മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന് ആൻജിയോഗ്രാമും കെ.ടി.റമീസിന് എൻഡോസ്കോപി ടെസ്റ്റും നടത്തി. ഇന്നുരാവിലെയാണു രണ്ടുപേരെയും ടെസ്റ്റുകൾക്ക് വിധേയമാക്കിയത്. നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്.റമീസിനു ദേഹാസ്വസ്ഥ്യവും വയറുവേദനയുമാണെന്നാണ് പറഞ്ഞിരുന്നത്. ആറു ദിവസത്തെ ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിയതിന്റെ അടുത്ത ദിവസമാണ് സ്വപ്നയെ വീണ്ടും അസുഖമാണെന്നു പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചെത്തിച്ചത്. ഇരുവരുടേയും ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവർക്ക് ഡിസ്ചാർജ് നൽകണോ തുടർചികിത്സ നൽകണോ എന്ന കാര്യം തീരുമാനിക്കും. എൻഐഎ കോടതിക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ടും നൽകും. റമീസിനെ ഇന്ന് ഡിസ്ചാർജ്ചെയ്തേക്കും, സ്വപ്നയെ ആശുപത്രിയിൽനിന്നു മാറ്റില്ല മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി.റമീസിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. എൻഡോസ്കോപി ടെസ്റ്റ് നടത്തിക്കഴിഞ്ഞ റമീസിന് കാര്യമായ…
Read MoreCategory: Loud Speaker
‘സ്വപ്ന സെൽഫി’ വിനയായി! ആറു വനിതാ പോലീസുകാർക്ക് താക്കീത്; സംഭവത്തിന് പോലീസുകാര്‍ നല്കിയ വിശദീകരണം ഇങ്ങനെ…
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പോലീസുകാർ സെൽഫിയെടുത്തത് വിവാദത്തിൽ. സംഭവത്തിൽ ആറ് വനിതാ പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. വനിതാ പോലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങി. അതേസമയം, കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് പോലീസുകാര്‍ നൽകുന്ന വിശദീകരണം. ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നും വാർത്തകൾ വന്നിരുന്നു. ഈ ആരോപണം നിലനിൽക്കെയാണ് ഇവർക്കൊപ്പം പോലീസുകാർ സെൽഫി എടുക്കുന്ന ചിത്രവും പുറത്തുവന്നിരിക്കുന്നത്.
Read Moreസ്വപ്ന വിളിച്ചത് മന്ത്രിയുടെ സുഹൃത്തായ നഴ്സിനെയോ അന്വേഷണം ഊർജിതം ; കൈമാറിയത് നിർണായക വിവരമെന്നും സംശയം
തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണിൽ സംസാരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനോടാണെന്ന് സൂചന. ഇവർ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും സൂചനകളുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന വളരെ നിർണായക വിവരമാണ് ഈ നേഴ്സിനോട് കൈമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ നേഴ്സിനെ കബളിപ്പിച്ചാണ് സ്വപ്ന അവരുടെ ഫോണിൽനിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചത്. ചികിത്സയ്ക്ക് പൈസ വേണമെന്ന് വീട്ടുകാരെ വിളിച്ചറിയിക്കാൻ ഫോണൊന്നു തരണമെന്ന് അപേക്ഷിച്ചാണ് സ്വപ്ന നേഴ്സിന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്നാണ് വിവരം. സ്വപ്നയെ പാർപ്പിച്ചിരുന്ന സെല്ലിന് പുറത്ത് പോലീസും എൻഐഎ പ്രതിനിധിയുമൊക്കെ കാവൽ നിൽക്കുന്പോഴാണ് സ്വപ്ന ഫോണ്‍ വിളിച്ചതെന്നത് ഗുരുതരമായ സുരക്ഷ പാളിച്ചയാണ്. ഫോണ്‍ വിളി വിവാദമായതോടെ മെഡിക്കൽ കോളജ് അധികൃതർ സംഭവം അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ചും എൻഐഎയും…
Read Moreലഹരിക്കടത്തില്‍ ബിറ്റ് കോയിൻ ഇടപാട്? കേരളത്തിൽ റിയൽ എസ്റ്റേറ്റിലും ബിറ്റ്കോയിൻ ഇടപാട്; ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കാത്ത കറന്‍സി
സൂര്യ നാരായണൻ കൊച്ചി: സിനിമാ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്നുകേസിലെ ഇടപാടുകൾ നടന്നതു ബിറ്റ്കോയിന് വഴി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ സീരിയല്‍നടി അനിഘ ഉള്‍പ്പെടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ മുന്നില്‍ ഇക്കാര്യം സമ്മതിച്ചെന്നാണ് അറിയുന്നത്. മയക്കുമരുന്നു കച്ചവടത്തിനു പിന്നില്‍ ബിറ്റ് കോയിന് ഉപയോഗിക്കുന്നതു കള്ളക്കടത്തുകാരുടെ പതിവായിട്ടുണ്ട്. ഇതു കൂടാതെ തീവ്രവാദ സംഘങ്ങളും ദേശവിരുദ്ധ ശക്തികളും ബിറ്റ്കോയിന് ഇടപാടുകൾ നടത്തുന്നുണ്ട്. