സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിബന്ധനകൾ പ്രകാരം നിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറക്കി. അടുത്ത ജൂണ്‍ ഒന്നിനാവും നിബന്ധനകൾ നിലവിൽവരിക. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽനിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. ബിഐഎസ് നിബന്ധനകൾ പാലിച്ചുള്ള ഹെൽമറ്റുകൾ മാത്രമാവും രാജ്യത്ത് വിൽക്കാനാവുക. നിലവാരമുള്ള ഹെൽമറ്റുകൾ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് തലയ്ക്ക് ഗുരുതര പരിക്കുകളേൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാവും. ഭാരം കുറഞ്ഞ ഹെൽമറ്റുകളാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച റോഡ് സുരക്ഷാ കമ്മിറ്റി നിർദേശിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Read MoreCategory: Loud Speaker
ആ പറഞ്ഞ വിഷയങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല! ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ കളവെന്ന് സജി ചെറിയാൻ എംഎൽഎ
ചെങ്ങന്നൂർ: സോളാർ ഗൂഢാലോചനയക്കു പിന്നിൽ താനാണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ അനാവശ്യമായ ആക്ഷേപവും ശുദ്ധ കളവുമാണെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് പരാതിക്കാരി തന്നെ വന്നു കണ്ടിട്ടുള്ളത്. നാട്ടുകാരി എന്ന നിലയിൽ അവരുടെ പരാതികളും ബുദ്ധിമുട്ടുകളും മുഴുവൻ അവർ തന്നോടു പറഞ്ഞു. തന്റെ മാന്യത കൊണ്ടും രാഷ്ട്രീയ മര്യാദ കൊണ്ടും പറഞ്ഞ വിഷയങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. തെരെഞ്ഞെടുപ്പു വരുന്ന ഘട്ടത്തിൽ പലരും കേസിൽ കുടുങ്ങും എന്ന സാഹചര്യത്തിൽ, മുൻകൂർ ജാമ്യമെടുക്കുകയാണ് ചിലർ. ഗണേഷ് കുമാർ എംഎൽഎയേയും തന്നേയും ചേർത്തു പറയുന്നതിൽ വ്യക്തമായ രാഷ്ടീയ ലക്ഷ്യമുണ്ട്. തനിക്കെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സജി ചെറിയാൻ എഎൽഎ പറഞ്ഞു.
Read Moreസോഷ്യൽ മീഡിയയാണ് രക്ഷ! തൊഴുകൈയുമായി വോട്ട് ചോദിക്കൽ; സ്നേഹത്തോടെ തരുന്ന ഭക്ഷണം ഒഴിവാക്കുന്നു; കോവിഡ് കാലത്തിലെ തെരഞ്ഞെടുപ്പിലെ പ്രചാരണരീതികൾ ഇങ്ങനെയൊക്കെ…
കണ്ണൂർ: വോട്ടർമാർക്കായി തയാറാക്കിയ “സ്പെഷൽ ചിരി’ മാസ്കിനാൽ മറച്ചിരിക്കുന്നു. വോട്ട് അഭ്യർഥിച്ച് വീടുകളിൽ എത്തുന്ന സ്ഥാനാർഥികൾ മൂന്നു മീറ്റർ മാറിനിന്ന് വോട്ട് ചോദിക്കുന്നു.. കൈയിൽ വാട്ടർ ബോട്ടിലും ബാഗിൽ പൊതിച്ചോറുമായി വീടുകൾ തോറും കയറിയിറങ്ങുന്ന സ്ഥാനാർഥികൾ…കവലയോഗങ്ങളില്ല, അനൗൺസ്മെന്റുകളില്ല, അണികളുടെ ആരവങ്ങളില്ല.. കോവിഡ് കാലത്തിലെ തെരഞ്ഞെടുപ്പിലെ പ്രചാരണരീതികൾ ഇങ്ങനെയൊക്കെയാണ്…വർഷങ്ങളായി മത്സരിച്ചവർ ഇത്തവണത്തെ തങ്ങളുടെ പ്രചാരണ അനുഭവങ്ങൾപങ്കുവയ്ക്കുന്നു.. തൊഴുകൈയുമായി വോട്ട് ചോദിക്കൽ കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സമ്മാനിച്ചത് പുതിയ അനുഭവമാണെന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ പി.പി.ദിവ്യ. കല്യാശേരി ഡിവിഷനിൽനിന്നാണ് ദിവ്യ ജനവിധി തേടുന്നത്. ” ഹസ്തദാനം ഒഴിവാക്കി തൊഴുകൈകളോടെയാണ് വോട്ടർമാരെ സമീപിക്കുന്നത്. വീടുകൾ സന്ദർശിക്കുന്പോൾ പ്രായമുള്ളവരെയും അസുഖബാധിതരെയും കാണാൻ സാധിക്കാത്തത് വിഷമംതന്നെയാണെന്നും ദിവ്യ പറയുന്നു. പി.പി. ദിവ്യയുടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. കല്യാശേരിയിൽനിന്നും കടന്നപ്പള്ളി ഡിവിഷനിൽനിന്നും ഇതിനുമുന്‍പ് ജനവിധി തേടിയിട്ടുണ്ട്. ഇക്കുറി വീണ്ടും കല്യാശേരിയിൽനിന്ന് ജനവിധി തേടുകയാണ്. രണ്ടു തെരഞ്ഞെടുപ്പിലും…
Read Moreതപാൽ ബാലറ്റ് ലഭിക്കുന്നതെങ്ങനെ ? കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ട്; പട്ടിക തയ്യാറാക്കുക മെഡിക്കൽ ഓഫീസർ
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും സന്പർക്ക വിലക്കിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുൻപ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം വൈകുന്നേരം മൂന്ന് വരെ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡിസംബർ ഒന്ന് മുതൽ വോട്ടെടുപ്പിന്റെ തലേ ദിവസമായ ഒന്‍പതിന് വൈകുന്നേരം മൂന്ന് വരെ പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ ആകുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഒന്‍പതിന് വൈകുന്നേരം മൂന്നിനു ശേഷം പോസിറ്റീവാകുന്നവർക്ക് തെരഞ്ഞെുടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ പൂർണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിൽ എത്തുന്നവരുടെ വാഹനം വേർതിരിച്ച കാബിൻ സൗകര്യം ഉള്ളതായിരിക്കണം. പോസിറ്റീവായോ…
Read Moreജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരേ വധശ്രമത്തിനു കേസ്! ഡൽഹി സംഘർഷഭരിതം; പിന്മാറില്ലെന്നു കർഷകർ
സെബി മാത്യു ന്യൂഡല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭവുമായി ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടന്നതിനു പിന്നാലെ തലസ്ഥാന അതിര്‍ത്തികളില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം. സര്‍ക്കാര്‍ അനുവദിച്ച ഡല്‍ഹിയിലെ സമരസ്ഥലത്തേക്കു പോകാന്‍ കൂട്ടാക്കാതെ കര്‍ഷകര്‍ അതിര്‍ത്തികളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളം തന്നെ ഇവിടങ്ങളില്‍ തങ്ങാനുള്ള ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ള കരുതലുമായാണ് ഇവരെത്തിയിരിക്കുന്നത്. യുവാവിനെതിരേ അതിനിടെ കര്‍ഷകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ അതിനു മുകളില്‍ ചാടിക്കയറി ഓഫ് ചെയ്ത ഹരിയാനയില്‍ അംബാലയില്‍നിന്നുള്ള നവ്ദീപ് സിംഗിനെതിരേ പോലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു. കര്‍ഷക സംഘടന നേതാവ് ജയ്സിംഗിന്റെ മകനാണ് നവ്ദീപ്. കോവിഡ് നിയമലംഘനം, കലാപം ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങളും ഈ യുവാവിനു മേല്‍ ചുമത്തിയിട്ടുണ്ട്. ജലപീരങ്കിക്കു മുകളില്‍ കയറി ഓഫ് ചെയ്യുന്ന നവദീപിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ വൈറലായിരുന്നു. പഠനത്തിനു ശേഷം പിതാവിനൊപ്പം കാര്‍ഷിക രംഗത്തേക്കിറങ്ങിയ നവദീപ്…
Read Moreപത്തനംതിട്ടയിൽ ഏറ്റവും കൂടുതല്‍ തദ്ദേശ മെംബര്‍മാര്‍ ഉണ്ടാകുക ബിജെപിക്ക്; അഴിമതി ചർച്ചയാവും; സുരേന്ദ്രന്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പത്തനംതിട്ട ജില്ലയില്‍ ബിജെപിക്കായിരിക്കും ഏറ്റവും കൂടുതല്‍ അംഗങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പത്തനംതിട്ട പ്രസ്ക്ലബിന്റെ തദ്ദേശം 2020 മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്യും. കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലായിരിക്കും. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ജില്ലയില്‍ തങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ, കോന്നി ഉപതെരഞ്ഞെടുപ്പ് കാലത്തെ വോട്ടുവര്‍ധന അതേനിലയില്‍ തുടരാന്‍ ബിജെപിക്കാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാഗങ്ങള്‍ക്കും ബിജെപി സ്വീകാര്യമായിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ചെയ്യുന്ന പോലെ മതന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രചരണം നടത്താന്‍ ഇത്തവണ ഇടത്, വലത് മുന്നണികള്‍ക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികള്‍ കാരണമാണ്. ബിജെപി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഐക്യം നിലവില്‍ വന്നു കഴിഞ്ഞു. അഴിമതി ചർച്ചയാവും അഴിമതി തന്നെയാവും തെരഞ്ഞെടുപ്പില്‍ പ്രധാന…
