ആലുവ: ഭാര്യയുടെ മതത്തിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ വീടുകയറി യുവാവിനെ ആക്രമിച്ചു. ആലുവ പറവൂർകവല റോസ് ലൈനിൽ വാടകയ്ക്കു താമസിക്കുന്ന തോപ്പുംപടി പള്ളത്തുവീട്ടിൽ മുരുകന്റെ മകൻ അഭിജിത്തി (27) നെയാണ് ആക്രമിച്ചത്. തടയുന്നതിനിടെ നിലത്തു വീണ അമ്മ ലേഖ (48) യുടെ വലതുകൈ ഒടിഞ്ഞു. അഭിജിത്തിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റു. ഇരുവരെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ പോഞ്ഞാശേരി സ്വദേശി ഇജാസിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ് ലാം മതത്തിൽപ്പെട്ട പെൺകുട്ടിയെ അഭിജിത്ത് മൂന്നു വർഷം മുമ്പ് പ്രണയിച്ചു ഹൈന്ദവാചാര പ്രകാരം വിവാഹം കഴിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഭാര്യാ മാതാവും സഹോദരിയും ഉൾപ്പെടെ 11 അംഗസംഘം അഭിജിത്ത് ഇസ് ലാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കിൽ ബന്ധമൊഴിയണമെന്നും ആവശ്യപ്പെട്ടു. രേഖകളിൽ ഒപ്പ് വയ്ക്കണമെന്നും നിർബന്ധിച്ചു. ഇതിനെ എതിർത്ത അഭിജിത്ത്…
Read MoreCategory: Loud Speaker
ആകാശപ്പറക്കൽ അപശകുനമായി! ക്ഷേത്രത്തിലേക്ക് വെള്ളി ഹെലികോപ്റ്റർ സമർപ്പിച്ച് ഡി.കെ. ശിവകുമാർ
ബംഗളുരു: ക്ഷേത്രത്തിലേക്ക് വെള്ളികൊണ്ടു തീർത്ത ഹെലികോപ്റ്റർ മാതൃക സമർപ്പിച്ചു കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിലാണു ശിവകുമാർ നേർച്ച നടത്തിയത്. ബെല്ലാരിയിലെ ക്ഷേത്രത്തിൽ 2018-ൽ ഹെലികോപ്റ്ററിലെത്തി സന്ദർശനം നടത്തിയതിനു പ്രായശ്ചിത്തമായാണു വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ഇദ്ദേഹം നൽകിയത്. പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടർന്നാണ് ആദായനികുതി റെയ്ഡുകൾ ഉൾപ്പെടെയുള്ള അനർഥങ്ങൾ നടന്നതെന്നു പാർട്ടി പ്രവർത്തകർ കരുതി. അതിലൊരാൾ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റർ മാതൃകയെന്നു ശിവകുമാർ പറഞ്ഞു. വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്റ്ററിൽ വന്നത്. കർണാടകയിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ശിവകുമാറിന്റെ ക്ഷേത്ര ദർശനവും പ്രായശ്ചിത്ത നേർച്ചയും.
Read Moreവിട്ടുനിൽക്കുന്നതിൽ ന്യായീകരണമില്ല! പാർട്ടിയിൽനിന്നു വിട്ടുനിന്നു പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല; ശോഭാ സുരേന്ദ്രനെതിരേ സംസ്ഥാന നേതൃത്വം
കാസർഗോഡ്: ശോഭാ സുരേന്ദ്രനെതിരേ ബിജെപി സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും നിലപാടറിയിച്ചു. പാർട്ടിയിൽനിന്നു ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നതു വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു വേണ്ടിപ്പോലും പ്രവർത്തിക്കാത്തതിനു ന്യായീകരണമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. നിലവിൽ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽനിന്നു വിട്ടുനിന്നു പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറിയിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ അറിയിച്ചു. ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തന രംഗത്തുണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാണിച്ചു. തനിക്കെതിരെയെന്നു മാധ്യമങ്ങൾ പറയുന്ന എം.ടി. രമേശും പി.കെ. കൃഷ്ണദാസും അടക്കം തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങയെന്നും സുരേന്ദ്രൻ നേതൃത്വത്തോടു വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ…
Read Moreനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; 25 വയസിൽ താഴെയുള്ള ഇവർ എറണാകുളത്തിന് പുറത്തുള്ളവരെന്ന് പോലീസ്
കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25-ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. മെട്രോ റെയില്‍ വഴിയാണ് രണ്ട് പ്രതികളും മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.
