ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭർത്താവ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. പലയിടത്തും പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ അഞ്ച് സൈനികരും പത്തു പോലീസുകാരും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിനെ പുറത്താക്കാൻ ലക്ഷ്യമിട്ട് 11 പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാജ്യമൊട്ടുക്ക് പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരിക്കേയാണ് സംഭവം. സിന്ധ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഇൻസ്പെക്ടർ ജനറലിനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി അറസ്റ്റിനുള്ള ഉത്തരവിടുവിക്കുകയായിരുന്നുവെന്നാണു ആരോപണം. തിങ്കളാഴ്ച കറാച്ചിയിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സഫ്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലും വിട്ടിരുന്നു. സഫ്ദറിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു മടിയായിരുന്നെന്നും അതിനാൽ ഐജിയെ…
Read MoreCategory: Loud Speaker
താൻ പറഞ്ഞത് ഇപ്പോൾ ശരിയായി; പിആർ ഏജൻസിയെവച്ച് സിപിഎം ആരോഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ ശ്രമിച്ചെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കോവിഡ് കാലത്ത് പിആർ ഏജൻസിയെവച്ച് സിപിഎം ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ബിംബവൽക്കരിക്കാൻ ശ്രമിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നിരിക്കുകയാണ്. പിആർ ഏജൻസിയെവച്ച് ആരോഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Read More28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്; ആറന്മുള സ്വദേശിയുടെ പരാതിയിൽ പറയുന്നതിങ്ങനെ
തിരുവനന്തപുരം: ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഒന്നാം പ്രതി കുമ്മനത്തിന്റെ മുൻ പിഎയാണ്.പുതിയതായി ആരംഭിക്കുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2018 മുതൽ പണം വാങ്ങിയതെന്ന് ആറന്മുള സ്വദേശി ഹരികൃഷ്ണന് നല്കിയ പരാതിയില്‍ പറയുന്നു. പത്ത് പ്രതികളാണ് കേസിലുള്ളത്. പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ആറന്മുള പോലീസാണ് കേസെടുത്തത്.
Read More‘സാധനം’ എന്താണെന്ന് 48 മണിക്കൂറിനുള്ളിൽ പറയണം; കമൽനാഥിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഭോപ്പാൽ: വനിതാമന്ത്രിയെ സാധനം(ഐറ്റം) എന്ന് പരാമർശിച്ച സംഭവത്തിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം സമ്മർപ്പിക്കണമെന്നാണ് കമ്മീഷന് നിര്‍ദേശം. മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുന്നത്. പരാമർശത്തിൽ ഖേദമുണ്ടെന്നും എന്നാൽ, താൻ മാപ്പുപറയില്ലെന്നു കമൽനാഥ് പ്രതികരിച്ചിരുന്നു. മന്ത്രിയെ താൻ അപമാനിച്ചിട്ടെല്ലെന്നു പറഞ്ഞ കമൽനാഥ്, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഐറ്റം എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കുന്നു. തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു കമൽനാഥ് പ്രതികരിച്ചു. എന്നാൽ, കമൽനാഥിന്റെ പദപ്രയോഗത്തോടു താൻ യോജിക്കുന്നില്ലെന്നും ഇത്തരം പദപ്രയോഗങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഞായറാഴ്ച ഗ്വാളിയറിലെ ദർബ ടൗണിൽ നടന്ന തെരഞ്ഞെടുപ്പു യോഗത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയെപ്പോലെ ബിജെപി സ്ഥാനാർഥി…
Read Moreപകലും രാത്രിയും ഉപയോഗിക്കാം; നാഗ് ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണം വിജയം. വ്യാഴാഴ്ച രാവിലെ 6.45ന് രാജസ്ഥാനിലെ പൊഖ്റാനിലാണ് മിസൈൽ പരീക്ഷിച്ചത്. പകലും രാത്രിയും ഒരു പോലെ ഉപയോഗിക്കാനാവുന്നതാണ് മിസൈലിന്റെ സവിശേഷത. നാല് കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കും. കരയാക്രമണത്തിൽ സൈന്യത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ് നാഗെന്നും അധികൃതർ അറിയിച്ചു.
