തിരുവനന്തപുരം: സ്വപ്ന നായരുടെ നിയമനം താൻ അറിഞ്ഞിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി അറിയേണ്ട കാര്യമില്ല. വിവാദം പുറത്തു വന്നതിനു ശേഷമാണ് നിയമനത്തെക്കുറിച്ച് അറിയുന്നത്. മുഖ്യമന്ത്രിയോടു പറയും എന്ന് സ്വപ്നയോടു പറഞ്ഞിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്. ഇതിൽനിന്നു കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയോടു പറഞ്ഞു കാണും എന്ന് അവർ ധരിച്ചുകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.പി.ടി. തോമസ് ഇടപെട്ട ഭൂമി ഇടപാട് ഗൗരവമുള്ളതാണ്. എന്നാൽ അതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാർ ശ്രീനാരായണീയരുടെ യും കണ്ണിൽ കുത്തി എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ആശ്ചര്യകരമായ ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റേതൊരു സർവകലാശാലയുടെ പ്രവർത്തനം പോലെ തന്നെയായിരിക്കും ഓപ്പണ്‍ സർവകലാശാലയുടെ പ്രവർത്തനവും. അക്കാദമിക് വിദഗ്ധരായിരിക്കും അവിടെ നിയമിക്കപ്പെടുക. അല്ലാതെ മറ്റു പരിഗണനകളൊന്നുമില്ല. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവകലാശാലയെ വില കുറച്ചു കാണിക്കാൻ…
Read MoreCategory: Loud Speaker
രണ്ട് മാസം നിർണായകം! ഒക്ടോബറിലും നവംബറിലും കോവിഡ് വ്യാപനവും മരണവും വർധിച്ചേക്കും
തിരുവനന്തപുരം: ഒക്ടോബർ, നവംബർ മാസങ്ങളിൽ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വർധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ മരണം അധികമാകുന്നത് നല്ലനിലയ്ക്കു തടയാൻ സാധിക്കൂ. നിലവിൽ പതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതാണ് രോഗികളെ കൂടുതലായി കണ്ടെത്താൻ സാധിക്കുന്നത്. എന്നാൽ മുൻപ് ഇല്ലാത്ത നിലയിൽ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലാണ്. ഇതിനാൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
Read Moreഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യില്ല; കാരണം…
തിരുവനന്തപുരം: വിവാദ യു ട്യൂബർ വിജയ് പി. നായരെ താമസസ്ഥലത്ത് കയറി മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന് പോലീസ് തീരുമാനിച്ചു. കേസിൽ വിശദമായ നിയമോപദേശം ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം. ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരേ പോലീസ് ചുമത്തിയ വകുപ്പുകൾ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. മോഷണക്കുറ്റം മൂവർക്കെതിരേയും നിലനിൽക്കുമോ എന്നാണ് പോലീസ് വീണ്ടും പരിശോധിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താൽ പോലീസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉടൻ അറസ്റ്റ് വേണ്ടെന്ന നിലപാടിൽ പോലീസ് എത്തിയത്.
Read Moreഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍! സ്വപ്നയും സന്ദീപും ഒരു വർഷത്തേക്ക് പുറംലോകം കാണില്ല
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കോഫെപോസ ചുമത്തി. ഇതോടെ ഇരുവർക്കും ജാമ്യം ലഭിക്കാതെ ഒരു വർഷം വരെ തടവിൽ കഴിയേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന നിയമമായ കോഫെപോസ ചുമത്താൻ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നൽകി. കസ്റ്റംസ് ഇരുവരുടേയും അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും. സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റും. കോഫേ പോസ നിയമപ്രകാരം സ്വർണക്കളളക്കടത്ത് കേസിലെ പ്രതികളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു.
Read Moreശബരിമല നട 16നു തുറക്കും; യാത്രയ്ക്കും ദര്‍ശനത്തിനും നിയന്ത്രണങ്ങള്‍; പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടും
പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 16നു വൈകുന്നേരം തുറക്കും. മാസങ്ങള്‍ക്കുശേഷം ഭക്തരെ കടത്തിവിടുമെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും. പ്രതിദിനം 250 പേര്‍ക്കാണ് ദര്‍ശനം. സംസ്ഥാന സര്‍ക്കാരി ന്റെ ജാഗ്രതാ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയും വേണം. പിന്നീട് പോലീസിന്റെ വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തു ദര്‍ശനത്തിനു വരണം. നിലയ്ക്കലില്‍ വീണ്ടും കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് എല്ലാവരെയും വിധേയരാക്കും. മണ്ണാരക്കുളഞ്ഞി – ചാലക്കയം പാതയിലുണ്ടായ ഗതാഗത തടസം കണക്കിലെടുത്ത് മാസപൂജയ്ക്ക് പമ്പയിലേക്കു ചെറിയാ വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇറിഗേഷന്‍, ദേവസ്വം…
Read Moreനേരറിയാന്‍ ആരെത്തും? സ്വർണത്തിനും ലൈഫിനും പിന്നാലെ കരകൗശല വികസന കോര്‍പറേഷനും അഴിമതിയിൽ; സര്‍ക്കാരിനെതിരേ വീണ്ടും ആരോപണവുമായി ബിജെപി
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലും ലൈഫ് മിഷന് ക്രമക്കേടിലും സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്രഏജന്‍സികളുടെ മാരത്തണ്‍ അന്വേഷണം നടക്കുന്നതിനിടെ ഗുരുതര ആരോപണവുമായി ബിജെപി. കേന്ദ്രമന്ത്രി വി.മുരളീധരനാണ് കേരള കരകൗശല വികസന കോര്‍പറേഷനെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കരകൗശല വികസന കോര്പറേഷന് 11 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് മന്ത്രി ഉന്നയിച്ചത്. ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കേരളത്തിലെ കരകൗശല വിദഗ്ധരായ 18,000 പേര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ 10,000 രൂപ വിലയുള്ള ടൂള്‍ കിറ്റ് വാങ്ങാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. കേരള കരകൗശല വികസന കോര്‍പറേഷനെയാണ് 18 കോടി രൂപയുടെ പദ്ധതി നടത്തിപ്പിനായി നിയോഗിച്ചത്. എന്നാല്‍ കോര്പറേഷന് 4,000 രൂപയുടെ ടൂള്‍ കിറ്റാണു വാങ്ങിയത്. 11 കോടിയോളം…
Read Moreഒളിപ്പിച്ചവരുടെ ലിസ്റ്റുകൾ പുറത്തേക്ക് ; ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്ര സർക്കാരിനു ലഭിച്ചു
ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ രണ്ടാം പട്ടിക സ്വിറ്റ്സർലൻഡ് ഇന്ത്യക്കു കൈമാറി. സ്വിറ്റ്സർലൻഡുമായുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാറിന്റെ ഭാഗമായാണു വിവരങ്ങൾ ലഭിച്ചത്. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ(എഇഒഐ) കരാറിന്റെ ഭാഗമായി സ്വിറ്റ്സർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണി ഇന്ത്യ ഉൾപ്പെടെ 86 രാജ്യങ്ങൾക്കു രണ്ടാം ഘട്ട വിവരങ്ങൾ കൈമാറിയത്. 31 ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങളാണു കൈമാറിയതെന്നു ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Read Moreതനിയെ ഊരിപ്പോയതല്ലേ! മാര്‍ച്ചിനിടെ സിഖുകാരന്റെ തലപ്പാവ് ഊരിപ്പോയ സംഭവം; വിശദീകരണവുമായി പോലീസ്
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടന്ന ബിജെപി പ്രതിഷേധ റാലിക്കിടെ സിഖുകാരന്റെ തലപ്പാവ് ഊരിപ്പോയ സംഭവത്തില്‍ വിവാദം കത്തുന്നു. വ്യാഴാഴ്ച സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. മാര്‍ച്ചിനിടെ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനിടെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നടന്ന ഉന്തിനുംതള്ളിനുമിടയിൽ സിഖുകാരന്റെ തലപ്പാവ് ഊരിപ്പോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസിനെതിരെ ബിജെപി രംഗത്തെത്തി. എന്നാല്‍ തോക്ക് കൈവശം വച്ചയാളെ കീഴടക്കുന്നതിനിടെ ശിരോവസ്ത്രം തനിയെ ഊരിപ്പോയതാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗും ട്വീറ്റ് ചെയ്തിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ടാഗ് ചെയ്താണ് ഹര്ഭജന് വീഡിയോ ട്വീറ്റ് ചെയ്തത്. “ഇന്നലെ പ്രതിഷേധത്തിനിടെ സംഭവവുമായി ബന്ധപ്പെട്ടയാള്‍ തോക്ക് കൈവശം വെച്ചിരുന്നു. പിടിവലിക്കിടയില്‍ തലപ്പാവ് തനിയെ താഴെ വീണുപോവുകയായിരുന്നു. അത് പോലീസ് ഉദ്യോഗസ്ഥന് ഉദ്ദേശിച്ച കാര്യമല്ല.…
Read Moreപണപ്പെരുപ്പ സാധ്യത: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റാതെ റിസർവ് ബാങ്ക്
ന്യൂഡൽഹി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. പണവായ്പ നയസമിതി പുനസംഘടിപ്പിച്ചതിനുശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. ബാങ്ക് നിരക്കും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. 4.2 ശതമാനമാണ് ബാങ്ക് നിരക്ക്. ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുള്ള പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്കും 3.35 ശതമാനമായി നിലനിർത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്പദ്വ്യവസ്ഥയിൽ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്തു പലിശനിരക്കു കുറച്ചു വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നു ശക്തികാന്ത ദാസ് അറിയിച്ചു. യോഗത്തിൽ അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുന്നതിന് അനുകൂലമായാണു വോട്ടുചെയ്തത്. ഓഗസ്റ്റിൽ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടർന്നു വിതരണ ശൃംഖലയിൽ തടസമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റം…
Read Moreഎന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാം; ആർക്കു വേണമെങ്കിലും പരാതി നൽകാമെന്ന പരിഹാസവുമായി മുരളീധരൻ
കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്ട്ര കോണ്‍ഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാർത്തയിൽ വീണ്ടും വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചില്ലെന്ന വാദം ആവർത്തിച്ച കേന്ദ്ര മന്ത്രി എന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാമെന്നു തിരിച്ചു ചോദിച്ചു. ആർക്കു വേണമെങ്കിലും പരാതി നൽകാമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മുരളീധരൻ പറയുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരമൊക്കെ നിങ്ങൾക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. താങ്കൾക്കെതിരെ ബിജെപിയിൽ പടയൊരുക്കമുണ്ടോ എന്ന ചോദ്യത്തിനു ബിജെപിയിൽ പടയൊരുക്കമുണ്ടെന്നും എന്നാൽ അതു സിപിഎമ്മിനെതിരേ ആണെന്നുമായിരുന്നു മന്ത്രി മറുപടി നൽകിയത്. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പിആർ ഏജൻസി ഉടമ സ്മിത മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച്…
Read More