ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ; വീടിനകത്തേക്കും പുറത്തേക്കും ആരെയും ക​യ​റാ​ൻ അ​നു​വ​ദി​ക്കുന്നില്ല

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ൽ​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്. വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.നേ​ര​ത്തെ, സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ, ഡ​ൽ​ഹി​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു​ള്ള തു​റ​ന്ന ജ​യി​ലു​ക​ളാ​ക്കാ​നു​ള്ള ഡ​ൽ​ഹി പോ​ലീ​സ് പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment