ധർമപുരി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ ആനയെ രക്ഷപ്പെടുത്തി. നീണ്ട 15 മണിക്കൂർ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വ്യാഴാഴ്ച രാത്രിയിൽ ആനയെ പുറത്തെത്തിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് വടം കെട്ടിയാണ് ആനയെ പുറത്തെടുത്തത്. ആനയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് പിടിയാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ആനയെ കിണറിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് പിടിയാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ആനയെ കിണറിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
Read MoreCategory: Loud Speaker
സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണം; കെ. സുരേന്ദ്രനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഴ്സിക്കുട്ടന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടിസ് അയച്ചത്. സുരേന്ദ്രന്റെ ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പുപറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒക്ടോബറിലായിരുന്നു കെ.സുരേന്ദ്രന് വിവാദ പരാമര്‍ശം നടത്തിയത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം സ്വർണക്കടത്തിനുപയോഗിച്ചെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Read Moreതദ്ദേശഭരണ തെരഞ്ഞെടുപ്പ്: 1.50 ലക്ഷം പത്രികകൾ; സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇന്നലെ വൈകുന്നേരം ആറു വരെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിർദേശ പത്രികകളുടെ എണ്ണം 1,52,292. ഗ്രാമപഞ്ചായത്ത്- 1,14,515, ബ്ലോക്ക് പഞ്ചായത്ത്- 12,322 , ജില്ലാ പഞ്ചായത്ത്- 1,865 എന്നിങ്ങനെയാണ് പത്രികകൾ ലഭിച്ചത്. മുനിസിപ്പാലിറ്റികളിലേക്ക് 19,747 പത്രികകൾ ലഭിച്ചു. ആറ് കോർപറേഷനുകളിലേക്ക് മൊത്തം 3,843 നാമനിർദേശങ്ങളും കിട്ടി. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23.
Read Moreഅറബിക്കടലിൽ ന്യൂനമർദം; 48 മണിക്കൂറിനകം തീവ്രമാകാന്‍ സാധ്യത; സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനകം തീവ്രമാകാന്‍ സാധ്യതയുണ്ട്. കേരളതീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Moreസൈബര്‍ വലയില്‍ സ്ഥാനാര്‍ഥികള്‍; സമൂഹമാധ്യമങ്ങളില്‍ കണ്ണുനട്ട് പോലീസ്
കോഴിക്കോട്: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സൈബര്‍ സുരക്ഷാ വലയത്തിലാക്കി പോലീസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതോടെയാണ് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. വനിതാ സ്ഥാനാര്ഥികളുള്പ്പെടെയുള്ളവര്ക്കെതിരേ സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശമോ മറ്റോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കുലര്‍ നല്കി. ഡിജിപിക്ക് വേണ്ടി സ്പെഷല്‍ സെൽ പോലീസ് സൂപ്രണ്ട് വി.അജിത്താണ് ഉത്തരവിറക്കിയത്. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളിലേറെയും വനിതകളാണ്. പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്ത് അശ്ലീല പദങ്ങള്‍ ഉപയോഗിച്ചുള്ള പരാമര്‍ശത്തോടെയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായി നിരവധി പരാതികളാണുള്ളത്. ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ ഐടി ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇതിന് പുറമേ ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച്…
Read Moreകോവിഡ് രണ്ടാം ഘട്ടത്തിലേക്ക്; പാക്കിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള സന്ദർശക വീസ റദ്ദാക്കി യുഎഇ
റിയാദ്: പാക്കിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള സന്ദർശക വീസ താത്ക്കാലികമായി റദ്ദാക്കി യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വീസ റദ്ദാക്കിയിരിക്കുന്നത്. യുഎഇ അധികൃതരുടെ തീരുമാനം പാക്കിസ്ഥാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് യുഎഇയുടെ നിയന്ത്രണം. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാക്ക്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം.
Read Moreസ്ഥാനാർഥി നിർണയം കഴിഞ്ഞാലും ഇല്ലെങ്കിലും, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ 97,720 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,086 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,493 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 പത്രികകളും ലഭിച്ചു. ആറ് കോർപ്പറേഷനുകളിലേക്ക് 2,413 പത്രികകൾ ലഭിച്ചു. മുൻസിപ്പാലിറ്റികളിലേക്ക് 9,865 പത്രികകൾ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 13,229 നാമനിർദേശ പത്രികകൾ ഇവിടെ ലഭിച്ചു. 2,270 പത്രികകൾ ലഭിച്ച ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്.നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്.
