കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്നെ പേരില്‍ യു ടൂബര് വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും മറ്റു രണ്ടു പേർക്കും ജാമ്യം. ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകണമെന്ന് കോടതി വക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി. നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും മര്‍ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയാല് അത്…
Read MoreCategory: Loud Speaker
മന്ത്രി ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് വോഗ് ഇന്ത്യയുടെ അനുമോദനമെന്ന് ശോഭാ സുരേന്ദ്രൻ;ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
കോഴിക്കോട്: ഫാഷൻ മാസികയായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയർ സീരീസിൽ മന്ത്രി കെ.കെ.ശൈലജ ഇടംനേടിയതിനെ വിമർശിച്ച് ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ. ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ചോദിച്ച ശോഭാ സുരന്ദ്രൻ, ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോണോയെന്നും ആരാഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങൾ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവർത്തകയാണ് ഞാൻ. എന്നാൽ ലഭിക്കുന്ന പുരസ്ക്കാരം രാഷ്ട്രീയ കാരണങ്ങളാൽ ആണെങ്കിൽ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ…
Read Moreഇടതുചേർന്നശേഷം ആദ്യമായി ഇടതുമുന്നണി യോഗത്തിന് ജോസ് കെ. മാണിയെത്തുന്നു
തിരുവനന്തപുരം: ഇടുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണിയിലെത്തിയ ശേഷം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കൾ ആദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്. ജോസ് കെ.മാണിക്കൊപ്പം ആരൊക്കെയാണ് യോഗത്തിനെത്തുക എന്നത് വ്യക്തമല്ല. തദ്ദേശ തെരഞ്ഞെടുപ്പാണ് യോഗം മുഖ്യമായി ചർച്ച ചെയ്യുക എന്നാണ് വിവരം. സ്വർണക്കടത്തു വിഷയവും ബിനീഷ് കോടിയേരി വിഷയവും യോഗം ചർച്ച ചെയ്തേക്കും.
Read Moreബിഹാർ ആരു ഭരിക്കുമെന്ന് നാളെ അറിയാം! വോട്ടെണ്ണലിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി…
പാറ്റ്ന: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. വോട്ടെണ്ണൽ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 78 കന്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ പ്രതീക്ഷയിലാണ് എൻഡിഎ മുന്നണിയും മഹാസഖ്യവും. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ഒട്ടുമിക്ക എല്ലാ എക്സിറ്റ് പോളിലും ബിഹാറിൽ അധികാരമാറ്റം സംഭവിക്കുമെന്നും മഹാസഖ്യം അധികാരത്തിലെത്തുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നണി വലിയ വിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഇക്കുറിയും എൻഡിഎ മുന്നണി ബിഹാർ ഭരിക്കുമെന്നാണ് ബിജെപി, ജെഡിയു നേതാക്കളുടെ പ്രതീക്ഷ. അതേസമയം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും സംയമനം പാലിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് അണികൾക്ക് നിർദേശം നൽകി.
