കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ വെള്ളിയാഴ്ച രാവിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഇതു രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്. മറ്റുപ്രതികളിൽനിന്നു ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണു കസ്റ്റംസ് നൽകുന്ന സൂചനകൾ. കേസിലെ മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിനു കോടതി അനുമതി നൽകിയിട്ടുണ്ട്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ ജയിൽ വാർഡന്റെ…
Read MoreCategory: Loud Speaker
ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുന്നു വെന്ന ഹർജി തള്ളി അലഹബാദ് കോടതി
അലഹബാദ്: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് അലഹാബാദ് കോടതി തള്ളിയത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബാഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
Read Moreശിവശങ്കറിനു കുരുക്കു മുറുകുന്നു;ആഴത്തിലുള്ള അന്വേഷണം വേണം; അന്വേഷണ ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യും
ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കുരുക്കുമുറുക്കാന്‍ അന്വേഷണ ഏജന്‍സികള്‍. കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. നാളെ പതിനൊന്നിനു കൊച്ചിയിലെ ഓഫീസിലെത്താനാണ് കസ്റ്റംസ് ശിവങ്കറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എല്ലാം ശിവശങ്കറിനറിയമായിരുന്നുവെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍. കസ്റ്റംസിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ എന്‍ഐഎ രംഗത്തുവരാനുള്ള സാധ്യതയുണ്ട്. സന്ദീപ് നായരുടെ മൊഴി അത്രമാത്രം വിലപ്പെട്ടതാണ്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആളാണ് സന്ദീപ്നായര്‍. ഇദേഹത്തിനു ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണക്കടത്ത് കേസ് ഉണ്ടായ ഉടന്‍ സന്ദീപ് നായരാണ് സ്വപ്നയൊടൊപ്പം ബംഗളൂരിലേക്ക് രക്ഷപ്പെട്ടത്. ഇവരെ കേരളത്തിന്റെ അതിര്‍ത്തി കടത്തിവിട്ടതു ഉന്നത ഉദ്യോഗസ്ഥരാഷ്ട്രീയബന്ധമാണ്. ബംഗളൂരിലെത്തിയശേഷം ഇവര്‍ ബന്ധപ്പെട്ടതും കേരളത്തിലെ ഉന്നതരെയാണ്. ഇതെല്ലാം ശിവശങ്കറിലേക്കും മറ്റു രാഷ്ട്രീയ നേതാക്കളിലേക്കുമാണ്…
Read Moreആംബുലന്‍സ് ഡ്രൈവറുടെ കൂടെ മുങ്ങിയ നഴ്സിംഗ് സൂപ്രണ്ട് ചെന്നയിൽ; ഇരുവരും എവിടെന്ന് തിരിച്ചറിഞ്ഞത് എടിഎമ്മിൽ നിന്നും പണം വലിച്ചതോടെ
പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെയും ആംബുലന്‍സ് ഡ്രൈവറെയും കണ്ടെത്താന്‍ പയ്യന്നൂര്‍ സിഐയും സംഘവും ചെന്നൈയില്‍. ഇവര്‍ ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്. ആശുപത്രിയിലെ മുന്ആംബുലന്സ് ഡ്രൈവറോടൊപ്പമാണ് യുവതി പോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിവന്ന അന്വേഷണമാണ് ഇപ്പോള്‍ ചെന്നൈയില്‍ എത്തി നില്‍ക്കുന്നത്. കഴിഞ്ഞമാസം നാലിന് ഉച്ചയോടെ ഭര്‍ത്താവ് ജോലിക്ക് പോകുകയും അമ്മ ഒരു വിവാഹ വീട്ടിലേക്ക് യാത്രയാവുകയും ചെയ്ത അവസരത്തിലാണ് നഴ്സിംഗ് സൂപ്രണ്ടായ 38 കാരിയേയും അഞ്ചുവയസുള്ള മകനേയും കാണാതായത്. ഈ നശിച്ച നാട്ടിലേക്കിനിയില്ല എന്ന് ഭര്‍ത്താവിനായി വീട്ടില്‍ കത്തെഴുതി വെച്ചിട്ടായിരുന്നു യുവതി മകനേയും കൂട്ടി പോയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും 20 പവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നതെന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവറുമായി യുവതി അടുപ്പത്തിലായിരുന്നു എന്നറിഞ്ഞതോടെ കുറെനാള്‍ മുമ്പ് ആശുപത്രിയധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നുവെന്നു. എന്നിട്ടും…
Read Moreനിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് ട്രംപ്; കോവിഡ് പിടിച്ചതു ദൈവാനുഗ്രഹം; വൈറസ് ബാധയിൽ ട്രംപിന്റെ പുതിയ കണ്ടെത്തൽ
വാഷിംഗ്ടണ്‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണു ട്രംപിന്റെ പരാമർശം. താനിപ്പോൾ പൂർണ ആരോഗ്യവാനാണ്. കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ദൈവാനുഗ്രഹമായി. വൈറസ് ബാധിച്ചതിനാലാണു തനിക്കു റീജെനറോണ് എന്ന മരുന്നിനെ കുറിച്ചറിയാനും ഉപയോഗിക്കാനും സാധിച്ചത്. തന്റെ നിർദേശപ്രകാരമാണു ചികിത്സയ്ക്കു റീജെനറോണ് ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണു റീജെനറോണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസിൽ തന്നെ തുടരാനാണു താൻ ആഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാൽ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണു മാറിനിൽക്കേണ്ടി വന്നതെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ച് ആറു ദിവസത്തിനുശേഷമാണു വീഡിയോ പുറത്തുവരുന്നത്. ഓവൽ ഓഫീസിനു പുറത്തുവച്ചു ചിത്രീകരിച്ച വിഡിയോയിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് എന്നു ട്രംപ് സ്വയം പുകഴ്ത്തുകയും…