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളും ബിറ്റ്കോയിന് ഇടപാടിനെ ആശ്രയിക്കുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചു ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ബിറ്റ്കോയിൻ ഇടപാടുകാരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക ശ്രമകരമായതിനാൽ സൈബര്സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. എന്താണ് ബിറ്റ്കോയിൻഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്. ഇതു ലോഹ നിര്‍മിത നാണയമോ കടലാസ് നോട്ടോ അല്ല. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര് കോഡാണ്. ഇവയെ ‘ക്രിപ്റ്റോ…
Read Moreരാജി സമ്മർദത്തിൽ ജലീൽ; സിപിഎമ്മിലും മുന്നണിക്കുള്ളിലും അമർഷം പുകയുന്നു; 18ന് ഇടതു മുന്നണിയോഗം
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിൽ സിപിഎമ്മിനുള്ളിലും മുന്നണിക്കുള്ളിലും അമർഷം പുകയുന്നു. മന്ത്രിയുടെ രാജിക്കാര്യത്തിൽ ഇടതുമുന്നണിക്കുള്ളിൽ തന്നെ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 18ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഎം വിശദീകരിച്ചതിനുശേഷം മുന്നണിക്കുള്ളിൽ നിന്ന് കൂടുതൽ അഭിപ്രായ പ്രകടനങ്ങൾ പുറത്തുവന്നേക്കും. എൻഫോഴ്സ്മെന്റിനു പിന്നാലെ കൂടുതൽ അന്വേഷണ ഏജൻസികൾ ജലീലിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ജലീലിനു മേൽ രാജി സമ്മർദ്ദമേറിയിരിക്കുകയാണ്. കസ്റ്റംസും എൻഐഎയും ജലീലിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു സംസ്ഥാന മന്ത്രിയെ ചോദ്യം ചെയ്യുന്നത് കെ.ടി ജലീലിന്റെ രാജിക്കായി കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്ന് വ്യക്തമാണ്. രാജി വയ്ക്കേണ്ടതില്ലെന്ന്കോടതി കുറ്റക്കാരനെന്നു വിധിക്കുന്നതു വരെ ജലീൽ രാജി വെക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനെ രാജി…
Read Moreആശങ്കയൊഴിയാതെ ഇന്ത്യ; കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക്; 24 മണിക്കൂറിനിടെ 93,000ലേറെ രോഗ ബാധിതർ
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് കുതിക്കുന്നു. കേന്ദ്രസർക്കാരും ജോണ്‍സ്ഹോപ്കിൻസ് സർവകാശാലയും വേൾഡോമീറ്ററും നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 4,845,003 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ 93,215 പേർക്കാണ് രോഗം ബാധിച്ചത്. 79,754 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,777,044 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതർ ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, തെലങ്കാന, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയിൽ അഞ്ചരലക്ഷത്തിലേറെയും കോവിഡ് ബാധിതരുണ്ട്. തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കർണാടകയിലും നാലര ലക്ഷത്തോളം പേർക്ക് വൈറസ് ബാധയുണ്ട്. ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം മൂന്ന് ലക്ഷത്തിനും…
Read Moreഡ്രൈവിംഗ് ടെസ്റ്റുകൾ 14ന് പുനഃരാരംഭിക്കും; ഡ്രൈവിംഗ് സ്കൂളുകാർക്കുള്ള നിർദേശങ്ങൾ…
ഇടുക്കി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ 14ന് ആരംഭിക്കുന്നതിന് മുന്നോടിയായി തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുൻപ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവർക്ക് അതിനു ശേഷം അവസരം നൽകും. ലേണേഴസ് ടെസ്റ്റുകൾക്ക് ഓണ്‍ലൈൻ രീതി തുടരും. ഡ്രൈവിംഗ് സ്കൂളുകാർക്കുള്ള നിർദേശങ്ങൾ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ കണ്ടെയ്ന്റ്മെന്റ് സോണിൽ താമസിക്കുന്നവരോ കുടുംബാംഗങ്ങൾ ആരെങ്കിലും ഹോം – ക്വാറന്റൈനിൽ ഉള്ളവരോ ആയിരിക്കരുത്. ഇക്കാര്യം സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. പരിശീലനം നടക്കുന്ന സ്ഥലങ്ങളിലും, ടെസ്റ്റ് ഗ്രൗണ്ടിലും എത്തുന്നവർ സാമൂഹ്യ അകലം പാലിക്കണം. സ്ഥാപനം തുറക്കുന്ന വേളയിൽ ഓഫീസും പരിസരവും വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. പരിശീലനം നൽകുന്നതിന് മുൻപ്…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്! ആസൂത്രിത നീക്കമെന്നു കണ്ടെത്തല്‍; നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതിരിക്കാന്‍ എല്ലാ സാധ്യതകളും ഇവര്‍ ഉപയോഗപ്പെടുത്തി
