കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ദി​വ​സ​വും പ​രി​ശോ​ധി​ക്ക​ണം; തെ​രഞ്ഞെടുപ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം

 

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​വ​ർ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ദി​വ​സ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​തി​ൽ പ​റ​യു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ള​ക്ട്രേ​റ്റി​ലും ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം.

ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment