പനാജി: ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കറിന്റെ ഫോണില്‍ നിന്നു വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു. തിങ്കളാഴ്ചയാണ് സംഭവം. വില്ലേജ് ഓഫ് ഗോവ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം ഗോവ സൈബര്‍ സെല്ലിന് പരാതിയും നല്കി. ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്റെ ഉത്തരവാദിത്വം എന്റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്, ഞാന്‍ അംഗമായ അനേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട് അതില്‍ ഒന്നിലാണ് ഈ പ്രശ്നം. ഇതില്‍ വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നുവെന്ന് ചന്ദ്രകാന്ത് കവലെക്കര്‍ പറഞ്ഞു. എന്റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. എന്നെ ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ഇതൊക്കെ നടത്തുന്നത്. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്റെ…
Read MoreCategory: Loud Speaker
800 വിവാദം! തമിഴ്നടൻ വിജയ് സേതുപതിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി
ചെന്നൈ: തമിഴ്നടന്‍ വിജയ് സേതുപതിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും ഭീഷണിയുയര്‍ന്നത്. റിഥിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി വന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ പീഡിപ്പിക്കുമെന്നാണ് ഭീഷണിയിലുണ്ടായിരുന്നത്. നേരത്തെ, സിനിമയ്ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സിനിമയില്‍ നിന്നും വിജയ് സേതുപതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുത്തയ്യ മുരളീധരന് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്മാറുന്നതായി വിജയ് സേതുപതി പ്രഖ്യാപിച്ചിത്.
Read Moreഅതൊന്നും പ്രശ്നമല്ല, ഇവിടെ എല്ലാം റെഡിയാക്കാം! കെ.എം. ഷാജിയെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ; ക്വട്ടേഷൻ നല്കിയ പാപ്പിനിശേരി സ്വദേശിയെ തേടി പോലീസ്
കണ്ണൂർ: “കൊലപാതകം നടത്തി ഉടനെ തിരിച്ചുപോകണം…’ കെ.എം. ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ സംഭാഷണമാണിത്. ലോക്ക്ഡൗണായതു കാരണം സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ കിട്ടുമോയെന്ന ക്വട്ടേഷൻ സംഘത്തിന്റെ ചോദ്യത്തിന് “അതൊന്നും പ്രശ്നമല്ല, ഇവിടെ എല്ലാം റെഡിയാക്കാം, കൃത്യം നടത്തി ഉടൻ സ്ഥലം വിടണം” എന്നും സംഭാഷണത്തിൽ പറയുന്നു. എംഎൽഎയാണ് സൂക്ഷിക്കണമെന്നു പറുയുന്പോൾ അതൊന്നും പ്രശ്നമല്ലെന്നാണ് കൊലയാളി സംഘം പറയുന്നത്. രപ്തി സാഗർ എക്സ്പ്രസിന് ടിക്കറ്റ് ബുക്ക് ചെയ്ത് ക്വട്ടേഷൻ സംഘം കേരളത്തിലെത്താനും ആവശ്യപ്പെടുന്നുണ്ട്. അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിയിൽ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിട്ടുള്ളത്. പാപ്പിനിശേരി സ്വദേശി തേജസ് എന്നയാളാണ് എംഎൽഎയ്ക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും നൽകിയ പരാതിയിൽ കെ.എം. ഷാജി പറയുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരാളെ തിരിച്ചറിയാൻ ഇതുവരെ പോലീസിനായിട്ടില്ല. തുടർ ദിവസങ്ങളിൽ അന്വേഷണം…
Read Moreവി.എസ് അച്യുതാനന്ദന്ഇന്നു 97-ാം പിറന്നാൾ; കേക്ക് കട്ടിംഗും പായസവും ഇക്കുറിയും; പതിവുചര്യകളിൽ ചില മാറ്റങ്ങൾ
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന് ഇന്നു 97-ാം പിറന്നാൾ. കവടിയാറിലെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണു വി.എസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ നിർദേശാനുസരണം പുറത്തു നിന്നുള്ള ആരേയും അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. പതിവുചര്യകൾ ഏറെ വ്യത്യാസപ്പെടുത്തിയ വി.എസ് വീട്ടിനുള്ളിൽ തന്നെ നടക്കുകയും വാർത്താചാനലുകൾ എന്നും കാണുകയും ചെയ്യും. ദിവസവും വീട്ടിലുള്ള ആരെങ്കിലും പത്രത്തിലെ വാർത്തകൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കും. സസ്യാഹാരമാണു വി.എസിനു പ്രിയമെങ്കിലും ഡോക്ടർമാരുടെ നിർദേശാനുസരണം മത്സ്യവും ഇപ്പോൾ കഴിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഡോക്ടർമാരുടെ നിർദേശം പാലിച്ചും പിറന്നാളായ ഇന്നു ലളിതമായ ആഘോഷമാണു കുടുംബക്കാർ വി.എസിനായി ഒരുക്കിയിരിക്കുന്നത്. കേക്ക് കട്ടിംഗും പായസവും പതിവുപോലെ ഇക്കുറിയും ഉണ്ടാകും.