Read Moreഅങ്കത്തട്ടിൽ പോരടിക്കാൻ പാരഡി പാട്ടുകൾ! ഇരുമുന്നണികൾക്കും നേരെ വിമർശനങ്ങളുമായി ബിജെപിയുടെ ഗാനങ്ങൾ
തൃശൂർ: കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ പാരഡി പാട്ടുകൾക്ക് വൻ ഡിമാന്റ്. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയപാർട്ടികൾ പാരഡി ഗാനങ്ങളുമായി പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇക്കുറി വീഡിയോ പാരഡി ഗാനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. വാട്സാപ്പും ഫെയ്ബുക്കും വഴിയാണ് കോവിഡ് കാലത്തെ പ്രചരണം കൂടുതൽ എന്നതിനാൽ വീഡിയോ പാരഡി ഗാനങ്ങളാണ് ഇത്തവണ പ്രചരണത്തിനു കൂടുതലായും ഉപയോഗിക്കുന്നത്. ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ ഉപയോഗിച്ചും ഹെഡ് ലൈനുകളും ബ്രേക്കിംഗ് ന്യൂസുകളും വിവിധ ഫ്ളാഷ് ന്യൂസുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പാരഡികൾ ഒരുക്കിയിട്ടുള്ളത്. ഗ്രാഫിക്സുകളുടെ സാധ്യതകളും വീഡിയോകളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നതാണ് എൽഡിഎഫിന്റെ ഗാനങ്ങളെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കഥകളാണ് യൂഡിഎഫിന്റെ ഗാനങ്ങളിൽ നിറയുന്നത്. സ്വപ്നയും ബിനീഷും ശിവശങ്കറും ജലീലുമെല്ലാം യുഡിഎഫിന്റെ പാരഡിഗാനങ്ങളിൽ വരുന്നുണ്ട്. സ്പ്രിംഗളറും ലൈഫ് മിഷനും സ്വർണക്കടത്തും മയക്കുമരുന്നുമെല്ലാം എൽഡിഎഫിനെതിരെയുള്ള പാരഡിഗാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിലെ ഇരുമുന്നണികൾക്കും നേരെ വിമർശനങ്ങളുമായാണ്…
Read Moreനടൻ അർജുൻ രാംപാലിന്റെ വീട്ടിൽ റെയ്ഡ്; കാമുകിയുടെ സഹോദരൻ കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) റെയ്ഡ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. അന്ധേരി, ഖർ, ബാന്ദ്ര എന്നിവടങ്ങളിലുള്ള താരത്തിന്റെ വസതികളിലാണ് റെയ്ഡ് നടന്നത്. അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻസിബി വീണ്ടും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കേസിൽ നേരത്തേ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ച ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടിൽനിന്നു ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ഫിറോസിന്റെ ഭാര്യ ഷബാനയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഫ്ളാറ്റിൽ നിന്ന് പത്ത് ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ഫിറോസ് നദിയാവാലയോടു ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ലെന്ന് എൻസിബി വ്യക്തമാക്കി.
Read Moreഭര്‍ത്താവ് കാറില്‍ ജോലിയ്ക്കു പോകുന്നത് പിപിഇ കിറ്റ് ധരിച്ച് ! എന്നാല്‍ ഭര്‍ത്താവിന്റെ പണി അറിഞ്ഞപ്പോള്‍ ഭാര്യയുടെ കിളി പോയി; കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ…
പിപിഇ കിറ്റ് ധരിച്ച് എന്നും രാത്രിയില്‍ ഭര്‍ത്താവ് ജോലിയ്ക്കെന്നും പറഞ്ഞ് പുറത്തു പോയപ്പോള്‍ ഭാര്യ സംശയിച്ചില്ല. എന്നാല്‍ ഇരിട്ടി മുഴക്കുന്നു പറമ്പത്ത് കി പി മുബഷീറിനെ ജില്ലാ പോലീസ് ടീം പിടികൂടിയപ്പോള്‍ നാട്ടുകാരെല്ലാം ഞെട്ടി. പയ്യോളിയിലെ നാല് കടകളില്‍ നടന്ന മോഷണത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ പി എം അസദിന്റെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് പിപിഇ കിറ്റ് ധരിച്ച പ്രതിയെ പോലീസ് പിടിച്ചത് എങ്ങനെയെന്നറിഞ്ഞപ്പോള് നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചു. എങ്ങനെയെന്നറിഞ്ഞാല്‍ നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍വച്ചുപോകും. നേരത്തെ വയനാട് ഇരിട്ടി പാനൂര്‍ പയ്യന്നുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുള്ള ആളാണ് മുബഷീര്‍ ചില കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പില്‍ നിന്ന് വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി. പിപിഇ കിറ്റ് ധരിച്ച് സ്വന്തം കാറില്‍ മോഷണത്തിന്…
Read Moreസെക്രട്ടേറിയറ്റ് തീപിടിത്തം! മദ്യക്കുപ്പി വന്നത് എങ്ങനെ ? സംഭവത്തിൽ ദുരൂഹതയേറുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെമിസ്ട്രി വിഭാഗത്തിന്റെ ഫോറൻസിക് റിപ്പോർട്ട്. നേരത്തെ ഫിസിക്സ് വിഭാഗം നൽകിയ റിപ്പോർട്ടിലും ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളിയിരുന്നു. തീപിടിത്തം ഉണ്ടായ ഭാഗത്ത് പെട്രോളിന്റെയോ ഡീസലിന്റെയോ അംശം ഉണ്ടോയെന്നാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്. അതേസമയം തീപിടിത്തമുണ്ടായ ഭാഗത്ത് മദ്യത്തിന്റെ അംശമുള്ള കുപ്പികൾ കണ്ടെത്തിയതായി കെമിസ്ട്രി വിഭാഗത്തിന്റെ റിപ്പോർട്ട് പറയുന്നു. രണ്ട് കുപ്പികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മാത്രമല്ല ഫാൻ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ദുരൂഹത വർധിച്ച സാഹചര്യത്തിൽ വീണ്ടും വിദഗ്ധ ഫോറന്‍സിക് പരിശോധന നടത്താനും സാധ്യതയുണ്ട്. കൊച്ചിയിലോ ബംഗളൂരുവിലോ സാന്പിൾ അയച്ച് പരിശോധന നടത്താനാണ് ആലോചന. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപിടിത്തം കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം…
Read Moreദൃശ്യം 2വിന് പാക്കപ്പ്! ദുബായ്യിലേക്ക് പറന്ന് മോഹന്‍ലാല്‍; നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം…
ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം അവസാനിച്ചു. ഷൂട്ടിംഗ് അവസാനിച്ചതോടെ മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നു. നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ദുബായ് യാത്ര. സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ട്. ദുബായില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ താരം ജോയിന്‍ ചെയ്യും. അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. തൊടുപുഴയിലെ ഹോട്ടലിലാണ് മോഹന്‍ലാലും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും താമസിച്ചത്. ഷൂട്ടിംഗ് തീരുന്നതു വരെ ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പവൂരാണ് ദൃശ്യം 2 നിര്‍മിക്കുന്നത്. 2015-ല്‍ റിലീസ്…
Read Moreക്വാറന്റൈൻ! ആശ്വാസം കണ്ട് നാട്ടിലെത്തുന്ന പ്രവാസികൾ ബുദ്ധിമുട്ടിലാകും; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ…
മുക്കം: വിദേശത്തുനിന്നു വരുന്നവർ വിമാന യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ ആശ്വാസം കണ്ട് നാട്ടിലെത്തുന്ന പ്രവാസികൾ ബുദ്ധിമുട്ടിലാകും. സംസ്ഥാന സർക്കാരിൽനിന്ന് ഈയൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടുതന്നെ നിലവിലെ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ ചൂണ്ടിക്കാട്ടുമ്പോൾ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ കൈമലർത്തുകയാണ്. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അത്യന്താപേക്ഷിത കാര്യങ്ങൾക്കായി ഒന്നോ രണ്ടോ ആഴ്ചത്തെ അവധിക്കു വരുന്നവർ വീട്ടുകാരുമായിട്ടുപോലും സമ്പർക്കമില്ലാതെയും വീട്ടിനകത്തുനിന്നു പുറത്തു കടക്കാതെയും തിരിച്ചു പോകേണ്ട അവസ്ഥയാണ്. ഒരു മാസത്തെ അവധിക്കു വരുന്നവരാകും ഏറെ പേരും. ഇവർക്കാകട്ടെ പകുതി ദിവസങ്ങൾ വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞുകൂടേണ്ട അവസ്ഥ തന്നെയാണിപ്പോഴും. അതേസമയം ക്വാറന്റൈൻ വേണ്ടാത്ത സംസ്ഥാനങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിൽനിന്നു ഇതു സംബന്ധിച്ച തീരുമാനം…
Read More