സെബി മാത്യുന്യൂഡല്ഹി: അനുനയിപ്പിച്ച് പറഞ്ഞയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പാടേ തള്ളിക്കളഞ്ഞ കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തില്‍ പ്രക്ഷോഭം രൂക്ഷമാക്കുന്നു. അടുത്ത ഘട്ടം ചര്‍ച്ചയ്ക്കു മുന്നോടിയായി കാര്‍ഷിക നിയമങ്ങളില്‍ ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് ഇന്ന് കര്‍ഷക സംഘടനകള്‍ കത്തു നല്‍കും. ഇന്നലെ ചര്‍ച്ചയ്ക്കിടെ ചായ കൊടുത്ത കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ സത്കാരം നിരസിച്ച കര്‍ഷകര്‍ ഞങ്ങളുടെ സമരസ്ഥലത്തേക്ക് വന്നാല്‍ ജിലേബി കഴിച്ചു പോകാമെന്നാണു പറഞ്ഞത്. സമരസ്ഥലത്ത് സൗജന്യം ഭക്ഷണ വിതരണം നടത്തുന്ന ലംഗാറിലേക്ക് വന്നാല്‍ ഇഷ്ടംപോലെ ജിലേബി കഴിച്ചു മടങ്ങാമെന്നാണ് കര്‍ഷകര്‍ മന്ത്രിയുള്പ്പടെയുള്ളവരോട് പറഞ്ഞത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ സമരവേദി നിഷേധിച്ച കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികള്‍ അടച്ചും ഗതാഗതം സ്തംഭിപ്പിച്ചും സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്. പ്രത്യേക സമിതി രൂപീകരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്താം എന്ന സര്‍ക്കാര്‍ നിര്‍ദേശവും കര്‍ഷകര്‍ തള്ളിയതോടെ…
Read MoreCategory: Loud Speaker
കിഫ്ബി വിവാദം: എത്തിക്സ് കമ്മിറ്റി തീരുമാനമെടുക്കും; പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കർ
തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പരാതിയിലും മന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പക്ഷവും കേട്ടതിനു ശേഷം എത്തിക്സ് കമ്മിറ്റി തീരുമാനമെടുക്കെട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷമാണോ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന ചോദ്യത്തിന്, അത്തരമൊരു ആലോചനയുടെ ആവശ്യമില്ലെന്നും സഭയുടെ നാഥൻ എന്ന നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും സ്പീക്കർ പറഞ്ഞു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇത്തരം വിഷയങ്ങളിൽ സ്പീക്കർ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപാചകവാതക വില കൂടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയുടെ വർധന
കൊച്ചി: പാചകവാതക സിലിണ്ടറിന് വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 601 രൂപയില്‍ നിന്നും സിലിണ്ടര്‍ വില 651 രൂപയായി. കൂടാതെ 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപയോളമാണ് വര്‍ധിച്ചത്. 1238 രൂപയായിരുന്നത് 1293 രൂപയായാണ് വര്‍ധിച്ചത്. 14 കിലോഗ്രാം വാണിജ്യ സിലിണ്ടറിനും നിലവിലെ വിലയില്‍ നിന്നും 50 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതു കൂടാതെ അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടര്‍ സബ്സിഡിയില്ലാത്തതിന് 50 രൂപ വര്‍ധിച്ച് 340രൂപയില്‍ നിന്നും 390 രൂപയായും സബ്സിഡിയുള്ള സിലിണ്ടറിന് 18 രൂപ വര്‍ധിച്ച് 224 രൂപയില്‍ നിന്നും 242 രൂപയായും ഉയര്‍ന്നു. സബ്സിഡി ആനുകൂല്യം ലഭിക്കുന്നവർക്ക് വർധിപ്പിച്ച വിലയുടെ ആനുപാതികമായ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
Read More‘ഒടുവിൽ പോലീസ് ഉറപ്പ് നൽകി’; അപമാനിച്ചയാളെ ഉടൻ അറസ്റ്റു ചെയ്യും; പ്രതിയെ ഭരണകക്ഷിയിലെ ചില നേതാക്കൾ രക്ഷപ്പെടാൻ സഹായിച്ചെന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പു സമരം
ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നിൽ കൈക്കുഞ്ഞുമായി പ്രതിഷേധവുമായി എത്തിയ വീട്ടമ്മയ്ക്ക് ഒടുവിൽ പോലീസിന്റെ ആശ്വാസവാക്കെത്തി. തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വീട്ടമ്മ മക്കളും ഭർത്താവുമൊന്നിച്ച് ഇന്നലെ എസ്പി ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊയ്ക്കാട്ടുകര സ്വദേശിനി സേതുലക്ഷ്മിയാണ് നീതി തേടി സമരവുമായി രംഗത്തെത്തിയത്. 2019 ജൂലൈ 13ന് നെടുവന്നൂരിൽ വച്ച് സേതുലക്ഷ്മിയെ സനീപ് എന്നയാൾ അപമാനിക്കാൻ ശ്രമിച്ചതാണ് സംഭവം. ഇതിനെ ചോദ്യം ചെയ്ത ഭർത്താവ് ലിജിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളിൽ ചിലർ ഇടപെട്ട് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നതായിരുന്നു ആരോപണം. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ആവശ്യങ്ങൾ ഉന്നയിച്ച പ്ലക്കാർഡും ബാനറുമായി യുവതിയും കുടുംബവും എസ് പി ഓഫീസിനു മുന്നിൽ എത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവർത്തകരുമെത്തി. പോലീസ് യുവതിയുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് റൂറൽ…
Read Moreബുറേവി തിരുവനന്തപുരം വഴി കടന്നുപോകും, തെക്കൻ കേരളത്തിൽ ആശങ്ക, ജാഗ്രത; കിംവദന്തികൾ പ്രചരിപ്പിക്കരുത്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ഡിസംബർ നാ ലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകാനുള്ള സാധ്യതയുണ്ട്. ഇതോടെ തെക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദേശം നൽകി യിട്ടു ണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് സന്പൂർണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തമാകുന്ന ബുറേവി ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. നാളെ ഉച്ചയോടെ കേരളത്തിൽ കാലാവസ്ഥ പ്രക്ഷുബ്ദമാകും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയുമുണ്ടാകും. ഇന്നു മുതൽ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക്…
Read Moreകൊടിയും ചിഹ്നവും നോക്കില്ല… കോവിഡ്മാനദണ്ഡ ലംഘനം; വടിയെടുത്ത്’ പോലീസ് ; സ്റ്റേഷനിൽ പണമടച്ച് തലയൂരാനാകില്ല
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ കോവിഡ് മാനദണ്ഡം പാലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം. കൊടിയുടെ നിറമോ ചിഹ്നമോ നേതാക്കളെയോ നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന് അതത് ജില്ലാ പോലീസ് മേധാവികളും ജില്ലാവരണാധികാരിയായ കളക്ടറും നിര്‍ദേശം നല്‍കിയത്. ഇതോടെ സ്ഥാനാര്‍ഥികള്‍ക്കു പിന്നാലെ പോലീസും നിരീക്ഷണം ആരംഭിച്ചു. പോലീസ് നടപടി ശക്തമാക്കിയതോടെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം നിരീക്ഷിക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാതെയുള്ള പ്രചാരണത്തിന്റെ ദൃശ്യങ്ങളും എതിരാളികള്‍ പകര്‍ത്തി പോലീസിന് കൈമാറുന്നുണ്ട്. പ്രചാരണത്തിനാണ് സംസ്ഥാന നേതാക്കളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല ഷോള് എന്നിവ നല്‍കിക്കൊണ്ടുള്ള സ്വീകരണപരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും ഇത് ലംഘിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരത്തിലുള്ള…
Read More13 കോടി രൂപയുടെ കൃത്രിമം;കെഎസ്എഫിയിൽ നിന്ന് യുഡിഎഫ് പിരിച്ചുവിട്ടയാളെ എൽഡിഎഫ് നിയമിച്ചു