Read Moreഇനിയൊരു പരീക്ഷണത്തിനു സമയമില്ല, കെ.സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ; കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്കാട്ടി ടൗണിൽ ഫ്ലക്സ് പ്രളയം
തിരുവനന്തപുരം; കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നഗരത്തിൽ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ്, കെഎസ്യു എന്നീ സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റർ കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഫ്ലക്സുകൾ എംഎൽഎ ഹോസ്റ്റലിനു മുന്നിലും നഗരത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയൊരു പരീക്ഷണത്തിനു സമയമില്ലെന്നും കെ.സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നുമാണ് കെ. സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സിലെ ഉള്ളടക്കം. കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന് കെ.സുധാകരൻ എംപി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. കെപിസിസി തലത്തിലും ജില്ലാതലത്തിലും അഴിച്ചു പണി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരനും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. കെപിസിസി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച കെപിസിസി ആസ്ഥാനത്തിനു മുന്നിൽ നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്.…
Read Moreകോവിഡ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമല്ല, ഇന്ത്യൻ വാക്സിൻ ഫലപ്രദം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതു സംബന്ധിച്ച് ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സിൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പോലെ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തരായവരും വാക്സിൻ സ്വീകരിക്കുന്നത് ഉചിതമാണ്. കാരണം ഇതിന് ശക്തമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി വികസിക്കുക. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. കോവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോയെന്ന് വ്യക്തികൾക്ക് തീരുമാനിക്കാം. എന്നാൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയാനും സ്വയം പ്രതിരോധശേഷി ആർജിക്കാനും വാക്സിൻ സ്വീകരിക്കുന്നത് നല്ലതാണ്. വാക്സീൻ പരീക്ഷണങ്ങൾ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം പറയുന്നു. വാക്സീൻ സ്വീകരിക്കുമ്പോൾ പനി,…
Read Moreകര്‍ഷക സമരത്തിൽനിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നു; ആരോപണവുമായി പാക് മന്ത്രി
അബുദാബി: കര്‍ഷക സമരത്തിൽനിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അബുദാബിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പാക് മന്ത്രി ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ നീക്കങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മണത്തറിഞ്ഞുവെന്നാണ് ഖുറേഷിയുടെ അവകാശവാദം.
Read Moreബിജെപിയുടെ വളർച്ചയിൽ ജാഗ്രത വേണമെന്ന് സിപിഎം! എകെജി സെന്ററിൽ വിജയത്തിൽ മധുരം പങ്കുവച്ചു നേതാക്കൾ; ഹീറോയായതു ജോസ് കെ. മാണി
സ്വന്തം ലേഖകൻ തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ ജാഗ്രത വേണമെന്നു സിപിഎം. വർഗീയ സംഘടനകളുമായി കൂട്ടുകൂടി സിപിഎമ്മിനെയും ഇടതുമുന്നണിയേയും തകർക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്. എന്നാൽ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ സംസ്ഥാനത്തു പല ജില്ലകളിലും വേണ്ടവിധം നേടാൻ ബിജെപിക്കു സാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യുഡിഎഫിനുമുണ്ടായാൽ നിലവിലെ സ്ഥിതി അപ്പാടെ മാറുമെന്നും ഇതുകണ്ടു ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണു സർക്കാരും പാർട്ടിയും നടത്തേണ്ടതെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാനത്തു 90-നു ശേഷം ആദ്യമായാണു അധികാരത്തിലരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധിയുണ്ടായതെന്നു ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ജനങ്ങളെ വിലകുറച്ചു കണ്ടതുകൊണ്ടാണു കോണ്‍ഗ്രസിനു കനത്ത പരാജയം നേരിടേണ്ടി വന്നത്. മുന്നണിയിലുള്ള എല്ലാ ഘടകകക്ഷികൾക്കും അർഹിക്കുന്ന പരിഗണന തന്നെയാണ് ഇടതുമുന്നണി…
Read Moreവനിതാ സിഐഡി സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ! അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹർ…
ബംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ വനിതാ സിഐഡിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സിഐഡി ഡിവൈഎസ്പി വി. ലക്ഷ്മിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അന്നപൂർണേ ശ്വരിനഗറിലായിരുന്നു സംഭവം. ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലായിരുന്നു. കോലാർ ജില്ലയിലെ മലൂരിൽ മസ്തി സ്വദേശിയാണ് ലക്ഷ്മി. 2012 ൽ വിവാഹിതയായ ലക്ഷ്മിയുടെ ഭർത്താവ് നവീൻ കുമാർ ആണ്. ദമ്പതികൾ തെക്കൻ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. അന്നപൂർണേശ്വരിനഗറിൽ സഹൃത്ത് മനോഹറിന്റെ ഫ്ളാറ്റിൽ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മി എത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാൾ, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹർ പറയുന്നു. വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിൽ അസ്വസ്ഥയായിരുന്ന ലക്ഷ്മി മുറിയിൽ കയറിവാതിൽ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ ചവുട്ടിത്തുറന്നു.…
Read Moreസുരേന്ദ്രൻ സ്വർണത്തിനു പിറകെ പോയതു വിനയായി! ശോഭ ഇറങ്ങാതിരുന്നിട്ടും മുന്നേറിയെന്ന് ഔദ്യോഗികപക്ഷം
കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിലെ അതൃപ്തി ബിജെപിയിൽ കൂടുതൽ പുകയുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട തലസ്ഥാനത്തെ തിരിച്ചടിയും മറ്റുള്ളിടത്തെ അവകാശവാദങ്ങള്‍ പൊളിഞ്ഞതും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളായാണ് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നത്. ഒ.രാജഗോപാലും ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുള്പ്പെടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അതൃപ്തിയുമായി രംഗത്തെത്തിയതും സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കി. വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. പരാതി ഒഴുകുന്നുതെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ശോഭാ സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്രത്തിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ , ഈ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രം തയാറായില്ല. തെരഞ്ഞെടുപ്പിലെ അവകാശവാദം പൊളിഞ്ഞതോടെ ഇവര്‍ വീണ്ടും സുരേന്ദ്രനെതിരേ കേന്ദ്രത്തെ സമീപിക്കും . ശോഭാ സുരേന്ദ്രനും പി.കെ.കൃഷ്ണദാസും തെരഞ്ഞെടുപ്പ് ചിത്രം കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം. മുന്നേറിയ മുന്നണിഅതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ ഒരേ യൊരു മുന്നണി…
Read More