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകള്‍ സമീപകാലത്തു നടത്തിയത് ആസൂത്രിത നീക്കമെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നിക്ഷേപത്തുകകള്‍ പൂര്‍ണമായി മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വായ്പകളുമായി വകമാറ്റിയിരുന്നു.സ്ഥാപനം അടച്ചുപൂട്ടുമെന്ന ഘട്ടത്തില്‍ പാപ്പര്‍ ഹര്‍ജിക്കുള്ള തയാറെടുപ്പുകളും ഉടമകള്‍ നടത്തിയിരുന്നു. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈമാറ്റം ചെയ്തു പണം വിദേശത്തേക്ക് അയച്ച ശേഷമാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയതെന്നും സൂചന. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതിരിക്കാന്‍ എല്ലാ സാധ്യതകളും ഇവര്‍ ഉപയോഗപ്പെടുത്തി. നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമകള്‍ 45 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മക്കളായ റിനുവും റേബവും അപ്രതീക്ഷിതമായി അറസ്റ്റിലായതോടെയാണ് തോമസും പ്രഭയും കീഴടങ്ങിയതെന്നാണ് വിവരം. 29 കടലാസ് സ്ഥാപനങ്ങളുടെ പേരിലാണ് നിക്ഷേപകര്‍ക്ക് ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പോപ്പുലറിന്…
Read Moreഅവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു! കുളത്തൂപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്; യുവതി കുടുങ്ങി
കുളത്തൂപ്പുഴ: യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തെതുടർന്ന് മൃതദേഹം കാണപ്പെട്ട വീട്ടിലെ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ടിഎസ്.ഭവനില്‍ ദിനേശ്(25)നെയാണ് വെളളിയാഴ്ച ഉച്ചക്ക് ദുരൂഹ സാഹചര്യത്തില്‍ അറസ്റ്റിലായ യുവതിയുടെ വീടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തൂപ്പുഴ ചന്ദനക്കാവ് ആലുംപൊയ്കയില്‍ രശ്മി നിവാസില്‍ രശ്മി(25) ആണ് കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ യുവതിയുടെ വീട്ടിലെത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറുന്നതിനിടയില്‍ കട്ടിലില്‍ തലയടിച്ച് വീണ യുവാവ് മരണപ്പെടുകയുമായിരുന്നെന്നുമാണ് കേസ്. യുവതി തന്നെയാണ് സംഭവം അയല്‍വാസികളെ അറിയിക്കുന്നത്. വീഴ്ചയില്‍ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനാ ഫലവും സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ടുംകൂടി പുറത്ത് വന്നെങ്കില്‍ മാത്രമെ കൂടുതല്‍ വിവരങ്ങൾ വ്യക്തമാക്കാനാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍…
Read Moreവീണ്ടും ഇളകി മറിഞ്ഞ് കേരള കോൺഗ്രസ് രാഷ്ട്രീയം! സ്റ്റേ ലഭിച്ചതു വൻ നേട്ടമായെന്നു ജോസഫ് വിഭാഗം
കോട്ടയം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോസ് കെ. മാണിവിഭാഗത്തിന് അനുകൂലമായുള്ള തീരുമാനത്തിനു ഹൈക്കോടതി സ്റ്റേ വന്നതിലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു. സ്റ്റേ ലഭിച്ചതു വൻ നേട്ടമായെന്നു ജോസഫ് വിഭാഗം പറയുന്പോൾ ഒരു മാസത്തെ സ്റ്റേ താത്കാലിക നടപടി മാത്രമാണെന്നും അന്തിമ വിജയം തങ്ങൾക്കായിരിക്കുമെന്നും ജോസ് വിഭാഗം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ ചോർന്നുപോയ ആവേശം പതിന്മടങ്ങായി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം. കമ്മീഷൻ തീരുമാനം വന്നതോടെ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ലഭിക്കുകയും അവർ വർധിതവീര്യത്തോടെ രംഗത്തിറങ്ങുകയും ചെയ്തത് ജോസഫ് വിഭാഗത്തെ ആശങ്കയിലാഴ്ത്തിരുന്നു. അവിടെനിന്നു തങ്ങൾക്കൊപ്പം പോന്നവരിൽ ചിലർ ജോസ് വിഭാഗത്തിലേക്കു മടങ്ങിയേക്കുമോയെന്ന ആകുലതയും അവർക്കുണ്ടായിരുന്നു. എന്തായാലും കോടതി നടപടിയിലൂടെ തത്കാലം ഇത്തരം ഭീഷണികളെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതേസമയം, കോടതി നടപടിക്രമങ്ങളുടെ ഭാഗമായുള്ള താത്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിലേക്കു…
Read More