തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രമായതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക തീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read MoreCategory: Loud Speaker
സാഹചര്യം അനുകൂലമല്ല! ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചു; സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല. തിയേറ്ററുകൾ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം. 15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കഐസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി. നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
Read Moreകോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നും വന്നത് 7 കോടി രൂപ! യൂണിടാക്ക് 4.20 കോടി രൂപ പിൻവലിച്ചുവെന്ന് ബാങ്ക് മാനേജർമാരുടെ മൊഴി
തിരുവനന്തപുരം:വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നും യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് സംബന്ധിച്ച് ബാങ്ക് മാനേജർമാർ വിജിലൻസിന് മൊഴി നൽകി. കൊച്ചിയിലെ ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലേക്ക് 7 കോടി രൂപയാണ് കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നും വന്നത്. പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട നിർമാണത്തിനും ആശുപത്രി നിർമാണത്തിനും രണ്ട് തവണയായി പ്രത്യേകമായാണ് പണം എത്തിയത്. ഇതിൽ നിന്നും യൂണിടാക്ക് 4.20 കോടി രൂപ പിൻവലിച്ചുവെന്നാണ് ബാങ്ക് മാനേജർമാർ വിജിലൻസിന് ഇന്നലെ മൊഴി നൽകിയത്. വിജിലൻസ് സംഘം ഇന്നലെ കൊച്ചിയിലെത്തിയപ്പോഴാണ് ബാങ്ക് മാനേജർമാർ മൊഴി നൽകിയത്. കമ്മീഷൻ തുക സംബന്ധിച്ച് സമാനമായ രീതിയിലാണ് യൂണി ടാക്ക് മേധാവി സന്തോഷ് ഈപ്പനും നേരത്തെ മൊഴി നൽകിയിരുന്നത്. കോഴത്തുക സ്വപ്ന സുരേഷിന് കൈമാറിയെന്നായിരുന്നു സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നത്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്…
Read More‘ശോഭ’കെട്ട് ബിജെപി; നേതൃയോഗത്തിലെ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു
കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ബിജെപിയിലെ ശോഭാ സുരേന്ദ്രന് വിവാദത്തിന് പരിഹാരമായില്ല. സംസ്ഥാന നേതൃയോഗത്തിലും പാലക്കാട്, കോഴിക്കോട് മേഖലാ യോഗങ്ങളിലും ശോഭാസുരേന്ദ്രന് വിട്ടു നിന്നതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത വീണ്ടും ചര്‍ച്ചയാകുന്നത്. ബൂത്ത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം അണികള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം നേതൃയോഗത്തില്‍ ശോഭാസുരേന്ദ്രന് പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പങ്കെടുത്താതിരുന്നത് പാര്‍ട്ടിയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നാണ് പറയുന്നത്. സമരങ്ങളിൽ കണ്ടില്ലശോഭാ സുരേന്ദ്രന് വിവാദം സംസ്ഥാന നേതൃത്വത്തിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരവുമായി മുന്നോട്ടുപോകുമ്പോഴുണ്ടായ അനാവശ്യ വിവാദം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കാനും ചില നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിനകത്ത് ബിജെപി പ്രതിഷേധം കടുപ്പിച്ചിട്ടും ശോഭാസുരേന്ദ്രന് സമരമുഖത്തുണ്ടായിരുന്നില്ല. മഹിളാ മോര്ച്ചയുള്പ്പെടെ ബിജെപിയിലേയും പോഷക സംഘടനകളിലേയും…
Read Moreക്ലിഫ് ഹൗസിലേക്കോ? നെഞ്ചിടിപ്പേറുന്നു; വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വേദിയായേക്കുമെന്നതിനാൽ ജാഗ്രതയോടെ അന്വേഷണ സംഘം
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ക്ലിഫ് ഹൗസിലേക്ക് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നെഞ്ചിടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങളെല്ലാം ഐബി ഉള്‍പ്പെടെ കേന്ദ്രത്തിന്റെ തന്നെ മറ്റ് ഏജന്‍സികള്‍ വീക്ഷിക്കുന്നുണ്ട്. ഏതെല്ലാം ഉദ്യോഗസ്ഥരില്‍നിന്നാണ് വിവരങ്ങള്‍ പുറത്താവുന്നതെന്നുള്പ്പെടെയുള്ള കാര്യങ്ങളാണ് വിവിധ ഏജന്‍സികള്‍ ശേഖരിക്കുന്നത്. ഇതിനു പുറമേ അന്വേഷണ സംഘാംഗങ്ങളുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ചു ബിജെപിയും സ്വകാര്യ അന്വേഷണം തുടങ്ങി. ആശങ്ക, ആശയക്കുഴപ്പംലൈഫ് ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിക്കാനിരിക്കെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് മുതല്‍ വിവരങ്ങള്‍ ചോരുന്നുണ്ടോയെന്ന ആശങ്ക ഉടലെടുത്തിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. സിബിഐ അന്വേഷിക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ ഏജന്‍സികള്‍ക്കിടയില്‍ നടന്ന ചര്‍ച്ച പുറത്തറിഞ്ഞത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വവും നോക്കിക്കാണുന്നത്. ഇതോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍…
