തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവം ലീനയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള മകന്റെ ശ്രമമാണെന്ന് പോലീസ്. അമ്മയ്ക്കു സീറ്റ് കിട്ടാൻവേണ്ടിയാണ് വീട് അടിച്ചുതകർത്തതെന്നു മകൻ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും കേസിൽ കുടുക്കിയതാണെന്നും പറഞ്ഞ് മകനും രംഗത്തെത്തി. മുട്ടത്തറ പ്രദേശത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ലീനയ്ക്ക് അനുകൂലമാക്കി മാറ്റാനാണ് വീടിന്റെ ജനൽ ഗ്ലാസ് അടിച്ചു തകർത്ത ആക്രമണ പദ്ധതി താൻ തയാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മകൻ ലിഖിൽ കൃഷ്ണ(21) പോലീസിന് മൊഴി നൽകിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഈ കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അമ്മ വിലക്കിയിരുന്നുവെന്നും അമ്മയുടെ വിലക്ക് ധിക്കരിച്ചാണ് താൻ ജനൽ ഗ്ലാസ് അടിച്ചു തകർത്തതെന്നുമാണ് ലിഖിൽ കൃഷ്ണ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ട ു…
Read MoreCategory: Loud Speaker
ഇടപാട് വാട്സ് ആപ്പിലും ഫേസ്ബുക്കിലും! പണം ഗൂഗിൾ പേയിലൂടെ; മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: മയക്കുമരുന്നുകളുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികൾ ഇടപാടിനായി ആളുകളെ കണ്ടെത്തിയിരുന്നത് ഓൺലൈനിലൂടെയാണ്. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലുടെ ആളെ കണ്ടെത്തുകയും തുടർന്ന് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുകയുമാണ് ചെയ്തിരുന്നത്. പണം വാങ്ങിയിരുന്നതാകട്ടെ ഗൂഗിൾ പേ വഴിയും. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മൂന്നിരിട്ടി വിലയിലായിരുന്നു മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നതെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നും എക്സൈസിന് വിവരങ്ങള്‍ ലഭിച്ചു. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച സുസുക്കി ജിക്സര്‍ ബൈക്ക് പിടികൂടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പച്ചക്കറി വാഹനങ്ങളുടെയും കണ്ടെയ്നര്‍ ലോറികളുടെയും മറവിലാണു കേരളത്തില്‍ കഞ്ചാവ് പോലുള്ള മയക്കു മരുന്നുകള്‍ ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ആഴ്ചകളായി എക്സൈസ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗത്ത് മുറികള്‍ എടുത്തായിരുന്നു പ്രതികള്‍ മയക്ക് മരുന്ന് വ്യാപരം നടത്തിവന്നിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കോട്ടയം എരുമേലി…
Read Moreസുശാന്തിന്റെ മരണം; റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ ഇന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തേക്കും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയയോട് എന്‍സിബി ആവശ്യപ്പെട്ടു. ലഹരി കടത്തുകാര്‍ക്ക് റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പണം കൈമാറിയതിന്റെ തെളിവ് എന്‍സിബിക്ക് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് എന്‍സിബി വെള്ളിയാഴ്ച റിയയുടെ സഹോദരന് ഷോവിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമുവല്‍ മിറാന്‍ഡ സുശാന്തിന്റെ വസതിയിലേക്ക് ലഹരിവസ്തുക്കള്‍ കൊണ്ടുപോയെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
Read Moreരോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്! രോഗ മുക്തനായവരിൽ വീണ്ടും കോവിഡ് വരാമെന്ന് റിപ്പോർട്ട്
രോഗ മുക്തനായവരിൽ വീണ്ടും കോവിഡ് വരാമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലും അമേരിക്കയിലും ചൈനയിലുമാണ് രോഗമുക്തരായവർക്ക് വീണ്ടും കോവിഡ് പോസിറ്റീസ് ആയത്. ഏറ്റവും അവസാനം ബ്രിട്ടനിലാണ് രോഗമുക്തരായവരിൽ കോവിഡ് വീണ്ടും സ്ഥിരീകരിച്ചത്. 31 വയസുള്ള വീട്ടമ്മയ്ക്കാണ് ഇവിടെ രോഗം വന്നത്. അഞ്ച് മാസത്തിനിടെ രണ്ടു തവണയാണ് ഇവർക്ക് രോഗം പിടിപെട്ടത്. യുഎസിലെ 25 വയസുകാരനാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. നെവേദ സ്റ്റേറ്റിലെ റെനോ നഗരത്തിലെ താമസക്കാരനാണ് രോഗം വീണ്ടും ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരിയ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. രോഗ ഭേദപ്പെട്ടശേഷം മേയ് മാസത്തിൽ വീണ്ടും കൂടുതൽ ഗുരുതരമായ രീതിയിൽ കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോങ്കോംഗിൽ 33 കാരനായ യുവാവിന് കോവിഡ് രോഗമുക്തി നേടി നാലരമാസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഹൂബെയ്…