Read Moreവീണതു കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്! മുസ്ലീംലീഗ് നേതാക്കളെ പോലും അമ്പരപ്പിച്ചു വളര്‍ന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഞെട്ടി പാർട്ടി
ജോണ്സണ് വേങ്ങത്തടം കൊച്ചി: മലപ്പുറത്തിനു പുറത്തു സമാനതകളില്ലാതെ, മുസ്ലീംലീഗ് നേതാക്കളെ പോലും അമ്പരപ്പിച്ചു വളര്‍ന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഞെട്ടി പാർട്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷൻ, കിഫ്ബി വിഷയങ്ങളിൽ വലിയ പടയൊരുക്കം നടത്തേണ്ട സമയത്താണ് അപ്രതീക്ഷിതമായി ലീഗിന്റെ പ്രമുഖനേതാവ് അഴിമതിക്കേസിൽ അകത്തായിരിക്കുന്നത്. മറ്റൊരു ലീഗ് എംഎല്‍എ എം.സി.കമറുദീനു പിന്നാലെ മുന്‍മന്ത്രി വി.കെ. ഇബാഹിംകുഞ്ഞും അറസ്റ്റിലായതോടെ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് വലിയ പ്രതിരോധം തീർക്കേണ്ട സ്ഥിതിയിലായി യുഡിഎഫിലെ ഏറ്റവും പ്രബലമായ ഘടകകക്ഷി. രണ്ടു മുസ്ലീംലീഗ് എംഎല്‍എമാര്‍ 11 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് പാര്ട്ടിയിലുണ്ടാക്കിയിരിക്കുന്നതു വലിയ അങ്കലാപ്പും അനിശ്ചിതത്വവുമാണ്. അതിനു പുറമെയാണ് മറ്റൊരു ലീഗ് എംഎല്‍എയായ കെ.എം ഷാജി അഴിമതിക്കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ രാഷ്ട്രീയ പ്രേരിതനീക്കം എന്നാരോപിക്കുമ്പോഴും ലീഗിന്റെ തളര്‍ച്ച യുഡിഎഫിനെയും ബാധിക്കുകയാണ്. കമറുദീന്റേതു ബിസിനസ് പൊളിഞ്ഞതാണെന്ന വാദമാണ് ലീഗ് ഉയര്‍ത്തിയിരുന്നത്. കെ.എം. ഷാജിയുടെ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്.…
Read Moreജെസ്വിൻ ആളു പുലിയാണ്! മൊബൈലിൽ പ്രചാരണവീഡിയോകൾ തയാറാക്കി നൽകി ആറാംക്ലാസുകാരൻ; അതും സ്റ്റുഡിയോ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ…
പെരുമ്പടവ്: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയവഴി പ്രചാരണത്തിനുള്ള വീഡിയോകൾ തയാറാക്കുന്ന ആറാം ക്ലാസുകാരൻ ശ്രദ്ധേയനാകുന്നു. അതും സ്റ്റുഡിയോ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ കേവലം മൊബൈൽ ഫോണിന്റെ സാങ്കേതിക സാധ്യതകളെ മാത്രം പ്രയോജനപ്പെടുത്തി. എടക്കോത്തെ സാമൂഹ്യപ്രവർത്തകനായ ജോസുകുട്ടി ചുക്കനാനിലിന്റെ മകൻ ജെസ്വിൻ ജോസുകുട്ടിയാണ് ചുരുങ്ങിയ ചെലവിൽ വിവിധ പാർട്ടികളിൽപ്പെട്ട സ്ഥാനാർഥികൾക്കായി മികച്ച നിലവാരമുള്ള വീഡിയോകൾ തയാറാക്കിനൽകുന്നത്. ഇതിനകം കോൺഗ്രസ്, ബിജെപി പാർട്ടികൾക്കുള്ള വിവിധ വീഡിയോകൾ തയാറാക്കി നൽകിക്കഴിഞ്ഞു. വീഡിയോയ്ക്കുള്ള ശബ്ദവും മറ്റു നിർദേശങ്ങളും നൽകി അച്ഛൻ ജോസുകുട്ടിയും ജെസ്വിന് പൂർണപിന്തുണ നൽകുന്നുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ വിവിധ മേഖലയിലുള്ള കഴിവുകളെ ലോകത്തിനുമുന്നിൽ കൊണ്ടുവരാൻ ജെസ്വിൻ ആരംഭിച്ച കുട്ടി റേഡിയോ ഡോട്ട് കോം എന്ന യൂട്യൂബ് ചാനലും സമൂഹത്തിന്റെ പിന്തുണയും ശ്രദ്ധയും നേടിയിരുന്നു. പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ.
Read Moreപ്രചാരണത്തിനിറങ്ങുന്നവർ ആന്റിജന്‍ ടെസ്റ്റ് നടത്തണം! നിർദേശം കാസർഗോഡ് കളക്ടറുടേത്; അംഗീകരിക്കാനാകില്ലെന്ന് ബിജെപി
കാസർഗോഡ്: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്കര്‍ഷിക്കുന്നതുപോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളൂവെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ നിർദേശിച്ചു. വളരെ കഷ്ടപ്പെട്ടതിന്റെ ഫലമായാണ് നമ്മുടെ ജില്ലയില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ജില്ല കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം. അതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും പാര്‍ട്ടി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാന്‍ തയാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രവൃത്തികളിൽ പങ്കാളിയാകുന്നവരും പ്രവർത്തകരും ആന്റിജൻ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാകളക്ടറുടെ നിർദേശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു. കക്ഷിരാഷ്ട്രീയം നോക്കി ആന്റിജൻ ടെസ്റ്റ് ഫലം വരാനും ഈ ടെസ്റ്റിന്റെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാനും…
Read More