ജ​ൻ ര​സോ​യി..! ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം; ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക സ​മൃ​ദ്ധ​വു​മാ​യ ഭ​ക്ഷ​ണ​ത്തി​ന് എല്ലാവർക്കം അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഗൗ​തം ഗം​ഭീ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ബി​ജെ​പി എം​പി​യും മു​ൻ ക്രി​ക്ക​റ്റ് താര​വു​മാ​യ ഗൗ​തം ഗം​ഭീ​ർ രം​ഗ​ത്ത്.

ജ​ന​കീ​യ അ​ടു​ക്ക​ള (ജ​ൻ ര​സോ​യി) എ​ന്ന പേ​രി​ൽ തു​ട​ങ്ങു​ന്ന ആ​ദ്യ കാ​ന്‍റീ​നി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി ന​ഗ റി​ൽ ന​ട​ത്തും. ര​ണ്ടാ​മ​ത്തെ കാ​ന്‍റീ​ൻ അ​ശോ​ക് ന​ഗ​റി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ഗൗ​തം ഗം​ഭീ​റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ചോ​റ്, പ​രി​പ്പു ക​റി, പ​ച്ച​ക്ക​റി ചേ​ർ​ത്ത ക​റി എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ഭ​ക്ഷ​ണ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഗൗ​തം ഗം​ഭീ​ർ ഫൗ​ണ്ടേ​ഷ​നി​ൽ നി​ന്നു​ള്ള ഫ​ണ്ടും എം​പി​യു​ടെ വ്യ​ക്തി​ഗ​ത സ​ഹാ​യ​വും ചേ​ർ​ത്താ​ണ് പ​ദ്ധ​തി​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ 10 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ കാ​ന്‍റീ​നു​ക​ൾ തു​ട​ങ്ങാ നാ​ണ് പ​ദ്ധ​തി.

ഒ​രേ സ​മ​യ​ത്ത് നൂ​റ് പേ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​കാ​രം ഇ​പ്പോ​ൾ ഒ​രേ സ​മ​യം 50 പേ​ർ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക സ​മൃ​ദ്ധ​വു​മാ​യ ഭ​ക്ഷ​ണ​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ജാ​തി, മ​ത, സാ​ന്പ​ത്തി​ക പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ ഭ​ക്ഷ​ണം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഗൗ​തം ഗം​ഭീ​ർ എം​പി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment