മോ​ദി​യു​ടെ ട്വി​റ്റ​ർ ഹാ​ക്ക് ചെ​യ്തു; അ​ധി​കം വൈ​കാ​തെ അ​ക്കൗ​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ട്വി​റ്റ​ർ പു​നഃ​സ്ഥാ​പി​ച്ചു; ഹാക്ക് ചെയ്തവർ ഇങ്ങനെ കുറിച്ചു…

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു. മോ​ദി​യു​ടെ വെ​ബ്സൈ​റ്റി​ന്‍റെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ട്വി​റ്റ​ർ അ​ക്കൗ​ണ്ടാ​ണ് പു​ല​ർ​ച്ചെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യി സം​ഭാ​വ​ന ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ക്ക​ർ​മാ​ർ ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം അ​ധി​കം വൈ​കാ​തെ അ​ക്കൗ​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ട്വി​റ്റ​ർ പു​നഃ​സ്ഥാ​പി​ച്ചു. ഹാ​ക്ക​ർ​മാ​രു​ടെ വ്യാ​ജ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. മോ​ദി​യു​ടെ ഈ ​വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടി​ന് 25 ലക്ഷം ഫോ​ളോ​വേ​ഴ്സു​ണ്ട്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ട്വി​റ്റ​ർ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​റ്റ് അ​ക്കൗ​ണ്ടു​ക​ളെ ഇ​ത് ബാ​ധി​ച്ചോ എ​ന്ന് ഇ​പ്പോ​ൾ അ​റി​യി​ല്ലെ​ന്നും ട്വി​റ്റ​ർ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

മൊ​റ​ട്ടോ​റി​യ​വും നി​കു​തി ഇ​ള​വു​ക​ളും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല; പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഷെ​ഡി​ല്‍ ക​യ​റി​യ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ദു​രി​ത​കാ​ലം തു​ട​രു​ന്നു. ഓ​ണ​വും ആ​ഘോ​ഷ​വും ഒ​ന്നു​മി​ല്ലാ​തെ നി​ത്യ​ച്ചെ​ല​വി​നു വ​രു​മാ​ന​മാ​ര്‍​ഗം തേ​ടു​ക​യാ​ണ് ബ​സ് ഉ​ട​മ​ക​ളും നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 350 ഓ​ളം സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്കാ​ണ് പെ​ര്‍​മി​റ്റു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി​യി​ല്‍ താ​ഴെ ബ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ നി​ര​ത്തി​ലു​ള്ള​ത്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​നു​വ​ദി​ച്ച​തോ​ടെ കു​റെ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും വ​രു​മാ​ന​ക്കു​റ​വു കാ​ര​ണം പി​ന്‍​വ​ലി​ഞ്ഞു. യാ​ത്ര​ക്കാ​ര്‍ ഇ​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ 50 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ളും മാ​ര്‍​ച്ച് 25 മു​ത​ല്‍ ജി ​ഫോം ന​ല്‍​കി ഷെ​ഡി​ല്‍ ക​യ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ നി​ര​ത്തി​ലി​റ​ങ്ങി​യ ബ​സു​ക​ള്‍​ക്ക് ദൈ​നം​ദി​ന ചെ​ല​വി​നു​ള്ള വ​രു​മാ​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. കൊ​റോ​ണ ഭീ​തി​യി​ല്‍ പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും അ​വ​യെ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളാ​ണ്. നി​ര​ത്തി​ലു​ള്ള സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് പ്ര​തി​ദി​ന ഡീ​സ​ല്‍, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം തു​ട​ങ്ങി​യ ചെ​ല​വു​ക​ള്‍​ക്ക് കൈ​യി​ല്‍ നി​ന്നു…

