റം​സി​യു​ടെ ആ​ത്മ​ഹ​ത്യ; ന​ടി ല​ക്ഷ്മി ​പ്ര​മോ​ദിനും, ഭ​ര്‍​ത്താ​വിനും ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യ​ശേ​ഷം കാ​മു​ക​ന്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പി. ​പ്ര​മോ​ദ്, ഭ​ര്‍​ത്താ​വ് വ​ട​ക്കേ​വി​ള സ്വ​ദേ​ശി അ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി. ഇ​രു​വ​ര്‍​ക്കും കൊ​ല്ലം സെ​ഷ​ന്‍​സ് കോ​ട​തി ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ഹാ​രി​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കേ റം​സി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​ബോ​ര്‍​ഷ​നു വേ​ണ്ടി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തി​നാ​യി കൂ​ട്ടു​പോ​വു​ക​യും ചെ​യ്ത​ത് ല​ക്ഷ്മി​യും ഭ​ര്‍​ത്താ​വു​മാ​ണ്. വി​വാ​ഹ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റാ​നും ഇ​വ​ര്‍ റം​സി​യെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നെ​ന്നും ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

Read More

ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ അ​ട​ക്കം 52 പേ​ർ​ പ്ര​തി​ക​ൾ; പു​റ്റി​ങ്ങ​ൽ ദു​ര​ന്ത​ത്തി​ൽ നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ല്ലം: പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​വ​രും ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും അ​ട​ക്കം 52 പേ​രാ​ണു പ്ര​തി​ക​ൾ. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം പ​ര​വൂ​ർ കോ​ട​തി​യി​ലാ​ണു ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും അ​ള​വി​ൽ കൂ​ടു​ത​ൽ വെ​ടി​മ​രു​ന്ന് ശേ​ഖ​രി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. 2016 ഏ​പ്രി​ൽ പ​ത്താം തി​യ​തി​യാ​ണ് പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 110 പേ​രാ​ണ് മ​രി​ച്ച​ത്. എ​ഴു​ന്നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രു​ക്കേ​റ്റു. നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൂ​ർ​ണ​മാ​യും ക്ലീ​ൻ ചി​റ്റ് ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ക​മ്മി​ഷ​ൻ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Read More

പാ​ലാ സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല;കൊ​ടു​ത്താ​ല്‍ മു​ന്ന​ണി വി​ടു​മെ​ന്ന നി​ല​പാ​ടിൽ ചില നേതാക്കൾ; എ​ന്‍​സി​പി യോ​ഗം കൊ​ച്ചി​യി​ല്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ സീ​റ്റ് എ​ന്‍​സി​പി​യി​ല്‍​നി​ന്നും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു സി​പി​എം കൈ​മാ​റി​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ എ​ന്‍​സി​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം നി​ര്‍​ണാ​യ​കം. ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്നു കൊ​ച്ചി​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പാ​ലാ ഉ​ള്‍​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ള്‍ വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന ച​ര്‍​ച്ച ഉ​യ​രും. പാ​ലാ സീ​റ്റ് വി​ഷ​യ​ത്തി​ല്‍ ത​ത്കാ​ലം ച​ര്‍​ച്ച വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ന്‍​സി​പി നേ​തൃ​ത്വ​മെ​ങ്കി​ലും വി​ഷ​യം യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ടും. പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, കു​ട്ട​നാ​ട്, ഏ​ല​ത്തൂ​ര്‍ സീ​റ്റു​ക​ളി​ല്‍ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്നാ​ണ് എ​ന്‍​സി​പി​യു​ടെ നി​ല​പാ​ട്. ഇ​തു​വ​രെ എ​ല്‍​ഡി​എ​ഫി​ല്‍ സീ​റ്റ് ച​ര്‍​ച്ച ആ​രം​ഭി​ക്കാ​ത്ത​തും സി​പി​എം ഇ​തു സം​ബ​ന്ധി​ച്ചു അ​ഭി​പ്രാ​യം പ​റ​യാ​ത്ത​തും​മൂ​ലം എ​ന്‍​സി​പി ക​ടു​ത്ത​നി​ല​പാ​ട് ഒ​ന്നും പ്ര​ഖ്യാ​പി​ക്കി​ല്ല. എ​ന്നാ​ല്‍ പാ​ലാ സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കും. കു​ട്ട​നാ​ട് സീ​റ്റ് പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യെ കു​റി​ച്ചു സം​സ്ഥാ​ന നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്കും. സി​പി​എം സീ​റ്റു​ക​ള്‍…

