വേദനയും നീർവീക്കവുമാണ് ലക്ഷണങ്ങൾ. പിന്നീട് അവ ചലനത്തെ ബാധിക്കുന്നു. ചികിത്സ സ്വീകരിക്കാതിരുന്നാൽ സ്‌ഥിരമായ വൈകല്യങ്ങൾക്കു കാരണമാകുന്നു. അപൂർവം വ്യക്‌തികൾ നട്ടെല്ലിനെ ബാധിക്കുകവഴി ശയ്യാവലംബിയായി പോകാറുണ്ട്. ചികിത്സ രണ്ടുമൂന്നു വിഷയങ്ങൾ ഇതുമായി ബന്ധപ്പെടുത്തി പ്രതിപാദിക്കാനുണ്ട്. 1. സോറിയാസിസ് മാറ്റിത്തരാമെന്ന വാഗ്ദാനവുമായി പല മാധ്യമങ്ങളിലും പല അവകാശവാദങ്ങളുമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. അസുഖംമൂലം നിസഹായരായവർ പലരും ഇവർക്ക് തലവച്ചുകൊടുക്കാറുമുണ്ട്. ഒരു വ്യക്‌തി ഏതുതരം ചികിത്സ സ്വീകരിക്കണമെന്ന് ആ വ്യക്‌തിയുടെ പൂർണ സ്വാതന്ത്ര്യമാണ്. എങ്കിലും പറയട്ടെ, ഇത്തരം അതിവിദഗ്ധ ചികിത്സകർ നൽകുന്ന പല ലേപനങ്ങളും പുരട്ടി, ഞാൻ നേരത്തേ സൂചിപ്പിച്ച എറിത്രോഡെർമാക്, പസ്റ്റ്യുലാർ സോറിയാസിസ് ആയി വരുന്ന പലരെയും ലേഖകൻ കണ്ടിട്ടുണ്ട്. 2. സ്വയംചികിത്സയ്ക്ക് മുതിരാതിരിക്കുക. ഒരു ചർമരോഗ വിദഗ്ധൻറെ വ്യക്‌തമായ രോഗനിർണയത്തിനും ചികിത്സയ്ക്കും മാത്രം…

Read More

പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍

ചില വസ്തുതകൾ പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേഹരോഗികളെക്കാൾ വളരെ കൂടുതലാണ്. * 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘത്തിൽ ഒരുതവണയെങ്കിലും പാദങ്ങളിൽ അൾസർ ഉണ്ടാവാറുണ്ട്. * പ്രമേഹരോഗികളിൽ രോഗത്തിൻറെ മൂർധന്യത്തിൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാൾ 25 ഇരട്ടി കൂടുതലാണ്. * ലോകത്ത് ഇന്നു നടക്കുന്ന കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും പ്രമേഹരോഗികളിലാണ്. * ശരിയായ പാദരക്ഷകൾ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളിൽ 15 ശതമാനം പ്രമേഹരോഗികളിൽ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളിൽ ഇത് 40 ശതമാനമാണ്. ചികിത്സ പ്രമേഹം, രക്‌താതിസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം ഇവ പൂർണമായും നിർത്തുക. കാലിലെ രക്‌തയോട്ടം വർധിപ്പിക്കാൻ സഹായകമായ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധനയുടെ അടിസ്‌ഥാനത്തിൽ മാത്രം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുക. പൊവിഡോൺ അയഡിൻ വ്രണത്തിൽ പുരട്ടരുത്.…

Read More

പ്രമേഹത്തെ ചെറുക്കാന്‍ സൂചിഗോതമ്പ്; അവകാശവാദവുമായി മുന്‍ ശാസ്ത്രജ്ഞന്‍

തൃശൂര്‍: തിരുവനന്തപുരത്തു നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഇ.എം.ജോര്‍ജ്. പ്രമേഹം വന്നു കാലുകളിലെ വിരലുകള്‍ പോലും അറ്റുപോയിരിക്കുന്നവരെ കണ്ട് ഇദ്ദേഹം നിന്നു. അവരുടെ ഒപ്പം കൂടി. ബഹിരാകാശ ശാസ്ത്രജ്ഞനു പ്രമേഹവുമായി എന്താണ് ബന്ധമെന്ന് ആരും ചോദിച്ചു പോകും. പ്രമേഹത്തെ കണ്ടാല്‍ പറപ്പിക്കാനുള്ള രീതികള്‍ അനുഭവത്തിലൂടെ കണ്ടെത്തിയെന്നതു മാത്രമാണു പ്രമേഹവുമായി ജോര്‍ജിനുള്ള ബന്ധം. അതുകൊണ്ടു തന്നെ  പ്രമേഹരോഗവുമായി കഷ്ടപ്പെടുന്നവരെ കണ്ടാല്‍ സഹതാപമാണ്. പ്രത്യേക ഭക്ഷണ രീതി. അത്രമാത്രമാണ് പ്രമേഹത്തെ പറപ്പിക്കാനുള്ള മാര്‍ഗം. ഇതിനകം തന്നെ നിരവധി പേരാണ് ജോര്‍ജിന്‍റെ ഭക്ഷണ രീതിയിലൂടെ പ്രമേഹത്തെ പടികടത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞന് ആരോഗ്യ കാര്യങ്ങളില്‍ എന്ത് ആധികാരികത എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. യാതൊരു ആധികാരികതയുമില്ല, പക്ഷേ പ്രമേഹ രോഗിയായിരുന്ന തനിക്ക് ഇപ്പോള്‍ പ്രമേഹം ഇല്ലെന്നതു തെളിവാണെന്ന് ജോര്‍ജ് പറയുന്നു. പ്രമേഹത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതാനുള്ള മനോധൈര്യം കിട്ടിയത്…

Read More

പ്രതിരോധശക്‌തിക്ക് കാരറ്റ്

രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവളർച്ച തടയുന്നു; ഏതാനും ആഴ്ചകൾ പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നതു പോസിറ്റീവ് ഫലം നല്കുമെന്നും പഠനങ്ങൾ പറയുന്നു. കാരറ്റ് ചേർത്ത വിഭവങ്ങൾ ശീലമാക്കുന്നതു ശ്വാസകോശം, കുടൽ, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോർട്ട്. ‘പതിവായി കാരറ്റ് കഴിക്കണമെന്നു തന്നെ മോഹം. പക്ഷേ അതിർത്തികടന്നുവരുന്നതു വിഷംകലർന്ന പച്ചക്കറികളാണെന്നു കേൾക്കുന്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്…’ കാരറ്റ് ഉൾപ്പെടെയുളള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തിൻറെ പശ്ചാത്തലത്തിൽ സമൂഹത്തിൻറെ ചിന്ത ഈ മട്ടിലാണ്. ശുദ്ധമായ പച്ചക്കറി വേണമെങ്കിൽ വീട്ടുപറന്പിലോ മട്ടുപ്പാവിലോ ജൈവപച്ചക്കറി കൃഷി തുടങ്ങണം. പക്ഷേ, കാരറ്റ് പോലെ ചില പച്ചക്കറികൾ കേരളത്തിൽ എല്ലായിടത്തും വിളയില്ല. അപ്പോൾ വിപണിയെ ആശ്രയിക്കേണ്ടിവരും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ പുളിവെളളത്തിലോ കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ ഒരു മണിക്കൂർ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക.…

Read More

ടെന്‍ഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!

ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലില്‍ ഏറെ ആശങ്കപ്പെടുന്നത്. മിക്കവരിലും ദിവസം 50 – 100 മുടിയിഴകള്‍ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിര്‍ത്തുവരുന്നതിനാല്‍ തലയില്‍ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തില്‍ മുടികൊഴിച്ചിലിന്റെ യഥാര്‍ഥ കാരണം പൂര്‍ണമായി വ്യക്തമല്ല. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ അളവില്‍ കുറവുണ്ടാക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചര്‍മരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു. കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിയില്‍ ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍, സന്ധിവാതം, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകള്‍, രക്തത്തിന്‍റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകള്‍,…

Read More

രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. ചക്കപ്പഴത്തിലും മറ്റുമുളള ആൻറി ഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്‌താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ മാനസികാരോഗ്യം…

Read More