Read Moreവീട്ടുകാരുടെ അത്താണി ആയിരുന്നു അവര്‍! മന്ത്രി ഷൈലജ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു
വെഞ്ഞാറമൂട് : വെട്ടേറ്റു മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി കെ.കെ ഷൈലജ എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ആരോഗ്യമന്ത്രി വീടുകൾ സന്ദർശിച്ചത്. ഏറെ നേരം അവിടെ ചില വഴിച്ച മന്ത്രി കുടുംബത്തെയും ബന്ധുക്കളെയും ആശ്വാസ വക്കുകൾ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് മടങ്ങിയത്. തിരുവോണത്തലേന്ന് വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ വച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തരെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ലന്ന് പുറത്തിറങ്ങി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വളരെയധികം വേദനയുണ്ടാക്കിയ നിമിഷങ്ങളായിരുന്നു അത്. കുടുംബത്തിന്റെയും കുട്ടികളുടേയും സങ്കടം ഹൃദയഭേദകമാണ്. വീട്ടുകാരുടെ അത്താണി ആയിരുന്നു ഈ രണ്ടു പേരും. നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് സഖാക്കളുടെ വിയോഗം ഒരു നാടിനെത്തന്നെ സങ്കടത്തിലാഴ്ത്തിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും അവർ പറഞ്ഞു. രാഷ്ട്രീയമായി സിപിഐ എമ്മിനെയും ഇടതുമുന്നണി…
Read Moreഒപ്പ് കത്തുമോ ? ഒറിജിനല്‍ ഫയല്‍ എവിടെയെന്ന് ബിജെപി; വിദേശത്ത് നിന്ന് ആരാണ് ഫയല്‍ അയച്ചതെന്നും പുറത്തുവിടണമെന്നും ആവശ്യം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലിരിക്കെ ഫയലില്‍ ഒപ്പ് രേഖപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ഥ ഫയല്‍ പുറത്തുവിടണമെന്ന് ബിജെപി. ഫ്ളൂറസെന്റ് പേനകൊണ്ടാണ് ഒറിജിനല്‍ ഫയലില്‍ ഒപ്പിട്ടത്. സ്കാന്‍ ചെയ്ത് തിരിച്ചയച്ച കോപ്പിയല്ലെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. വിദേശത്ത് മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നില്ല. കേരള സര്‍ക്കാറിന്റെ ഫയലുകള്‍ അപ്പോള്‍ ആരാണ് പ്രിന്റ് ഔട്ട് എടുത്ത് നല്‍കിയത് ? ഒപ്പിട്ട ശേഷം ആരാണ് അത് തിരിച്ചയച്ചതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ്വാര്യര്‍ പറഞ്ഞു. ഇന്നലെ പുറത്തുവിട്ട ഫയല്‍ ഇതുവരെ ഇലക്ട്രോണിക് ഫയല്‍ ആക്കിയിട്ടില്ല. നിലവിലെ സാഹചര്യം പരിശോധിച്ച് നിയമസാധ്യതകളെ കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വിവരം. ഒപ്പ് വ്യാജമാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളുകയും ഒപ്പ് തന്റേത് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒപ്പില്‍ നിയമപരമായ സാധ്യതകളെ കുറിച്ച് ബിജെപി ആലോചിക്കുന്നത്.…
Read Moreആശങ്ക ഒഴിയുന്നില്ല! ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു; ലോകത്ത് ഇതുവരെ മരിച്ചത് ഏഴായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 26,465,315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 18,660,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായത്. 6,335,244 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കോവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 124,729 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 3,933,124 പേർക്കാണ് രോഗം ബാധിച്ചത്. 68,569 മരണവും റിപ്പോർട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചത് ഏഴായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ ലണ്ടൻ: കോവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ ഏഴായിരത്തിലേറെ ആരോഗ്യപ്രവർത്തകർ മരിച്ചതായി റിപ്പോർട്ട്. ആനംസ്റ്റി ഇന്റർനാഷണലാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മെക്സിക്കോയില്‍ ആണ് ഏറ്റവും…
