കോണ്‍ഗ്രസിന്റെ താര മുഖങ്ങളിലൊന്നായിരുന്നു അടുത്തകാലം വരെ നടി ഖുശ്ബു. കഴിഞ്ഞയാഴ്ച അവർ കോണ്‍ഗ്രസിൽ നിന്ന് രാജിവയ്ക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഖുശ്ബുവുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് ഖുശ്ബു ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാളുടെ മുഖത്തടിക്കുന്ന വീഡിയോ. മോശമായി പെരുമാറിയ ബിജെപി പ്രവർത്തകന്റെ മുഖത്തടിക്കുന്ന ഖുശ്ബു എന്ന വാക്കുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ യഥാർഥമാണെങ്കിലും അതിനു പിന്നിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് പുറത്തു വരുന്ന വിവരം. ഖുശ്ബു ബിജെപി അംഗത്വമെടുത്തതോടെ പലവിധ പ്രചാരണങ്ങളുണ്ടായി. അവർക്ക് വൻ ഓഫറുകൾ ബിജെപി നൽകി എന്നായിരുന്നു പ്രചാരണം. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാം. രാജ്യസഭാ സീറ്റ് നൽകാം., സർക്കാർ ബോർഡുകളിൽ അധ്യക്ഷ പദവി നൽകാം എന്നീ വാഗ്ദാനങ്ങളാണ് ലഭിച്ചത് എന്നാണ് വാർത്തകൾ വന്നത്. ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തോടെ…
Read MoreCategory: Loud Speaker
കങ്കണയോട് അപമര്യാദയായി പെരുമാറ്റം! ഒൻപത് മാധ്യമപ്രവർത്തകരുടെ യാത്രാവിലക്കി ഇൻഡിഗോ
ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്ത് യാത്രചെയ്ത വിമാനത്തിനകത്തുവെച്ച് മോശമായി പെരുമാറിയ ഒൻപത് മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 15 മുതൽ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ഒൻപതിനാണ് സംഭവം നടന്നത്. ചത്തീസ്ഗഡിൽനിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ കങ്കണയോട് മാധ്യമപ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചോദ്യങ്ങൾ ചോദിക്കുകയും തിരക്കുണ്ടാക്കുകയുമായിരുന്നു. നേരത്തേ, ഇത് സംബന്ധിച്ച് ഇൻഡിഗോയോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടിയിരുന്നു.
Read Moreപീഡനത്തെ ചെറുത്ത പെൺകുട്ടിയെ ടെറസിൽ നിന്നും എറിഞ്ഞ് കൊല്ലാൻ ശ്രമം; പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം
ലക്നോ: യുപിയില്‍ പീഡനത്തെ ചെറുത്ത പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞു. മാവു ജില്ലയിലാണ് സംഭവം. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അയല്‍വാസികളാണ് പ്രതികളെന്നും ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞു് കൊല്ലാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രതികളായ മൂന്നുപേര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടു; പോലീസുകാരന് യുവതിയുടെ മര്‍ദനം
മുംബൈ: വാഹന പരിശോധനയ്ക്കിടെ മുംബൈയിൽ പോലീസുകാരനെ മർദിച്ച സ്ത്രീ അറസ്റ്റിൽ. സാങ്ക്രിത തിവാരിയെന്ന സ്ത്രീയും സുഹൃത്തുമാണ് അറസ്റ്റിലായത്. ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതാണ് സംഘർഷത്തിനു കാരണമായത്. പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട സാങ്ക്രിതയും സുഹൃത്തും പോലീസുകാരനെ ആളുകൾ നോക്കി നിൽക്കെ മർദിക്കുകയായിരുന്നു. കോൺസ്റ്റബിൾ ഏകനാഥ് പാർത്ഥെക്കാണ് മർദനമേറ്റത്. സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചതാണ് മർദിക്കാൻ കാരണമെന്ന് സാങ്ക്രിത പറയുന്നു.