റെനീഷ് മാത്യുകണ്ണൂർ: കെഎസ്എഫ്ഇയുടെ തലപ്പത്തെ നിയമനത്തെച്ചൊല്ലി വിവാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13 കോടി രൂപയുടെ കൃത്രിമം കാണിച്ചതിനെ തുടർന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെയാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും നിയമിച്ചത്. കോടിക്കണക്കിന് രൂപ അഴിമതി കാണിച്ച സംഭവത്തിലാണ് ഇയാളെ പുറത്താക്കിയത്. തുടർന്ന് ഈ ഉദ്യോഗസ്ഥന് പകരം ആ തസ്തികയിലേക്ക് മറ്റൊരാളെ യുഡിഎഫ് സർക്കാർ നിയമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ തന്നെ പുറത്താക്കിയതിനെതിരേ കേസ് നൽകിയിരുന്നു. ഈ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് പകരം നിയമിച്ചയാളെ പുറത്താക്കി ഇയാൾക്ക് വീണ്ടും ഇടതുസർക്കാർ നിയമനം നൽകിയത്. ഹൈക്കോടതിയിൽ നിന്നും കേസ് പിൻവലിക്കാമെന്ന് ഇയാളെക്കൊണ്ട് എഴുതി വാങ്ങിച്ചതായും പറയുന്നു. നിയമനത്തിൽ ഉന്നതർ ഇടപെട്ടതായാണ് സൂചന. അതേസമയം, കെഎസ്എഫ്ഇയിൽ അഴിമതി കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് വിംഗിന്റെ പ്രവർത്തനത്തിനെതിരേയും വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. കെഎസ്എഫ്ഇയിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഇതിനുള്ളിൽ തന്നെ രൂപീകരിച്ചതാണ് വിജിലൻസ് വിംഗ്.…
Read Moreകർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി കർഷക പോരാട്ടം ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോണ്‍ഗ്രസിന്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി രാജ്യം ഭരിച്ച, ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കർഷകർ. രാജ്യത്തിന്റെ നട്ടെല്ലായ കർഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്തുന്ന…
Read Moreപ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 31,118 കേസുകൾ; രാജ്യത്തെ കോവിഡ് രോഗികൾ 95 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 482 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,62,810 ആയി. മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,35,603 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 88,89,585 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേര് രോഗമുക്തരായി.
Read Moreനിലപാട് കടുപ്പിച്ച് കിസാൻ സമിതി; മുഴുവൻ സംഘടനകളെയും ക്ഷണിക്കാതെ ചർച്ചയ്ക്കില്ല
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് കർഷകർ നിലപാട് കടുപ്പിച്ചത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു കേന്ദ്ര കൃഷിമന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ചർച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസർക്കാർ തീരുമാനം കർഷക സംഘടനകൾ നിരസിച്ചു. 500ലേറെ കർഷക സംഘടനകളാണ് സമര രംഗത്തുള്ളത്. ഇതിൽ 32 എണ്ണത്തെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചത്. മുഴുവൻ സംഘടനകളെയും ക്ഷണിക്കാതെ ചർച്ചയ്ക്ക് ഇല്ലെന്ന് കിസാൻ സംഘർഷ് സമിതി വ്യക്തമാക്കി. നേരത്തെ, ഉപാധികളില്ലാതെ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാണെന്ന് ബികെയു നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഡൽഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാൽ ഡിസംബർ മൂന്നിന് മുൻപ് ചർച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്. ഈ നിർദ്ദേശം ഞായറാഴ്ച കർഷകർ തള്ളിയിരുന്നു. ഇതേത്തുടർന്ന് ബിജെപി…
Read More