പത്തനംതിട്ട: വേറിട്ട കാഴ്ചകളുമായി ശബരിമല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർഥാടകരെ കയറ്റിവിട്ടു തുടങ്ങിയ ശബരിമല സന്നിധാനത്ത് ഇന്നലെ ദർശനത്തിനെത്തിയത് വളരെകുറച്ച് ഭക്തർ മാത്രം. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനം നടത്താമെന്നാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ തുലാമാസപൂജയ്ക്ക് നടതുറന്ന വെള്ളിയാഴ്ച ആരെയും കയറ്റിവിട്ടില്ല. ഇന്നലെ രാവിലെ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തീരെ കുറവായിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് എത്തിയതിലേറെയും. ഇന്നലെ വൈകുന്നേരമായിട്ടും നൂറ്റന്പതിൽതാഴെ ഭക്തർ മാത്രമാണ് ദർശനം നടത്തിയതെന്നാണ് ലഭിക്കുന്നവിവരം. നിലയ്ക്കലിൽ തീർഥാടകരെ കോവിഡ് പരിശോധന നടത്തിയാണ് പന്പയിലേക്ക് കടത്തിവിടുന്നത്. ദർശനത്തിനെത്തുന്ന ഭക്തരെ പന്പാനദിയിൽ ഇറങ്ങാനോ ദേഹശുദ്ധി വരുത്താനോ അനുവദിക്കുന്നില്ല. പകരം പൈപ്പുവെള്ളത്തിൽ കുളിച്ച് വേണം മലകയറാൻ. സന്നിധാനത്ത് ഭക്തർക്ക് നെയ്യഭിഷേകത്തിന് നെയ്യ് നൽകാനുമാവില്ല. വിരിവയ്ക്കാനോ താമസിക്കാനോ പന്പയിലും…
Read MoreCategory: Loud Speaker
വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു ചതിച്ചു! മുതിർന്ന സിനിമാതാരം മിഥുൻ ചക്രവർത്തിയുടെ മകനെതിരെ മാനഭംഗക്കേസ്
മുംബൈ: മുതിർന്ന സിനിമാതാരം മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്, മുൻ ഭാര്യ യോഗിത ബാലി എന്നിവർക്കെതിരെ 38 കാരിയുടെ പരാതിയിൽ മുംബൈ പോലീസ് മാനഭംഗക്കേസ് ഫയൽ ചെയ്തു. 2015 മുതൽ 2018 വരെ താനും മഹാക്ഷയും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു ചതിക്കുകയായിരുന്നുവെന്നുമാണു പരാതി. 2015ൽ മഹാക്ഷയ് വാങ്ങിയ അന്ധേരി വെസ്റ്റിലെ ഫ്ളാറ്റിലെത്തിച്ചു ജ്യൂസിൽ മയക്കുമരുന്നു കലർത്തി മാനഭംഗപ്പെടുത്തി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചു. 2018ൽ തന്നെ വിവാഹം കഴിക്കില്ലെന്നു മഹാക്ഷയ് പറഞ്ഞുവെന്നും യോഗിത ബാലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവം നടന്ന പ്രദേശത്തെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഡൽഹി കോടതി ഉത്തരവിട്ടു. ഇതുപ്രകാരം ഓഷിവാര സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. ഹോണ്ടഡ് 3, ലൂട്ട് എന്നി ചിത്രങ്ങളിൽ മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്.