Read Moreമാസം 12,000 രൂപ പെന്ഷന്! വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് ചെലവിനുള്ള പണം ഭാര്യ നൽകണമെന്ന് കോടതി
ലക്നോ: വേർപിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് എല്ലാ മാസവും ഭാര്യ പണം നല്‍കണമെന്ന് കോടതി വിധി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ നഗറിലെ കുടുംബകോടതിയുടേതാണ് വിധി. ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുന്നവരാണ്. സര്‍ക്കാരില്‍ നിന്നും പെന്ഷന് ലഭിക്കുന്ന ഭാര്യയില്‍ നിന്നും തനിക്ക് ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. 1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2013ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. മാസം 12,000 രൂപ പെന്ഷന് ലഭിക്കുന്ന ഭാര്യയോട് എല്ലാ മാസവും 1,000 രൂപ വീതം ഭര്‍ത്താവിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
Read Moreവീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ബന്ധു; സംഭവം ഇങ്ങനെ…
റായ്ഗഡ്: ചത്തീസ്ഗഡില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. 22കാരനായ സന്തോഷ് യാദവ് എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത ഒരു ബന്ധുവുമാണ് പിടിയിലായത്. ഒക്ടോബർ 18നാണ് ലൈലുംഗ മേഖലയിലെ ഖലാഘിയ ഗ്രാമത്തിന് സമീപത്ത് നിന്ന് മുഖത്ത് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ വീട്ടമ്മയെ കണ്ടെത്തിയത്. തുടർന്ന് ഇവരെ റായ്ഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സംസ്ഥാന റൂറൽ ലൈവ്ലി ഹുഡ് മിഷനിലെ ജീവനക്കാരിയാണ്. ഒക്ടോബർ 17 രാത്രിയിൽ ജഷ്പൂർ ജില്ലയിലെ പഥൽഗോനിൽ നിന്ന് വീട്ടിലേക്ക് പോകാൻ പ്രതിയുടെ ബൈക്കിൽ വീട്ടമ്മ സഞ്ചരിച്ചിരുന്നു. എന്നാൽ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ യാദവ് ഇവരെ പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തയാൾ പീഡിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഇവരുടെ മുഖത്ത് ഭാരമുള്ള ബ്രേസ് ലെറ്റ് കൊണ്ട് അടിച്ചു. ഇതേ തുടർന്നാണ് വീട്ടമ്മയുടെ ബോധം നഷ്ടമായത്. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്…
Read Moreഷാജി “കുടുങ്ങും’? കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു; നികുതി വെട്ടിപ്പ് നടത്തിയതും വീഴ്ച; കോര്പറേഷന് നിയമനടപടി സ്വീകരിക്കും
കോഴിക്കോട്: പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി അന്വേഷിക്കുന്നതിനിടെ കെ.എം.ഷാജി എംഎല്‍എക്ക് നിയമക്കുരുക്കുമായി സര്‍ക്കാര്‍. തദ്ദേശസ്ഥാപനത്തിന്റെ അധികാരപരിധി ഉപയോഗിച്ച് നികുതി അടയ്ക്കാത്തതിനും കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതിനും നടപടി സ്വീകരിക്കാനാണ് കോര്പറേഷന് ഒരുങ്ങുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനെ അറിയിച്ചതിലും കൂടുതല്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത് . ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ വരെ നിയമവിരുദ്ധമാണ്. നിശ്ചിത അളവില്‍ കൂടുതല്‍ മേഖലയില്‍ വീടുണ്ടെങ്കില്‍ അവ ആഡംബര വീടെന്ന ഗണത്തിലുള്‍പ്പെടും. എന്നാല്‍ ആഡംബര നികുതി അടച്ചിട്ടില്ല. നേരത്തെ വീടിന്റെ യഥാര്‍ഥ വലിപ്പം സംബന്ധിച്ചു വ്യത്യാസം കണ്ടെതിനെ തുടര്‍ന്ന് ആഡംബര നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം, ഇത്രയും വലിയ വീട് നിര്‍മിക്കാനുള്ള പണം എവിടെനിന്നു ലഭിച്ചുവെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്. ഷാജിയുടെ ഭാര്യയ്ക്കും…