Read Moreപഴയ വൈരാഗ്യം! പിഞ്ച് കുഞ്ഞിനോടും ക്രൂരത; യുപിയിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് വയലിൽ തള്ളി
ലക്നോ: ഉത്തർപ്രദേശിൽ മൂന്നു വയസുള്ള പിഞ്ച് കുഞ്ഞിനെ മാനംഭഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊന്ന് വയലിൽ തള്ളി. യുപിയിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം. ജില്ലയിൽ 20 ദിവസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ബുധനാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ വീട്ടിൽനിന്നും അരകിലോമീറ്റർ മാറി വയലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പഴയ വൈരാഗ്യത്തിന്റെ പേരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് പറയുന്നത്. രണ്ടാഴ്ച മുൻപ് 17 വയസുള്ള പെൺകുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വീട്ടിൽനിന്നും ഇറങ്ങിയ പെൺകുട്ടിയെ ഗ്രാമത്തിനു വെളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിൽനിന്നും 200 മീറ്റർ മാറി പൊട്ടക്കിണറ്റിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. ജില്ലയിൽ 13 വയസുള്ള പെൺകുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. വയലിൽപോയ പെൺകുട്ടി പിന്നീട് തിരിച്ചുവന്നില്ല. കരിമ്പ്…
Read Moreബംഗളൂരു മയക്കുമരുന്ന് കേസ്! നടി രാഗിണി ദ്വിവേദിയുടെ ഫ്ളാറ്റിൽ റെയ്ഡ്; ലഹരി മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്ന് രാഗിണി
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ളാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. രാഗിണിയുടെ സുഹൃത്തും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകാന്‍ രാഗിണി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം ലഭിച്ചത്. നടി സഞ്ജന ഗല്‍റാണിയോടും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാഗിണിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. ലഹരി മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്ന് രാഗിണി ട്വിറ്ററില്‍ കുറിച്ചു. സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമ മേഖലയിലെ നിരവധി പേര് കുടുങ്ങുമെന്നാണ് സൂചന.
Read Moreനോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തില്‍ പണം മുടക്കിയിരിക്കുന്നത് കേരളത്തിലെ സിനിമ പ്രവര്‍ത്തകരോ? സിനിമാലഹരി കുരുങ്ങുന്നു
കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണം വ്യാപിച്ചു കേന്ദ്ര നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി). സംഘത്തിന്റെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിൽനിന്ന് ഉള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിലും ബംഗളൂരുവിലും ഉള്‍പ്പെടെ കോടികളുടെ ലഹരി ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായാണു പുറത്തുവരുന്ന വിവരങ്ങള്‍. കൊച്ചിയില്‍ അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങളും സംഘം തേടുന്നുണ്ട്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നീക്കമെന്നും അറിയുന്നു. അതേസമയം, മുൻകാലങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവാദത്തിലായിട്ടുള്ള സിനിമാക്കാർ തന്നെയാണ് അനൂപ് ബന്ധത്തിന്റെ പേരിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതെന്നാണ് സൂചന. അനൂപിനുവേണ്ടി പണം മുടക്കുന്നവരെയും ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നവരെയും പിടികൂടുന്നതിനുള്ള നീക്കങ്ങളാണു സംഘം നടത്തിവരുന്നത്. കേസില്‍ അനൂപ് ഉള്‍പ്പെടെയുള്ള പ്രതികളെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണു സൂചനകള്‍. ഇടപാടുകളില്‍ ഇയാള്‍ക്കുവേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്.…
Read More