Read Moreവിവാദ ട്വീറ്റ്! കങ്കണ റണാവതിനും സഹോദരിക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശം
മുംബൈ: ട്വിറ്ററിലൂടെ വർഗീയവികാരം ഉണർത്തുന്ന ട്വീറ്റുകൾ നടത്തിയെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്, സഹോദരി രംഗോലി ചന്ദേൽ എന്നിവർക്കെതിരേ കേസെടുക്കാൻ മുംബൈ കോടതി ഉത്തരവിട്ടു. ഇരുവരും ഗുരുതരമായ കുറ്റമാണു നടത്തിയിരിക്കുന്നതെന്ന് ബാന്ദ്ര മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ജയ്ദേവ് വൈ. ഖുലെ നിരീക്ഷിച്ചു. കാസ്റ്റിംഗ് ഡയറക്ടർ സഹീൽ അഷ്ഫറലി സയീദിന്റെ പരാതിയിലാണ് കോടതി നടപടി. ബോളിവുഡിനെ അപമാനിച്ച് കങ്കണ രണ്ടുമാസമായി ട്വീറ്റുകൾ ഇടുകയാണ്. പാക് അധീന കാഷ്മീരുമായി മുംബൈയെ താരതമ്യം ചെയ്തു മതവികാരം ഇളക്കിവിടുക മാത്രമല്ല, ആയിരക്കണക്കിനു കലാകാരന്മാരെ വർഗീയമായി ചേരികളിലാക്കി അപമാനിക്കുകയും ചെയ്തു. ടെലിവിഷൻ ചാനലുകളിലൂടെയും വർഗീയ പ്രചാരണം നടത്തി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതിലൂടെ സഹോദരി രംഗോലിയും ഗുരുതരമായ കുറ്റം ചെയ്തുവെന്നും നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. കങ്കണയുടെയും രംഗോലിയുടെയും ട്വീറ്റുകൾ പരിശോധിച്ച കോടതി, ക്രിമിനൽ കുറ്റം ചുമത്തി ഇരുവർക്കുമെതിരേ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക…
Read Moreഉള്ളി കണ്ണു നനയ്ക്കും! വില കുതിച്ചുയരുന്നു; സവോളയുടെ വില ഇന്നലെ ഒറ്റദിവസം കൊണ്ട് അഞ്ചു രൂപ ഉയർന്ന് 72 രൂപയായി
കൊച്ചി: വിപണിയിൽ ഉള്ളിവില കുതിച്ചുയരുന്നു. ചെറിയ ഉള്ളിക്ക് പലയിടത്തും കിലോയ്ക്ക് 90 മുതൽ 100 രൂപ വരെയാണ്. സവോളയുടെ വില ഇന്നലെ ഒറ്റദിവസം കൊണ്ട് അഞ്ചു രൂപ ഉയർന്ന് 72 രൂപയായി. വലുപ്പം അനുസരിച്ച് ചെറിയ ഉള്ളിക്ക് 60 രൂപ മുതൽ 88 രൂപ വരെയാണ് കേരളത്തിലെ മൊത്തവില. സവോളയുടെ കേരളത്തിലെ മൊത്തവില 55 മുതൽ 60 രൂപ വരെയായി. മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും കൂടുതൽ ഉള്ളി വിപണിയിലെത്തുന്നത്. പൂജയും ദീപാവലിയും അടുത്തതോടെയാണ് രൂക്ഷമായ വിലക്കയറ്റം. കഴിഞ്ഞ മാസം വിലക്കയറ്റം ആരംഭിച്ചപ്പോൾതന്നെ ഉള്ളിയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. മഴ മൂലം കൃഷി നശിച്ചതാണ് വില കൂടാൻ പ്രധാന കാരണം. ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ചരക്കുനീക്കത്തിലുണ്ടായ തടസങ്ങൾ മൂലം നഷ്ടം സംഭവിച്ച കൃഷിക്കാർ കൃഷി ചെയ്യുന്നതു കുറച്ചതും ഉള്ളിവില കൂടാൻ കാരണമായി. അടുത്ത വിളവെടുപ്പു വരെ വില ഇനിയും കൂടാനാണു…
Read Moreനവമാധ്യമങ്ങൾ നിറഞ്ഞ് സീറ്റ് മോഹികൾ! സ്ഥാനാർത്ഥി മോഹികളായവർ അടുപ്പക്കാരെ കൊണ്ടും ചിലർ സ്വന്തമായും സ്ഥാനർത്ഥി പ്രഖ്യാപനം നടത്തികഴിഞ്ഞു