Read Moreഎല്ലാത്തിനും പിന്നില്‍ സ്വപ്ന; ലൈഫിലും കമ്മീഷന്; അനധികൃതസ്വത്ത് സമ്പാദ്യം കണ്ടുപിടിക്കാന്‍ ആദായനികുതി വകുപ്പും
ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്തും ലൈഫ്മിഷന് കേസും കത്തിനില്ക്കുമ്പോള് ആദായനികുതി വകുപ്പും അനധികൃതസ്വത്ത് സമ്പാദ്യം കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി. യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അനധികൃത സമ്പാദ്യം കണ്ടുപിടിക്കാനുള്ള ശ്രമമാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. ഇതോടെ ആദായനികുതി വകുപ്പ് സ്വര്‍ണക്കടത്തു കേസിലും സജീവമാകുകയാണ്. കുറ്റാരോപിതരായ എല്ലാവരുടെയും സമ്പാദ്യം കണ്ടുപിടിക്കാനുള്ള നീക്കം ആദായനികുതി വകുപ്പും ആരംഭിച്ചു. നിലവില്‍ ദേശീയ ഏജന്‍സികളായ എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, ഐബി, സിബിഐ കൂടാതെ ആദായനികുതിവകുപ്പും സജീവമായി നില്‍ക്കുകയാണ്. കുറ്റാരോപിതരെ ഇടംവലംതിരിയാന് അനുവദിക്കാതെ മുന്നോട്ടു കേസുമായി പോകുകയാണ് ഏജന്‍സികള്‍. ഇതിനിടയിലാണ് ലൈഫ് മിഷന് കേസില്‍ പ്രമുഖരുടെ മൊഴികളില്‍ പിടിച്ചു ആദായനികുതിവകുപ്പും രംഗത്തിറങ്ങിയത്. ലൈഫ് മിഷന് പദ്ധതിക്കു കമ്മീഷന് നല്‍കിയെന്നും എല്ലാത്തിനും പിന്നില്‍ സ്വപ്നയെന്നുമാണു യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന് കരാര്‍ ലഭിച്ചാല്‍ സ്വപ്നയടക്കമുള്ളവര്‍ക്കു 30 ശതമാനം കമ്മീഷന് നല്കാന്…
Read Moreമുംബൈയിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം; സമീപത്തെ പാർപ്പിട സമുച്ചയത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഷോപ്പിംഗ് മാളിന് തീപിടിത്തം. ഇതേതുടര്‍ന്ന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് സെന്‍ട്രല്‍ മുംബൈയിലെ നാഗ്പഡയിലുള്ള സിറ്റി സെന്റര്‍ മാളിന് തീപിടിച്ചത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പാര്‍പ്പിട സമുച്ചയത്തിലെ 3,500 താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന്റെ 24 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. മുംബൈ മേയര്‍ കിഷോരി പഡ്നേക്കറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
Read Moreകുമ്മനടിയില്ല, മുഴുവൻ പണവും കൊടുക്കും..! കുമ്മനത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരന് സ്ഥാപന ഉടമ മുഴുവൻ പണവും തിരികെ നൽകും. രാഷ്ട്രിയ സമ്മർദ്ദത്തെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതെന്നാണ് സൂചന. ആറൻമുള സ്വദേശിയായ ഹരികൃഷ്ണനാണ് പരാതിക്കാരൻ. ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയനാണ് പണം തിരികെ നൽകാമെന്ന് അറിയിച്ചത്. പുതിയതായി ആരംഭിക്കുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2018 മുതൽ പണം വാങ്ങിയതെന്ന് ആറന്മുള സ്വദേശി ഹരികൃഷ്ണന് നല്കിയ പരാതിയില്‍ പറയുന്നു. പത്ത് പ്രതികളാണ് കേസിലുള്ളത്. പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ആറന്മുള പോലീസാണ് കേസെടുത്തത്. കുമ്മനത്തിന്റെ മുൻ പിഎയാണ് കേസിലെ ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിനെതിരെ സർക്കാർ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബിജെപി വെള്ളിയാഴ്ച കരിദിനം ആചരിക്കും.
Read More