Read More

ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​ക​ൾ; കോ​ടി​യേ​രി കാ​ന​ത്തെ കാ​ണും; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ജോ​സ് ​കെ.​മാ​ണി മു​ന്നോ​ട്ട് വ​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഇ​ന്ന് കൂ​ടു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ച​ർ​ച്ച​യാ​കും. ജോ​സ് കെ.​മാ​ണി​യെ ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഇ​ന്ന​ത്തെ യോ​ഗ​ത്തി​നു​ശേ​ഷം ഉ​ണ്ടാ​യേ​ക്കും. മു​ന്ന​ണി വി​പു​ലീ​ക​ര​ണം, പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ൻ​സി​പി​യു​ടെ​യും ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ശേ​ഷം സി​പി​എം-​സി​പി​ഐ ഉ​ഭ​യക​ക്ഷി ച​ർ​ച്ച ന​ട​ക്കും. ജോ​സി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭാ സീ​റ്റി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി ‌ ച​ർ​ച്ച ന​ട​ത്തും. സി​പി​ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സും ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി അ​ട​ക്ക​മു​ള്ള സീ​റ്റു​ക​ളി​ൽ. സി​പി​എം – സി​പി​ഐ നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന ച​ർ​ച്ച ഇ​ക്കാ​ര്യ​മാ​കും. 23ന് ​ചേ​രു​ന്ന നി​ര്‍​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ൽ ജോ​സ്…

Read More

നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സിലെ പ്രതികൾ ആരും എത്തിയില്ല; കർശന നിർദേശം നൽകി കോടതി

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ കൈ​​​യാ​​​ങ്ക​​​ളി കേ​​​സി​​​ൽ മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റു പ്ര​​​തി​​​ക​​​ളും ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ കേ​​​സ് 28 ലേ​​​ക്കു മാ​​​റ്റി. മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ, കെ.​​​ടി.​​​ ജ​​​ലീ​​​ൽ, മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​അ​​​ജി​​​ത്, കെ.​​​കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, സി.​​​കെ.​​​സ​​​ദാ​​​ശി​​​വ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​രോ​​​ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. കേസിൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി ജാ​​​മ്യ​​​മെ​​​ടു​​​ത്ത മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​അ​​​ജി​​​ത്, കെ.​​​കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, സി.​​​കെ.​​​സ​​​ദാ​​​ശി​​​വ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ്യ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചു. കെ.​​​എം.​​​ മാ​​​ണി​​​യു​​​ടെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും സ്പീ​​​ക്ക​​​റു​​​ടെ ക​​​സേ​​​ര, കം​​പ്യൂ​​ട്ട​​ർ അ​​​ട​​​ക്കം ന​​​ശി​​​പ്പി​​​ച്ചു ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വ​​​രു​​​ത്തിയെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സ്. കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം നേ​​​രത്തേ കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

Read More

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 74 ല​ക്ഷ​ത്തി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കേ​സു​ക​ൾ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 895 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 73,70,469 ആ​യി. മ​ര​ണ​സം​ഖ്യ 1,12,161 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,04,528 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ​അ​ട്. 64,53,780 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Read More

പതിയെ പതിയെ ഒരോന്നോരോന്നായി..! കൂ​ട​ത്താ​യി കൊ​ല​ക്കേ​സിൽ പ്ര​തി ജോ​ളി​ക്ക് ജാ​മ്യം

  കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി​ക്ക് ജാ​മ്യം. അ​ന്ന​മ്മ തോ​മ​സ് കൊ​ല​ക്കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ മ​റ്റ് കേ​സു​ക​ളി​ല്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ജോ​ളി​ക്ക് ജ​യി​ലി​ല്‍ ത​ന്നെ തു​ട​രേ​ണ്ടി വ​രും. നേ​ര​ത്തെ സി​ലി കൊ​ല​ക്കേ​സി​ലും ജോ​ളി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​ന്ന​മ്മ തോ​മ​സ്, ടോം ​തോ​മ​സ്, റോ​യ് തോ​മ​സ്, മ​ഞ്ചാ​ടി മാ​ത്യു, സി​ലി, സി​ലി​യു​ടെ മ​ക​ള്‍ ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More

കറക്കി ഡി കമ്പനി..! സ്വർണക്കടത്ത് പുതിയ തലത്തിൽ, പിന്നിൽ ദാവൂദ് ഇബ്രാഹീം ?

