തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കോവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളിൽ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്. സ്വപ്നയ്ക്ക് സുരക്ഷ ഉറപ്പുവരുത്തണം; ജയിൽ ഡിജിപിക്ക് കോടതിയുടെ നിർദേശം തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് എറണാകുളം സിജെഎം കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി…
Read MoreCategory: Loud Speaker
ബിജെപിക്ക് വാട്ടർ ലൂ ; കേരളത്തില്‍ കണ്ണുനട്ട് കേന്ദ്രം; സെമിഫൈനല്‍ ജയം അത്യാവശ്യം; കേന്ദ്രനടപടിക്ക് പച്ചക്കൊടി കാട്ടി ആർഎസ്എസും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ മികച്ച നേട്ടം കൊയ്യാനായില്ലെങ്കില്‍ ബിജെപിയില്‍ വരാനിരിക്കുന്നത് കലുഷിത നാളുകള്‍. കേന്ദ്രമന്ത്രിസഭയിലും ദേശീയ നേതൃത്വത്തിലും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ സെമിഫൈനല്‍ ജയം അത്യാവശ്യമാണ് ബിജെപിക്ക്. ഇത്തവണ അതിനു സാധിച്ചില്ലെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതൃത്വം ഇടപെടും. ഇതിന് ആര്‍എസ്എസ് പച്ചക്കൊടികാണിച്ചുകഴിഞ്ഞു. പിടിമുറുക്കുംസ്ഥാനാര്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ആര്‍എസ്എസ് ഇടപെടല്‍ ശക്തമായിരുന്നു. സര്‍ക്കാരിനെ കടന്നാക്രമിക്കുക എന്ന തന്ത്രമാണ് ബിജെപി തെരഞ്ഞെടുപ്പിലുടനീളം പുലര്‍ത്തിപോരുന്നത്. കോണ്‍ഗ്രസല്ല സിപിഎം ആണ് കേരളത്തില്‍ മുഖ്യശത്രു എന്ന രീതിയിലുള്ള പ്രചാരണമാണ് ഇത്തവണ ബിജെപി നടത്തിയത്. ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം പരമാവധി മുതലാക്കാനുറച്ചാണ് കേന്ദ്രസഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വി.മുരളീധരന് കേരളത്തില്‍ എത്തിയത്. സിപിഎമ്മിനെതിരേ ശക്തമായ പ്രസ്താനവകളുമായി തുടക്കം മുതലേ കളം നിറയുന്ന മുരളീധരന് മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്നയാളുമാണ്. അന്വേഷണം തെരഞ്ഞെടുപ്പിന് ശേഷം…
Read Moreശിവശങ്കർ സ്വപ്നയുമായി വിവരങ്ങൾ പങ്കുവച്ചു; രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്ന് കസ്റ്റംസ്; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബർ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ പറയുന്നത്. ശിവശങ്കറിന് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നും കസ്റ്റംസ് വാദിച്ചു. ശിവശങ്കർ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവച്ചിട്ടുണ്ടെന്നും ഇതു രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഡോളർ കടത്തുകേസിൽ സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി നൽകിയിരുന്നു. സ്വപ്നയേയും സരിത്തിനേയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്. ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ…
Read Moreകർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കേജരിവാൾ വീട്ടുതടങ്കലിൽ; വീടിനകത്തേക്കും പുറത്തേക്കും ആരെയും കയറാൻ അനുവദിക്കുന്നില്ല
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡൽഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിലായ കാര്യമറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറാൻ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.നേരത്തെ, സമരം ചെയ്യുന്ന കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി സർക്കാർ, ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കർഷകർക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള ഡൽഹി പോലീസ് പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.