ഡൊമനിക് ജോസഫ് മാന്നാർ: പാർട്ടി ഘടകങ്ങൾ സ്ഥാനാർത്ഥി സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുന്‍പായി നവ മാധ്യമങ്ങൾ പഞ്ചായത്തു തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികെള പ്രഖ്യാപിച്ചു കഴിഞ്ഞു! സ്ഥാനാർത്ഥിയുടെ ഫോട്ടോയും സമൂഹത്തിന് ചെയ്ത പ്രവർത്തികളും എണ്ണിപ്പറഞ്ഞാണ് പ്രഖ്യാപനങ്ങൾ നടത്തി വരുന്നത്.ചിലർ വാർഡിലെ വോട്ടർമാരുടെ കണക്കുകൾ നിരത്തി ലഭിക്കുന്ന വോട്ടുകളുടെ ഭൂരിപക്ഷം വരെ ഉൾക്കൊള്ളിച്ച് പോസ്റ്റുകൾ ഇട്ടവരുണ്ട്. സ്ഥാനാർത്ഥി മോഹികളായവർ അടുപ്പക്കാരെ കൊണ്ടും ചിലർ സ്വന്തമായും സ്ഥാനർത്ഥി പ്രഖ്യാപനം നടത്തികഴിഞ്ഞു. മുൻ കാലങ്ങളിൽ ജനപ്രതിനിധിയായിട്ട് പിന്നീട് മണ്ഡലങ്ങൾ സംവരണമായതിനെ തുടർന്ന് മാറി നിന്നവർ ഉൾപ്പടെ ഇപ്പോൾ രംഗത്തിറങ്ങി കഴിഞ്ഞു. നിലവിലെ മണ്ഡലങ്ങൾ സംവരണമായവർ അടുത്ത വാർഡിലെ സാധ്യത നോക്കിയും രംഗത്തുണ്ട്. നവമാധ്യമ പ്രഖ്യാപനം കൂടാതെ എല്ലാ വാർഡുകളിലും ഒന്നിലധികം സ്ഥാനാർത്ഥികൾ നാട്ടു ചർച്ചകളിൽ ഉയർന്നു വന്നു കഴിഞ്ഞു. സേവനങ്ങൾ പോസ്റ്റാകുന്പോൾ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബറിൽ ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് എല്ലാവരും രംഗത്തിറങ്ങിയിരിക്കുന്നത്.സ്ഥാനാർത്ഥി…
Read Moreശിവശങ്കറിനെ കസ്റ്റംസ് കുരുക്കാന്‍ ഒരുങ്ങിയതു പുതിയ കേസില്‍; സന്ദീപ് നായര്‍ നല്കിയ മൊഴിയില്‍ ശിവശങ്കറിനെതിരേ സുപ്രധാനവിവരങ്ങളുണ്ടെന്ന് സൂചന
സ്വന്തം ലേഖകന്‍ കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് കുരുക്കാന്‍ ഒരുങ്ങിയതു പുതിയ കേസില്‍. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസാണു പുതിയതായി എത്തുന്നത്. ഇതു സംബന്ധിച്ചു എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണു ശേഖരിച്ചത്. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്കിയ നിര്‍ണായകമൊഴിയില്‍ ശിവശങ്കറിനെതിരേ സുപ്രധാനവിവരങ്ങളുണ്ട് എന്നാണു സൂചന. ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണു ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം. ശിവശങ്കര്‍ 16 പ്രാവശ്യത്തോളം വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതില്‍ ആറു പ്രാവശ്യം സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നു. ഇതെല്ലാം സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളുമാണ്. ഇതാണു ശിവശങ്കറിനെ കുരുക്കുന്നത്. വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് പുതിയ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍…
Read Moreകരിപ്പൂര്‍ വിമാനദുരന്തം; നഷ്ടപരിഹാര കേസുകള്‍ കടൽകടത്തുന്നു?അണിയറയിൽ ഒരുങ്ങുന്ന തട്ടിപ്പിനുപിന്നിലെ സത്യാവസ്ഥയിങ്ങനെ…
സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ നഷ്ട്ടപരിഹാര കേസുകള്‍ ദുബായ്ലേക്കും അമേരിക്കയിലേക്കും മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പിന് അണിയറ നീക്കം. കേരളത്തില്‍ വക്കീല്‍ ഫീസ് പത്ത് ശതമാനമുള്ളപ്പോഴാണ് 45 ശതമാനം ഫീസ് നല്കേണ്ടിവരുന്ന ദുബായിലേക്കും അമേരിക്കയിലേക്കും മാറ്റുന്നത്. വിമാനാപകടവുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചിടങ്ങളിലായി നടത്താമെന്ന വ്യവസ്ഥയുടെ ആനുകൂല്യത്തിന്റെ മറവിലാണ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടേയും പണം തട്ടാന്‍ ചിലര്‍ രംഗത്ത് വന്നത്. കോഴിക്കോട്ടെ ചില സാമ്പത്തി തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ദുബായില്‍ വക്കീല്‍ ഫീസ് വച്ചുനോക്കുന്പോൾ ഒരു കോടി നഷ്ടപരിഹാരം കിട്ടുന്നവര്‍ക്ക് 45 ലക്ഷംവരെ വക്കീല്‍ ഫീസ് നല്‍കേണ്ടിവരും. വിമാനാപകടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരേ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം(എംഡിഎഫ്) പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബായിയില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്. വിമാന പൈലറ്റ്മാര്‍ അടക്കം 21 പേരാണ്…
Read Moreഉത്തരവ് വാക്കാൽ മാത്രം !ഗുഡ്സ് വാഹനങ്ങളിലെ ജിപിഎസ് ഡിസംബർ 31 വരെ നിർബന്ധമില്ല; വാക്കാൽ ഉത്തരവ് അനുസരിക്കാതെ ഉദ്യോഗസ്ഥർ
നവാസ് മേത്തർ തലശേരി: കോവിഡ് പശ്ചാത്തലത്തിൽ ഗുഡ്സ് വാഹനങ്ങളിൽ ഡിസംബർ 31 വരെ ജിപിഎസ് നിർബന്ധമില്ലെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വാഹനങ്ങളുടെ എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതോടൊപ്പം ജിപിഎസ് സ്ഥാപിക്കുന്നതിനുള്ള കാലാവധിയും നീട്ടിക്കൊടുക്കുകയായിരുന്നു. എന്നാൽ, ഈ ഉത്തരവുകളൊക്കെ വാക്കാൽ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നും രേഖാമൂലമുള്ള ഉത്തരവുകളായി ഇതുവരെ ഇറങ്ങിയിട്ടില്ല. ഇത് വാഹനാപകടങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഗുഡ്സ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എന്നാൽ ഗുഡ്സ് വാഹനങ്ങൾക്കു ജിപി എസ് വേണ്ടെന്ന വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പ്രഖ്യാപനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.നിലവിൽ ശക്തമായി നടപ്പിലാക്കി കൊണ്ടിരുന്ന നിയമം നടപ്പിലാക്കില്ലന്നു മന്ത്രി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതു നിയമ രംഗത്തുള്ളവരെ അമ്പരപ്പിച്ചു. ഇരിക്കൂർ പെരുമൺ ദുരന്തത്തിന്റേയും ചാല ടാങ്കർ ദുരന്തത്തിന്റെ ടിപ്പർ…
Read Moreഎപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാം; ജോസ് വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമെന്ന് പി.ജെ. ജോസഫ്
തൊടുപുഴ: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിനെതിരേ വിമർശനവുമായി പി.ജെ. ജോസഫ്. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് പരിഹാസ രൂപേണ ജോസഫ് വിമർശിച്ചു. കേരളാ കോൺഗ്രസിൽ നേതാക്കൾ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിൻ എംഎൽഎ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ തങ്ങൾക്കു വേണ്ട. കേരളാ കോൺഗ്രസ്-എം മത്സരിച്ച സീറ്റുകൾ യുഡിഎഫ് നൽകണം. കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് ജോസഫ് വ്യക്തമാക്കി.
Read Moreജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; അന്വേഷണത്തിന് ഏഴംഗ സംഘം
റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയാണ് കൊല്ലപ്പെട്ടത്. ദുംക ഗ്രാമത്തിലാണ് സംഭവം നടന്നത്. ട്യൂഷന് പഠനത്തിനായി പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടണ്ട്. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനകൊലപാതകമാണിത്.
Read More