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ല്‍. കേ​സി​ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹീമിന്‍റെ​ “ഡി ക​മ്പ​നി​’യു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണു കേ​സ് പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ള്‍ നി​ര​വ​ധി ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണെ​ങ്കി​ലും “ഡി ​ക​മ്പ​നി​’യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യ എ​ന്‍​ഐ​എ​യു​ടെ നി​ല​പാ​ട് കേസിന്‍റെ ഗൗരവം വർധിപ്പി ച്ചിരിക്കുകയാണ്. കേ​സി​ലെ 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യാ​നി​രി​ക്കേ​യാ​ണു എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്. പ്ര​തി​ക​ളു​ടെ യാ​ത്ര അ​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഈ ​വി​ല​യി​രു​ത്ത​ലി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണു നി​ഗ​മ​ന​ങ്ങ​ള്‍. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്. ടാ​ന്‍​സാ​നി​യ​യും ദു​ബാ​യും “ഡി ​ക​മ്പ​നി’ സ​ജീ​വ​മാ​യി​രി​ക്കു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളാ​ണ്. ടാ​ന്‍​സാ​നി​യ​യി​ലെ “ഡി ​ക​മ്പ​നി’​യു​ടെ…

Read More

സ്വർണക്കടത്ത്;  ഇഡി രജിസ്റ്റർ ചെയ്ത കേസിൽ  ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ്  ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഈ ​മാ​സം 23 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി എം. ​ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍​ക്കെ​തി​രേ ഇ​ഡി ന​ല്‍​കി​യ അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ല്‍ ത​ന്നെ പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ധ്യ​മ വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍​നി​ന്നു ത​ടി ര​ക്ഷി​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ 90 മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്തു. അ​റി​യാ​വു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍​ക്കു കൈ​മാ​റി. ഒ​രു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും ത​നി​ക്കെ​തി​രെ കോ​ട​തി​യി​ല്‍…

Read More

കാ​വ്യ ജീ​വി​ത​ത്തി​ന് അ​വസാനം; അ​ക്കി​ത്തം വി​ട​വാ​ങ്ങി

തൃ​ശൂ​ർ/​പാ​ല​ക്കാ​ട്: വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ർ​ശ​നം ക​വി​ത​യി​ൽ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം (94) അ​ന്ത​രി​ച്ചു. അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി എ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ൾ, മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. മ​ര​ണ​സ​മ​യ​യ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം രാ​വി​ലെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും പൊ​തു​ദ​ർ​ശ​നം. തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു കൊ​ണ്ടു​പോ​കും. വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​നൊ​പ്പം സ​മു​ദാ​യ ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ‍ പ​ങ്കാ​ളി​യാ​യ അ​ക്കി​ത്തം കേ​ര​ളീ​യ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യി​രു​ന്നു. ക​വി​ത​ക്കു പു​റ​മെ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും, വി​വ​ർ​ത്ത​ന​ങ്ങ​ളും, തൂ​ലി​കാ​ചി​ത്ര​ങ്ങ​ളു​ടെ​യും സ്ര​ഷ്ടാ​വാ​ണ്. നാ​ട​ക​ന​ട​നാ​യും സാ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​വാ​യും വേ​ഷ​മി​ട്ടു.‌ കു​മ​ര​നെ​ല്ലൂ​രി​ൽ പാ​ർ​വ​തി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും അ​ക്കി​ത്തം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെ​യും മ​ക​നാ​യി 1926ൽ ​ജ​ന​നം. വേ​ദ​പ​ഠ​ന​ത്തി​നു പു​റ​മേ…

Read More