ഗാന്ധിനഗർ: കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് വൈറൽ പനിയാണെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നതായി പരാതി. വീട്ടിലെത്തിയവർ സംശയം തോന്നി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. കഴിഞ്ഞയാഴ്ച മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി, അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടിയെത്തിയവർക്കാണ് ഈ ദുരനുഭവം. കഴിഞ്ഞദിവസം രാവിലെ കടുത്ത പനിയും, ജലദോഷവുമായി മാന്നാനം സ്വദേശികളായ എട്ടും, നാലും വയസുള്ള രണ്ട് കുട്ടികളെ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും കോവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ വൈറൽ പനിയാണെന്നും അഞ്ച് ദിവസം മരുന്നു കഴിച്ചാൽ മതിയെന്നും പറഞ്ഞു മരുന്നു നൽകി മടക്കി അയച്ചു. വൈകുന്നേരമായപ്പോൾ പനി കൂടി. സംശയം തോന്നി അപ്പോൾത്തന്നെ കോവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോൾ കുട്ടികളടക്കം വീട്ടിലുള്ള അഞ്ചു പേരും പോസിറ്റീവ്. കുട്ടികളുടെ അമ്മ മെഡിക്കൽ കോളജ് ജീവനക്കാരിയാണ്. കഴിഞ്ഞയാഴ്ച ഇവരുടെ…
Read MoreCategory: Loud Speaker
സഞ്ചാരികൾക്ക് നൂറുരൂപയ്ക്ക് ബസിനുള്ളിൽ ഉറങ്ങിയെണിക്കാം! 16 പേർക്ക് താമസിക്കുവാനുള്ള സൗകര്യം; പുതിയ പരീക്ഷണവുമായി കെഎസ്ആർടിസി
മൂന്നാർ: കോവിഡ് പരീക്ഷണ കാലഘട്ടത്തെ അതിജീവിച്ച് ടൂറിസത്തിന് തണലേകാൻ കെ എസ്ആർടിസിയും. സഞ്ചാരികൾക്ക് നൂറുരൂപയ്ക്ക് ബസിനുള്ളിൽ ഉറങ്ങിയെണിക്കാം. ഉറങ്ങാൻ വെറും സീറ്റല്ല ഉള്ളത്. കട്ടിലും മെത്തയും തലയണയും പുതപ്പുമെല്ലാമായി സുഖശയനം. താമസത്തിന് ഒരുദിവസത്തിന് വേണ്ടത് നൂറുരൂപ മാത്രം. മൂന്നാർ ഡിപ്പോയിലാണ് പുതിയ പരീക്ഷണവുമായി കെ എസ്ആർടിസി രംഗത്തെത്തിയിട്ടുള്ളത്. രണ്ടു ബസുകളാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. 16 പേർക്ക് താമസിക്കുവാനുള്ള സൗകര്യമാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. പഴയമൂന്നാറിലെ കെ എസ്ആർടിസി ബസ് ഡിപ്പോയിൽതന്നെയാണ് ബസുകൾ നിർത്തുക. രണ്ടു ബസുകളിലുമായി 32 പേർക്ക് താമസിക്കാനാവും. താമസക്കാർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. സംഘങ്ങളായി വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് താമസത്തിന് ബസ് നൽകുക. താമസിക്കുന്ന ഓരോ രുത്തരും നൂറുരൂപ വീതം നൽകണം. മറ്റു കെ എസ്ആർടിസി ബസുകളിൽനിന്നും വ്യത്യസ്തമായ പെയിന്റിംഗും രൂപകൽപനയുമാണ് ബസിനുള്ളത്. ഇരിക്കാനുള്ള സൗകര്യവും ഭക്ഷണമേശയുമെല്ലാം ബസിനുള്ളിൽ റെഡി. കോവിഡ് പ്രതിസന്ധിക്കിടെ വിനോദസഞ്ചാരത്തിനായി സർക്കാർ അനുമതി…
Read Moreപീഡനമോ? ആര്?, എപ്പോ? മുന്‍ കേന്ദ്രമന്ത്രിക്കെതിരേയുള്ള പീഡന പരാതിയിൽ യുവതി മൊഴി മാറ്റി
ന്യൂഡല്‍ഹി: ബിജെപി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരേയുള്ള ലൈംഗിക പീഡന പരാതിയിൽ യുവതി മൊഴി മാറ്റി. ലക്നൗവിലെ പ്രത്യേക കോടതയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതുപോലെ താൻ പരാതി നൽകിയിട്ടില്ലെന്ന് യുവതി മൊഴി നൽകിയത്. ഇതോടെ പ്രോസിക്യൂഷൻ യുവതിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഹർജി സ്വീകരിച്ച കോടതി യുവതിക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശം നൽകി. ഈ കേസിൽ നാളെ കോടതി വാദം കേൾക്കും. ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന യുവതി ഒരു വര്‍ഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. കണ്ണാടിയില്‍ ഒളിപ്പിച്ച ഒളികാമറയിലൂടെയാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇത്തരത്തില്‍ പീഡിപ്പിക്കുന്നതായുള്ള 43 വീഡിയോ ദൃശ്യങ്ങള്‍ യുവതി പോലീസിന് കൈമാറിയിരുന്നു. യുവതിയുടെ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍…