Read Moreയുവാക്കളെ അജ്ഞാതരോഗം കടന്നാക്രമിക്കുന്നു; നിന്ന നിൽപ്പിൽ ബോധരഹിതരാകുന്നു; ആന്ധ്രയിൽ അജ്ഞാതരോഗം ബാധിച്ചവർ 450; ഒരു മരണം
ഏലൂരു: ആന്ധ്രപ്രദേശിലെ ഏലൂരുവിൽ അജ്ഞാതരോഗം ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇതുവരെ 450 പേർക്കു രോഗം സ്ഥിരീകരിച്ചു. ഏലുരുവിലെ വൺ ടൗണിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ഞായറാഴ്ച രോഗം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും 20നും 30നുമിടയിൽ പ്രായമുള്ളവരാണ്. 12 വയസിൽ താഴെയുള്ള 45 കുട്ടികളും ഏലൂരു സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ ആശുപത്രിയിൽ കഴിയുന്നവരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി സന്ദർശിച്ചു. മംഗളഗിരി എയിംസിലെ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. രോഗബാധിതരായ പലരും ബോധക്ഷയത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയാണ്. ചിലർക്ക് അപസ്മാര ലക്ഷണങ്ങളുമുണ്ട്. സിടി സ്കാനിലും രക്തപരിശോധനയിലും ഒന്നും കണ്ടെത്തിയിട്ടില്ല. രക്തസാന്പിളുകൾ വിശദപരിശോധനകൾക്ക് അയച്ചതായി ഡോക്ടർമാർ പറഞ്ഞു. കുടിവെള്ളത്തിലൂടെയാണു രോഗം പകരുന്നതെന്ന സംശയത്താൽ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
Read Moreകര്‍ഷകസമരത്തെ പിന്തുണച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്കുന്നവര് രാജ്യസ്നേഹികളല്ലെന്ന് ബിജെപി നേതാവ്
ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍. ദേശീയ പുരസ്കാരങ്ങള്‍ മടക്കി നല്കുന്നവര് ഭാരത മാതാവിനെ അപമാനിക്കുന്നവരും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ദേശസ്നേഹികല്ല- കമല്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്റാണ് ഈ നിയമം പാസാക്കിയത്- കമല്‍ പട്ടേല്‍ പറഞ്ഞു. രണ്ടാഴ്ച പിന്നിടുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കായികതാരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും അവര്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങളടക്കം തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമല്‍ പട്ടേലിന്റെ പ്രതികരണം.
Read Moreവാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കണം; കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്നു രാജ്യങ്ങളോടു ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നതു തെറ്റായ വഴിയാണെന്നു ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്. ജനങ്ങളുടേതാവണം അന്തിമ തീരുമാനം. കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷൻ കാന്പയ്നുകൾ എങ്ങനെ നടത്തണമെന്നു രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ബ്രിട്ടനിൽ ഫൈസർ, ബയോണ്‍ടെക് വാക്സിനുകൾ നൽകിത്തുടങ്ങുന്ന പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. എട്ടുലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക. അതേസമയം കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടു പൂന സെറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
Read Moreമുഖ്യമന്ത്രി ഒളിച്ചിരിക്കുന്നുവെന്നത് തെറ്റായ ആരോപണം;വോട്ട് രേഖപ്പെടുത്തിയശേഷം കടകംപള്ളിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ സീറ്റ് കുറയും. ചിലയിടങ്ങളിൽ കോണ്‍ഗ്രസ് കള്ളത്തരം കാണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചിരിക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില വർധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകാര്യം നടത്തിക്കൊടുക്കാന്‍ ബിജെപി നേതാവിന്റെ കത്തുവേണമെന്ന് സുരേഷ് ഗോപി എംപി
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി സുരേഷ് ഗോപി എംപി. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ താൻ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളുവെന്നാണു സുരേഷ് ഗോപി പറയുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ താൻ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളു. ഓഫിസിൽ വരുന്ന അപേക്ഷകൾ സ്വീകരിക്കാറില്ല- തൃശൂർ കോർപറേഷൻ ബിജെപി സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. തൃശൂർ കോർപറേഷനിൽ 21 മുതൽ 30 സീറ്റുകൾ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.
Read Moreഇടത് സർക്കാർ ജനങ്ങളുടെ മുന്നിൽ കുറ്റവാ ളികളായിക്കഴുഞ്ഞു; മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്ത് ചില ഉന്നതർക്ക് സ്വർണ കടത്തിനും ഹവാല ഇടപാടുകൾക്കും സർക്കാർ സഹായം ചെയ്തുകൊടുത്തു. മുടന്തൻ ന്യായങ്ങൾ നിരത്തി മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങുകയാണ്. ഇതുവരെ അറിഞ്ഞതിനേക്കാൾ കൂടുതൽ ഗുരുതരമായ സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. ഇടത് സർക്കാർ ജനങ്ങളുടെ മുന്നിൽ കുറ്റവാ ളികളായിക്കഴിഞ്ഞുവെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Read More