Read Moreസിപിഎമ്മിന്റെ മുഖംമൂടി കീറിയെറിയാൻ പ്രചാരണമാക്കും; പുഷ്പന്റെ സഹോദരൻ സിപിഎം വിട്ടത് ദേശീയതലത്തിൽ ഉയർത്തിക്കാട്ടുമെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂർ: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ എത്തിയത് പാർട്ടിക്ക് ജനങ്ങളിലുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നതെന്ന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സിപിഎമ്മിന്റെ മുഖംമൂടി കീറിയെറിയാൻ ഇക്കാര്യം ബിജെപി ദേശീയ തലത്തിൽ തന്നെ പ്രചാരണമാക്കും. ത്രിപുരയിൽ സിപിഎമ്മിനെതിരേ ഉണ്ടായതുപോലെ വലിയ രാഷ്ട്രീയ മാറ്റം കേരളത്തിലുണ്ടാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്. ശശി മാത്രമല്ല, സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലെ നിരവധിപേർ ഇപ്പോൾ മനസുകൊണ്ട് ബിജെപിയിലേക്ക് വന്നുകഴിഞ്ഞു. വരുന്ന ത്രിതല പഞ്ചായത്തിൽ ഈ മാറ്റം പ്രകടമാകും. ഒരുകാലത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന എകെജിയെ പാവങ്ങളുടെ പടത്തലവൻ എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. എന്നാൽ, മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ കൊള്ളക്കാരുടെ പടത്തലവനെന്നാണ് ജനം വിളിക്കുന്നത്. നേതൃനിരയിൽ വന്ന ഈ അപചയം തന്നെയാണ് പല പ്രവർത്തകരെയും സിപിഎം വിടാൻ പ്രേരിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Moreഅമേരിക്കയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്; റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ചലനം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അലാസ്കയ്ക്ക് സമീപം വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇവിടെ സുനാമി തിരമാലയുണ്ടായതായി അമേരിക്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആൾനാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreവിരുന്നിന് മുട്ടക്കറിയില്ല; യുവാവ് കൂട്ടുകാരനെ തട്ടി! രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു…
നാഗ്പുർ: അത്താഴവിരുന്നിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. ബനാറസി വെള്ളിയാഴ്ച രാത്രി സുഹൃത്തായ ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി ഇല്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ ഗൗരവിനെ അറസ്റ്റ് ചെയ്യകയായിരുന്നു.