Read Moreരാജ്യസഭയിൽ കരുത്തു കൂട്ടാനൊരുങ്ങി ബിജെപി! തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ സീറ്റുകൾ കുറഞ്ഞേക്കുമെന്നും സൂചന
സെബി മാത്യു ന്യൂഡൽഹി: നംവബർ ഒൻപതിന് രാജ്യസഭയിലെ പതിനൊന്നു സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം സഭയിൽ ബിജെപിയുടെ നില മെച്ചപ്പെടും. ഉത്തർപ്രദേശിൽ നിന്ന് പത്തും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ സീറ്റുകൾ കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്. നവംബർ പതിനൊന്നിന് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനു ശേഷം 245 അംഗ രാജ്യസഭയിൽ ബിജെപി അംഗബലം 93 ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒൻപത് അംഗങ്ങളുള്ള എഐഎഡിഎംകെയുടെയും ആറ് അംഗങ്ങളുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെയും പിന്തുണ ബിജെപിക്കുണ്ട്. ഏഴ് അംഗങ്ങളുള്ള ടിആർഎസും ഒൻപത് അംഗങ്ങളുള്ള ബിജു ജനതാ ദളും മിക്കവാറും വിഷയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ കരുത്ത് വർധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഉത്തർപ്രദേശിന് രാജ്യസഭയിൽ 31 സീറ്റുകളാണുള്ളത്. നിലവിൽ ബിജെപിക്ക് പതിനേഴും ബിഎസ്പിക്ക് നാലും, സമാജ് വാദി പാർട്ടിക്ക് എട്ടും കോണ്‍ഗ്രസിനും രണ്ടും എംപിമാരുണ്ട്.…
Read Moreകോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു! രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ മന്ത്രി ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്പ്ലാന് പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴു ദിവസം ക്വാറന്റൈനില്‍ തന്നെ കഴിയണം. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദര്‍ശനങ്ങളും, വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍…
Read Moreജനതാദൾ എസിലെ പൊട്ടിത്തെറി; സി. കെ. നാണുവിനെ തെറിപ്പിച്ചത് കൊച്ചിയിലെ പ്രമുഖ നിർമാണ കമ്പനി
നവാസ് മേത്തർ തലശേരി: ജനതാദൾ എസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും സി.കെ. നാണു എംഎൽ എയെ പുകച്ച് പുറത്ത് ചാടിച്ചതിനു പിന്നിൽ കൊച്ചിയിലെ പ്രമുഖ നിർമാണ കമ്പനി. മൂവാറ്റുപുഴ സ്വദേശികൾ നേതൃത്വം നൽകുന്ന ഈ കമ്പനിക്ക് ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച 1500 കോടിയുടെ ഗ്രൗണ്ട് വാട്ടർ കരാർ ഇടപാടുകൾ സംബന്ധിച്ച അഴിമതി ചോദ്യം ചെയ്തതാണ് സി.കെ. നാണുവിന്റെ പ്രസിഡന്റ് സ്ഥാനം തെറിച്ചതിന്റെ പിന്നിലെ യഥാർഥ കാരണമെന്നും ഈ അഴിമതി സംബന്ധിച്ച രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും സി.കെ നാണു പക്ഷത്തെ പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. കടുത്ത ഭിന്നതയിൽ നിന്നിരുന്ന മുൻ മന്ത്രിയും ഇപ്പോഴത്തെ പ്രസിഡന്റുമായ മാത്യു ടി.തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും തമ്മിലുള്ള ഭിന്നത പറഞ്ഞു തീർത്തതും ഈ നിർമാണ കമ്പനിയാണ്. അഴിമതി രഹിതനായ സി.കെ. നാണുവിനെ പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതിലൂടെ ജലസേചന വകുപ്പിൽ…
Read Moreജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ വിവാദങ്ങളുമായി എത്തുന്നത് ചിലരുടെ പതിവ്; പാർവതിക്കെതിരേ ഗണേഷ് കുമാർ
പത്തനാപുരം: ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദങ്ങളുമായി എത്തുന്നത് ചിലരുടെ പതിവാണെന്ന് കെ ബി ഗണേഷ്കുമാര് എംഎല്‍എ. അമ്മ സംഘടനയില്‍ നിന്നുള്ള നടി പാര്‍വതി തിരുവോത്തിന്റെ രാജിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. കൊറോണയായതുകൊണ്ട് ആര്‍ക്കും പുറത്തിറങ്ങാനാകില്ല.ഷൂട്ടിംഗും പഴയതുപോലെ ഇല്ല. ഇതിനിടെ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും ആരുടേയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരല്ലെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്കുമാര് പറഞ്ഞു.
Read Moreആന്റി ബോഡികളുടെ ആയുസ് വളരെ കുറവെന്ന് വിലയിരുത്തൽ; ഇന്ത്യയിൽ മൂന്ന് പേർക്ക് രണ്ടാമതും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഐസിഎംആർ
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്ന് പേർക്കെങ്കിലും രണ്ടാമതും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കും കോവിഡ് ഭേദമായ ശേഷം വീണ്ടും രോഗം റിപ്പോർട്ട് ചെയ്തെന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ അറിയിച്ചത്. കോവിഡ് മുക്തരായവർക്ക് എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ട് എന്ന കാര്യത്തിൽ ഗവേഷകർക്ക് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച ഒരു വ്യക്തിയിൽ ആന്റി ബോഡികൾ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ഈ ആന്റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നുവെന്നും ഐസിഎംആർ മേധാവി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെന്പാടുമുള്ള 24 ഓളം പേർക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreകണ്ണീരൊഴിയാതെ ഹത്രാസ് ;നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു
ലക്നോ: ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ ഹത്രാസില്‍ നിന്നും സമാനസംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. സസ്നി ഗ്രാമത്തില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read Moreകനത്ത മഴ; മതിൽ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം ഒൻപത് പേർ മരിച്ചു; മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു
ഹൈദരാബാദ്: കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും കനത്ത മഴയാണ്. ഇതേതുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേര് മരിച്ചു. സംസ്ഥാനത്തിന്റെ വിവിധമേഖലകളില്‍ പെയ്ത മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ഇതേ തുടർന്ന് നഗരത്തിന്റെ വിവിധമേഖലകളിൽ ഗതാഗത തടസമുണ്ടായി. കനത്ത മഴ തെലങ്കാനയിലെ 14 ജില്ലകളെ ബാധിച്ചിട്ടുണ്ട്. ജനനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹെദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗര്‍ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തുറന്ന് വിട്ടിരുന്നു.
Read More