ത​പാ​ൽ വോ​ട്ട് നാളെ മു​ത​ൽ; വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ​വി​ധ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ടി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി​യാ​ണ് ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​മ്പേ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ ക​ണ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Read More

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്…

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. അന്നേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്ത പുരം, കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.

Read More

പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ സ്ഥാനാർഥികളോടൊപ്പം കോ​വി​ഡ് വീ​ടു ക​യ​റു​ന്നു; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ട്ട​യം: പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ കോ​വി​ഡ് വീ​ടു​ക​യ​റാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല​യി​ൽ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ കൂടി കോ​വി​ഡ് ബാ​ധി​ത​രാ​യ​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ആ​ശ​ങ്ക കൂ​ടു​ത​ൽ. പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യ​ത് രോ​ഗ​വ്യാ​പ​ന ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. പ്രാ​യ​മാ​യ​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യെ​ക്ക​രു​തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും പ​ര​മാ​വ​ധി കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും വേ​ണം. ഹ​സ്ത​ദാ​ന​വും ആ​ലിം​ഗ​ന​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​പ്ര​ചാ​ര​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക എ​ന്നി​വ​യി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.  വീ​റും വാ​ശി​യും ആ​വേ​ശ​വും വ​ർ​ധി​ച്ചു​വ​രു​ന്ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ർ​ക്ക​​ശ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ലീ​ഡ് ചെ​യ്തേ​ക്കാം.​ മ​ഞ്ഞി​ന്‍റെ​യും മ​ഴ​യു​ടെ​യും സാ​ന്നി​ധ്യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വേ​ഗം കൂ​ട്ടി​യേ​ക്കാം.

Read More

കെ​എ​സ്എ​ഫ്ഇ റെ​യ്ഡ്; മു​ഖ്യ​ന്‍റെ ഓ​ഫീ​സ് അ​റി​ഞ്ഞു​ത​ന്നെ ; 20 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പുറത്ത് വരുന്ന സുചനകൾ ഇങ്ങനെ…

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യി​ട്ടു​ള്ള കെ​എ​സ്എ​ഫ് ഇ​യി​ലെ റെ​യ്ഡ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ന്ന​ത​ർ അ​റി​ഞ്ഞു ന​ട​ത്തി​യ​തു ത​ന്നെ​യാ​ണെ​ന്ന് സൂ​ച​ന. സ്വ​കാ​ര്യ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു ത​ന്നെ​യു​ണ്ടാ​യി​രു​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​ർ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്ന​താ​യി വി​ജി​ല​ൻ​സ് കേ​ന്ദ്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. കൃ​ത്യ​മാ​യി പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ൽ രാ​ഷ്‌​ട്രീ​യം ക​ട​ന്നു വ​ന്നി​ട്ടു​ള്ള​തു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ റെ​യ്ഡി​നെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കെ ​എ​സ് എ​ഫ് ഇ ​ശാ​ഖ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​രു​പ​ത് ജീ​വ​ന​ക്കാ​ർ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടു​ണ്ട്. ഈ ​ഇ​രു​പ​ത് ജീ​വ​ന​ക്കാ​രാ​ണ് കെ ​എ​സ് എ​ഫ് ഇ ​യി​ലെ ചി​ട്ടി​ക​ളി​ലെ തി​രി​മ​റി​ക​ൾ​ക്കും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നു വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​രു​പ​ത് ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും…

Read More

കർഷക പ്രക്ഷോഭം ശക്തമാകുന്നു; ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുടെ തിരക്കിട്ട കൂടിയാലോചനകൾ

ജി​ജി ലൂ​ക്കോ​സ്ന്യൂ​ഡ​ൽ​ഹി: ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​ടെ വ​സ​തി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്കം മൂ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വി​വാ​ദ ക​ർ​ഷ​ക നി​യ​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ​യും പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​പാ​ധി​യാ​യി വെ​ച്ച ബു​റാ​ഡി​യി​ലെ നി​ര​ങ്കാ​രി മൈ​താ​ന​ത്തേ​ക്ക് പ്ര​ക്ഷോ​ഭം മാ​റ്റ​ണ​മെ​ന്ന അ​മി​ത് ഷാ​യു​ടെ ആ​വ​ശ്യം ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ത​ള്ളു​ക​യും ചെ​യ്തു. ഉ​പാ​ധി​ക​ള്‍ വ​ച്ചു​ള്ള ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തു​റ​ന്ന ഹൃ​ദ​യ​ത്തോ​ടെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​യെ സ​മീ​പി​ക്ക​ണം. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ര്‍​ത്തി​ച്ചു. ഇ​തേ തു​ട​ര്‍​ന്നാ​ണ് രാ​ത്രി​യോ​ടെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​ടെ വ​സ​തി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്ന​ത്. കേ​ന്ദ്ര…

Read More

ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം; സു​പ്ര​ധാ​ന യോ​ഗം തു​ട​ങ്ങി; പുറത്ത് തിങ്ങിനിറഞ്ഞ് ആരാധകരും

  ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. ര​ജ​നി​കാ​ന്ത് ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ആ​യ മ​ക്ക​ൾ മ​ൻ​ഡ്ര​ത്തി​ന്‍റെ യോ​ഗം ചേ​രു​ക​യാ​ണ്. കോ​ട​മ്പാ​ക്കം രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ആ​ണ് യോ​ഗം. പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നൂറുകണക്കിന് ആരാധകരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അ​തേ​സ​മ​യം, ത​ന്‍റെ നേ​രി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വേ​ശം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് താ​രം.എ​ന്നാ​ൽ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ ഉ​ട​നീ​ളം ആ​രാ​ധ​ക​ർ പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ട് വ​യ്ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.

Read More

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ദി​വ​സ​വും പ​രി​ശോ​ധി​ക്ക​ണം; തെ​രഞ്ഞെടുപ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​വ​ർ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ദി​വ​സ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​തി​ൽ പ​റ​യു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ള​ക്ട്രേ​റ്റി​ലും ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More

കിടക്കയ്ക്കരികിലേക്ക് വിജിലൻസ്; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ജി​ല​ൻ​സ് സം​ഘം ആ​ശു​പ​ത്രി​യി​ൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ജി​ല​ൻ​സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ന്‍​സ് കോ​ട​തി ക​സ്റ്റ​ഡി അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ല്‍ ചോ​ദ്യം​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഏ​ഴു നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ 12 വ​രെ​യും, വൈ​കി​ട്ട് 3 മു​ത​ല്‍ 5 വ​രെ​യു​മാ​ണ് ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി.

Read More

35 വര്‍ഷമായി ഒറ്റയ്ക്ക്! ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും ഏ​കാ​ന്ത​നാ​യ ആ​ന’ കാ​വ​ൻ ഇ​നി കാ​ട്ടി​ലേ​ക്ക്…

ഇ​സ്‌​ലാ​മാ​ബാ​ദ്: “ലോ​ക​ത്തെ ഏ​റ്റ​വും ഏ​കാ​ന്ത​നാ​യ ആ​ന’​യ്ക്ക് ഒ​ടു​വി​ല്‍ മോ​ച​ന​മാ​വു​ന്നു. പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‍​ലാ​മാ​ബാ​ദി​ലെ മൃ​ഗ​ശാ​ല​യി​ൽ 35 വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന കാ​വ​ൻ എ​ന്ന ആ​ന​യെ ഞാ​യ​റാ​ഴ്ച കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടും. കം​ബോ​ഡി​യ​യി​ലെ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ലേ​ക്കാ​ണ് ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. കം​ബോ​ഡി​യ​യി​ല്‍ മ​റ്റ് ആ​ന​ക​ൾ​ക്കൊ​പ്പം ഇ​ട​പ​ഴ​കാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കും. നേ​ര​ത്തേ, കാ​വ​നെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഇ​സ്‌​ലാ​മാ​ബാ​ദി​ലെ മാ​ര്‍​ഘ​സാ​ര്‍ മൃ​ഗ​ശാ​ല അ​ട​ച്ചു പൂ​ട്ടാ​ന്‍ പാ​ക്കി​സ്ഥാ​നി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മൃ​ഗ​ശാ​ല​യി​ലെ മോ​ശം സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്നാ​യിരുന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. തു​ട​ർ​ന്ന് ലോ​ക​മെ​ങ്ങു​മു​ള്ള മൃ​ഗ​സ്‌​നേ​ഹി​ക​ള്‍ ആ​ന​യെ ഇ​വി​ടെ നി​ന്ന് മാ​റ്റി പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read More

ഭാ​ഗ്യ​ന​ഗ​ർ! ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റും; യോ​ഗി ആ​ദി​ത്യ​നാ​ഥ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ർ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. “ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ർ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​മോ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​ന്നു. എ​ന്തു​കൊ​ണ്ട് സാ​ധി​ക്കി​ല്ലെ​ന്ന് ഞാ​ൻ അ​വ​രോ​ട് തി​രി​ച്ച് ചോ​ദി​ച്ചു. യു​പി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ഫൈ​സാ​ബാ​ദി​നെ അ​യോ​ധ്യ എ​ന്നും അ​ല​ഹ​ബാ​ദി​നെ പ്ര​യാ​ഗ്‌​രാ​ജ് എ​ന്നും പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. പി​ന്നെ​ന്തു​കൊ​ണ്ട് ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു കൂ​ടാ​യെ​ന്നാ​യി​രു​ന്നു ആ​ദി​ത്യ​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ശം​സി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ​യും തെ​ല​ങ്കാ​ന​യി​ലെ​യും ആ​ളു​ക​ള്‍​ക്ക് പോ​ലും ഇ​നി ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭൂ​മി വാ​ങ്ങാ​ന്‍ പൂ​ര്‍​ണ…

Read More