Read More

കോട്ടയത്ത് രാഷ്‌ട്രീയ ചൂട് ! ജോസ് കെ.മാണിയുടെ നിലപാട് എന്ത്‍‍? കേരള കോൺഗ്രസ് എമ്മിനെ കൂടെ നിർത്താൻ യുഡിഎഫ് നേതാക്കൾ രംഗത്ത്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​നൊ​പ്പം നി​ല​നി​ർ​ത്താ​ൻ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​കെ. മു​നീ​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജോ​സ് കെ. ​മാ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്. ജോ​സ്- ജോ​സ​ഫ് ഭി​ന്ന​ത​യി​ൽ ജോ​സി​നെ ത​ഴ​ഞ്ഞ ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​പ്പോ​ൾ അ​വ​രെ ഒ​പ്പം കൂ​ട്ടാ​നു​ള്ള കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ത്തി​ലാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ലെ​ന്നും അ​വ​രെ യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നുമുള്ള നി​ല​പാ​ടി​ലേ​ക്കു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മാ​റി. ജോ​സ്- ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ ഷി​ബു ബേ​ബി ജോ​ണ്‍, അ​നൂ​പ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ജോ​സ് കെ. ​മാ​ണി​യെ യു​ഡി​എ​ഫി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നു പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​വ​രാ​ണ്. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു…

Read More

അ​ണ്‍​ലി​മി​റ്റ​ഡ് സ​ർ​വീ​സ്! യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത് കെഎസ്ആര്‍ടിസിക്ക് സ്റ്റോ​പ്പ്

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ക​ഐ​സ്ആ​ർ​ടി​സി. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​നി യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ. ഇ​തോ​ടെ എ​വി​ടെ നി​ന്നു വേ​ണ​മെ​ങ്കി​ലും ബ​സി​ൽ ക​യ​റാം. അ​ണ്‍​ലി​മി​റ്റ​ഡ് ഓ​ർ​ഡി​ന​റി സ​ർ​വീ​സ് എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​തു ന​ട​പ്പി​ലാ​ക്കു​ക. രാ​വി​ലെ​യും വൈ​കി​ട്ട് തി​രി​ച്ചും യാ​ത്ര​ക്കാ​രെ തീ​രെ കി​ട്ടാ​ത്ത ഷെ​ഡ്യൂ​ളു​ക​ൾ ന​ഗ​രാ​തി​ർ​ത്തി​ക്കു പു​റ​ത്തേ​ക്കു മാ​റ്റി സ്റ്റേ ​സ​ർ​വീ​സു​ക​ളാ​ക്കും. ഇ​തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ദൂ​രം ക​ണ​ക്കാ​ക്കി കി​ലോ​മീ​റ്റ​റി​നു ര​ണ്ടു രൂ​പ വീ​തം പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കും. മാ​ത്ര​മ​ല്ല, ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ റൂ​ട്ട് നി​ശ്ച​യി​ക്കേ​ണ്ട​തു യാ​ത്ര​ക്കാ​രു​ടെ കൂ​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത ഷെ​ഡ്യൂ​ളു​ക​ൾ ഇ​നി ഓ​ടി​ക്കാ​നാ​കി​ല്ലെ​ന്ന് എം​ഡി ബി​ജു പ്ര​ഭാ​ക​ർ നി​ർ​ദേ​ശം ന​ൽ​കി. ഓ​ർ​ഡി​ന​റി കു​റ​വു​ള്ള മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്രം നി​ർ​ത്തു​ന്ന പ​ഴ​യ രീ​തി…

Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ന്‍ കി ​ബാ​ത്തി​ന് ഉദ്യോഗാർത്ഥികളുടെ ഡിസ്‌ലൈക്ക്; കാരണം ഇതാണ്…

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ന്‍ കി ​ബാ​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡി​സ് ലൈ​ക്കു​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ബി​ജെ​പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ അ​യ്യാ​യി​രം ലൈ​ക്ക് ല​ഭി​ച്ച​പ്പോ​ൾ ഇ​രു​പ​ത്തി​മൂ​വാ​യി​ര​ത്തി​ലേ​റെ ഡി​സ്‌​ലൈ​ക്കു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ചാ​ന​ലി​ല്‍ ആ​ഗ​സ്റ്റ് 30ാം തീ​യ​തി​യാ​ണ് വീ​ഡി​യോ അ​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത് ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ​യും റെ​യി​ൽ​വേ തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രേ​യു​മാ​ണ് ഡി​സ്‌​ലൈ​ക്ക് ചെ​യ്യു​ന്ന​തെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​ന്ന​വ​ർ പ​റ​യു​ന്ന​ത്. തങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ പരീക്ഷ ഫീസ് തിരിച്ചുതരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Read More