Read Moreബാർ കോഴ റിപ്പോർട്ട്! കോൺഗ്രസ് കേന്ദ്രങ്ങളിൽ ഞെട്ടൽ; സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇങ്ങനെ…
കോട്ടയം: ബാർ കോഴ കേസ് സംബന്ധിച്ചു കെ.എം.മാണിയെ ഗൂഡാലോചന നടത്തി കുടുക്കുകയായിരുന്നെന്ന റിപ്പോർട്ടിലെ പരാമർശങ്ങളിൽ കലങ്ങുന്നതു കോൺഗ്രസ് രാഷ്ട്രീയം. കെ.എം. മാണി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് എന്ന പേരിലാണ് മാധ്യമങ്ങളിൽ ഇതു വന്നത്. കോൺഗ്രസിലെ ഐ ഗ്രൂപ്പ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കെ.എം.മാണിക്കെതിരേ കത്തിപ്പിടിച്ച ബാർകോഴ ആരോപണം എന്നാണ് റിപ്പോർട്ടിന്റെ കാതൽ. അതേസമയം, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല നടത്തിയ നീക്കത്തിനു പിന്തുണ നൽകാത്തതിനാലാണ് കെ.എം. മാണിയെ ബാർകോഴ കേസിൽ കുടുക്കിയതെന്ന ഗുരുതരമായ ആരോപണവും പ്രചരിക്കുന്ന റിപ്പോർട്ടിൽ ഉണ്ട്. ഇപ്പോൾ പുറത്തുവന്നതു യഥാർഥ റിപ്പോർട്ട് അല്ല എന്നു കേരള കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളെ ഇവർ പൂർണമായി നിഷേധിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. രമേശ് ചെന്നിത്തലയാണ് കെ.എം. മാണിയെ ബാർകോഴ കേസിൽ കുടുക്കാൻ ചുക്കാൻ പിടിച്ചതെന്ന്…
Read Moreവീണ്ടും കത്തിപ്പടർന്ന് ബാർകോഴ ആരോപണം! ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ്
തിരുവനന്തപുരം: വീണ്ടും കത്തിപ്പടർന്ന് ബാർകോഴ ആരോപണം. കേരളാ കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിക്കെതിരേ ആരോപണവുമായി ബാർ ഉടമ ബിജു രമേശാണ് രംഗത്തെത്തിയത്. ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് ആരോപിച്ചു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreമധുരം മായുന്നു! കാറ്ററിംഗ്, ബേക്കറി യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിൽ; വായ്പയെടുക്കാതെ വയ്യ; എടുത്താലും പ്രശ്നം
ബെന്നി മുക്കുങ്കൽ നെടുങ്കണ്ടം: സേവന മേഖലയുടെ നിലനിൽപ്പിന് അതീവ ഭീഷണി ഉയർത്തിയാണ് കോവിഡ് പ്രതിസന്ധി കടന്നുപോകുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വാടക, വൈദ്യുതി ചാർജ്, തൊഴിലാളികളുടെ വേതനം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവയ്ക്കാവശ്യമായ തുക പോലും കണ്ടെത്താനാവാത്ത അവസ്ഥയിലാണ് സ്ഥാപന ഉടമകൾ. തൊഴിലാളികളുടെ എണ്ണംപോലും വെട്ടിക്കുറക്കേണ്ട സ്ഥിതിയായി. ഓർഡറുകൾ നന്നേ കുറഞ്ഞു ചിങ്ങം മുതൽ കാറ്ററിംഗ് യൂണിറ്റുകളെ സംബന്ധിച്ച് ചാകരക്കാലമാണ്. കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പത്തിലധികം ഓർഡറുകൾ വരെ ലഭിക്കാറുണ്ടായിരുന്നുവെന്ന് യൂണിറ്റ് ഉടമകൾ പറയുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിക്കിടെ കടന്നുപോയ സീസണിൽ വളരെ കുറച്ച് ഓർഡറുകൾ മാത്രമാണ് ലഭിച്ചത്. വിവാഹ ചടങ്ങുകൾക്ക് 50 ലധികം പേർക്ക് പങ്കെടുക്കാനാവില്ല എന്നതിനാൽ പലരും കാറ്ററിംഗ് യൂണിറ്റുകളെ ആശ്രയിക്കാറില്ല. ഭക്ഷണം വീടുകളിൽ പാകം ചെയ്യുകയോ ഹോട്ടലുകളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. ജൻമദിനം, ഗൃഹപ്രവേശം, ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ചടങ്ങുകൾക്കായുള്ള ഓർഡറുകളും…
Read More