Read Moreസിനിമയല്ല ജീവിതം..! പൊരുതിനേടിയ പാലാ സീറ്റ് നൽകി വിട്ടുവീഴ്ചയ്ക്കില്ല; ഇടഞ്ഞ് മാണി സി. കാപ്പൻ
കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പാലാ നിയമസഭാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൻസിപി. പാലാ സീറ്റ് നൽകി വിട്ടുവീഴ്ചയ്ക്കില്ലെന്നു മാണി സി. കാപ്പൻ എംഎൽഎ വ്യക്തമാക്കി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാർത്ത നിഷേധിച്ച മാണി സി. കാപ്പൻ ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ലെന്നും പറഞ്ഞു. പൊരുതി നേടിയ പാലായെ കൈവിടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനു വഴിതെളിഞ്ഞതോടെയാണു മാണി സി. കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. ജോസ് കെ. മാണിയെ എൽഡിഎഫിലെത്തിക്കാൻ പാലാ സീറ്റ് എൻസിപി വിട്ടുനൽകേണ്ടി വരും. ജോസ് കെ. മാണി രാജിവയ്ക്കുന്ന ഒഴിവിൽ കാപ്പനെ രാജ്യസഭയിലെത്തിക്കാമെന്നാണ് എൽഡിഎഫ് വാഗ്ദാനം. പൂഞ്ഞാർ സീറ്റ് എൻസിപിക്കു നൽകാനും ആലോചനയുണ്ട്. പൂഞ്ഞാർ സീറ്റ് വാഗ്ദാനത്തിൽ വഴങ്ങേണ്ടതില്ലെന്നാണു മാണി സി. കാപ്പന്റെ നിലപാട്. കാപ്പൻ…
Read Moreമുഖ്യമന്ത്രി, പ്രധാനമന്ത്രി..! ഇടവേളകളില്ലാതെ മോദി അധികാരത്തിന്റെ ഇരുപതാം വർഷത്തിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭരണനേതൃ പദവികളിൽ ഇടവേളകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയിട്ട് 20 വർഷം പൂർത്തിയാകുന്നു. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിൽ ഇടവേളകളില്ലാതെ മോദിയുടെ 20 ാം വർഷമാണിത്. 2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടരുന്നതിനിടെയാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാനമന്ത്രിയായത്. 2019 ലെ തെരഞ്ഞെടുപ്പിലും വിജയം നേടി അദ്ദേഹം അധികാരം നിലനിർത്തി.
Read Moreമന്ത്രി കെ.ടി ജലീലിന് കോവിഡ്! രോഗം സ്ഥിരീകരിച്ച മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് കോവിഡ്. രോഗം സ്ഥിരീകരിച്ച മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും ഉദ്യോഗസ്ഥരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും വി.എസ്. സുനിൽ കുമാറിനും എം.എം മണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നാണ് മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ഒരു സ്റ്റാഫിനു നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കും ഇ.പി ജയരാജനും സുനിൽ കുമാറും രോഗമുക്തരായിരുന്നു. കഴിഞ്ഞദിവസം പേരാവൂർ എംഎൽഎ സണ്ണി ജോസഫിനും ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്കും കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
Read Moreസുശാന്തിന്റെ മരണം! കൊലപാതകമെന്ന ഡോക്ടറുടെ ശബ്ദരേഖ പുറത്ത്; ടേപ്പ് കൈവശമുണ്ടെന്ന് ചാനൽ
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോര്‍ട്ട് നല്‍കിയതിനു തൊട്ടുപിന്നാലെ എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വന്നു.ടൈംസ് നൗ ചാനലാണ് ഇത്തരമൊരു ഓഡിയോ ടേപ്പ് ഉണ്ടെന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിന്റെ തലവനായ ഡോ. സുധീർ ഗുപ്ത നടന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റംബർ 29-നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചത്. നേരത്തെ സുശാന്തിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടർമാരുടെ റിപ്പോർട്ടും. ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ നടന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ…
Read Moreഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്തിയില്ല! പ്രായപൂർത്തിയാകാത്ത ഗർഭിണിയെ പിതാവും സഹോദരനും കൊലപ്പെടുത്തി
ലക്നോ: യുപിയില്‍ ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പിതാവും മുതിര്‍ന്ന സഹോദരനും കൊലപ്പെടുത്തി. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് കാര്യം പെണ്‍കുട്ടി വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കൊലനടത്തിയത്. കഴിഞ്ഞ ദിവസമാണ് ഗുല്ഹാപുര് ജില്ലയില്‍ തല അറുത്ത് മാറ്റിയ നിലയില്‍ 14കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. ആദ്യം പെണ്‍കുട്ടിയുടെ കാമുകനെയാണ് പോലീസ് സംശയിച്ചത്. പിന്നീട് അന്വേഷണം പെണ്‍കുട്ടിയുടെ കുടുംബത്തിലേക്ക് നീളുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയതിന് ശേഷം തല മുറിച്ച് മാറ്റി സമീപത്തെ കനാലില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read More