ബി​ജെ​പി​ക്ക് ഫേ​സ്ബു​ക്കി​ന്‍റെ വഴിവിട്ട സ​ഹാ​യം! വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് പുറത്ത്‌

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നാ​യി ഫേ​സ്ബു​ക്ക് സ​ഹാ​യം ചെ​യ്തെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ജെ​പി അ​നു​കൂ​ല പേ​ജു​ക​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചും, ബി​ജെ​പി വി​രു​ദ്ധ പേ​ജു​ക​ൾ നീ​ക്കി​യു​മാ​ണ് ഫേ​സ്ബു​ക്ക് സ​ഹാ​യി​ച്ച​ത്. ബി​ജെ​പി​യെ വി​മ​ർ​ശി​ച്ചി​രു​ന്ന 14 പേ​ജു​ക​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ബി​ജെ​പി ന​ൽ​കി​യ 44 പേ​ജു​ക​ളു​ടെ ലി​സ്റ്റി​ൽ നി​ന്നും 14 പേ​ജു​ക​ളാ​ണ് ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്ത​തെ​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. We hate BJP (ഞ​ങ്ങ​ൾ ബി​ജെ​പി​യെ വെ​റു​ക്കു​ന്നു), വ്യാ​ജ വാ​ർ​ത്ത​ക​ളി​ലെ സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന The Truth of Gujarat (ഗു​ജ​റാ​ത്തി​ന്‍റെ സ​ത്യം) തു​ട​ങ്ങി​യ പേ​ജു​ക​ളാ​ണ് ഫേ​സ്ബു​ക്ക് ബി​ജെ​പി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത​ത്. അ​തേ​സ​മ​യം 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ന്‍ മോ​ദി​യെ ഫേ​സ്ബു​ക്ക് സ​ഹാ​യി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ആ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ന​മ്മ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി ആ​ശ​ങ്കാ​ജ​ന​കം! കോവിഡ് പരിശോധനയിൽ കേ​ര​ളം ഏറെ പി​ന്നിൽ; കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ റി​പ്പോ​ർ​ട്ട്. പ്ര​തി​ദി​ന കേ​സു​ക​ളി​ലെ വ​ര്‍​ധ​ന നി​ര​ക്കി​ല്‍ കേ​ര​ളം രാ​ജ്യ​ത്തു ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ നി​ര​ക്കി​ല്‍ സം​സ്ഥാ​നം ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. 4.30 ശ​ത​മാ​ന​മാ​ണ് കേ​ര​ള​ത്തി​ലെ രോ​ഗ​വ​ര്‍​ധ​ന​യു​ടെ നി​ര​ക്ക്. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ നി​ര​ക്കി​ലും കേ​ര​ളം മു​ന്‍​പ​ന്തി​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യ്ക്ക് പി​ന്നി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് കേ​ര​ള​മു​ള്ള​ത്. 17.80 ശ​ത​മാ​നം ആ​ണ് കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ നി​ര​ക്ക്. പരിശോധനയിൽ ‍ കേ​ര​ളം വ​ള​രെ പി​റ​കി​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. -6.23 ശ​ത​മാ​ന​മാ​ണ് കേ​ര​ള​ത്തി​ലെ പ​രി​ശോ​ധ​നാ​നി​ര​ക്ക്. പ​രി​ശോ​ധ​നാ നി​ര​ക്കി​ല്‍ കേ​ര​ള​മാ​ണ് ഏ​റ്റ​വും പി​ന്നി​ലെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