Read Moreഡിസംബർ ഒന്നു വരെ ഒന്നും നടക്കില്ല! സ്വപ്നയുടെ ശബ്ദരേഖ ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതിലെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം പ്രതിസന്ധിയിൽ. ശബ്ദരേഖയുമായി ബന്ധപ്പെട്ടു സ്വപ്നയുടെ മൊഴിയെടുക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിനു പ്രതിസന്ധിയാകുന്നത്. സ്വപ്നയുടെ മൊഴിയെടുക്കാനായി ഹൈടെക് സെൽ എസ്പി ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘം ജയിൽ അധികൃതർക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധിതൃതർ കസ്റ്റംസിനോട് അനുമതി തേടി. എന്നാൽ, ഡിസംബർ ഒന്നു വരെ കസ്റ്റംസ് കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാനാകില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഇക്കാര്യം ജയിൽ അധികൃതർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. തുടർന്ന് അതിനുശേഷം സ്വപ്നയുടെ മൊഴിയെടുക്കുന്നതിനും കസ്റ്റംസ് അനുമതി ആവശ്യമാണ്. കോടതിയുടെ അനുമതിയോടെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, പ്രാഥമികാന്വേഷണത്തിനായി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കാൻ നിയമതടസമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. കേസെടുത്ത് അന്വേഷണം നടത്തിയാൽ മാത്രമാണു…
Read Moreതാൻ ആരുടെയും കളിപ്പാവയല്ല, ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു..! മനോജിന്റെ ആരോപണം തള്ളി സോളാർ പരാതിക്കാരി
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദമുണ്ടായിരുന്നു. താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം. തെളിവ് പുറത്തുവിടാൻ താൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാർ കേസ് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നിൽ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തൽ ശരിവച്ചിരുന്നു.
Read Moreപാലത്തായി പീഡനം;സ്കൂളിൽ സിബിഐ മോഡൽ തെളിവെടുപ്പ്; അവർ പറഞ്ഞത് തെറ്റ്!
കങ്കണയുടെ വീട് പൊളിക്കരുത്, കോർപറേഷന്റേത് പ്രതികാരനടപടി! ബിഎംസിയുടെ നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈക്കോടതി. വീട് പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ(ബിഎംസി) നൽകിയ നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. നടിയുടെ കെട്ടിടം പൊളിച്ചുമാറ്റിയ ബിഎംസിയെ ഹൈക്കോടതി വിമർശിച്ചു. കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണം. മുംബൈ കോർപറേഷൻ പൊളിച്ച വീടിന്റെ ഭാഗങ്ങൾ നടിക്ക് പുനർ നിർമിക്കാമെന്നും കോടതി ഉത്തരവിട്ടു. കോർപറേഷന്റേത് പ്രതികാരനടപടിയാണ്. കങ്കണയുടെ പ്രകോപനപരമായ ട്വീറ്റുകളാണ് കാരണം. ഉത്തരവാദിത്തമില്ലാതെ പൗരന്മാർ എന്ത് പറഞ്ഞാലും ഇത്തരം നടപടി പാടില്ല. വീട് പൊളിക്കാൻ കോർപറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ വീട് പൊളിക്കാൻ കോർപറേഷൻ ഉത്തരവിട്ടത്. വീടിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച് കങ്കണ വീട് പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ വാങ്ങുകയായിരുന്നു.
Read More