Read Moreകളമശേരി മെഡിക്കല്‍ കോളജിനെതിരായ ആരോപണം; ജലജാദേവിയുടെ മൊഴി രേഖപ്പെടുത്തും; വെളിപ്പെടുത്തലുകള്‍ വാസ്തവ വിരുദ്ധമെന്ന് മെഡിക്കൽ കോളജ്
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ അനാസ്ഥമൂലമാണെന്ന ആരോപണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ട ഹാരിസിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കളമശേരി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ നഴ്സിംഗ് ഓഫീസര്‍ ജലജാ ദേവിയുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നിരുന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെയാണ് ഹാരിസ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസര്‍ ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു ഹാരിസിന്റെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലുകള്‍ ശരിവച്ച് ജൂണിയര്‍ ഡോക്ടറായ നജ്മ സലിമും ഇന്നലെ രംഗത്തെത്തിയിരുന്നു. ഹാരിസിന്റെ മരണ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും വേറെ രണ്ടു രോഗികള്‍ സമാന രീതിയില്‍ ഓക്സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടതിന് താന്‍ സാക്ഷിയാണെന്നാണ് നജ്മ പറഞ്ഞത്. ജമീല, ബൈഹക്കി എന്നീ രോഗികളാണ് ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടത്. ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ പോലീസില്‍…
Read Moreഅനിൽ അക്കരയുടേത് മുതലക്കണ്ണീർ; പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചതാരെന്ന് വടക്കാഞ്ചേരിക്കാർക്ക് മനസിലായെന്ന് മന്ത്രി എ.സി മൊയ്തീൻ
തിരുവനന്തപുരം: പാവപ്പെട്ടവന് കിടപ്പാടം നൽകുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ അനിൽ അക്കരഎംഎൽഎയ്ക്ക് ഇല്ലാതെ പോയതാണ് വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്നെന്ന് മന്ത്രി എ.സി മൊയ്തീൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമർശനം. കോൺഗ്രസ്- ബിജെപി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് അനിൽ അക്കര നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാർ മനസിലാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നും എ.സി മൊയ്തീൻ ആവശ്യപ്പെട്ടു.
Read Moreഅഴീക്കോട് ഹൈസ്കൂളിലെ കോഴ ആരോപണം ; കെ.എം. ഷാജി നവംബർ 10ന് ഹാജരാകണം; എംഎൽഎയ്ക്കെതിരേ ഇഡി അന്വേഷണം
കണ്ണൂർ: അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ.എം. ഷാജി എംഎൽഎയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. നവംബർ 10 ന് കോഴിക്കോട് സബ് സോണൽ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിലുള്ളത്. കെ.എം. ഷാജിയെ കൂടാതെ 30 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കോഴ ആരോപണം ഉയർത്തിയ മുസ്ലിംലീഗ് മുൻ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് പൂതപ്പാറയിൽ നിന്നും ഇഡി മൊഴിയെടുക്കും. കെ.എം. ഷാജി എംഎൽഎയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കോഴിക്കോട് സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ൽ കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ഇതേ കേസിൽ നിലവിൽ വിജിലൻസ് അന്വേഷണവും തുടരുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ,…
Read Moreഅടങ്ങാതെ ന്യൂനമർദം; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറാനും വടക്കു കിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ന്യൂനമർദം ശക്തിപ്പെട്ടാൽ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read Moreജോസ് വിഭാഗത്തിന്റെ പോക്കിന് അമിത പ്രാധാന്യം നൽകിയോ? ചില കോൺഗ്രസ് നേതാക്കൾക്ക് സംശയം
രാഷ്ട്രദീപിക ലേഖകൻകോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയ സംഭവത്തിന് അമിത പ്രാധാന്യം നൽകി പ്രതികരിച്ചതു തന്ത്രപരമായ പാളിച്ചയെന്നു കോൺഗ്രസിൽ വിലയിരുത്തൽ. ഇതുവഴി ജോസ് കെ. മാണിക്കും കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനത്തിനും ആവശ്യത്തിലേറെ മാധ്യമശ്രദ്ധ ലഭിച്ചെന്ന അഭിപ്രായവും ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. അമിത ആവേശത്തോടെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതിനെ എതിർക്കാൻ പോയതുകൊണ്ടു വലിയ ചർച്ചയായി മാറിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തെങ്ങും ഒരു കക്ഷിയുടെയും മുന്നണി മാറ്റത്തിനു ലഭിക്കാത്ത വാർത്താ പ്രാധാന്യവും ചർച്ചയുമാണ് ജോസ് കെ. മാണിയുടെ ഇടതു പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതിനു മുന്‍പ് വീരേന്ദ്രകുമാറിന്റെ കക്ഷി പോയപ്പോഴൊന്നും ഇത്രയും വാർത്താ പ്രാധാന്യമോ ചർച്ചയോ ഉണ്ടായിട്ടില്ല. കോൺഗ്രസിൽനിന്ന് അവർക്കെതിരേ കടുത്ത ആക്രമണങ്ങളും ഉണ്ടായില്ല. എന്നാൽ, ഇടതു പ്രവേശനം പ്രഖ്യാപിക്കുന്നതിനു തൊട്ടുപിന്നാലെ ജോസ്…
Read More