Read More

ജോ​സി​നെ കൂ​ടെ​ക്കൂ​ട്ടാ​ൻ യു​ഡി​എ​ഫ്; ച​ർ​ച്ച ന​ട​ത്താ​ൻ ലീ​ഗ്; നി​ല​പാ​ടു​ക​ൾ നാ​ളെ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​എ​ന്ന പാ​ർ​ട്ടി​യു​ടെ​യും ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ​യും അ​വ​കാ​ശം ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ ജോ​സ്.​കെ.​മാ​ണി പ​ക്ഷ​ത്തെ യു​ഡി​എ​ഫി​നൊ​പ്പം കൂ​ട്ടാ​ൻ യു​ഡി​എ​ഫി​ൽ ധാ​ര​ണ. ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​നൊ​പ്പം കൂ​ട്ടാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ലീ​ഗ് തു​ട​ക്ക​മി​ടും. ഇ​തു സം​ബ​ന്ധി​ച്ച് എം.​കെ.​ മു​നീ​ർ എ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​തി​നു ശേ​ഷം ലീ​ഗ് ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടു​ക​ൾ നാ​ളെ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ട​തു സ​ർ​ക്കാ​രി​നെ​തിരേ പ്ര​തി​പ​ക്ഷം കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ​ത്തി​ൽ നി​ന്ന് ജോ​സ്.​കെ.​മാ​ണി പ​ക്ഷം വി​ട്ടു നി​ന്നി​രു​ന്നു. ഇ​തോ​ടെ ജോ​സ് പ​ക്ഷ​വു​മാ​യി എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു യു​ഡി​എ​ഫ്. ജോ​സ്.​കെ.​മാ​ണി​ക്ക് അ​നു​കൂ​ല​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി വ​ന്ന​തോ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വം ജോ​സ്.​കെ.​മാ​ണി​യെ ഒ​പ്പം കൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ട​തു…

Read More

ഗർഭിണിയായ നഴ്സ്ബ സിൽ ക‍യറുന്നതിനിടെ വീണു മരിച്ചു; ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കാ​റി​ന്‍റെ ഡോ​റി​ൽ കു​രു​ങ്ങി​യ​താ​ണെ​ന്ന് സംശയം

നെ​ടും​പൊ​യി​ൽ(കണ്ണൂർ): ​വാ​ര​പീ​ടി​ക​യി​ൽ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് ഗ​ർ​ഭി​ണി​യാ​യ ന​ഴ്സ് മ​രി​ച്ചു. പെ​രും​ന്തോ​ടി​യി​ലെ കു​രീ​ക്കാ​ട് മ​റ്റ​ത്തി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ദി​വ്യ ( 26)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ ചാ​ല മിം​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യ ദി​വ്യ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലെ​ത്തി​യ യു​വ​തി ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കാ​റി​ന്‍റെ ഡോ​റി​ൽ കു​രു​ങ്ങി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദി​വ്യ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

Read More

യു​​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു വ​ര​വേ മ​രി​ച്ച​ കൊലക്കേസ് പ്രതിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​വാ​ൻ ത​ട​സം

ഗാ​ന്ധി​ന​ഗ​ർ: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു വ​ര​വേ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​വാ​ൻ ത​ട​സം. കോ​ട്ട​യം ആ​ർ​പ്പു​ക്ക​ര ക​ദ​ളി​ക്കാ​ലാ​യി​ൽ മു​ഹ​മ്മ​ദ് സാ​ദി​ഖി (സ​ലിം) ന്‍റെ മൃ​ത​ദേ​ഹ​മാ​ണു നാ​ട്ടി​ലെ​ത്തി​ക്കു​വാ​ൻ ക​ഴി​യാ​ത്ത​ത്. 2004 ജൂ​ലൈ 29നു ​തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം ത​ട്ടാ​ര​ത്ത് വാ​ഴേ​പ്പ​റ​ന്പി​ൽ സി​ജി (24)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു സ​ലിം. സി​ജി​യു​ടെ മാ​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ഈ ​സ​മ​യം ടാ​ക്സി സ്റ്റാ​ന്‍റി​നു മു​ൻ​വ​ശം ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ലിം. സി​ജി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്നു വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സലിമും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പീ​ഡി​പ്പി​ച്ചു. 2004 ജൂ​ലൈ 29ന് ​സ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ജി​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം നേ​ര്യ​മം​ഗ​ല​ത്ത് ചീ​യ​പ്പാ​റ​യി​ൽ കൊ​ണ്ടു​ചെ​ന്നു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സി​ജി​യു​ടെ കൈ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന പ​തി​ന​ഞ്ച​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 16,000 രൂ​പ​യും സം​ഘം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​മാ​ലി സി​ഐ​യാ​യി​രു​ന്ന എം.​എം. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More