Read Moreധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; അറസ്റ്റിലായത് പ്ലസ്ടു വിദ്യാർഥി; കാരണം ഇങ്ങനെ
അഹമ്മദാബാദ്: ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. കോല്‍ക്കത്ത് നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടതിന് പിന്നാലെ ധോണിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്നാണ് ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ കേസെടുത്ത റാഞ്ചി പോലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥി പിടിയിലായത്. ഇയാളെ റാഞ്ചി പോലീസിന് കൈമാറുമെന്ന് കച്ച് എസ്പി സുരഭി സിംഗ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Read Moreഖുശ്ബു കോൺഗ്രസിൽ നിന്നും രാജി വച്ചു; കോൺഗ്രസ് നേതൃത്വത്തിന് താഴെത്തട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികരിച്ച് പുറത്തേക്ക്
ചെന്നൈ: നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഖുശ്ബുവിന്റെ നടപടി. ഖുശ്ബു ഡൽഹിയിൽ ബിജെപി നേതാക്കളെ കണ്ടുവെന്ന് റിപ്പോർട്ടുണ്ട്. ഖുശ്ബുവിനെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. നടി തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന്ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് താഴെത്തട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് ഖുശ്ബു പ്രതികരിച്ചു.
Read Moreമുത്തലാഖിനെതിരേ നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത ബിജെപി രാഷ്ട്രീയത്തിൽ; പാർട്ടിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായെന്ന് സൈറ
ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനു ബിജെപിയിൽ ചേർന്നു. ശനിയാഴ്ച ഡെറാഡൂണിൽ ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലിം സ്ത്രീകളോടുള്ള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണു താൻ പാർട്ടിയിൽ ചേർന്നതെന്നു ബാനു മാധ്യമങ്ങളോടു പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ ഒരു ടിക്കറ്റ് ലഭിച്ചാൽ വേണ്ടെന്നു പറയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2016-ലാണു മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബർ 15-ന് സൈറയെ ഭർത്താവ് റിസ്വാൻ അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്. ഫോണിലൂടെയായിരുന്നു മൊഴിചൊല്ലൽ. ഇതിനെതിരെ സൈറയുൾപ്പെടെ കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമനിർമാണം നടത്തി. പാർട്ടി അംഗത്വം സ്വീകരിച്ചതോടെ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി അവർ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണു സൂചന.
Read Moreദളിത് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കി; ഇവരുടെ മകനെ പ്രതികൾ കനാലിലേക്ക് എറിഞ്ഞു കൊന്നു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
പാറ്റ്ന: ബീഹാറില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി. ബുസാര്‍ ജില്ലയിലാണ് സംഭവം. ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു. അഞ്ച് വയസുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ട് പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.
Read Moreപരാതി ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യണം! സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ അടിയന്തര നടപടിക്കു നിർദേശം
സെബി മാത്യു ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജനരോഷം ആളിക്കത്തുന്നതിനിടെ വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അടിയന്തര നടപടിയെടുക്കണമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തയച്ചു. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പരാതി ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യണം. പരാതിയിൽ രണ്ടു മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണം. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച മൂന്ന് പേജുള്ള നിർദേശങ്ങളിൽ അറിയിച്ചു. മാനഭംഗശ്രമം അടക്കം സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരം കേസുകളിൽ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ, അതിനായി സജ്ജമാക്കിയ പോർട്ടൽ (ഐടിഎസ്എസ്ഒ) വഴി…
Read More